For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിലീപിന്റെ മരുന്ന് പണ്ടേ തീര്‍ന്നതാണ്.. 2000 മുതലിങ്ങോട്ട് പ്രേക്ഷകരെ വെറുപ്പിച്ച് 34 സിനിമകള്‍

  By Rohini
  |

  ദിലീപ് എന്തുകൊണ്ടാണ് ഇന്നും ജനപ്രിയ നായകന്‍ ആയിരിക്കുന്നതെന്ന് ചോദിച്ചാല്‍ അതിനൊരു ഒറ്റ ഉത്തരം മാത്രമേ ഉള്ളൂ, തന്റെ പ്രേക്ഷകരെയും, അവര്‍ തന്നില്‍ നിന്ന് എന്ത് പ്രതീക്ഷിക്കുന്നു എന്നതിനെയും കുറിച്ച് ദിലീപിന് നല്ല ധാരണകളുണ്ട്. ഹാസ്യ ഹാസ്യം ഹാസ്യം. ചിരിക്കാനുണ്ടെങ്കില്‍ കുട്ടികളെയും കൂട്ടി കുടുംബ പ്രേക്ഷകര്‍ ദിലീപ് ചിത്രത്തിന് വിശ്വസിച്ചു കയറും എന്നത് തന്നെ.

  2000 മുതലിങ്ങോട്ടുള്ള കണക്കുകള്‍ നോക്കാം. മീശ മാധവന്‍, വിനോദ യാത്ര തുടങ്ങി റിങ് മാസ്റ്റര്‍ വരെയുള്ള ചിത്രങ്ങള്‍ വിജയിച്ചത് ഹാസ്യമുള്ളതുകൊണ്ട് മാത്രമാണ്. അതേ മസയം ഡോണ്‍ സിനിമകള്‍ ദിലീപിന് ചേരില്ല. ചെസ്സ്, ലയേണ്‍, ഡോണ്‍ പോലുള്ള സിനിമകള്‍ എട്ടു നിലയില്‍ പൊട്ടുകയായിരുന്നു. അല്പം ഗൗരവക്കാരനായാലും ബോഡിഗാഡിനെയും കൊച്ചി രാജാവിനെയുമൊക്കെ പോലെ ഇടയ്ക്കും മുറയ്ക്കും ഗോഷ്ടികള്‍ കാണിക്കണം.

  സ്ഥിരം ഗോഷ്ടികള്‍ കാണിച്ചാലും ദിലീപ് ചിത്രങ്ങള്‍ വെറുക്കാത്ത ചില ആരാധകര്‍ നടനെന്നുമുണ്ട്. അതേ സമയം കഥാവശേഷം, പെരുമഴക്കാലം, ഓര്‍മാത്രം പോലുള്ള ചിത്രങ്ങളില്‍ പക്വതയുള്ള അഭിനയവും ദിലീപ് കാണിച്ചു. ദിലീപ് എന്ന നടനെ കുറിച്ച് പറയുമ്പോള്‍ വെറും ഗോഷ്ടി എന്ന് പറഞ്ഞ് തള്ളാന്‍ കഴിയില്ല, മായാമോഹിനിയായും ചക്കരമുത്തായും സൗണ്ട് തോമയായും പച്ചക്കുതിരയുമായുമൊക്കെ ഏറ്റവും കൂടുതല്‍ മേക്കോവര്‍ നടത്തി വന്ന നായകനാണ് ദിലീപ്. ആ ധീരതയെ കൈകൂപ്പണം.

  എന്നിരുന്നാലും ഈ കുറച്ച് വര്‍ഷങ്ങളായി ദിലീപ് ചിത്രങ്ങള്‍ ആവര്‍ത്തനം കൊണ്ട് പ്രേക്ഷകരെ വെറുപ്പിയ്ക്കുന്നു. 2000 മുതലിങ്ങോട്ടുള്ള ദിലീപിന്റെ 34 പരാജയ ചിത്രങ്ങളേതൊക്കെയാണെന്ന് നോക്കാം.

   വര്‍ണകാഴ്ച്ചകള്‍

  വര്‍ണകാഴ്ച്ചകള്‍

  സുന്ദര്‍ ദാസ് ദിലീപിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് വര്‍ണകാഴ്ചകള്‍. മനോഹരമായ പാട്ടുകള്‍ കൊണ്ട് ധന്യമാണെങ്കിലും 2000 ല്‍ റിലീസ് ചെയ്ത ഈ ചിത്രം പരാജയമാണ്

  കുബേരന്‍

  കുബേരന്‍

  കൊടകിന്റെ പശ്ചാത്തലത്തില്‍ ദിലീപിനെയും സംയുക്ത വര്‍മയെയും ഉമയെയുമൊക്കെ കേന്ദ്രകഥാപാത്രങ്ങളാക്കി സുന്ദര്‍ ദാസ് വീണ്ടുമൊരു സിനിമ സംവിധാനം ചെയ്തു, കുബേരന്‍. കോമഡികള്‍ കൊണ്ടും കോപ്രായങ്ങള്‍ കൊണ്ടും ചിരിച്ചുമരിക്കാമെങ്കിലും സിനിമ വേണ്ടത്ര വിജയിച്ചില്ല

  മഴത്തുള്ളികിലുക്കം

  മഴത്തുള്ളികിലുക്കം

  പതിവ് ദിലീപ് കോമഡികള്‍ ഈ ചിത്രത്തിലും ഉണ്ടായിരുന്നു. മഴയെയും പ്രണയത്തെയും പ്രതികാരത്തെയും വിഷയമാക്കി അക്ബര്‍ ജോസ് സംവിധാനം ചെയ്ത മഴത്തുള്ളികിലുക്കം പരാജയപ്പെട്ടു

  പട്ടണത്തില്‍ സുന്ദരന്‍

  പട്ടണത്തില്‍ സുന്ദരന്‍

  ഭാര്യാ ഭര്‍തൃബന്ധത്തെ ആസ്പദമാക്കിയാണ് വിപിന്‍ മോഹന്‍ പട്ടണത്തില്‍ സുന്ദരന്‍ എന്ന ചിത്രമൊരുക്കിയത്. ദിലീപിനൊപ്പം നവ്യനായര്‍ മുഖ്യ കേന്ദ്രനായികയായെത്തി

  വാര്‍ ആന്റ് ലവ്

  വാര്‍ ആന്റ് ലവ്

  ഇന്ത്യാ - പാക് യുദ്ധവും അതിനിടയിലെ ഒരു പ്രണയവും, അതായിരുന്നു വാര്‍ ആന്റ് ലവ്. നല്ല അഭിനയവും ആശയവുമായിരുന്നുവെങ്കിലും ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല

  ഗ്രാമഫോണ്‍

  ഗ്രാമഫോണ്‍

  ദിലീപിനൊപ്പം മുരളി, രേവതി, മീര ജാസ്മിന്‍, നവ്യ നായര്‍ തുടങ്ങിയവരും അഭിനയിച്ച കമല്‍ ചിത്രമാണ് ഗ്രാമഫോണ്‍.

  സദാനന്തന്റെ സമയം

  സദാനന്തന്റെ സമയം

  വിശ്വാസവും അന്തവിശ്വാസവും തമ്മിലുള്ള ഏറ്റുമുട്ടലിനെ കുറിച്ച് സതാനന്തന്‍ എന്ന കഥാപാത്രത്തിലൂടെ പറയാന്‍ ശ്രമിയ്ക്കുകയായിരുന്നു അക്ബര്‍ ജോസ്. തുടര്‍ച്ചയായ വിജയത്തില്‍ നില്‍ക്കെ ഇങ്ങനെയൊരു പരാജയം ദിലീപിന് വലിയ ആഘാതമായി

