For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭര്‍ത്താവ് വഴക്കിടാറില്ല, പക്ഷേ ഞാന്‍ വഴക്കാളിയാണ്! ബിസിനസുകാരനുമായുള്ള വിവാഹത്തെ കുറിച്ച് നടി മധു

  |

  അരവിന്ദ് സ്വാമിയ്‌ക്കൊപ്പം റോജ എന്ന സിനിമയിലൂടെ തകര്‍ത്തഭിനയച്ചാണ് നടി മധുബാല ഇന്ത്യന്‍ സിനിമയില്‍ അറിയപ്പെടുന്ന നടിയായത്. അഴകന്‍ എന്ന തമിഴ് ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ മധു മലയാളം, തെലുങ്ക്, ഹിന്ദി, കന്നഡ, എന്നിങ്ങനെ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കഴിഞ്ഞു. 1999 ല്‍ ബിസിനസുകാരനായ ആനന്ദ് ഷായുമായി വിവാഹിതയായി.

  വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നിന്നെങ്കിലും വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും സജീവമായി. ആദ്യ സിനിമയില്‍ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ച മധു ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാനൊടൊപ്പം അഭിനയിച്ചതിനെ കുറിച്ച് പറയുകയാണിപ്പോള്‍. അതുപോലെ താനൊരു വഴക്കാളിയായ ഭാര്യയാണെന്നും കേരളകൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂട മധു പറയുന്നു.

  ഞാനൊരു ഫ്രണ്ട്‌ലി അമ്മയാണ്. മക്കളെ ഒരുപാട് നിയന്ത്രിക്കാറൊന്നുമില്ല. എന്നെയും അച്ഛനും അമ്മയും ആവശ്യത്തില്‍കൂടുതല്‍ നിയന്ത്രിച്ചിട്ടില്ല. ഞാനത് എന്റെ മക്കളോടും കാണിക്കുന്നു. ഞാന്‍ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന കാര്യം ചെയ്യാന്‍ എന്റെ അച്ഛനും ഭര്‍ത്താവും എന്നെ അനുവദിച്ചു. അത് പോലെ മക്കള്‍ അവര്‍ക്കിഷ്ടമുള്ളത് ചെയ്യട്ടേ. ഞാനത് സപ്പോര്‍ട്ട് ചെയ്യും. എല്ലാ കാര്യങ്ങളും ഞാനവരോട് തുറന്ന് സംസാരിക്കാറുണ്ട്. സപ്പോര്‍ട്ടീവ് ഭാര്യയാണെങ്കിലും ഞാനല്‍പം വഴക്കാളിയാണ്.

  ഭര്‍ത്താവ് എന്നോട് വഴക്കിടാറില്ല. പക്ഷേ ഞാന്‍ അങ്ങോട്ട് പോയി വഴക്കിടും. എന്റെയാ സ്വഭാവം അദ്ദേഹം സഹിക്കുന്നത് തന്നെ ഭാഗ്യം പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതമാണ് എന്റെത്. ഞാനൊരു ചാനല്‍ കാുമ്പോള്‍ അവര്‍ക്ക് വേറൊരു ചാനല്‍ കാണണമെന്ന് പറഞ്ഞലോ എനിക്ക് എസി വേണമെന്ന് പറയുമ്പോള്‍ അവര്‍ക്ക് വേണ്ടെന്ന് പറഞ്ഞാലോ ഓക്കെയാണ് ഞാന്‍ വഴക്കിടുന്നത്. മക്കള്‍ക്ക് എന്റെ മുന്‍കോപം ഒട്ടും ഇഷ്ടമല്ല. ഞാന്‍ ദേഷ്യപ്പെടുമ്പോള്‍ അവരും അതേ പോലെ എന്നോട് കാണിക്കും. പപ്പാ ഈസ് സോ പേഷ്യന്റ് വിത്ത് യു മമ്മാ, യു ആര്‍ സോ ഷോര്‍ട്ട് ടെം പേര്‍ഡ് എന്ന് മക്കള്‍ എപ്പോഴും പറയും.

