For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കാമുകനും കുടുംബത്തിനുമൊപ്പം പിറന്നാൾ'; ഭാവി മരുമകനെ മാതാപിതാക്കൾ പരിചയപ്പെടുത്തിയോയെന്ന് വിമലയോട് ആരാധകർ!

  |

  മലയാളികളുടേയും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് വിമലാ രാമൻ. അടുത്തിടെയാണ് വിമലയും തമിഴ് നടൻ വിനയ് റായിയും പ്രണയത്തിലാണെന്ന വിവരം സിനിമാപ്രേമികൾ അറിയുന്നത്. ഇരുവരും വൈകാതെ വിവാഹിതരാകുമെന്നാണ് റിപ്പോർട്ടുകൾ.

  ഏറെക്കാലമായി പ്രണയത്തിലാണ് വിമലയും വിനയിയും. സുരേഷ് ഗോപി ചിത്രം ടൈമിലൂടെയാണ് വിമലാ രാമൻ മലയാളത്തില്‍ ആദ്യമായി നായികയാകുന്നത്. പൊയ് എന്ന തമിഴ് സിനിമയിലൂടെയാണ് വിമലാ രാമൻ വെള്ളിത്തിരയില്‍ എത്തിയത്.

  Also Read: 'ഭാമ വിവാഹമോചിതയാകുന്നുവെന്ന വാർത്ത സോഷ്യൽമീഡിയ ആഘോഷിക്കുന്നു, ഒരു മറുപടി പറയൂ'; ഭാമയോട് ആരാധകൻ!

  പ്രിയദര്‍ശൻ സംവിധാനം ചെയ്‍ത ഒപ്പത്തിലാണ് വിമലാ രാമൻ ഏറ്റവും ഒടുവിലായി മലയാളത്തില്‍ അഭിനയിച്ചത്. ഓസ്‍ട്രേലിയയില്‍ സി‍ഡ്‍നിയിലാണ് വിമലാ രാമൻ ജനിച്ചതും വളര്‍ന്നതും.

  അഞ്ചാമത്തെ വയസിൽ തന്നെ ഭരതനാട്യം പരിശീലിച്ച് തുടങ്ങിയിരുന്നു വിമലാ രാമൻ. 2004ലെ മിസ് ഓസ്‍ട്രേലിയയായി വിമലാ രാമൻ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഓസ്‍ട്രേലിയൻ നീന്തല്‍ ചാമ്പ്യനായും വിമലാ രാമൻ ശ്രദ്ധേയയായി.

  വോളിബോള്‍ ബാസ്‍കറ്റ് ബോള്‍ എന്നീ ഇനങ്ങളിലും കഴിവ് തെളിയിച്ചിരുന്നു വിമലാ രാമൻ. വിനയ് തമിഴ് സിനിമകളില്‍ സജീവമായ താരമാണ്. ഉന്നാലെ ഉന്നാലെ എന്ന തമിഴ് ചിത്രത്തിലൂടെയാണ് തുടക്കം. ജയം കൊണ്ടേൻ, എൻട്രെൻണ്ടും പുന്നഗൈ തുടങ്ങിയ ചിത്രങ്ങളില്‍ വിനയ് നായകനായി.

  തുപ്പരിവാലൻ, ഡോക്ടര്‍ എന്നീ ചിത്രങ്ങളിലെ വില്ലനായും വിനയ് ശ്രദ്ധിക്കപ്പെട്ടിരുന്നു. സൂര്യ നായകനായ ചിത്രം എതിര്‍ക്കും തുനിന്തവനാണ് വിനയ് അഭിനയിച്ച് ഏറ്റവും ഒടുവിൽ‌ തിയേറ്ററുകളിലെത്തിയ സിനിമ.

  കഴിഞ്ഞ ദിവസം വിമലയുടെ നാൽപ്പത്തിരണ്ടാം പിറന്നാളായിരുന്നു. നിരവധി പേരാണ് വിമലയ്ക്ക് പിറന്നാൾ ആശംസകൾ സോഷ്യൽമീഡിയ വഴി നേർന്നത്. പിറന്നാൾ കാമുകനും കുടുംബത്തിനുമൊപ്പം ​ഗംഭീരമായിട്ടാണ് വിമല ആഘോഷിച്ചത്.

  ഇപ്രാവശ്യം ഒരു പ്രത്യേക ജന്മദിനമായതിനാൽ സിഡ്നിയിൽ കുടുംബത്തോടൊപ്പം ചെലവഴിച്ചതിൽ സന്തോഷമുണ്ട് എന്നാണ് പിറന്നാൾ ചിത്രങ്ങൾ പങ്കുവെച്ച് വിമലാ രാമൻ കുറിച്ചത്. എന്റെ കുടുംബം എന്നാണ് മാതാപിതാക്കൾക്കും കാമുകൻ വിനയിക്കുമൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ച് വിമല കുറിച്ചത്.

  Also Read: എന്റെ മാനസികമായ സന്തോഷത്തിന് അത് വേണമെന്ന് തോന്നി; പുതിയ തീരുമാനത്തെ കുറിച്ച് മനസുതുറന്ന് ഭാമ!

  ഇതോടെ വിമലാ രാമൻ-വിനയ് റായി പ്രണയം സത്യമാണെന്ന നി​ഗമനത്തിലേക്ക് ആരാധകരും എത്തി. ഇരുവരും ഒഫീഷ്യലായി പ്രണയം പരസ്യപ്പെടുത്തുന്നത് കാണാനാണ് ആരാധകർ കാത്തിരുന്നത്.

  വിനയ് റായിയും വിമല രാമനും 2011ൽ പുറത്തിറങ്ങിയ ഇംഗ്ലീഷ് ത്രിഡി സയൻസ് ഫിക്ഷൻ ഡിസാസ്റ്റർ ചിത്രമായ ഡാം 999ൽ ഒരുമിച്ച് അഭിനയിച്ചിരുന്നു. വിമലാ രാമൻ ചിത്രത്തിൽ വിനയ്‌ക്കൊപ്പം ജോഡിയായിട്ടാണ് അഭിനയിച്ചത്. പക്ഷെ സിനിമ ഇന്ത്യയിൽ ഒരു വിവാദ ചിത്രമായിരുന്നു.

  ആ സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ച ശേഷമാണ് പ്രണയം വളർന്നതെന്നാണ് റിപ്പോർട്ട്. 2022ൽ പുറത്തിറങ്ങിയ ഗ്രാൻഡ്മ എന്ന തമിഴ് ചിത്രത്തിലാണ് വിമലാ രാമൻ അവസാനമായി അഭിനയിച്ചത്. സസ്പെൻസ് ത്രില്ലറിൽ സോണിയ അഗർവാളിനും പൗർണമിക്കുമൊപ്പമാണ് വിമല അഭിനയിച്ചത്.

  നയൻതാര പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് അടുത്തിടെ പ്രദർശനത്തിനെത്തിയ കണക്ട് എന്ന ചിത്രത്തിൽ വിനയ് റായ് അതിഥി വേഷത്തിൽ അഭിനയിച്ചിരുന്നു. തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിൽ നിരവധി ചിത്രങ്ങളാണ് ഇനി വിനയിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.

  വിമലാ രാമൻ എന്ന പേര് കേൾക്കുമ്പോൾ തന്നെ മലയാളികളുടെ മനസിലേക്ക് ഓടി എത്തുന്നത് പ്രണയകാലം എന്ന സിനിമയും അതിലെ വേനൽപുഴയിൽ എന്ന പാട്ടുമാണ്. അജ്മൽ അമീറാണ് ചിത്രത്തിൽ വിമലയുടെ നായകനായത്.

  അടുത്തിടെ സീഫൈവിൽ സ്ട്രീം ചെയ്ത ഒരു വെബ് സീരിസിലും വിമലാ രാമൻ അഭിനയിച്ചിരുന്നു. വിനയ് റായിക്ക് നാൽപത്തിമൂന്ന് വയസാണ്. മഹാരാഷ്ട്രയിലാണ് വിനയ് റായ് ജനിച്ച് വളർന്നത്.

  Read more about: vimala raman
  English summary
  Actress Vimala Raman Celebrated Her 42nd Birthday With Actor Vinay Rai, Photos Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X