»   »  പെരുന്തച്ചനിലെ റോള്‍ മോനിഷയ്ക്ക് നല്‍കിയപ്പോള്‍ ഡിപ്രഷനടിച്ചിരുന്നുവെന്ന് മാതു !മതം മാറിയത് ?

പെരുന്തച്ചനിലെ റോള്‍ മോനിഷയ്ക്ക് നല്‍കിയപ്പോള്‍ ഡിപ്രഷനടിച്ചിരുന്നുവെന്ന് മാതു !മതം മാറിയത് ?

By: Nihara
Subscribe to Filmibeat Malayalam

മമ്മൂട്ടി നായകനായ അമരം എന്ന സിനിമ കണ്ടവരാരും മാതുവിനെയും മറന്നു കാണില്ല. മകളുടെ റോളില്‍ തിളങ്ങിയ മാതുവിനെ പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചു വരാനുള്ള തയ്യാറെടുപ്പിലാണ് താരമിപ്പോള്‍.

ക്രിസ്ത്യാനിയായ ഡോക്ടര്‍ ജേക്കബുമായുള്ള വിവാഹത്തിന് ശേഷം അമേരിക്കയിലേക്ക് താമസം മാറിയ താരം മതം മാറിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഇതിനിടയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അതായിരുന്നില്ല തന്റെ മതം മാറ്റത്തിന് പിന്നിലുള്ള യഥാര്‍ത്ഥ കാരണമെന്നാണ് താരം ഇപ്പോള്‍ വെളിപ്പെടുത്തിയിട്ടുള്ളത്. പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുള്ളത്.

ക്രിസ്തുമതത്തോട് താല്‍പര്യമുണ്ടായിരുന്നു

അമരത്തില്‍ അഭിനയിക്കുന്ന കാലത്ത് തന്നെ താന്‍ ക്രിസ്തു മതത്തില്‍ വിശ്വസിച്ച് തുടങ്ങിയിരുന്നു. വിവാഹത്തിനേ വേണ്ടിയായിരുന്നില്ല താന്‍ മതം മാറിയതെന്നാണ് താരം ഇപ്പോള്‍ വെളിപ്പെടുത്തിയിട്ടുള്ളത്.

മനസ്സിനെ ഏറെ വിഷമിപ്പിച്ച സംഭവം

ക്രിസ്തുമത വിശ്വാസിയായതിനു പിന്നിലെ യഥാര്‍ത്ഥ കാരണം വ്യക്തമാക്കുകയാണ് മാതു ഇപ്പോള്‍. മനസ്സിനെ വല്ലാതെ വിഷമിപ്പിച്ച സംഭവത്തിന് ശേഷമാണ് ക്രിസ്തു മതത്തില്‍ വിശ്വസിച്ച് തുടങ്ങിയത്.

തനിക്ക് വെച്ച വേഷം മോനിഷയ്ക്ക് ലഭിച്ചു

കുട്ടേട്ടന്‍ എന്ന സിനിമയ്ക്ക് ശേഷം തന്നെത്തേടി നല്ലൊരു വേഷം എത്തിയിരുന്നു. പെരുന്തച്ചനിലെ വേഷം. ഷൂട്ടിങ്ങിനു വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടയിലാണ് ആ റോളില്‍ മോനിഷ അഭിനയിച്ചു തുടങ്ങിയ കാര്യം അറിഞ്ഞത്്. ഇത് തന്നെ മാനസികമായി വല്ലാതെ തളര്‍ത്തി.

മാതാവിനു മുന്നില്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു

തനിക്ക് ലഭിക്കാന്‍ വെച്ച വേഷം കൈവിട്ടു പോയതില്‍ വളരെയധികം വിഷമിച്ചിരുന്നു. വിഷമം സഹിക്കാനനാവാതെ മാതാവിനു മുന്നില്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചിരുന്നു. തിരിച്ചെത്തിയതിനു ശേഷമാണ് അമരത്തില്‍ അഭിനയിക്കാനുള്ള ഓഫര്‍ തനിക്ക് ലഭിച്ചതെന്നും താരം ഓര്‍ക്കുന്നു.

പറ്റിക്കുകയാണെന്നാണ് കരുതിയത്

അമരത്തില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് വന്ന ഫോണ്‍ കോള്‍ ആരോ കളിയാക്കാന്‍ വേണ്ടി വിളിക്കുകയാണെന്നാണ് കരുതിയത്. എന്നാല്‍ വീണ്ടും വിളിച്ചപ്പോള്‍ അമ്മ സംസാരിച്ചു തുടര്‍ന്നാണ് കാര്യങ്ങളെക്കുറിച്ച് അറിഞ്ഞത്. മമ്മൂട്ടിയുടെ മകളുടെ വേഷമാണെന്നറിഞ്ഞപ്പോള്‍ കൂടുതല്‍ സന്തോഷമായെന്നും താരം പറഞ്ഞു.

വീട്ടുകാരുടെ സമ്മതത്തോടെയാണ് മതം മാറിയത്

അമരത്തിലേക്കുള്ള ആ കോള്‍ എത്തിയപ്പോള്‍ മുതല്‍ താന്‍ ജീസസിന്റെ മകളാണെന്ന തോന്നലുണ്ടാവുകയും വീട്ടുകാരുടെ സമ്മതത്തോടെ മാറുകയും ചെയ്തു. പക്ഷേ അഭിനയിച്ച സിനിമകളുടെയല്ലാം ടൈറ്റില്‍ കാര്‍ഡില്‍ മാതു
എന്നു തന്നെയാണ് അടിച്ചിരുന്നത്.

വിവാഹത്തിന് വേണ്ടിയല്ല മാറിയത്

വിവാഹത്തിനു വേണ്ടിയാണ് മതം മാറിയത് എന്ന തരത്തിലായിരുന്നു കാര്യങ്ങള്‍ പ്രചരിച്ചിരുന്നത്. വിവാഹം ചെയ്തത് ക്രിസ്തുമത വിശ്വാസിയെയാണ്. മുടങ്ങാതെ പള്ളിയില്‍ പോവാറുണ്ട്. പ്രാര്‍ത്ഥനയാണ് തന്റെ ശക്തിയെന്നും താരം പറഞ്ഞു.

English summary
Mathu reveals about her religion change.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam