For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹത്തിനിടെ ഒരു ആന്റി തന്ന ഉമ്മ പണിയാക്കി; അതെന്റെ ചുണ്ടല്ലെന്ന് പറയേണ്ടി വന്നുവെന്ന് നിരഞ്ജന

  |

  നടന്‍ മണിയന്‍പിള്ള രാജുവിന്റെ മകനും നടനുമായ നിരഞ്ജ് അടുത്തിടെയാണ് വിവാഹിതനായത്. സ്‌കൂളില്‍ പഠിക്കുന്നത് മുതല്‍ സൗഹൃദമുണ്ടായിരുന്ന നിരഞ്ജനയായിരുന്നു വധു. വിവാഹം വളരെ ലളിതമാക്കി നടത്തിയെങ്കിലും മെഗാസ്റ്റാര്‍ മമ്മൂട്ടിയും ജയറാമുമടക്കം പ്രമുഖ താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

  ഇതിനിടെ വധു രാജകുടുംബത്തില്‍ നിന്നാണെന്ന വാര്‍ത്ത വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഈ വിഷയത്തില്‍ വ്യക്തത വരുത്തുകയാണ് നിരഞ്ജും ഭാര്യ നിരഞ്ജനയും. മാത്രമല്ല കല്യാണ വേദിയില്‍ നിന്നും ഒരു ഉമ്മ കിട്ടിയത് കാരണമുണ്ടായ പൊല്ലപ്പിനെ കുറിച്ചും ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ നവതാരദമ്പതിമാര്‍ വ്യക്തമാക്കുന്നു.

  Also Read: വിഗ്ഗും നായികയും സെറ്റാവണം; എന്നിട്ട് മതി പ്രതിഫലം, നടന്‍ നന്ദമൂരി ബാലകൃഷ്ണ സിനിമയ്ക്ക് ആവശ്യപ്പെടുന്നത്

  പാലിയം രാജകുടുംബത്തിലെ രാജകുമാരിയാണോ നിരഞ്ജന്റെ ഭാര്യയെന്ന് ചോദിച്ചാല്‍ അതൊക്കെ ഇന്നും നിലനില്‍ക്കുന്ന കാര്യമല്ലല്ലോ എന്നാണ് നിരഞ്ജന പറയുന്നത്. ശരിക്കും പാലിയം നാലുക്കെട്ട് ആണ്, ഇംഗ്ലീഷില്‍ അത് പാലിയം പാലസ് എന്നും പറയും. അങ്ങനെ വന്നപ്പോഴാണ് പലരും അത് രാജകുമാരിയാണെന്ന നിലയിലേക്ക് എത്തിച്ചതെന്ന് നിരഞ്ജന പറയുന്നു.

  Also Read: മണിക്കുട്ടനോട് എനിക്ക് ഈ കാര്യത്തില്‍ വലിയ പിണക്കമാണ്; അനിയനെ പോലെ സ്‌നേഹിച്ചത് കൊണ്ടാവുമെന്ന് നടി ആനി

  നിരഞ്ജനയെ ഭാര്യയാക്കാന്‍ തീരുമാനിച്ചതിനെ കുറിച്ച് നടന്‍ പറയുന്നതിങ്ങനെയാണ്.. 'സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളാണ്. കല്യാണക്കാര്യമൊക്കെ വന്ന സമയത്ത് ഞങ്ങള്‍ ഈ കാര്യം അവരോട് പറഞ്ഞു. അങ്ങനെ വീട്ടുകാര്‍ തീരുമാനിച്ച് നടത്തിയ വിവാഹമാണ്. ഞങ്ങള്‍ക്ക് പരസ്പരം ഇഷ്ടമാണ്, അങ്ങോട്ടും ഇങ്ങോട്ടും കംഫര്‍ട്ടബിളാണ്, എന്നല്ലാതെ വലിയ ലവ് സ്റ്റോറി ഒന്നും പറയാനില്ലെന്ന്', നിരഞ്ജന്‍ വ്യക്തമാക്കുന്നു.

  വിവാഹസമ്മാനമായി കിട്ടിയതില്‍ ഏറ്റവും മികച്ചത് ഭാര്യ തന്നെയാണെന്നാണ് ചോദ്യത്തിന് മറുപടിയായി നിരഞ്ജന്‍ പറഞ്ഞത്. പിന്നെ കല്യാണത്തിന് പറ്റിയൊരു അബദ്ധത്തെ കുറിച്ചും നിരഞ്ജ് പറഞ്ഞു. 'നിരഞ്ജനയുടെ വീട്ടുകാര്‍ നടത്തിയ റിസപ്ഷനില്‍ വെള്ള നിറമുള്ള കുര്‍ത്തയായിരുന്നു എന്റെ വേഷം. വേദിയിലേക്ക് വരുന്നതിന് മുന്‍പ് സ്‌നേഹനിധിയായ എന്റെ ഒരു ആന്റി വന്ന് ഉമ്മ തന്നു. ആ ലിപസ്റ്റിക്കിന്റെ പാട് ഉടുപ്പിന്റെ മുകളില്‍ തന്നെ കാണാമായിരുന്നു.

  ഇതോടെ വരുന്നവരെല്ലാം ഇത് തന്നെ പറയാന്‍ തുടങ്ങി. എന്നിട്ട് എന്നെയൊരു നോട്ടവും. ഇത് എന്റെ ലിപ്സ്റ്റിക്കും എന്റെ ചുണ്ടും അല്ല, ഷേഡ് വേറെയാണെന്ന് അവരോട് പറയേണ്ടി വന്നു. പിന്നെ ആരാണെന്ന ചോദ്യത്തിന് അതൊരു ആന്റിയാണെന്ന് പറഞ്ഞതോടെ, അതും പ്രശ്‌നമായി. പിന്നെ മീഡിയക്കാര്‍ അത് സൂം ചെയ്തതോടെ മറഞ്ഞ് നില്‍ക്കേണ്ടി വന്നുവെന്ന്', നടന്‍ പറയുന്നു.

  'ഫുള്‍ പ്ലാന്‍ ചെയ്ത് നടത്തിയ കല്യാണമാണ് ഞങ്ങളുടേത്. അക്കാര്യത്തില്‍ അമ്മായിച്ഛന്‍ ഒരു ബ്ലൂ പ്രിന്റ് തന്നെ തയ്യാറാക്കിയെന്ന് വേണമെങ്കില്‍ പറയാം. ഈ സമത്ത്, അത് ചെയ്യണം, മറ്റേത് ചെയ്യണം എന്നിങ്ങനെ ഓരോന്നും പുള്ളി പ്ലാന്‍ ചെയ്തിരുന്നു. പക്ഷേ ആ പ്ലാനൊക്കെ എവിടെ പോയെന്ന് ഒരു പിടുത്തവുമില്ല.

  കല്യാണത്തിന് സ്റ്റേജില്‍ കയറിയതിന് ശേഷം ഫുള്‍ കണ്‍ഫ്യൂഷനായി പോയി. മാല തരുന്നു, അതെന്ത് ചെയ്യണമെന്ന് പറയുന്നു, ചിലര്‍ മോതിരം തരുന്നു, അങ്ങനെ ഫുള്‍ കണ്‍ഫ്യൂഷനായി. ഒടുവില്‍ ആരെങ്കിലും ഒരാള്‍ പറഞ്ഞാല്‍ സൗകര്യമാണെന്ന'് ഞാന്‍ പറഞ്ഞു. അങ്ങനെയാണ് ബാക്കിയൊക്കെ നടന്നതെന്നാണ് താരം പറയുന്നത്.

  Read more about: niranj നിരഞ്ജ്
  English summary
  Actor Niranj Maniyanpilla Raju Opens Up About Funny Moment In His Wedding Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X