For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മാറിനിന്നാല്‍ മറന്നുപോവും! സിനിമയില്‍ നിന്നും ഇടവേളയെടുത്തപ്പോഴുള്ള അനുഭവത്തെക്കുറിച്ച് റോമ!

  |

  മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് റോമ. നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെയായിരുന്നു ഈ നായിക മലയാളത്തില്‍ അരങ്ങേറിയത്. തെലുങ്ക് ചിത്രമായ മിസ്റ്റര്‍ ഏറബാബുവായിരുന്നു റോമയുടെ ആദ്യ സിനിമ. തെലുങ്കിലും തമിഴിലും സാന്നിധ്യം അറിയിച്ചതിന് പിന്നാലെയായാണ് താരം മലയാളത്തിലേക്ക് എത്തിയത്. പുതുമുഖങ്ങളെ അണിനിരത്തി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത നോട്ട്ബുക്കിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. ഈ ചിത്രത്തിന് പിന്നാലെയായി നിരവധി സിനിമകളിലേക്കായിരുന്നു താരത്തിന് ക്ഷണം ലഭിച്ചത്.

  ജൂലൈ 4, ചോക്ലേറ്റ്, ഷേക്‌സ്പിയര്‍ എംഎ മലയാളം, മിന്നാമിന്നിക്കൂട്ടം, ലോലിപോപ്പ് തുടങ്ങി നിരവധി സിനിമകളിലായിരുന്നു റോമ അഭിനയിച്ചത്. 2017 ല്‍ പുറത്തിറങ്ങിയ സത്യയിലായിരുന്നു ഒടുവിലായി താരത്തെ കണ്ടത്. ഇടവേള അവസാനിപ്പിച്ച് സിനിമയിലേക്ക് തിരിച്ചെത്തുകയാണ് താനെന്ന് മുന്‍പ് റോമ പറഞ്ഞിരുന്നു. വെള്ളേപ്പമെന്ന ചിത്രത്തിലൂടെയായിരുന്നു താരം വീണ്ടുമെത്തുന്നത്. അടുത്തിടെയായിരുന്നു തന്റെ പേരിനൊപ്പം എ എന്ന് താരം ചേര്‍ത്തത്. അതിന് പിന്നിലെ കാരണത്തെക്കുറിച്ചും റോമ വ്യക്തമാക്കിയിരുന്നു. ഇത്രയും നാള്‍ സിനിമയില്‍ നിന്നും മാറിനിന്നാല്‍ ആളുകള്‍ തന്നെ മറന്നുപോവുമെന്ന തരത്തിലുള്ള ഉപദേശങ്ങള്‍ തനിക്ക് ലഭിച്ചിരുന്നതായി താരം പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്.

  രണ്ട് വര്‍ഷത്തിന് ശേഷമുള്ള വരവ്

  രണ്ട് വര്‍ഷത്തിന് ശേഷമുള്ള വരവ്

  2 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായാണ് റോമ വീണ്ടും അഭിനയിക്കാനെത്തിയത്. അക്ഷയ് രാധാകൃഷ്ണന്‍ നായകനായി അഭിനയിക്കുന്ന വെള്ളേപ്പത്തിലൂടെയാണ് താരത്തിന്റെ വരവ്. തൃശ്ശൂരില്‍ വെള്ളേപ്പം സ്റ്റാള്‍ നടത്തുന്ന സാറയായാണ് ഈ ചിത്രത്തില്‍ റോമയെത്തുന്നത്. ക്രിസ്ത്യന്‍ കഥാപാത്രങ്ങളെ താന്‍ അവതരിപ്പിച്ചപ്പോഴൊക്കെ പ്രേക്ഷകര്‍ക്ക് കൂടുതല്‍ ഇഷ്ടമായിരുന്നു. നായകനായ അക്ഷയ് യുടെ സഹോദരിയായാണ് വെള്ളേപ്പത്തിലെത്തുന്നത്. റൊമാന്റിക് കോമഡി ചിത്രവുമായാണ് തങ്ങളെത്തുന്നതെന്നും താരം പറയുന്നു.

  ഇടവേളയെക്കുറിച്ച്

  ഇടവേളയെക്കുറിച്ച്

  സിനിമയില്‍ നിന്നും ഇടവേളയെടുത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് താനിവിടെയൊക്കെ ഉണ്ടായിരുന്നുവെന്ന മറുപടിയായിരുന്നു താരം നല്‍കിയത്. ചെന്നൈയില്‍ ജനിച്ച് വളര്‍ന്ന താന്‍ ബാംഗ്ലൂരിലാണ് സെറ്റില്‍ ചെയ്തത്. ഇടവേളയില്‍ ബാംഗ്ലൂര്‍ ജീവിതം ശരിക്കും ആസ്വദിക്കുകയായിരുന്നു. വാസ്തുവിലും ജ്യോതിഷത്തിലും സഖ്യാശാസ്ത്രത്തിലുമുള്ള താല്‍പര്യം പൊടിതട്ടിയെടുക്കുകയായിരുന്നു ആ സമയത്ത്. ഇതേക്കുറിച്ച് വിശദമായ പഠനം നടത്തി. ഓണ്‍ലൈനിലും സ്‌കൈപ്പ് വഴിയുമൊക്കെയായാണ് ഇതേക്കുറിച്ച് പഠിച്ചത്. ഇതിന് ശേഷമാണ് പേരിനൊപ്പം ഒരു എ ചേര്‍ക്കാന്‍ തീരുമാനിച്ചതെന്നും റോമ പറയുന്നു.

  സ്റ്റേജ് ഷോകളില്‍ സജീവം

  സ്റ്റേജ് ഷോകളില്‍ സജീവം

  സിനിമയില്‍ സജീവമല്ലാത്ത സമയത്തും സ്റ്റേജ് ഷോകളുമായി താന്‍ സഹകരിച്ചിരുന്നുവെന്ന് റോമ പറയുന്നു. അഭിനയത്തിനും അപ്പുറത്ത് നല്ലൊരു നര്‍ത്തകി കൂടിയാണ് താനെന്ന് താരം മുന്‍പേ തെളിയിച്ചിരുന്നു. വിദേശത്ത് വെച്ചുള്ള നിരവധി പരിപാടികളുടെ ഭാഗമാവാനുള്ള അവസരം ലഭിച്ചിരുന്നു. ജഗതി ശ്രീകുമാറിന്‍രെ തിരിച്ചുവരവിന് മുന്നോടിയായുള്ള പരിപാടിയിലും താന്‍ പങ്കെടുത്തിരുന്നുവെന്ന് താരം പറയുന്നു.

  അവസരങ്ങള്‍ ലഭിച്ചിരുന്നു

  അവസരങ്ങള്‍ ലഭിച്ചിരുന്നു

  സിനിമയില്‍ നിന്നുള്ള അവസരങ്ങള്‍ ആ സമയത്ത് ലഭിച്ചിരുന്നു. എന്നാല്‍ ആവര്‍ത്തനവിരസതയുളവാക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളായിരുന്നു പലതും. അത് പോലെ തന്നെ ഇത്രയും വലിയ ഇടവേള എടുക്കരുതെന്നും ആളുകള്‍ നിന്ന മറുന്നുപോവുമെന്നും പലരും പറഞ്ഞിരുന്നു. ഒരു ദിവസം താന്‍ തിരിച്ചുവരുമെന്നുള്ള മറുപടിയായിരുന്നു അവര്‍ക്ക് നല്‍കിയത്. വെള്ളേപ്പത്തിലൂടെ ആ വരവ് സംഭവിക്കുന്നതില്‍ ആരാധകരും സന്തോഷത്തിലാണ്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

  ആദ്യം ചോദിച്ചത്

  ആദ്യം ചോദിച്ചത്

  തന്നെ ഓര്‍ത്തിരിക്കുന്നുണ്ടോ, ഈ സിനിമയിലേക്ക് അവസരം ലഭിച്ചപ്പോള്‍ സംവിധായകനോട് ആദ്യം ചോദിച്ചത് അതായിരുന്നു. സോഷ്യല്‍ മീഡിയയില്‍ തനിക്ക് അക്കൗണ്ടില്ല. തന്റെ പേരിലുള്ളതെല്ലാം വ്യാജ അക്കൗണ്ടുകളാണെന്നും താരം പറയുന്നു. ടെലിവിഷനിലോ മറ്റ് പരിപാടികളിലോയൊന്നും താന്‍ പങ്കെടുത്തിരുന്നുമില്ല. ഈ സിനിമയിലേക്ക് റോമയെ വിളിക്കാന്‍ തോന്നിയെന്നും താരത്തിന് പറ്റിയ കഥാപാത്രമാണ് ഇതെന്നുമായിരുന്നു സംവിധായകന്റെ മറുപടി. ഈ കഥാപാത്രത്തെക്കുറിച്ച് കേട്ടതിന് പിന്നാലെയായാണ് വെള്ളാപ്പം ഇഷ്ടപ്പെടുന്നയാളാണ് താനെന്ന് പറഞ്ഞതെന്നും റോമ പറയുന്നു.

  Read more about: roma റോമ
  English summary
  Actress Romah Assrani about her comeback
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X