»   »  മലയാളത്തില്‍ ഈ വര്‍ഷം വന്ന 13 പുതുമുഖ നായികമാര്‍, ഇവര്‍ക്ക് നിലനില്‍പുണ്ടോ?

മലയാളത്തില്‍ ഈ വര്‍ഷം വന്ന 13 പുതുമുഖ നായികമാര്‍, ഇവര്‍ക്ക് നിലനില്‍പുണ്ടോ?

Posted By:
Subscribe to Filmibeat Malayalam

ഈ കഴിഞ്ഞ രണ്ട് വര്‍ഷമായി മലയാളത്തില്‍ ഒത്തിരി പുതുമുഖ താരങ്ങള്‍ വരുന്നു. സംവിധായകരും നായികമാരുമാണ് ഇതിലേറ്റവും അധികം. നായികമാരുടെ കാര്യത്തില്‍ കുത്തൊഴിക്കാണെന്നും വേണമെങ്കില്‍ പറയാം.

അന്യഭാഷയില്‍ നിന്നും കേരളത്തില്‍ നിന്നുമായി പതിമൂന്നോളം നായികമാര്‍ ഈ വര്‍ഷം മലയാളത്തിലെത്തി. ഇനിയും വരാനിരിക്കുന്നു ഒരുപാട് നായികമാര്‍. ഇറങ്ങാനിരിക്കുന്ന ജയസൂര്യയുടെ സു സു സുധീ വാത്മീകത്തിലും രണ്ട് പുതുമുഖ നായികമാരുണ്ട്.

നായികമാരിങ്ങനെ ഒഴുകി വരുമ്പോഴുള്ള ചോദ്യം, ഇവര്‍ക്കൊക്കെ നിലനില്‍പുണ്ടോ എന്നാണ്. ഇവരില്‍ പലരും ഒരു സിനിമ അഭിനയിച്ചതോടെ മാറി നിന്നു. ചിലര്‍ അന്യഭാഷകളിലൊക്കെ ശ്രമിയ്ക്കുന്നു. നോക്കാം, ആരൊക്കെയാണെന്ന്.

മലയാളത്തില്‍ ഈ വര്‍ഷം വന്ന 13 പുതുമുഖ നായികമാര്‍, ഇവര്‍ക്ക് നിലനില്‍പുണ്ടോ?

ഫഹദ് ഫാസില്‍ നായകനായ ജെയിംസ് ആല്‍ബേര്‍ട്ടിന്റെ മറിയം മുക്ക് എന്ന ചിത്രത്തിലൂടെയാണ് സന അല്‍ത്താഫ് നായികയായി മലയാള സിനിമയിലെത്തിയത്. വിക്രമാദിത്യന്‍ എന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ സഹോദരിയായി നേരത്തെ അഭിനയിച്ചിരുന്നു.

മലയാളത്തില്‍ ഈ വര്‍ഷം വന്ന 13 പുതുമുഖ നായികമാര്‍, ഇവര്‍ക്ക് നിലനില്‍പുണ്ടോ?

ബാലതാരമായി മലയാള സിനിമയില്‍ പിച്ചവച്ച മഞ്ജിമ മോഹന്‍ നായികയായി അരങ്ങേറ്റം കുറിച്ചത് ഈ വര്‍ഷമാണ്. ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി അരങ്ങേറിയ മഞ്ജിമ മോഹന്‍ ഇപ്പോള്‍ തമിഴിലും തെലുങ്കിലുമായി ഒരുക്കുന്ന ഗൗതം മേനോന്റെ സിനിമയില്‍ അഭിനയിക്കുകയാണ്

മലയാളത്തില്‍ ഈ വര്‍ഷം വന്ന 13 പുതുമുഖ നായികമാര്‍, ഇവര്‍ക്ക് നിലനില്‍പുണ്ടോ?

സജി സുരേന്ദ്രന്റെ ഷി ടാക്‌സി എന്ന ചിത്രത്തിലൂടെയാണ് ഷീലു എബ്രഹാം സിനിമാ ലോകത്തെത്തിയത്. ഇപ്പോള്‍ എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന കനല്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുകയാണ് ഷീലു

മലയാളത്തില്‍ ഈ വര്‍ഷം വന്ന 13 പുതുമുഖ നായികമാര്‍, ഇവര്‍ക്ക് നിലനില്‍പുണ്ടോ?

ലാല്‍ ജോസ് പരിചയപ്പെടുത്തിയ ഒടുവിലത്തെ നായികയാണ് ദീപ്തി സതി. നീന എന്ന ചിത്രത്തിലൂടെയാണ് ദീപ്തി സതിയുടെ അരങ്ങേറ്റം. ആദ്യ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും ദീപ്തിയുടെ പുതിയ ചിത്രത്തെ കുറിച്ച് വിശേഷങ്ങളൊന്നും പുറത്തു വന്നില്ല

മലയാളത്തില്‍ ഈ വര്‍ഷം വന്ന 13 പുതുമുഖ നായികമാര്‍, ഇവര്‍ക്ക് നിലനില്‍പുണ്ടോ?

ആദ്യ ചിത്രത്തിലൂടെ മലയാള സിനിമയില്‍ ഒരു തരംഗമായ നായികയാണ് സായി പല്ലവി. പ്രേമം എന്ന ചിത്രത്തിലെ നായികയായെത്തിയ ഈ അന്യഭാഷക്കാരി ഇതുവരെ പ്രേമം ഹാങ്ങോവറില്‍ നിന്നും മാറിയിട്ടില്ല. അതുകൊണ്ട് തന്നെ പുതിയ സിനിമകളും ഏറ്റെടത്തിട്ടില്ല

മലയാളത്തില്‍ ഈ വര്‍ഷം വന്ന 13 പുതുമുഖ നായികമാര്‍, ഇവര്‍ക്ക് നിലനില്‍പുണ്ടോ?

പ്രേമം സിനിമ പരിചയപ്പെടുത്തിയ മറ്റൊരു നായികയാണ് മഡോണ സെബാസ്റ്റിന്‍. നായിക എന്നതിലുപരി ഒരു ഗായിക കൂടെയാണ് മഡോണ. തമിഴില്‍ വിജയ് സേതുപതിയ്‌ക്കൊപ്പം ഒരു സിനിമ ചെയ്ത മഡോണ ഇപ്പോള്‍ ദിലീപിന്റെ നായികയായി കിങ് ലയര്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ്

മലയാളത്തില്‍ ഈ വര്‍ഷം വന്ന 13 പുതുമുഖ നായികമാര്‍, ഇവര്‍ക്ക് നിലനില്‍പുണ്ടോ?

പ്രേമത്തിലെ മറ്റൊരു നായികയാണ് അനുപമ പരമേശ്വരന്‍. മലയാളത്തില്‍ ധാരാളം അവസരങ്ങള്‍ വരുന്നുണ്ടെങ്കിലും തന്നെ സന്തോഷപ്പെടുത്തുന്നതൊന്നും വന്നില്ലെന്ന് അനുപമ പറയുന്നു. പ്രേമത്തിന്റെ റീമേക്ക് ഉള്‍പ്പടെ മൂന്ന് തെലുങ്ക് ചിത്രങ്ങളാണ് ഇപ്പോള്‍ അനുപമയ്ക്ക് ചെയ്യാനുള്ളത്

മലയാളത്തില്‍ ഈ വര്‍ഷം വന്ന 13 പുതുമുഖ നായികമാര്‍, ഇവര്‍ക്ക് നിലനില്‍പുണ്ടോ?

മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ രതീഷിന്റെ മകള്‍ പാര്‍വ്വതി രതീഷ് വെള്ളിത്തിരയില്‍ അരങ്ങേറിയത് ഈ വര്‍ഷമാണ്. മധുര നാരങ്ങ എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായിട്ടാണ് പാര്‍വ്വതി വന്നത്

മലയാളത്തില്‍ ഈ വര്‍ഷം വന്ന 13 പുതുമുഖ നായികമാര്‍, ഇവര്‍ക്ക് നിലനില്‍പുണ്ടോ?

മുഹ്‌സിന്‍ പരാരി ഒരുക്കിയ കെഎല്‍10 പത്ത് എന്ന ചിത്രത്തിലൂടെയാണ് ചാന്ദ്‌നി ശ്രീധര്‍ വെള്ളിത്തിരയിലെത്തിയത്. ഉണ്ണി മുകുന്ദന്റെ നായികയായിട്ടാണ് ചാന്ദ്‌നി മലയാള സിനിമയിലേക്ക് കാലെടുത്തുവച്ചത്

മലയാളത്തില്‍ ഈ വര്‍ഷം വന്ന 13 പുതുമുഖ നായികമാര്‍, ഇവര്‍ക്ക് നിലനില്‍പുണ്ടോ?

ബംഗാളി നടിയായ മാന്‍സി ശര്‍മ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നായികയായി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചു. അച്ചാ ദിന്‍ എന്ന ചിത്രത്തിലൂടെയാണ് മാന്‍സി മലയാളത്തിലെത്തിയത്

മലയാളത്തില്‍ ഈ വര്‍ഷം വന്ന 13 പുതുമുഖ നായികമാര്‍, ഇവര്‍ക്ക് നിലനില്‍പുണ്ടോ?

സത്യന്‍ അന്തിക്കാടിന്റെ സഹസംവിധായികയായ ശ്രീബാല കെ മേനോന്‍ ആദ്യമായി സംവിധാനം ചെയ്ത ലവ് 24x7 എന്ന ചിത്രത്തിലൂടെയാണ് നിഖില മലയാള സിനിമയിലെത്തിയത്. ദിലീപിന്റെ നായികയായിട്ടെത്തിയ നിഖില ഇതിനുമുമ്പ് ഭാഗ്യദേവത എന്ന ചിത്രത്തില്‍ ജയറാമിന്റെ സഹോദരിയായിട്ട് വേഷമിട്ടിട്ടുണ്ട്

മലയാളത്തില്‍ ഈ വര്‍ഷം വന്ന 13 പുതുമുഖ നായികമാര്‍, ഇവര്‍ക്ക് നിലനില്‍പുണ്ടോ?

ടെലിവിഷന്‍ രംഗത്ത് നിന്ന് മലയാളത്തിന് ലഭിച്ച മറ്റൊരു നായിക. പത്തേമാരി എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് ജുവലിന്റെ അരങ്ങേറ്റം. എന്നാല്‍ പത്തേമാരിയ്ക്ക് മുമ്പ് മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ച ഉട്ടോപ്യയിലെ രാജാവ് റിലീസായി. ജുവല്‍ ചെയ്ത രണ്ട് ചിത്രങ്ങളും മെഗാസ്റ്റാറിനൊപ്പമാണെന്ന പ്രത്യേകതയുമുണ്ട്

മലയാളത്തില്‍ ഈ വര്‍ഷം വന്ന 13 പുതുമുഖ നായികമാര്‍, ഇവര്‍ക്ക് നിലനില്‍പുണ്ടോ?

മുന്‍ മിസ്‌കേരളയായ ഗായത്രി സുരേഷ് ജമ്‌നാപ്യാരി എന്ന ചിത്രത്തില്‍ ചാക്കോച്ചന്റെ നായികയായിട്ടാണ് വെള്ളിത്തിരയില്‍ എത്തിയിരിക്കുന്നത്.

English summary
The Malayalam film industry has always welcomed newcomers with open arms. When it comes to the leading ladies, 2015 has seen several fresh faces so far. Here are a few actresses who had made their debut in Malayalam films this year...

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam