»   » ഇതിനൊന്നും മമ്മുക്ക പൊട്ടിത്തെറിക്കില്ല! ചിത്രീകരണത്തിനിടെ സംഭവിച്ചത് തുറന്ന് പറഞ്ഞ് നടി ശ്രീജയ!!!

ഇതിനൊന്നും മമ്മുക്ക പൊട്ടിത്തെറിക്കില്ല! ചിത്രീകരണത്തിനിടെ സംഭവിച്ചത് തുറന്ന് പറഞ്ഞ് നടി ശ്രീജയ!!!

By: Teresa John
Subscribe to Filmibeat Malayalam

സഹനടിയായിട്ടാണ് ശ്രീജയ എന്ന നടിയെ മലയാളികള്‍ക്ക് കൂടുതല്‍ പരിചയം. മോഹന്‍ലാല്‍, മമ്മുട്ടി, ജയറാം എന്നിങ്ങനെ പ്രമുഖ താരങ്ങളുടെ കൂടെയെല്ലാം അഭിനയിച്ച ശ്രീജയ മമ്മുട്ടിയുടെ കൂടെ അഭിനയിച്ചപ്പോള്‍ ഉണ്ടായ ഒരു അനുഭവത്തെക്കുറിച്ച് തുറന്ന് പറയുകയാണ്.

വണ്ടര്‍ വുമണിനെ തമിഴ്‌നാട്ടിലെ തലൈവിയായി ഒന്ന് സങ്കല്‍പ്പിച്ചു നോക്ക്!ആരാധകരുടെ ഐഡിയ പറയാതെ വയ്യ!

മമ്മുട്ടി നായകനായി എത്തിയ പൊന്തന്‍ മാട എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ കാര്യത്തെക്കുറിച്ചാണ് അടുത്തിടെ ഒരു മാഗസീന് നല്‍കിയ അഭിമുഖത്തില്‍ നടി തുറന്ന് പറഞ്ഞത്.

 mammootty-sreejaya

കളി തമാശകള്‍ പറയില്ലാത്ത മമ്മുട്ടി പറയാനുള്ള കാര്യം മുഖത്ത് നോക്കി തന്നെ തുറന്ന് പറയുമെന്നുള്ളതിനാല്‍ പലര്‍ക്കും അദ്ദേഹത്തെ പേടിയാണ്. അങ്ങനെയിരിക്കെ പൊന്തന്‍ മാടയില്‍ മമ്മുട്ടിയുടെ സഹോദരിയായിട്ടായിരുന്നു ശ്രീജയ അഭിനയിച്ചിരുന്നത്.

കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമായി! മോഹന്‍ലാലടക്കമുള്ള താരങ്ങളുടെ അഭിപ്രായമെന്താണെന്ന് അറിയണോ?

ചിത്രീകരണത്തിനിടെ മമ്മുക്കയെ പിന്നിലിരുത്തി ശ്രീജയ സൈക്കിള്‍ ഓടിക്കുന്ന രംഗമുണ്ട്. ക്യാമറക്ക് മുന്നില്‍ നിന്നും ഭയന്ന ശ്രീജയ സൈക്കിളുമായി വീണു. ഒപ്പം പിന്നിലിരുന്ന മമ്മുട്ടിയും. ആ നിമിഷം മമ്മുട്ടി പൊട്ടിത്തെറിക്കുമെന്ന് എല്ലാവരും കരുതിയിരുന്നെങ്കിലും അദ്ദേഹം ചിരിക്കുകയായിരുന്നു ചെയ്‌തെന്നാണ് ശ്രീജയ പറയുന്നത്.

English summary
Actress Sreejaya was shocked to see mammootty's-response in the location
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam