For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്ട് മൂന്ന് റിലേഷനുണ്ടായിട്ടുണ്ട്, അതൊന്നും തനിക്ക് വര്‍ക്കാവാതെ പോയതിനെ പറ്റി നടി അനുമോള്‍

  |

  മലയാളികള്‍ക്ക് ഏറ്റവും പ്രിയങ്കരിയായ നടിയാണ് അനുമോള്‍. ഏത് കഥാപാത്രത്തെയും അനായാസം കൈകാര്യം ചെയ്യാന്‍ അനുവിന് സാധിക്കാറുണ്ട്. ഇടയ്ക്ക് ഗ്ലാമറസായിട്ടുള്ള റോളുകളിലൂടെയും അനു ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. ഇപ്പോഴിതാ ഒരു സിനിമയുടെ ഷൂട്ടിംഗിനിടയില്‍ ഇറങ്ങി പോകേണ്ട അവസ്ഥ വന്നതിനെ പറ്റി തുറന്ന് സംസാരിച്ചിരിക്കുകയാണ് നടി. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനു.

  ഷൂട്ടിങ്ങില്‍ മറക്കാന്‍ പറ്റാത്ത അനുഭവത്തെ കുറിച്ചാണ് അനുവിനോട് അവതാരകന്‍ ചോദിച്ചത്. ഒരു സിനിമയുടെ ചിത്രീകരണത്തിനിടയില്‍ വഴക്കും വാക്ക് തര്‍ക്കവും ഉണ്ടായതിനെ പറ്റി നടി പറയുന്നു. 'അന്ന് സെറ്റില്‍ നിന്നും ഞാന്‍ ഇറങ്ങി പോയില്ല. പക്ഷേ അവിടെ ബഹളം വച്ചു. ചായ ഗ്ലാസ് എറിഞ്ഞ് പൊട്ടിച്ചു. ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ പാറപ്പുറത്ത് നിന്നുള്ള ഒരു പാട്ട് സീന്‍ എടുക്കുകയായിരുന്നു. ഒരു ആര്‍ഗുമെന്റ് വന്നു. ഷൂട്ടിംഗ് രംഗങ്ങിലെ തുടര്‍ച്ച ഞാന്‍ ശ്രദ്ധിക്കാറുണ്ട്.

   anumol

  Also Read: സീരിയലില്‍ അപകടം സംഭവിക്കുന്നത് കാണിക്കുമ്പോള്‍ യഥാര്‍ഥ ജീവിതത്തിലും ഉണ്ടായി; അപകടത്തെ കുറിച്ച് നടി അനു

  95 ശതമാനവും എനിക്ക് തെറ്റ് പറ്റാറില്ല. അങ്ങനെയാണ് താന്‍ ആ രംഗത്തിലഭിനയിച്ചത്. അതിന്റെ പേരില്‍ വാക്കുതര്‍ക്കം ഉണ്ടായി. അസോസിയേറ്റുമായിട്ടാണ് ദേഷ്യപ്പെട്ടത്. അവസാനം വിഷ്വല്‍ എടുത്ത് നോക്കുമ്പോള്‍ ഞാന്‍ പറഞ്ഞതാണ് ശരി.

  ഇതിനിടയിൽ പ്രശ്നമെന്താണെന്ന് അന്വേഷിച്ച് സംവിധായകനും വന്നു. എനിക്ക് ആത്മാര്‍ത്ഥ കുറച്ച് കൂടുതലാണ് വിട്ടേക്കൂ എന്ന് സംവിധായകന്‍ അവരോട് പറഞ്ഞതോടെയാണ് ആ പ്രശ്‌നം അവിടെ കഴിഞ്ഞതെന്ന് അനുമോള്‍ പറയുന്നു. അതുപോലെ തന്റെ പ്രണയബന്ധങ്ങളെ കുറിച്ചും അനു തുറന്ന് സംസാരിച്ചിരുന്നു.

  Also Read: ആരതിയും റോബിനും ഒന്നിച്ചത് ദൈവനിശ്ചയം; താരങ്ങള്‍ പ്രണയത്തിലായതിനെ പറ്റി ആരാധകനെഴുതിയ കുറിപ്പ് വൈറല്‍

   anumol

  രണ്ട് മൂന്ന് റിലേഷന്‍ഷിപ്പ് ഉണ്ടായിരുന്നു. ഞാനതിന് പറ്റിയ ആളല്ലെന്ന് പിന്നീടെനിക്ക് മനസിലായി. റിലേഷന്‍ഷിപ്പ് മാനേജ് ചെയ്യാന്‍ എനിക്കാവില്ല. അതെനിക്ക് വര്‍ക്കാവുകയുമില്ല. എന്റെ പ്രശ്‌നങ്ങള്‍ അല്ലെങ്കില്‍ പോലും രണ്ടാളും പരസ്പരം പറഞ്ഞിട്ടാണ് ആ ബന്ധങ്ങള്‍ അവസാനിപ്പിച്ചത്. ചില കാര്യങ്ങളില്‍ ഞാന്‍ പെര്‍ഫെഷനിസ്റ്റായി കളയും. അന്നേരം ടെമ്പര്‍ വരുമെന്നും നടി പറയുന്നു.

  Also Read: റോബിന്‍ കെട്ടാന്‍ പോവുന്ന പെണ്‍കുട്ടിയുമായി അവരെ താരതമ്യം ചെയ്യരുത്; ആശംസകള്‍ അറിയിച്ച് ഫാന്‍സ് ക്ലബ്ബും

  ഇപ്പോള്‍ എനിക്ക് റിലേഷന്‍ഷിപ്പ് ഒന്നുമില്ല. സിംഗിളായി കഴിയുകയാണ്. അത് നല്ലതാണെന്ന് ഇപ്പോള്‍ മനസിലാക്കി. സിംഗിളാവുമ്പോള്‍ നമ്മള്‍ നല്ലോണം ഹാപ്പിയാണ്. കുറച്ചൂടി പ്രൊഡക്ടീവ് ആവാനും എല്ലാവര്‍ക്കും കൊടുക്കാന്‍ സമയമുണ്ട്. മറ്റേത് നമ്മുടെ എല്ലാ ശ്രദ്ധയും ഒരാള്‍ക്ക് മാത്രം കൊടുക്കേണ്ടി വരും. ഇപ്പോള്‍ വീട്ടുകാരുടെ കൂടെ ഇരിക്കാനും യാത്ര ചെയ്യാനും എല്ലാത്തിനും സമയം കിട്ടുന്നുണ്ട്. അങ്ങനെ സന്തോഷത്തിലാണെന്നും അനു കൂട്ടിച്ചേര്‍ത്തു.

  Read more about: anumol അനുമോള്‍
  English summary
  Actress Anumol Opens Up About Her Relationship Status And Breakups
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X