»   »  ആദ്യം കാണുമ്പോൾ സങ്കടമായിരുന്നു! ഇപ്പോൾ അവസ്ഥ മാറി, ട്രോളന്മാർക്ക് ഗായത്രിയുടെ ഉഗ്രൻ മറുപടി!!

ആദ്യം കാണുമ്പോൾ സങ്കടമായിരുന്നു! ഇപ്പോൾ അവസ്ഥ മാറി, ട്രോളന്മാർക്ക് ഗായത്രിയുടെ ഉഗ്രൻ മറുപടി!!

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെട്ട ഒരു യുവ താരമാണ് ഗായത്രി സുരേഷ്. വളരെ കുറച്ചു സമയം കൊണ്ട് മലയാളത്തിലെ യുവ താരങ്ങളോടാപ്പം അഭിനയിക്കാനുള്ള അവസരം ഈ നടിയ്ക്ക് ലഭിച്ചിട്ടുണ്ട്. അതേസമയം കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ട്രോളന്മാരുടെ  ആക്രമണത്തിന് ഇരയായ നടി കൂടെയാണ് ഗായത്രി.  സമൂഹ മാധ്യമങ്ങളിൽ നിന്ന് ഏറെ വിമർശനവും താരം ഏറ്റവു വാങ്ങിയിട്ടുണ്ട്. ഇതിനെ കുറിച്ച് മനസ് തുറക്കുകയാണ് താരം. കപ്പ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഗായത്രി ഇതിനെ കുറിച്ച് പറഞ്ഞത്.

troll

കാത്തിരിപ്പിനൊടുവിൽ കാളിദാസന്റെ പൂമരം എത്തുന്നു! റിലീസ് തീയതി പ്രഖ്യാപിച്ചു!!

എത്ര മുൻ കരുതലോടു കൂടി നീങ്ങിയാലും തങ്ങളെ വെറുക്കേണ്ടവർ വെറുക്കുമെന്നും അവർ പരിഹസിക്കുക തന്നെ ചെയ്യുമെന്നും ഗായത്രി പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ ഉയരുന്ന വിമർശനങ്ങൾക്കെതിരെ താരം പറഞ്ഞതിങ്ങനെയാണ്. കൂടാതെ സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ പണ്ടേത്തേക്കാള്‍ ശ്രദ്ധിക്കാറുണ്ടെന്ന് ഗായത്രി സുരേഷ് കൂട്ടിച്ചേർത്തു.

ചലച്ചിത്ര മേഖലയിൽ ഇതാദ്യം! പിന്നണി ഗായകര്‍ സംഘടിക്കുന്നു; കാരണം എന്താണെന്ന് അറിയാമോ?

ട്രോളി കൊന്നു

മെക്സിക്കൻ അപാരത പുറത്തിറങ്ങിയപ്പോഴാണ് താരത്തിനെതിരെ ട്രോളന്മാരുടെ ആക്രമണം ഉണ്ടായത്.ചിത്രത്തിലെ തൃശൂർ ഭാഷയായിരുന്നു എല്ലാവരും പരിഹസിച്ചത്. തന്നെ ട്രോളിയവർക്കുളള മറുപടിയും താരം തന്നെ നൽകുന്നുണ്ട്.''തന്നോട് സംവിധായകര്‍ ആവശ്യപ്പെട്ട രീതിയിലാണ് എല്ലാ സിനിമകളിലും ഡബ്ബ് ചെയ്തത്. പക്ഷേ പരിമിതികളെ സ്വയം തിരിച്ചറിയുന്നുവെന്നും ഗായത്രി പറയുന്നു''

ട്രോളന്മാരോട് പറയാൻ ഉള്ളത്

ആദ്യമൊക്കെ ഇത്തരത്തിലുള്ള ട്രോളുകൾ കാണുമ്പോൾ വിഷമം തോന്നുമായിരുന്നു. എന്തിനാണ് ഇങ്ങനെ തന്നെ പരിഹസിക്കുന്നതെന്ന് ചിന്തിക്കാറുണ്ടായിരുന്നു. എന്നാൽ അതിനുളള മറുപടി തനിയ്ക്ക് കിട്ടി. തെരുവില്‍ കുരയ്ക്കുന്ന പട്ടികള്‍ക്കെതിരെ കല്ലെറിഞ്ഞു കൊണ്ടേ ഇരുന്നാല്‍ ജീവിതത്തില്‍ ഉയര്‍ച്ച ഉണ്ടാകില്ല. നമ്മള്‍ മുന്നോട്ട് പോകുക. നടി കൂട്ടിച്ചേർത്തു.

വിമർശിക്കുന്നവരോട്

'സിനിമയില്‍ ആരെ വേണമെങ്കിലും മോശമായി കാണിക്കാം. അത് സ്ത്രീകളെ ആണെങ്കിലും പുരുഷന്‍മാരെ ആണെങ്കിലും. അവയൊന്നും ആഘോഷിക്കപ്പെടരുതെന്നും ഗായത്രി പറഞ്ഞു. കസബയെ വിമര്‍ശിച്ചത് മൂലം നടി പാര്‍വതിക്കെതിരെ നടന്ന സൈബര്‍ ആക്രമണത്തെക്കുറിച്ചു ചോദിച്ചപ്പോഴാണ് ഗായത്രി ഇങ്ങനെ മറുപടി പറഞ്ഞത്.

സ്പൂഫ് വീഡിയോ ചെയ്തത് എന്തിന്

കഴിഞ്ഞ വർഷം ഒരു മലയാള സീരിയലിനെ പരിഹസിച്ച് സ്പൂഫ് വീഡിയോ ചെയ്തിരുന്നു. അതിന് താരം കേട്ട വിമർശനങ്ങൾ ചെറുതൊന്നുമല്ല. ആ വീഡിയോ പുറത്തു വിടാനുള്ള സാഹചര്യവും താരം വ്യക്തമാക്കുന്നുണ്ട്. തന്നോട് വെറുപ്പ് കാണിക്കുന്നതു പോലെ ചിലർ പെരുമാറിയപ്പോൾ താൻ ഒരു മുൻകരുതൽ എടുത്തതാണ്. അത് ഇത്രവലിയ പണിയാകുമെന്ന് കരുതിയില്ലെന്നും ഗായത്രി കൂട്ടിച്ചേർത്തു.

English summary
actoress gayathri suresh says about troll

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam