Just In
- 6 hrs ago
ഈ മാലാഖ വന്നതോടെയാണ് ജീവിതം കൂടുതല്‍ സുന്ദരമായത്, അന്നമോള്‍ക്ക് ആശംസയുമായി മിയ
- 6 hrs ago
ഭാര്യയെയും മകളെയും ചേര്‍ത്ത് പിടിച്ച് ദുല്‍ഖര്‍ സല്മാന്; താരകുടുംബത്തിന്റെ ചിത്രം വൈറലാവുന്നു
- 6 hrs ago
പ്രസവത്തിനായി പോവുന്ന ദിവസവും യോഗ ചെയ്തിരുന്നുവെന്ന് ശിവദ, ഏറെ സന്തോഷിച്ച നിമിഷമാണ്
- 6 hrs ago
പ്രസവ വേദന അനുഭവിച്ചവര്‍ക്ക് ഇതൊക്കെ ഒരു വേദനയാണോ? മഞ്ജുവിന്റെ ടാറ്റു വീഡിയോയ്ക്ക് താഴെ ആരാധകര്‍
Don't Miss!
- News
ഉപമുഖ്യമന്ത്രി പദം ലീഗ് ആവശ്യപ്പെടുമോ? മുനീറിന്റെ മറുപടി ഇങ്ങനെ, കോണ്‍ഗ്രസിനെ ദുര്‍ബലമാക്കില്ല!!
- Sports
ISL 2020-21: മുംബൈയെ സമനിലയില്‍ തളച്ച് ചെന്നൈ
- Lifestyle
ഗര്‍ഭാവസ്ഥയില്‍ ചര്‍മ്മത്തിന് വരള്‍ച്ചയോ, ശ്രദ്ധിക്കണം
- Finance
കൊച്ചിയിൽ ഒരുങ്ങുന്നു 1200 കോടിയുടെ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി
- Automobiles
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
താരപുത്രി കീര്‍ത്തിയെ ചെറുപ്പം മുതലേ അറിയാം!ആ പെണ്‍കുട്ടി ഇങ്ങനെ ചെയ്യുമോ? തുറന്ന് പറഞ്ഞ് നടി പ്രവീണ

തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്ക്കുന്ന നായികമാരില്‍ ഒരാളാണ് കീര്‍ത്തി സുരേഷ്. കീര്‍ത്തി ശരിക്കും മലയാളത്തിന്റെ താരപുത്രിയാണെന്ന് പറയാമെങ്കിലും തമിഴ്, തെലുങ്ക് സിനിമകളിലാണ് സജീവമായി പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ മുന്കാലനടി സാവിത്രിയുടെ ബയോപിക്കില്‍ തകര്‍ത്തഭിനയിച്ച് കീര്‍ത്തി എല്ലാവരെയും ഞെട്ടിച്ച് കളഞ്ഞിരിക്കുകയാണ്.
തെലുങ്കിൽ മമ്മൂട്ടിയ്ക്ക് വെല്ലുവിളി അവിടുത്തെ താരരാജാവ്!മുഖ്യമന്ത്രിമാര്‍ തമ്മിലാണ് യുദ്ധം..!
കീര്‍ത്തിയുടെ കരിയറിലെ മികച്ച കഥാപാത്രമായി സാവിത്രി മാറിയതോടെ അഭിനന്ദനങ്ങളുമായി നിരവധി പേര് വന്നിരുന്നു. അക്കൂട്ടത്തില്‍ നടി പ്രവീണയുമുണ്ട്. മഹാനടിയിലെ കീര്‍ത്തിയുടെ അഭിനയം കണ്ട് താന്‍ അതിശയിച്ച് പോയിരിക്കുകയാണെന്നാണ് പ്രവീണ പറയുന്നത്. എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്ന് പറഞ്ഞ് നിരവധി കാര്യങ്ങള്‍ പ്രവീണ കീര്‍ത്തിയെ കുറിച്ച് പറഞ്ഞിരിക്കുകയാണ്.
മോഹന്‍ലാലിന്റെ പൊളിഞ്ഞ സിനിമയായിരുന്നു കാസനോവ! സിനിമ കണ്ടവരോട് ക്ഷമ ചോദിച്ച് റോഷന് ആന്‍ഡ്രൂസ്

മഹാനടി
തെന്നിന്ത്യന്‍ സിനിമയുടെ നായിക വസന്തമായിരുന്ന നടിയാണ് സാവിത്രി. സാവിത്രിയുടെ ജീവിതകഥയെ ആസ്പദമാക്കി നാഗ് അശ്വിന് സംവിധാനം ചെയ്ത ബയോപിക്ക് ആയിരുന്നു മഹാനടി. ദുല്‍ഖര്‍ സല്മാന് നായകനായി അഭിനയിക്കുന്ന ആദ്യ തെലുങ്ക് ചിത്രം എന്ന പ്രത്യേകത ഉള്ളതിനാല്‍ കേരളത്തില്‍ വലിയ സ്വീകാര്യതയായിരുന്നു മഹാനടിയ്ക്ക് ലഭിച്ചത്. തെലുങ്ക്, മലയാളം, തമിഴ് എന്നിങ്ങനെ മൂന്ന് ഭാഷകളിലേക്കും മൊഴിമാറ്റി സിനിമ എത്തിയിരുന്നു.

