twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'സുധീഷ് മുണ്ടൂരിയെന്ന് പറ‍ഞ്ഞ് ഫാസിൽ സർ എല്ലാവരേയും വിളിച്ചുകൂട്ടി, പിന്നെ ജനക്കൂട്ടമായിരുന്നു'; സുധീഷ്

    |

    കഴിഞ്ഞ 34 വർഷത്തോളമായി സിനിമയിൽ മലയാളികൾ കണ്ട് കൊണ്ടിരിക്കുന്ന ഒരാളാണ് നടൻ സുധീഷ്. ആദ്യ സിനിമകളിൽ തന്നെ ശ്രദ്ധേയമായ വേഷങ്ങൾ ലഭിച്ച സുധീഷിന് ഒരു സമയം കഴിഞ്ഞപ്പോൾ നല്ല വേഷങ്ങൾ ലഭിക്കാതെ വന്നിരുന്നു. മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ ചന്തുവെന്ന കഥാപാത്രവും മോഹൻലാൽ സുധീഷിനെ കളിയാക്കി കിണ്ടി എന്ന് വിളിക്കുന്നതും അത്ര പെട്ടന്ന് ഒന്നും മലയാളികൾക്ക് മറക്കാൻ പറ്റുന്ന ഒന്നല്ല. സുധീഷ് തന്നെ പലപ്പോഴും ആ ഡയലോ​ഗ് വെച്ചാണ് പലരും തന്നെ ഓർക്കുന്നത് എന്ന് അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.

    'നവ്യയുടെ മാറ്റം കണ്ട് ഞാൻ തകർന്നപ്പോലെ ഇന്ന് നിന്റെ ഫാൻസും തകർന്നുകാണും'; ശ്രീവിദ്യയോട് ധ്യാൻ!'നവ്യയുടെ മാറ്റം കണ്ട് ഞാൻ തകർന്നപ്പോലെ ഇന്ന് നിന്റെ ഫാൻസും തകർന്നുകാണും'; ശ്രീവിദ്യയോട് ധ്യാൻ!

    പൊതുപരിപാടികളിൽ‌ പങ്കെടുക്കുമ്പോൾ സദസിൽ നിന്നും കിണ്ടി എന്ന വിളികേൾക്കുന്നത് രസമാണെന്നും സുധീഷ് പറയുന്നു. 2018ൽ പുറത്തിറങ്ങിയ തീവണ്ടി എന്ന സിനിമയിലാണ് സുധീഷിന് ഒരു മാറ്റം സംഭവിച്ചതും നിരവധി അവസരങ്ങൾ തുടരെ തുടരെ ലഭിക്കാൻ തുടങ്ങിയതും. ടൊവിനോയുടെ അമ്മാവന്റെ കഥാപാത്രമായിരുന്നു ചിത്രത്തിൽ സുധീഷിന്. അതൊരു മികച്ച മാറ്റത്തിനുള്ള തുടക്കമായിരുന്നു. പിന്നീട് ഒന്നിന് പിറകെ ഒന്നായി നല്ല കഥാപാത്രങ്ങൾ സുധീഷിനെ തേടിയെത്തി.

     'ആദ്യം അമ്മയ്ക്ക്... ഇപ്പോൾ മകൾക്കും', അപൂർവ ഭാ​ഗ്യം ലഭിച്ചതിനെ കുറിച്ച് മുക്തയുടെ വാക്കുകൾ! 'ആദ്യം അമ്മയ്ക്ക്... ഇപ്പോൾ മകൾക്കും', അപൂർവ ഭാ​ഗ്യം ലഭിച്ചതിനെ കുറിച്ച് മുക്തയുടെ വാക്കുകൾ!

    35 വർഷത്തെ അഭിനയ ജീവിതം

    35 വർഷത്തെ അഭിനയ ജീവിത്തിൽ ആദ്യമായി ഒരു സംസ്ഥാന പുരസ്‌കാരം അടുത്തിടെ നേടുകയും ചെയ്തു സുധീഷ്. 51-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപിച്ചപ്പോൾ മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരമാണ് സുധീഷിനെ തേടിയെത്തിയത്. എന്നിവർ, ഭൂമിയിലെ മനോഹര സ്വകാര്യം എന്നീ സിനിമകളിലെ അഭിനയത്തിനാണ് സുധീഷ് അവാർഡ് ലഭിച്ചത്. സംസ്ഥന പുരസ്കാരം ലഭിച്ചപ്പോൾ കൂടുതൽ ഉത്തരവാദിത്തം വന്നപ്പോലുള്ള തോന്നലാണ് ഉണ്ടായത് എന്നാണ് പുരസ്കാരം ലഭിച്ച സന്തോഷം പങ്കുവെച്ച് സുധീഷ് പറഞ്ഞത്. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടതിൽ സങ്കടം തോന്നിയിരുന്നുവെന്നും ഇപ്പോൾ അഭിനയ സാധ്യതയുള്ള നിരവധി കഥാപാത്രങ്ങൾ തേടിവരുന്നതിൽ സന്തോഷത്തിലുമാണ് സുധീഷ്. അടുത്തിടെ മിന്നൽ മുരളി എന്ന സിനിമയിൽ ​ഗസ്റ്റ് റോളിൽ സിനിമാ നടനായി തന്നെ എത്തി സുധീഷ് എല്ലാവരേയും ചിരിപ്പിച്ചിരുന്നു. ഇപ്പോൾ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സുധീഷ്.

    മിന്നൽ മുരളിയിലെ ​ഗസ്റ്റ് റോൾ

    'മിന്നൽ മുരളിയുടെ സംവിധായകൻ വിളിച്ച് ഇങ്ങനൊരു കഥാപാത്രം ഉണ്ട് എന്ന് പറഞ്ഞപ്പോൾ ഞാൻ ആദ്യം ധ്യാനിനെയാണ് വിളിച്ചത്. കാരണം അവന്റെ ഒരു സിനിമ കമ്മിറ്റ് ചെയ്തിട്ടുണ്ടായിരുന്നു. ആ സിനിമയുടെ ചിത്രീകരണം നടക്കാൻ പോവുകയായിരുന്നു. മിന്നൽ മുരളിയിലെ കഥാപാത്രത്തിന് താടി പാടില്ല. പക്ഷെ ധ്യാനിന്റെ സിനിമയിലെ കഥാപാത്രത്തിന് താടി വേണം. അതുകൊണ്ട് അവന്റെ അനുവാദം ചോദിച്ചിട്ട് മിന്നൽ മുരളി ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാമെന്ന് കരുതി. ഞാൻ വിളിച്ചപ്പോൾ കൊവിഡ് കാരണം ഷൂട്ടിങ് തൽക്കാലം ഇപ്പോൾ തുടങ്ങുന്നില്ലെന്ന് ധ്യാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. അതുകൊണ്ട് അവൻ പറ‍ഞ്ഞു താടി എടുത്തോളാൻ. അങ്ങനെയാണ് മിന്നൽ മുരളിയിലേക്ക് എത്തുന്നത്' സുധീഷ് പറഞ്ഞു. അനിയത്തി പ്രാവിലെ ഏറ്റവും ഹിറ്റായ 'വട്ടാണെ വട്ടാണെ എനിക്ക് വട്ടാണെ....' സീൻ ചിത്രീകരിച്ച സംഭവത്തെ കുറിച്ചും സുധീഷ് വെളിപ്പെടുത്തി.

    Recommended Video

    മമ്മൂട്ടിക്ക് കോവിഡ്, ഷൂട്ടിംഗുകൾ നിർത്തിവെച്ചു
    അനിയത്തിപ്രാവിലെ കോമഡി സീൻ

    'അനിയത്തിപ്രാവിൽ വട്ടാണെ എന്ന് പറയുന്ന സീൻ എന്നെ കുറിച്ച് പറയുമ്പോൾ എല്ലാവർക്കും ഇഷ്ടപ്പെട്ട ഒന്നാണ്. ആ രം​ഗം എടുക്കുമ്പോൾ മുണ്ട് അഴിച്ചു. അപ്പോഴേക്കും ഫാസിൽ‌ സർ എല്ലാവരോടും സുധീഷ് മുണ്ടൂരി അഭിനയം തുടങ്ങിയെന്ന് പറഞ്ഞ് എല്ലാവരേയും വിളിച്ച് കൂട്ടി. അതുകേട്ട് എല്ലാവരും വന്നു. അങ്ങനെ അവസാനം തിങ്ങി കൂടിയ ജനങ്ങൾക്കിടയിൽ നിന്നാണ് ആ രം​ഗം അഭിനയിച്ചത്' സുധീഷ് കൂട്ടിച്ചേർത്തു. സത്യം മാത്രമെ ബോധിപ്പിക്കൂ എന്ന സിനിമയാണ് സുധീഷിന്റെതായി അവസാനം റിലീസിനെത്തിയത്. ധ്യാൻ ശ്രീനിവാസൻ നായകനായ സിനിമ ഇൻവസ്റ്റി​ഗേഷൻ ത്രില്ലറാണ്.

    Read more about: sudheesh
    English summary
    Actor Sudheesh talks about his experience while shooting the comedy scene in Aniyathipravu
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X