For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മേനകയും ശങ്കറും തമ്മില്‍ വിവാഹം കഴിക്കുമെന്നാണ് കരുതിയത്; അടുത്തിടെ ഒരാള്‍ പറഞ്ഞതിനെ പറ്റി നടി

  |

  മലയാള സിനിമയില്‍ ഒത്തിരി ഹിറ്റ് ജോഡികളുണ്ട്. എല്ലാവരും ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്നവരാണ്. എന്നാല്‍ തൊണ്ണൂറുകളില്‍ ശങ്കര്‍-മേനക കൂട്ടുകെട്ടുണ്ടാക്കിയ ഓളം ഇന്നും പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞ് നില്‍ക്കുന്നതാണ്. കാമുകിയും കാമുകനും ഭാര്യയും ഭര്‍ത്താവും തുടങ്ങി ശത്രുക്കളെ പോലെയുമൊക്കെ അഭിനയിച്ചിട്ടുള്ളവരാണ് ശങ്കറും മേനകയും. സിനിമയിലെ കെമിസ്ട്രി കണ്ട് യഥാര്‍ഥ ജീവിതത്തിലും അവര്‍ പ്രണയത്തിലാണെന്ന് തെറ്റിദ്ധരിച്ചവരുണ്ട്.

  മേനക നിര്‍മാതാവ് സുരേഷ് കുമാറിനെ വിവാഹം കഴിച്ചതോടെ കുടുംബിനിയായി. ശങ്കര്‍ കുറേ കാലം അഭിനയ ജീവിതത്തില്‍ നിന്നും മാറി നിന്നെങ്കിലും പിന്നീട് തിരിച്ച് വരവ് നടത്തി. ഇപ്പോഴും ഇരുവരെയും കുറിച്ചുള്ള ആകാംഷകള്‍ക്ക് ഒരു കുറവും വന്നിട്ടില്ലെന്നാണ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ മേനക പറയുന്നത്. നടിയുടെ വാക്കുകളിങ്ങനെ..

  ശങ്കറും മേനകയും ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്നു. എന്നാല്‍ കൂടുതല്‍ സിനിമകളില്‍ താന്‍ ഒരുമിച്ച് അഭിനയിച്ചത് മമ്മൂക്കയുടെ കൂടെയാണെന്നാണ് മേനക പറയുന്നത്. എന്നാലും എല്ലാവരും പറഞ്ഞത് ശങ്കര്‍-മേനക എന്നാണ്. ഈയിടെ ശങ്കറിനോടും ഞാന്‍ ഇക്കാര്യം പറഞ്ഞിരുന്നു. ഇങ്ങനെയൊക്കെ ആളുകള്‍ പറയുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ നമുക്ക് കുറച്ച് കൂടി പടങ്ങള്‍ ചെയ്യാമായിരുന്നു എന്നാണ് പറഞ്ഞത്.

  അതേ സമയം തന്റെ വീട്ടിലുള്ളവരുടെ അഭിപ്രായവും ഇതൊക്കെ തന്നെയാണെന്നാണ് മേനക പറയുന്നത്.

  അമ്മ ശങ്കര്‍ അങ്കിളിനൊപ്പം അഭിനയിക്കുന്നത് കാണാന്‍ നല്ല രസമാണ്. അങ്കിള്‍ വേറെ ആരുടെ കൂടെ അഭിനയിച്ചാലും കാണാന്‍ ഞങ്ങള്‍ക്ക് ഇഷ്ടമല്ലെന്നാണ് അവര്‍ പറയുന്നത്. അടുത്തിടെ ഞാനൊു കടയില്‍ പോയി. അവിടെയുണ്ടായിരുന്ന കടയുടമ എന്നോട് വന്ന് സംസാരിച്ചു. ഞാനൊരു കാര്യം ചോദിച്ചാല്‍ തെറ്റിദ്ധരിക്കുമോ എന്നാണ് അദ്ദേഹം ചോദിച്ചത്.

  'സ്‌കൂളില്‍ പഠിക്കുമ്പോഴൊക്കെ ഞങ്ങള്‍ കുട്ടികള്‍ കരുതിയത് ശങ്കറും മേനകയും കല്യാണം കഴിക്കും എന്നായിരുന്നു' കടയുടമ പറഞ്ഞത്. അയാള്‍ പറയുന്നത് കേട്ട് ഞാന്‍ ഉറക്കെ ചിരിച്ചു. ഇതുപോലെ അന്നത്തെ പിള്ളേര്‍ക്കൊക്കെ ഞങ്ങളുടെ അഭിനയം നല്ല ഹരമായിരുന്നു എന്ന് അറിയുന്നത് കുറേ കഴിഞ്ഞിട്ടാണെന്നും മേനക പറയുന്നു.

  അഭിനയിക്കാന്‍ വരുന്നതിന് മുന്‍പത്തെ അവസ്ഥ ഇതല്ല; ശരീരഭാരം 90 കിലോ വരെ ആയിരുന്നെന്ന് നടി സോണിയ

  Recommended Video

  ന്യുഡ് ഫോട്ടോഗ്രാഫിയും ബിക്കിനിയുമൊക്കെ ചെയ്തത് എങ്ങനെ,Janaki Sudheer Interview

  അതേ സമയം വീട്ടില്‍ മക്കള്‍ക്കോ ഭര്‍ത്താവിനോ താന്‍ ഉപദേശമൊന്നും കൊടുക്കാറില്ലെന്നാണ് ചോദ്യത്തിന് മറുപടിയായി നടി പറഞ്ഞത്.

  'അങ്ങനെ താന്‍ ഉപദേശം കൊടുക്കേണ്ട ആവശ്യമില്ല. എന്റെ മക്കള്‍ സിനിമ കണ്ട് വളര്‍ന്നവരാണ്. എന്റെ കാലത്ത് ലിപ്സ്റ്റിക് എന്താണെന്ന് പോലും അറിയാത്ത ആളായിരുന്നു ഞാന്‍. പക്ഷേ പിള്ളേര്‍ രണ്ട് പേരും അങ്ങനെയല്ല. രേവതി വിദേശത്ത് പോയി സിനിമ പഠിച്ചു. കീര്‍ത്തിയ്ക്ക് ചെറുപ്പം തൊട്ടേ ഫാഷനും സിനിമയും തന്നെയാണ് മോഹം. അങ്ങനൊരു ആഗ്രഹത്തോടെ വരുന്നവര്‍ക്ക് നമ്മള്‍ ഒന്നും പറഞ്ഞ് കൊടുക്കേണ്ടതില്ല. അവരുടെ വഴി അവര്‍ തന്നെ കണ്ടെത്തുമെന്നും മേനക പറഞ്ഞു.

  മേനകയെ പോലെ തന്നെ മകൾ കീർത്തി സുരേഷ് അഭിനേത്രിയാണ്. തെന്നിന്ത്യയിലെ മുൻനിര നായികയായി വളർന്ന കീർത്തി മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരം വരെ നേടിയിരുന്നു.

  ഈ ആഴ്ച അവന്‍ പുറത്ത് പോകും; ബ്ലെസ്ലിയെ കുറിച്ചുള്ള കുറ്റം പറഞ്ഞ് റോണ്‍സനും അഖിലുമടക്കമുള്ള താരങ്ങള്‍

  Read more about: menaka മേനക
  English summary
  Actress Menaka Opens Up A Fan Raised A Question About Shankar And Her Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X