For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'റിയാലിറ്റി ഷോയില്‍ മത്സരിക്കാനെത്തി ഇഷ്ടത്തിലായി'; പ്രണയവിവാഹത്തെക്കുറിച്ച് ശ്രീകാന്ത് മുരളിയും സംഗീതയും

  |

  നടനായും സംവിധായകനായും മലയാളത്തില്‍ ശ്രദ്ധ നേടിയ വ്യക്തിയാണ് ശ്രീകാന്ത് മുരളി. വിനീത് ശ്രീനിവാസന്‍, മെറീന മൈക്കിള്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ എബിയായിരുന്നു ശ്രീകാന്ത് മുരളിയുടെ ആദ്യ ചിത്രം. സംവിധായകനെന്നതിനേക്കാള്‍ നടനായാണ് ശ്രീകാന്ത് മുരളിയെ മലയാളികള്‍ക്ക് കൂടുതല്‍ പരിചയം. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ഫോറന്‍സിക്, കക്ഷി അമ്മിണിപ്പിള്ള, ആക്ഷന്‍ ഹീറോ ബിജു, ആന അലറലോടലറല്‍, ഒരു സിനിമാക്കാരന്‍, മന്ദാരം, കല്‍ക്കി, ലൂക്ക, വൈറസ് തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുള്ള നടനാണ് ശ്രീകാന്ത് മുരളി.

  കെ.ജി ജോര്‍ജ്ജിന്റെ സംവിധാന സഹായി ആയിട്ടാണ് ശ്രീകാന്ത് സിനിമയിലേക്ക് എത്തുന്നത്. പിന്നീട് പ്രിയദര്‍ശനൊപ്പം നിരവധി ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബിഗ് ബോസ് ഉള്‍പ്പെടെ മലയാളത്തിലെ നിരവധി ടെലിവിഷന്‍ റിയാലിറ്റി ഷോയുടെ പിന്നണിയിലും ശ്രീകാന്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.

  ശ്രീകാന്ത് മാത്രമല്ല, അദ്ദേഹത്തിന്റെ ഭാര്യയായ ഗായിക സംഗീതയും മലയാളികള്‍ക്ക് സുപരിചിതയാണ്. മഹേഷിന്റെ പ്രതികാരം, എബി, ഛോട്ടാമുംബൈ തുടങ്ങിയ നിരവധി സിനിമകളില്‍ സംഗീത ആലപിച്ച ഗാനങ്ങള്‍ ആരാധകശ്രദ്ധ നേടിയിട്ടുണ്ട്.

  തന്റെ ജീവിതപങ്കാളിയായി സംഗീതയെ കണ്ടെത്തിയതിന്റെ കഥ പറയുകയാണ് ഇപ്പോള്‍ ശ്രീകാന്ത് മുരളി. അമൃത ടിവിയില്‍ എം.ജി.ശ്രീകുമാര്‍ അവതാരകനായെത്തിയ പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ഇരുവരും തങ്ങളുടെ പ്രണയകഥ പങ്കുവെച്ചത്.

  റോബിന് ജാസ്മിനെ ഇഷ്ടമായിരുന്നു; ജാസ്മിന്‍ ചെയ്ത കുറ്റത്തില്‍ ദില്‍ഷയും റിയാസും പങ്കാളിയായിരുന്നു

  'റോബിനെ തിരിച്ച് കൊണ്ടുവരാൻ ഞാൻ സമ്മതിക്കില്ല'; ജാസ്മിന്റെ ഇറങ്ങിപ്പോക്കിന് ശേഷം അഖിലിനോട് വിനയ്!

  ഞാന്‍ ചാനലില്‍ ജോലി ചെയ്തുകൊണ്ടിരുന്ന സമയത്ത് അവിടെയൊരു പരിപാടിയില്‍ മത്സരിക്കാന്‍ വന്നപ്പോഴാണ് സംഗീതയെ കാണുന്നത്. സംഗീത അന്ന് പാടിയ താരം വാല്‍ക്കണ്ണാടി നോക്കി... എന്ന പാട്ട് കേട്ടപ്പോഴാണ് സംഗീതയെ ആദ്യമായി ശ്രദ്ധിക്കുന്നത്. പിന്നീട് ഞങ്ങള്‍ പരിചയപ്പെട്ടു. അപ്പോഴെ ഞങ്ങളുടെ ഉള്ളില്‍ ഇഷ്ടം രൂപപ്പെട്ടിരുന്നു. പക്ഷെ എങ്ങനെ അവതരിപ്പിക്കുമെന്ന കണ്‍ഫ്യൂഷനുണ്ടായിരുന്നു.

  സംഗീതയുടെ സുഹൃത്തുക്കളായിരുന്നു എന്നെ വിളിച്ച് സംഗീതയ്ക്ക് എന്നെ ഇഷ്ടമാണെന്ന കാര്യം പറഞ്ഞത്. ക്രഷും യഥാര്‍ത്ഥ പ്രണയവും എന്താണെന്ന് അന്ന് തിരിച്ചറിയാനുള്ള ബോധമുണ്ടായിരുന്നു. അങ്ങനെ സംഗീതയാണ് ആദ്യം പ്രണയം പറഞ്ഞത്. അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടമുണ്ടെന്ന് രണ്ടാള്‍ക്കും അറിയാമായിരുന്നു.

  Recommended Video

  പ്രണയം കാരണം ദിൽഷയെ തിരിച്ചുവിളിച്ചോ? സത്യം അനിയത്തി പറയുന്നു | Dilsha's Sister Reveals | #Interview

  ദില്‍ഷയുമായുള്ള അടി എല്ലാവരും കണ്ടല്ലോ...പുറത്തിറങ്ങിയാല്‍ തന്റെ പേര് മോശമാകുമോ എന്ന് പേടിച്ച് വിനയ് മാധവ്

  ആ സമയത്ത് കുടുംബത്തിലെല്ലാവരുമായും നല്ല ബന്ധം രൂപപ്പെട്ടിരുന്നു. കല്യാണാലോചന നടക്കുന്ന സമയത്ത് സംഗീതയുടെ കാര്യം അവതരിപ്പിച്ചു. രണ്ട് വീട്ടുകാര്‍ക്കും പ്രശ്‌നമുണ്ടായിരുന്നില്ല. അങ്ങനെയായിരുന്നു തങ്ങളുടെ വിവാഹമെന്ന് പറയുകയാണ് ശ്രീകാന്ത്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ മാധവാണ് സംഗീതയുടെയും ശ്രീകാന്തിന്റെയും മകന്‍.

  ആക്ഷന്‍ ഹീറോ ബിജുവായിരുന്നു ശ്രീകാന്ത് മുരളിയുടെ ആദ്യ ചിത്രം. അതില്‍ അഭിനയിക്കാന്‍ ഇടയായ സാഹചര്യത്തെക്കുറിച്ചും ശ്രീകാന്ത് സംസാരിക്കുന്നുണ്ട്. 'മുന്‍പ് ഞാന്‍ കഥകളി പഠിച്ചിട്ടുണ്ട്. കോളെജില്‍ പഠിക്കുമ്പോഴേ സിനിമയോടും താത്പര്യമായിരുന്നു. ആദ്യം ക്യാമറയ്ക്ക് പിന്നിലായിരുന്നു പ്രവര്‍ത്തിച്ചത്.

  അതിനിടയിലാണ് ആക്ഷന്‍ ഹീറോ ബിജുവിലേക്ക് അവസരം ലഭിച്ചത്. വിനീത് ശ്രീനിവാസന്റെ നിര്‍ദ്ദേശപ്രകാരം നിവിന്‍ പോളിയോട് കഥ പറയാന്‍ പോയതായിരുന്നു അപ്പോള്‍. ലൊക്കേഷനില്‍ ചെന്നപ്പോള്‍ എന്നോട് ഒന്നിരിക്കാമോയെന്ന് ചോദിച്ചു. അങ്ങനെയാണ് ആ വക്കീല്‍ വേഷം എനിക്ക് ലഭിച്ചത്.' ശ്രീകാന്ത് പറയുന്നു.

  Read more about: singer mollywood director bigg boss
  English summary
  Actor Srikant Murali opens up about his love story with singer Sangeetha Srikanth
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X