For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  “ഈ മനുഷ്യനെയാണല്ലോ തെറ്റിദ്ധരിച്ചത്..” നടൻ ശ്രീനിവാസനൊപ്പമുള്ള നിമിഷങ്ങൾ പങ്കുവെച്ച് പ്രേംകുമാർ

  |

  മലയാള സിനിമയിൽ പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത താരമാണ് നടൻ ശ്രീനിവാസൻ. സിനിമകളിലൂടെ പ്രേക്ഷകർക്ക് നർമ്മത്തിൻ്റെ പുതിയ ഭാവം പരിചയപ്പെടുത്തിയ താരം കൂടിയാണ് അദ്ദേഹം. നടനായും എഴുത്തുകാരനായും അദ്ദേഹം മലയാള സിനിമയ്ക്ക് നൽകിയത് വലിയ സംഭാവനകളാണ്. അവസരോചിതമായ കുറിക്കുകൊള്ളുന്ന തമാശകളാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അഭിനയത്തിൽ തന്റേതായ ഒരു ശൈലി കൊണ്ട് വന്ന അദ്ദേഹം താരങ്ങൾക്കും പ്രേക്ഷകർക്കും ഒരേ പോലെ പ്രിയങ്കരനാണ്. സാധാരണക്കാരന്റെ പ്രശ്നങ്ങൾ നർമ്മത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

  ഇപ്പോൾ ശ്രീനിവാസനെക്കുറിച്ച് നടൻ പ്രേം കുമാർ പറഞ്ഞ കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഫ്ലവേഴ്സ് ഒരു കോടി എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് ശ്രീനിവാസൻ എന്ന നടൻ്റെ അവസരോചിതമായ തമാശകളെക്കുറിച്ച് നടൻ പ്രേം കുമാർ വാചാലനായത്.

  'എല്ലാവർക്കും ആസ്വദിക്കാൻ കഴിയുന്ന തരത്തിലുള്ള തമാശയായിരിക്കും അദ്ദേഹം പറയുന്നത്. ഉദാഹരണത്തിന് ചായ വേണോ എന്ന് ഒരാളോട് ചോദിച്ചാൽ രണ്ട് തരത്തിലുള്ള മറുപടി നമ്മുക്ക് അവരിൽ നിന്ന് പ്രതീക്ഷിക്കാം. എന്നാൽ ആ ചോദ്യം ശ്രീനിവാസൻ ചേട്ടനോടാണെങ്കിൽ രണ്ടും മൂന്നും അല്ല അതിൽ കൂടുതൽ വ്യത്യസ്ത മറുപടികൾ ലഭിക്കും. ലോകത്തിൽ ആരെങ്കിലും അങ്ങനെ മറുപടി പറയുമോ എന്ന് തന്നെ തോന്നിപ്പോകും'.

  ''ഹണിബീ 2' വിന്റെ ചിത്രീകരണ സമയത്ത് നടന്ന ഒരു തമാശയാണ് പ്രേംകുമാർ പിന്നീട് പറഞ്ഞത്. നോട്ട് നിരോധനം നടന്നതിൻ്റെ അടുത്ത ദിവസം മുതലാണ് ഹണിബീ 2 ൻ്റെ ഷൂട്ടിം​ഗ് തുടങ്ങിയത്. അന്ന് സിദ്ദീഖ് ലാൽ ചേട്ടൻ്റെ വീട്ടിലാണ് സിനിമയുടെ ഷൂട്ടിം​ഗ്. ഉച്ചക്ക് ഭക്ഷണം ഒക്കെ കഴിഞ്ഞ് ബ്രേക്ക് ടൈമിൽ അദ്ദേഹം സോഫയിൽ കിടന്ന് ഉറങ്ങിപ്പോയി. അതും കൂർക്കംവലിച്ച്'.

  'അവിടെ ഞാനും ശ്രീനിവാസൻ ചേട്ടനും മറ്റു ആളുകളും ഉണ്ട്. അപ്പോഴാണ് ശ്രീനിവാസൻ ചേട്ടൻ ലാൽ ചേട്ടനെ നോക്കി തൊഴുത് കൊണ്ട് പറഞ്ഞത്. ഈ പാവം മനുഷ്യനെ ആണല്ലോ ഞാൻ തെറ്റിദ്ധരിച്ചത് എന്ന്'.

  Also Read: എന്നോട് ആരും ദേഷ്യം കാണിക്കരുത്, 'ഒന്നും മനപ്പൂർവ്വമല്ല', സാഹചര്യം കൊണ്ടാണ് പുതിയ വീഡിയോയുമായി റോബിൻ

  'ആ സമയം ഞാൻ ചേട്ടനോട് എന്താ കാര്യമെന്ന് ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞത്, ആ മനുഷ്യൻ്റെ കൈയ്യിൽ അഞ്ച് പൈസയുടെ കളളപ്പണമില്ല, അങ്ങനെ ഉണ്ടായിരുന്നെങ്കിൽ ഈ മനുഷ്യൻ ഇങ്ങനെ കൂർക്കം വലിച്ച് കിടന്ന് ഉറങ്ങില്ലായിരുന്നു. ഞങ്ങളെല്ലാവരും ഈ മനുഷ്യൻ്റെ കൈയ്യിൽ കള്ളപ്പണം ഉണ്ടെന്നും, വലിയ കള്ളപ്പണക്കാരനാണല്ലോ എന്നും തെറ്റിദ്ധരിച്ചു'.

  'അന്ന് എല്ലാവരും കള്ളപ്പണങ്ങളൊക്കെ വെളുപ്പിക്കാൻ നെട്ടോട്ടം ഓടുന്ന സമയമാണ്. ആ സന്ദർഭത്തിൽ ശ്രീനിവാസൻ ചേട്ടനിൽ നിന്ന് ആ കൗണ്ടർ ആരും പ്രതീക്ഷിച്ചിരുന്നില്ല. ഇതുപോലെ ഒരുപാട് ഉദാഹരണങ്ങൾ അദ്ദേഹത്തിനൊപ്പം നിന്നപ്പോൾ അറിഞ്ഞിട്ടുണ്ട്', പ്രേംകുമാർ പറഞ്ഞു.

  Also Read: പതിനഞ്ചാം വയസിൽ ജയറാമിന്റെ നായികയായി, അങ്ങനെയൊരു കഥാപാത്രം ഇനി വന്നാൽ ആലോചിച്ചു മാത്രമേ ചെയ്യൂ: അഭിരാമി

  അതേ സമയം, പ്രശസ്‌ത നടൻ ജഗതി ശ്രീകുമാറിനെ പറ്റി പ്രേംകുമാർ വേദിയിൽ പങ്കുവെച്ച കാര്യങ്ങളും പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു.

  'അദ്ദേഹം തനിക്ക് പകർന്ന് നൽകിയ ഏറ്റവും വലിയ പാഠമാണ് ടെൻഷനെക്കുറിച്ച് പറഞ്ഞത്. സ്വന്തം ജീവിതത്തിലെ ടെൻഷൻ മാത്രം ഏറ്റെടുക്കുക എന്നാണ് ജഗതി ശ്രീകുമാർ എന്നോട് പറഞ്ഞത്. ഓരോ മനുഷ്യനും ഒരു ജീവിതത്തിൽ ഏറ്റെടുക്കാൻ കഴിയുന്ന ടെൻഷന് ഒരു പരിധി ഉണ്ട്. അതിനപ്പുറമുള്ള ടെൻഷൻ ഒരു മനുഷ്യന് തലയിലേറ്റാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതാണ് തനിക്ക് കിട്ടിയ ഏറ്റവും വലിയ പാഠം', പ്രേംകുമാർ കൂട്ടിച്ചേർത്തു.

  Also Read: 'തമ്മിൽ ഭേദം അഭയ'! നിങ്ങളിൽ പ്രതീക്ഷയുണ്ടായിരുന്നു, അമൃതയുടെയും ഗോപി സുന്ദറിന്റെയും വീഡിയോയ്‌ക്കെതിരെ ആരാധകർ

  Recommended Video

  Dr. Robin With His Fan: നിറവയറുമായി വന്ന ഗർഭിണിയെ ഓടി കയറി കണ്ടു റോബിൻ | *Celebrity

  മലയാളി പ്രേക്ഷകരെ നിരവധി കഥാപാത്രങ്ങളിലൂടെ ചിരിപ്പിച്ച നടനാണ് പ്രേം കുമാർ. ഹാസ്യ കഥാപാത്രങ്ങൾ ചെയ്യുന്നതിനൊപ്പം നിരവധി ഹിറ്റ് ചിത്രങ്ങളിൽ നായകനായും പ്രേം കുമാർ വേഷമിട്ടു. തൊണ്ണൂറുകളിലെ സീരിയലിലൂടെയാണ് അഭിനയ രംഗത്തേക്ക് വന്നത്. കലാസാഹിത്യ രംഗങ്ങളിൽ കോളേജ് കാലത്തുതന്നെ സജീവമായിരുന്ന പ്രേംകുമാർ മികച്ച അഭിനയത്തിന് നിരവധി പുരസ്കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. നാടകാഭിനയത്തിലൂടെയായിരുന്നു അവാർഡുകൾ ആദ്യകാലത്ത് അദ്ദേഹത്തെ തേടിയെത്തിയത്.

  Read more about: premkumar
  English summary
  Actor Premkumar Open Ups About Sreenivasan comedy On The Honey Bee 2 Movie Location
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X