twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എട്ടാം ക്ലാസില്‍ വെച്ച് രാകേഷിനെ പ്രൊപ്പോസ് ചെയ്തു, അച്ഛനോടും പറ‍ഞ്ഞു, വിവാഹത്തെക്കുറിച്ച് സുജ കാര്‍ത്തിക

    |

    സഹോദരിയായും ഉപനായികയായും തിളങ്ങി നിന്നിരുന്ന താരങ്ങളിലൊരാളായിരുന്നു സുജ കാര്‍ത്തിക. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു താരം. അഭിനയ രംഗത്ത് സജീവമല്ലെങ്കിലും താരത്തിന്റെ വിശേഷങ്ങളെല്ലാം ആരാധകര്‍ അറിയുന്നുണ്ട്. മാനേജ്‌മെന്റില്‍ പിഎച്ച്ഡി നേടിയ താരം ഡോക്ടര്‍ സുജ കാര്‍ത്തികയായി മാറിയിരിക്കുകയാണ്. പഠനം ഒരു ഹരമാണ് തനിക്കെന്ന് താരം പറയുന്നു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

    മരണം വരെ അഭിനയിക്കാന്‍ പറ്റിയില്ലെന്ന് തുടക്കത്തിലേ തിരിച്ചറിഞ്ഞിരുന്നു. ഇത് മനസ്സിലാക്കിയതിന് ശേഷമായാണ് പഠനത്തിലേക്ക് തിരിഞ്ഞതെന്ന് സുജ കാര്‍ത്തിക പറയുന്നു. പിജിക്ക് ഗോള്‍ഡ് മെഡല്‍ ലഭിച്ചിരുന്നു. മോഹിനിയാട്ടത്തിലാണ് പിഎച്ച്ഡി എന്നാണ് പലരും കരുതിയത്. മാനേജ്‌മെന്റില്‍ ജെആര്‍എഫ് കിട്ടിയിരുന്നു. മെഡിസിന്‍ പഠിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു, അത് സാധിച്ചില്ലെങ്കിലും പിഎച്ച്ഡി എടുത്ത് താന്‍ ഡോക്ടറായെന്നും താരം പറയുന്നു.

    ശാലിനിയും ജ്യോതികയും

    ശാലിനിയും ജ്യോതികയും

    യാദൃശ്ചികമായാണ് താന്‍ സിനിമയിലേക്കെത്തിയതെന്ന് സുജ കാര്‍ത്തിക പറയുന്നു. 13 വര്‍ഷമായി അഭിനയം നിര്‍ത്തിയിട്ട്. അഭിനയിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. കണ്ണാടിയുടെ മുന്നില്‍ നിന്നും അഭിനയിച്ച് നോക്കുമായിരുന്നു. ശാലിനിയേയും ജ്യോതികയേയും ഭയങ്കര ഇഷ്ടമായിരുന്നു. സിനിമയിലേക്കെത്തിയത് അപ്രതീക്ഷിതമായാണ്. മനസ്സിലെ ആഗ്രഹം തീവ്രമാണെങ്കില്‍ അത് നമ്മളിലേക്കെത്തുമെന്ന് മനസ്സിലാക്കിയത് അപ്പോഴാണ്. അതിന്റെ റിസല്‍ട്ട് നമ്മളുടെ കഠിനാധ്വാനം അനുസരിച്ചായിരിക്കും.

    മീര ജാസ്മിന്‍റെ ചോദ്യം

    മീര ജാസ്മിന്‍റെ ചോദ്യം

    15ാമത്തെ വയസ്സിലായിരുന്നു അഭിനയ രംഗത്തേക്ക് എത്തിയത്. സീരിയലിലൂടെയായിരുന്നു വന്നത്. ഇപ്പോള്‍ പ്രൊഫഷനോട് കാണിക്കുന്ന അപ്രോച്ചായിരുന്നില്ല അന്നത്തേത്. പ്ലസ് ടു ഓപ്പണ്‍ സ്‌കൂളിലായിരുന്നു പഠിച്ചത്. പാഠം ഒന്ന് ഒരു വിലാപത്തിന്റെ ചിത്രീകരണം നടക്കുന്ന സമയത്ത് എനിക്ക് പ്ലസ് ടു എക്‌സാമായിരുന്നു. മീര ജാസ്മിന്‍ ആ സമയത്ത് എന്നോട് ചോദ്യങ്ങളൊക്കെ ചോദിക്കുന്നത് ഇപ്പോഴും ഓര്‍മ്മയിലുണ്ട്. ശരിക്കും ഞാന്‍ പഠിക്കുന്ന സമയമായിരുന്നു അത്.

    അമ്പിളി ദേവിയെപ്പോലെ

    അമ്പിളി ദേവിയെപ്പോലെ

    റണ്‍വേ ഇടയ്ക്ക് ടിവിയില്‍ വരാറുണ്ട്. അമ്പിളിയെന്ന കഥാപാത്രത്തെയായിരുന്നു ചിത്രത്തില്‍ അവതരിപ്പിച്ചത്. അയ്യോ, ഇത് റണ്‍വേയിലെ അമ്പിളിയല്ലേയെന്ന് കുട്ടികള്‍ വരെ ചോദിക്കാറുണ്ട്. അമ്പിളിയെന്ന് പറഞ്ഞ് ചിലരൊക്കെ ഇപ്പോഴും വിളിക്കാറുണ്ട്. അമ്പിളി ദേവിയുമായുള്ള സാമ്യത്തെക്കുറിച്ചും സുജ കാര്‍ത്തിക പറഞ്ഞിരുന്നു. മുഖച്ഛായ ഉണ്ടെന്ന് ചിലര്‍ പറയാറുണ്ട്. സമയമെന്ന സീരിയലിലൂടെയാണ് ആള്‍ തുടക്കം കുറിച്ചത്. അതേ സ്ലോട്ടില്‍ വന്ന സ്വരരാഗത്തിലൂടെയാണ് ഞാന്‍ വന്നത്. ആ സമയത്ത് തന്നെ ആളുകള്‍ക്ക് കണ്‍ഫ്യൂഷനുണ്ടായിരുന്നു.

    പ്രണയവിവാഹം

    പ്രണയവിവാഹം

    പ്രണയത്തെക്കുറിച്ചും ആ ബന്ധം വിാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചും സുജ കാര്‍ത്തിക തുറന്നുപറഞ്ഞിരുന്നു. സ്‌കൂള്‍ കാലത്തെ പ്രണയമായിരുന്നു വിവാഹ ജീവിതത്തിലേക്ക് എത്തിയത്. രാകേഷെന്നാണ് പേര്. കിച്ചുവെന്നാണ് വീട്ടില്‍ വിളിക്കുന്നത്. 7 ക്ലാസ് വരെ ഞങ്ങള്‍ വേറെ വേറെ ഡിവിഷനുകളിലായിരുന്നു. എട്ടിലെത്തിയപ്പോഴാണ് ഒരേ ക്ലാസിലെത്തിയത്. അപ്പോഴാണ് പ്രേമിക്കാന്‍ തുടങ്ങിയത്. തുടക്കം മുതലേ ഞങ്ങളുടെ പ്രണയത്തെ മെച്വേര്‍ഡ് എന്നാണ് എല്ലാവരും വിശേഷിപ്പിച്ചത്. ഇവര്‍ ഇരുവരും കല്യാണം കഴിക്കുമെന്നും എല്ലാവരും പറഞ്ഞിരുന്നു. ക്ലാസില്‍ വെച്ച് അധികം മിണ്ടാറൊന്നുമില്ല.

    വിവാഹ ശേഷം

    വിവാഹ ശേഷം

    രാകേഷിനോട് ഇഷ്ടമാണെന്ന് ഞാനായിരുന്നു പറഞ്ഞത്. അച്ഛനോടും അതേ സമയത്ത് തന്നെ കാര്യം പറഞ്ഞിരുന്നു. അച്ഛന്‍ പ്രൊഫസറായിരുന്നു. എല്ലാ കാര്യങ്ങളിലും ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും പിന്തുണയ്ക്കാറുണ്ട്. പൊസ്സസീവ്‌നെസ്സൊക്കെയുണ്ടായിരുന്നു. എന്റെ സിനിമകളൊന്നും പുള്ളി കണ്ടിട്ടില്ല. ഉഗ്രനായിട്ട് കളിയാക്കുമെന്ന് അറിയാം, അതോണ്ട് സിനിമ കാണാനൊന്നും നിര്‍ബന്ധിച്ചിട്ടില്ല. വിവാഹ ശേഷം സിനിമയും അഭിനയവുമൊക്കെ നിര്‍ത്തി വിദേശത്തേക്ക് പോവാനായി തീരുമാനമായിരിക്കുകയായിരുന്നു.

    Read more about: suja karthika
    English summary
    Actress Suja Karthika reveals about her love story with Rakesh went viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X