  രസികന്‍

  രസികന്‍

  മീശമാധവന് ശേഷം ലാല്‍ ജോസ് - ദിലീപ് കൂട്ടുകെട്ടില്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയായിരുന്നു. എന്നാല്‍ രസികന്റെ പരാജയം അതിന് ചെറിയ വിള്ളലേല്‍പ്പിച്ചു

  തെക്കേക്കര സൂപ്പര്‍ഫാസ്റ്റ്

  തെക്കേക്കര സൂപ്പര്‍ഫാസ്റ്റ്

  ഇങ്ങനെ ഒരു സിനിമ ദിലീപിന്റേതായി ഇറങ്ങിയോ എന്ന് ദിലീപ് ആരാധര്‍ക്ക് പോലും അറിയില്ല. താഹയാണ് 2004 ല്‍ ചിത്രം സംവിധാനം ചെയ്തത്

   വെട്ടം

  വെട്ടം

  പ്രിയദര്‍ശന്‍ ചിത്രങ്ങളുടെ പരാജയകാലമായിരുന്നു 2004. അതിന്റെ ഭാഗമായി വെട്ടവും. കോമാളിത്തരവും ഹാസ്യവും അല്പം അധികമായതാവും ഒരു പക്ഷെ വെട്ടത്തിന്റെ പരാജയം

  പച്ചക്കുതിര

  പച്ചക്കുതിര

  പച്ചക്കുതിര എന്ന ചിത്രത്തിലെ ദിലീപിന്റെ മേക്കോവര്‍ പ്രശംസനീയമാണ്. പക്ഷെ സിനിമ തിരക്കഥയിലെ പാളിച്ചകൊണ്ടും മറ്റും തകര്‍ന്നു

  ലയേണ്‍

  ലയേണ്‍

  ഡോണ്‍ സിനിമകള്‍ ദിലീപിന് ചേരില്ല എന്നതിന്റെ തെളിവാണ് ലയേണിന്റെ പരാജയം. റണ്‍വെയുടെ വിജയത്തിന്റെ നിഴലില്‍ ജോഷി വീണ്ടുമൊരു ദിലീപ് ചിത്രം അതേ ലെവലില്‍ പരീക്ഷിക്കുകയായിരുന്നു.

  ചെസ്

  ചെസ്

  രാജ് ബാബുവാണ് ദിലീപിനെ നായകനാക്കി ചെസ് എന്ന ചിത്രം സംവിധാനം ചെയ്തത്. ഇതും ഒരു ഡോണ്‍ ചിത്രമായിരുന്നു

   ദ ഡോണ്‍

  ദ ഡോണ്‍

  ദ ഡോണ്‍ എന്ന പേരില്‍ ഷാജി കൈലാസ് ദിലീപിനെ നായകനാക്കി 2006 ല്‍ ഒരു ചിത്രമൊരുക്കി. 2006 ചെയ്ത നാല് ചിത്രങ്ങളും ദിലീപിന് തിരിച്ചടിയായി

  ചക്കരമുത്ത്

  ചക്കരമുത്ത്

  ചക്കരമുത്തിലെ ദിലീപിന്റെ മേക്കപ്പും അഭിനയവും പ്രസംശകള്‍ നേടി. എന്നാല്‍ കഥയില്ലാത്ത ചിത്രം പരാജയപ്പെട്ടു

   റോമിയോ

  റോമിയോ

  കോമാളിത്തരവും ഗോഷ്ടിയും കൊണ്ട് പരാജയപ്പെട്ടതാണ് ഈ ത്രികോണ പ്രണയത്തിന്റെ കഥ

   ജൂലൈ 4

  ജൂലൈ 4

  ജോഷി ദിലീപിനെ നായകനാക്കി വീണ്ടും വെറുപ്പിച്ചു, ജൂലൈ 4 എന്ന ചിത്രത്തിലൂടെ

  സ്പീഡ് ട്രാക്ക്

  സ്പീഡ് ട്രാക്ക്

  ദിലീപിനെ നായകനാക്കി ജയസൂര്യയാണ് സ്പീഡ് ട്രാക്ക് എന്ന സ്‌പോര്‍ട്‌സ് ചിത്രം ഒരുക്കിയത്

  ഇന്‍സ്‌പെക്ടര്‍ ഗരുഡ്

  ഇന്‍സ്‌പെക്ടര്‍ ഗരുഡ്

  ഇന്‍സ്‌പെക്ടര്‍ ഗരുഡ് പ്രേക്ഷകരെ വെറുപ്പിച്ച ചിത്രങ്ങളില്‍ മുന്നിലാണ്

  ക്രേസി ഗോപാലന്‍

  ക്രേസി ഗോപാലന്‍

  മീശ മാധവന് ശേഷം ദിലീപ് വീണ്ടും കള്ളനായി എത്തുകയായിരുന്നു ക്രേസി ഗോപാലന്‍ എന്ന ദീപുകരുണാകരന്‍ ചിത്രത്തിലൂടെ

  മോസ് ആന്റ് ക്യാറ്റ്

  മോസ് ആന്റ് ക്യാറ്റ്

  പേര് സിനിമയ്ക്ക് യോജിച്ചതാണ്. എന്നാല്‍ കൂടെ പ്രേക്ഷകരെ വട്ടുപിടിപ്പിച്ച ചിത്രം പരാജയപ്പെട്ടു

  കളേഴ്‌സ്

  കളേഴ്‌സ്

  ജൂലൈ 4 ന് ശേഷം വീണ്ടും റോമയും ദിലീപും ഒന്നിച്ച ചിത്രമാണ് കളേഴ്‌സ്. രണ്ട് സഹോദരിമാരുടെ കഥയും ഒരു പ്രണയവുമാണ് സിനിമയുടെ വിഷയം

   ദ ഫിലിം സ്റ്റാര്‍

  ദ ഫിലിം സ്റ്റാര്‍

  ദി ഫിലിം സ്റ്റാര്‍ എന്നൊരു ചിത്രം ദിലീപിന്റേതായി ഇറങ്ങിയത് അധികമാര്‍ക്കും അറിയില്ല. ദിലീപിനൊപ്പം കലാഭവന്‍ മണിയും ചിത്രത്തില്‍ മുഖ്യവേഷം ചെയ്തു

  മിസ്റ്റര്‍ മരുമകന്‍

  മിസ്റ്റര്‍ മരുമകന്‍

  സനുഷ - ദിലീപ് കൂട്ടുകെട്ടില്‍ വെറുതെ പ്രേക്ഷര്‍ പ്രതീക്ഷയര്‍പ്പിച്ചതുപോലെയായി. മിസ്റ്റര്‍ മരുമകന്‍ പ്രേക്ഷകരെ വെറുപ്പിക്കുകയായിരുന്നു

  കമ്മത്ത് കമ്മത്ത്

  കമ്മത്ത് കമ്മത്ത്

  ദിലീപ് മമ്മൂട്ടി കൂട്ടുകെട്ട് ഒന്നിപ്പിച്ച് തോമസ് കേ തോമസാണ് കമത്ത് ആന്റ് കമ്മത്ത് എന്ന ചിത്രം ഒരുക്കിയത്. ചിത്രത്തിലെ ഭാഷാ പ്രയോഗം ശ്രദ്ധിക്കപ്പെട്ടെങ്കിലും സിനിമ പരാജയപ്പെട്ടു

  സൗണ്ട് തോമ

  സൗണ്ട് തോമ

  ദിലീപിന്റെ മറ്റൊരു പരീക്ഷണ ചിത്രമായിരുന്നു സൗണ്ട് തോമ. മുച്ചിറിയനായി ദിലീപ് തകര്‍ത്തഭിനയിച്ചുവെങ്കിലും സിനിമ ശ്രദ്ധിക്കപ്പെട്ടില്ല

   ശൃംഗാര വേലന്‍

  ശൃംഗാര വേലന്‍

  കഴിഞ്ഞ മൂന്ന് വര്‍ഷമായി ദിലീപ് പ്രേക്ഷകരെ വെറുപ്പിച്ചു തുടങ്ങിയത് ഈ ചിത്രത്തിലൂടെയാണ്. പിന്നെ ചെയ്ത് അഞ്ച് സിനിമകളും തുടര്‍ പരാജയങ്ങള്‍

   നാടോടി മന്നന്‍

  നാടോടി മന്നന്‍

  ശൃംഗാര വേലന് ശേഷം ദിലീപ് നായകനായ നാടോടി മന്നന്‍ എട്ട് നിലയില്‍ പൊട്ടി

  ഏഴു സുന്ദര രാത്രികള്‍

  ഏഴു സുന്ദര രാത്രികള്‍

  ക്ലാസ്‌മേറ്റ്‌സിന് തിരക്കഥയൊരുക്കിയ ജെയിംസ് ആല്‍ബേര്‍ട്ടും ലാല്‍ ജോസും വീണ്ടും ഒന്നിക്കുന്നു എന്നതുകൊണ്ട് ഈ ചിത്രത്തിന് വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ സിനിമ വലിയ പരാജയമായി

  അവതാരം

  അവതാരം

  ജോഷിയുടെ പരാജയം ദിലീപിനെയും ബാധിക്കുകയായിരുന്നു അവതാരം എന്ന ചിത്രത്തിലൂടെ

  വില്ലാളി വീരന്‍

  വില്ലാളി വീരന്‍

  ദിലീപിന് പരാജയങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. സുധീശ് ശങ്കര്‍ സംവിധാനം ചെയ്ത വില്ലാളി വീരന്‍ തിയേറ്ററില്‍ നിന്നതുപോലുമില്ല

  ഇവന്‍ മര്യാദ രാമന്‍

  സ്ഥിരം ഗോഷ്ടി കാണിച്ച് ദിലീപ് പ്രേക്ഷകരെ വെറുപ്പിച്ച 33 സിനിമകള്‍

  തെലുങ്കില്‍ സൂപ്പര്‍ഹിറ്റായ മര്യാദരാമന്‍, ഇവന്‍ മര്യാദരാമനാക്കി മലയാളത്തില്‍ കൊണ്ടുവന്ന് പ്രേക്ഷകരെ വെറുപ്പിക്കുകയായിരുന്നു ദിലീപും സുരേഷ് ദിവാകറും

  ലവ്24x7

  സ്ഥിരം ഗോഷ്ടി കാണിച്ച് ദിലീപ് പ്രേക്ഷകരെ വെറുപ്പിച്ച 33 സിനിമകള്‍

  ദിലീപിന്റെ പരാജയങ്ങളില്‍ ഒടുവിലത്തെ ലിസ്റ്റില്‍ ലവ് 24x7 ഇരിയ്ക്കുന്നു. സത്യന്‍ അന്തിക്കാടിന്റെ സഹസംവിധായികയായ ശ്രീബാല കെ മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തിന് ജീവനുള്ള തിരക്കഥയും അവസാനവുമില്ലാതെ പോയി

  വെല്‍കം ടു സെന്‍ട്രല്‍ ജയില്‍

  വെല്‍കം ടു സെന്‍ട്രല്‍ ജയില്‍

  ദിലീപിന് ഒത്തിരി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സുന്ദര്‍ ദാസ് സംവിധാനം ചെയ്യുന്നു എന്നതായിരുന്നു 2016 ല്‍ റിലീസ് ചെയ്ത വെല്‍കം ടു സെന്‍ട്രല്‍ ജയിലില്‍ പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷ. എന്നാല്‍ തിയേറ്ററില്‍ പ്രേക്ഷകരുടെ അവസ്ഥ സെന്‍ട്രല്‍ ജയലിനെക്കാള്‍ എത്രയോ ഭീകരമായിരുന്നു എന്നാണ് പ്രേക്ഷക പ്രതികരണം

  English summary
  After 2000, Dileep's flop films
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X