മികച്ച സിനിമ
ജെമിനി ഗണേശന്, സാവിത്രി എന്നിവരുടെ കഥ ബിഗ് സ്ക്രീനിലൂടെ എത്തിയപ്പോള്‍ സിനിമാപ്രേമികള്‍ ഇരുകൈയും നീട്ടിയായിരുന്നു സ്വീകരിച്ചിരുന്നത്. ദുല്‍ഖറിന്റെയും സാവിത്രിയുടെയും അഭിനയത്തെ കുറിച്ചും നല്ല അഭിപ്രായങ്ങള്‍ മാത്രമായിരുന്നു ലഭിച്ചിരുന്നത്. ഇരുവരും സിനിമയില്‍ അഭിനയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നു. സിനിമയുടെ കളക്ഷന്റെ കാര്യത്തിലും ഒട്ടും മോശം വരുത്തിയിട്ടില്ല. കുറഞ്ഞ ദിവസം കൊണ്ട് തന്നെ അമ്പത് കോടിയോളം രൂപ മഹാനടി സ്വന്തമാക്കി കഴിഞ്ഞിരിക്കുകയാണ്.

കീര്‍ത്തിയെ കുറിച്ച് പ്രവീണ
കീര്‍ത്തിയെ കുറിച്ച് നടി പ്രവീണ പറയുന്ന കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. ചെറുപ്പം മുതലെ കണ്ട് വളര്‍ന്ന കുട്ടിയാണ് കീര്‍ത്തി. അവള് എത്ര ഉയരത്തിലെത്തിയിരിക്കുന്നു. നല്ല സംവിധായകന്, ശക്തമായ തിരക്കഥ, മികച്ച കഥാപാത്രം, ഇങ്ങനെയെല്ലാം ലഭിക്കുമ്പോഴാണ് നമുക്കും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയുക. ഇതെല്ലാം കിട്ടിയാലും കഠിനാദ്ധ്വാനവും ആത്മസമര്‍പ്പണവുമൊക്കെ വിജയത്തിന്റെ ഘടകങ്ങളാണ്. ആ പെണ്‍കുട്ടി ഇങ്ങനെയൊക്കെ അഭിനയിക്കുമോ എന്ന് പോലും താന്‍ ചിന്തിച്ച് പോയതായി പ്രവീണ പറയുന്നു.

കഴിവുള്ള നായികമാര്‍
മലയാളത്തില്‍ ഒരുപാട് കഴിവുള്ള നായികമാരുണ്ട്. അതുകൊണ്ടാണ് അവര്‍ മറ്റ് ഭാഷകളിലും തിളങ്ങുന്നത്. ഇവിടെ അവര്‍ക്ക് മികച്ച പരിശീലനമാണ് ലഭിക്കുന്നത്. തമിഴില്‍ നിന്നും പുതിയൊരു നായികയെ കൊണ്ട് വന്ന് പരിശീലിപ്പിച്ചെടുക്കുന്നതിലും നല്ലതല്ലേ മലയാളത്തില്‍ നിന്നുമൊരു നായികയെ കൊണ്ട് വരുന്നത്. തമിഴില്‍ കുറച്ച് ഓവറായിട്ടാണ് നായികമാര്‍ അഭിനയിക്കുന്നത്. മലയാളത്തിലെത്തുമ്പോള്‍ റിയലിസ്റ്റിക് ആവും. ഇവിടെ ഓവറായി അഭിനയിച്ചാല്‍ ആരും അംഗീകരിക്കാന്‍ പോവുന്നില്ല.

റിയലിസ്റ്റിക് ആണ് നല്ലത്..
എത്രയധികം റിയലിസ്റ്റിക് ആയി അഭിനയിക്കുന്നുവോ അത്രയും നല്ലതാണ്. ഞാന്‍ സീരിയലില്‍ അഭിനയിച്ചിട്ട് സിനിമയിലേക്ക് അഭിനയിക്കുമ്പോള്‍ സംവിധായകന് പറയും പ്രവീണ അത്രയും വേണ്ട കുറയ്ക്ക് എന്ന്. മലയാളത്തില്‍ അഭിനയത്തിന്റെ തലങ്ങളൊക്കെ മാറിയിരിക്കുകയാണ്. വെറുതെ സംസാരിക്കുന്നത് പോലെയാണ് ഷോട്ട് എടുക്കുന്നത്. ഒരു സിനിമയില്‍ പോലും അഭിനയിക്കാതെ ആദ്യമായി അഭിനയിക്കാന്‍ വരുന്നവരുടെ പ്രകടനം കണ്ടാല്‍ തന്നെ നമ്മള് ഞെട്ടിപോവുമെന്നും പ്രവീണ പറയുന്നു. പുതിയ കുട്ടികളെ കാണുമ്പോള്‍ നമ്മളൊക്കെ വേസ്റ്റാണെന്നും നടി വ്യക്തമാക്കുന്നു.

കീര്‍ത്തിയുടെ വിജയം
മലയാളത്തിലെ പ്രശസ്ത നിര്‍മാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകളാണ് കീര്‍ത്തി സുരേഷ്. 2000 ല്‍ ബാലതാരമായി സിനിമയില്‍ അഭിനയിച്ചിരുന്നെങ്കിലും പഠനത്തിന് ശേഷം നായികയായി തന്നെ സിനിമയിലേക്ക് തിരിച്ചെത്തുകയായിരുന്നു. മലയാളത്തില്‍ കീര്‍ത്തി നായികയായി അഭിനയിച്ച ആദ്യ സിനിമ ഗീതാഞ്ജലിയായിരുന്നു. ശേഷം ദിലീപിന്റെ റിംഗ് മാസ്റ്ററിലും അഭിനയിച്ചതിന് ശേഷം തമിഴിലേക്കും തെലുങ്കിലും സജീവമാവുകയായിരുന്നു. തമിഴില്‍ ശിവകാര്‍ത്തികേയനൊപ്പമുള്ള സിനിമകളെല്ലാം ഹിറ്റാണ്.