For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂക്ക ദേഷ്യപ്പെടുമോ എന്ന ഭയമുണ്ടായിരുന്നു, എന്നാല്‍ അദ്ദേഹം അന്ന് ചെയ്തത്, അനുഭവം പറഞ്ഞ് മഹേഷ്‌

  |

  നടനായും സംവിധായകനായുമൊക്കെ മലയാളത്തില്‍ തിളങ്ങിയ താരമാണ് മഹേഷ്. സഹനടനായാണ് മഹേഷിനെ കൂടുതല്‍ സിനിമകളിലും പ്രേക്ഷകര്‍ കണ്ടത്. അഭിനേതാവ് എന്നതിലുപരി സംവിധായകനായും മോളിവുഡില്‍ തുടക്കം കുറിച്ചിരുന്നു നടന്‍. പൃഥ്വിരാജ്, നവ്യ നായര്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ കലണ്ടര്‍ എന്ന ചിത്രമാണ് മഹേഷ് ആദ്യമായി സംവിധാനം ചെയ്തത്. 2009ലാണ് ഈ ചിത്രം ഇറങ്ങിയത്. എന്നാല്‍ സിനിമ അത്ര ശ്രദ്ധിക്കപ്പെട്ടില്ല. മമ്മൂട്ടിക്കൊപ്പവും നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് മഹേഷ്. എണ്‍പതിലധികം സിനിമകളിലാണ് മഹേഷ് തന്‌റെ കരിയറില്‍ അഭിനയിച്ചത്.

  mammootty

  സിനിമകള്‍ക്ക് പുറമെ സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു താരം. നിരവധി സീരിയലുകളില്‍ പ്രധാന വേഷങ്ങളില്‍ മഹേഷ് അഭിനയിച്ചു. വര്‍ഷങ്ങളായി മിനിസ്‌ക്രീന്‍ രംഗത്തും സജീവമാണ് നടന്‍. സ്വാമി അയ്യപ്പന്‍, പാരിജാതം, ബാല ഗണപതി, സ്ത്രീധനം, പൗര്‍ണമി തിങ്കള്‍, ഭദ്ര, കാണാകണ്‍മണി ഉള്‍പ്പെടെയുളള സിരീയലുകളില്‍ ശ്രദ്ധിക്കപ്പെട്ട റോളുകളില്‍ മഹേഷ് എത്തി. അതേസമയം മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച അനുഭവം മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെക്കുകയാണ് മഹേഷ്.

  താരപുത്രി ജാന്‍വി കപൂറിന്‌റെ വൈറല്‍ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍ കാണാം

  ഒമ്പതാമത്തെ സിനിമയാണ് മമ്മൂക്കയുമായി ചെയ്യുന്നത് എന്ന് മഹേഷ് പറയുന്നു. മമ്മൂക്കയുമായിട്ട് അഭിനയിക്കുമ്പോ അദ്ദേഹം ദേഷ്യപ്പെടുന്ന ആളാണോ എന്നൊക്കെ സംശയമുണ്ടായിരുന്നു. കാരണം അന്ന് അദ്ദേഹത്തിന്റെ സ്വഭാവം എന്താണ് എന്ന് അറിയുന്ന സമയമാണ്. മമ്മൂക്ക ചിലപ്പോ ചെറിയ കാര്യങ്ങളിലൊക്കെ ദേഷ്യപ്പെടുന്നത് കണ്ടിട്ടുണ്ട്. പക്ഷേ വളരെ വലിയ കാര്യങ്ങള്‍ക്ക് വളരെ സന്തോഷത്തോടെ ഇരിക്കുന്നതും കണ്ടിട്ടുണ്ട്. അപ്പോ ഇദ്ദേഹത്തിന്‌റെ സ്വഭാവം എന്താണെന്ന് അറിയാന്‍ പാടില്ലാത്തതുകൊണ്ട് നമുക്ക് ഒരു ഭയം തോന്നും. പക്ഷേ പുളളി നമ്മള് അഭിനയിക്കുമ്പോ എന്നെ പോലുളളവരെ ഒരുപാട് പിന്തുണച്ചു.

  മമ്മൂക്കയും ലാലേട്ടനും ഒരുമിച്ച്, പുത്തന്‍ ചിത്രങ്ങള്‍ ആഘോഷമാക്കി ആരാധകര്‍, ദുബായില്‍ നിന്നുളള ഫോട്ടോസ്

  കൂടെ അഭിനയിക്കുന്ന സമയത്ത് അദ്ദേഹം ഒരോ നിര്‍ദ്ദേശങ്ങള്‍ നല്‍കുമായിരുന്നു എന്നും മഹേഷ് പറഞ്ഞു. നീ അങ്ങനെ പറ, ഇങ്ങനെ ചെയ്യ് എന്ന് അദ്ദേഹം പറയുമ്പോ നമ്മളും ഓട്ടോമാറ്റിക്കലി ചെയ്യും. മമ്മൂക്ക പറഞ്ഞത് അനുസരിച്ച് ചെയ്യുമ്പോള്‍ നമ്മളും ഒകെയാവും. അദ്ദേഹത്തോടൊപ്പം അഭിനയിക്കുക എന്നത് വളരെ ഈസിയാവും. മമ്മൂക്കയോട് എനിക്ക് ഭയം തോന്നിയിട്ടില്ലെന്നും മഹേഷ് പറഞ്ഞു. കാരണം അദ്ദേഹം നമ്മളെ സപ്പോര്‍ട്ട് ചെയ്യും. ഭയം തോന്നുന്നത് അദ്ദേഹം ക്യാമറയ്ക്ക് മുന്നില്‍ വന്ന് നില്‍ക്കുമ്പോഴാണ്. എന്നാല്‍ എല്ലാവരും കഥാപാത്രങ്ങളായി മാറുമ്പോള്‍ അത് പോവും. പിന്നെ നമ്മള്‍ വേറെ ഒന്നും ചിന്തിക്കുന്നില്ല എന്നതാണ് സത്യം. അന്നൊക്കെ ഇരുപത്തഞ്ച് ദിവസത്തിനുളളില്‍ ഒരു പടത്തിന്‌റെ ചിത്രീകരണം കഴിയുമായിരുന്നു എന്നും അഭിമുഖത്തില്‍ മഹേഷ് ഓര്‍ത്തെടുത്തു.

  അതേസമയം മൃഗയ, മുദ്ര, പൊന്തന്‍മാട, ഫേസ് ടു ഫേസ് ഉള്‍പ്പെടെയുളള മമ്മൂട്ടി ചിത്രങ്ങളിലെല്ലാം മഹേഷ് അഭിനയിച്ചിട്ടുണ്ട്. കാണാകണ്‍മണി എന്ന സൂര്യ ടിവി പരമ്പരയിലൂടെയാണ് നടന്‍ ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുന്നത്. പരമ്പരയില്‍ കുബേരന്‍ എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിക്കുന്നത്. അഭിനയത്തിനും സംവിധാനത്തിനും പുറമെ തിരക്കഥാകൃത്തായും നടന്‍ പ്രവര്‍ത്തിച്ചു. അന്യഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട് താരം. 1984 മുതല്‍ അഭിനയ രംഗത്ത് സജീവമാണ് മഹേഷ്. അതേസമയം ചാനല്‍ ചര്‍ച്ചകളിലും പങ്കെടുക്കാറുണ്ട് നടന്‍. മുന്‍പ് നിരവധി തവണ ചാനലുകളില്‍ സംസാരിക്കാനായി മഹേഷ്‌ എത്തിയിരുന്നു. ജനപ്രിയ സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതനാണ് താരം.

  John Brittas about why Mammootty not get Padma Bhushan

  തിലകന്‍ ആ വാക്ക് പറയില്ലെന്ന് വാശിപിടിച്ചു, ഞങ്ങള്‍ തമ്മില്‍ തര്‍ക്കത്തിലായി, അനുഭവം പറഞ്ഞ് സംവിധായകന്‍

  Read more about: mammootty mahesh
  English summary
  actor mahesh reveals mammootty's support during acting in various films
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X