  ബിസിനസുകാരനായ ആനന്ദ് ഷായ്ക്ക് മധുബാലയെ കല്യാണം കഴിക്കണമെന്ന മോഹമുദിച്ചത് മധുബാല നായികയായി അഭിനയിച്ച ദില്‍ജലെ എന്ന സിനിമ കണ്ടതോടെയാണ്. സിംഗപൂരില്‍ അവധിക്കാലമാഘോഷിക്കാന്‍ പോയ സമയത്താണ് ആനന്ദ് ദില്‍ജാലെ കാണുന്നത്. ആ സിനിമ കണ്ടപ്പോള്‍ ഷീ ഈസ് സോ നൈസ് എന്ന് അദ്ദേഹം മനസില്‍ പറഞ്ഞു. ആനന്ദിന്റെ ഒരു സുഹൃത്ത് എന്റെയും സുഹൃത്തായിരുന്നു. ഞങ്ങളൊരുമിച്ച് ജാക്കി ഷെറഫിനൊപ്പം ഹഫ്താ വസുലി എന്ന സിനിമയിലഭിനയിക്കുന്ന സമയം. ആനന്ദും സുഹൃത്തും കണ്ടുമുട്ടിയപ്പോള്‍ ഞാന്‍ മധുവിനൊപ്പം അഭിനയിക്കുകയാണ് സുഹൃത്ത് ആനന്ദിനോട് പറഞ്ഞു. ദില്‍ജലെയിലെ മധുവാണോ എന്ന് ആനന്ദ് തിരിച്ച് ചോദിച്ചു. അതേ എന്ന മറുപടി കേട്ടപ്പോള്‍ എന്നെ കാണണമെന്ന് പറഞ്ഞു.

  ഞങ്ങള്‍ കണ്ടു. പിന്നെ കല്യാണം കഴിച്ചു. ഇപ്പോള്‍ ഇരുപത്തിയഞ്ച് വര്‍ഷം കഴിയുന്നു. ഭാര്യമാരെ വരച്ച വരയില്‍ നിര്‍ത്തുന്ന പ്രകൃതമുള്ള ബിസിനസുകാരനല്ല അദ്ദേഹം. എന്റെ ഭര്‍ത്താവും കുടുംബവും വളരെ ലിബറലാണ്. ജോലി ചെയ്യുന്നതാണ് സന്തോഷമെങ്കില്‍ ജോലി ചെയ്യൂവെന്ന മനസ്ഥിതിയാണ്. ജോലി ചെയ്യുമ്പോഴും കുട്ടികളുടെയും കുടുംബത്തിന്റെയും കാര്യം ശ്രദ്ധിക്കണമെന്നേയുള്ളു. എന്റെ ജീവിതത്തില്‍ ലഭിച്ച അനുഗ്രഹങ്ങളിലൊന്നാണ് ആനന്ദും കുടുംബവും. ഇപ്പോഴും എനിക്ക് ജോലി ചെയ്യാന്‍ കഴിയുന്നത് എന്റെ അമ്മായിയമ്മയുടെ സപ്പോര്‍ട്ട് കൂടിയുള്ളത് കൊണ്ടാണെന്നും മധു പറയുന്നു.

  പ്രണയ വിവാഹമാണോ ? മിയ പറയുന്നു | FilmiBeat Malayalam

  സാധാരണ യൂത്ത് ഐക്കന്‍സിനെ പോലെ ഫൈറ്റും ഡാന്‍സും മാത്രമല്ല അഭിനയത്തിലും മിടുക്കനാണ് ദുല്‍ഖര്‍ സല്‍മാന്‍. എല്ലാ ഗുണങ്ങള്‍ക്കുമൊപ്പം അച്ഛനെ പോലെ സൗന്ദര്യവും കൂടി ചേര്‍ന്നപ്പോള്‍ ഒരു സൂപ്പര്‍സ്റ്റാറിനുള്ള പെര്‍ഫെക്ട് ബ്ലെന്‍ഡായി ദുല്‍ഖര്‍. തമിഴില്‍ എന്റെ ആദ്യ സിനിമയായ അഴകന്‍ മമ്മൂട്ടി സാറിനൊപ്പമായിരുന്നു. ഇരുപത് വര്‍ഷം കഴിഞ്ഞ് അദ്ദേഹത്തിന്റെ മകന്‍ ദുല്‍ഖറിന്റെ ആദ്യ തമിഴ് സിനിമയായ വായ്മൂടി പേശവും (മലയാളത്തില്‍ സംസാരം ആരോഗ്യത്തിന് ഹാനികരം) എന്നൊടൊപ്പം. അതൊരു യാദൃശ്ചികതയാണെന്ന് പറയാമോ എന്നറിയില്ല. പക്ഷേ ശരിക്കും അതൊരു ഭാഗ്യത്തിന്റെ അടയാളമാണ്. മമ്മൂട്ടി സാറിനെ പോലെ തന്നെ ഒരു ഗ്രേറ്റ് ആക്ടറാണ് ദുല്‍ഖറും. ഒരേ സമയം മോഡേണും സ്‌റ്റൈലിഷും പരമ്പരാഗത ശൈലികളും പിന്തുടരുന്ന ആളുമാണ് ദുല്‍ഖര്‍.

  Read more about: madhubala മധുബാല
  English summary
  Actress Madhubala About Her Marriage With Businessman Anand Shah
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X