twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂക്കയെ ഹൈവോള്‍ട്ടേജിലാക്കാന്‍ ഒന്നും ചെയ്യേണ്ടതില്ല! മെഗാസ്റ്റാറിനെക്കുറിച്ച് അജയ് വാസുദേവ്‌

    By Midhun Raj
    |

    മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്ത ഷൈലോക്ക് വിജയകരമായി മുന്നേറുകയാണ്. രാജാധിരാജ,മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മൂന്നാമത്തെ സിനിമ കൂടിയാണിത്. പതിവ് പോലെ ഇത്തവണയും ഒരു മാസ് എന്റര്‍ടെയ്‌നര്‍ ചിത്രവുമായിട്ടാണ് ഇരുവരും എത്തിയത്.

    മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും ഷൈലോക്ക് നേട്ടമുണ്ടാക്കിയിരുന്നു. മമ്മൂക്കയെ ആരാധകര്‍ കാണാനിഷ്ടപ്പെടുന്ന രീതിയിലാണ് സംവിധായകന്‍ സിനിമ ഒരുക്കിയത്. മെഗാസ്റ്റാറിന്റെ പൂണ്ടുവിളയാടല്‍ തന്നെയാണ് ഷൈലോക്കിലെന്ന് സിനിമ കണ്ടവരില്‍ അധികപേരും അഭിപ്രായപ്പെട്ടിരുന്നു.

    മമ്മൂക്കയെക്കുറിച്ച്

    മമ്മൂക്കയെക്കുറിച്ച് അടുത്തിടെ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അജയ് വാസുദേവ് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. താന്‍ ആഗ്രഹിച്ച രീതിയിലാണ് മമ്മൂക്കയെ വെച്ച് മൂന്ന് സിനിമകളും ഒരുക്കിയതെന്ന് അജയ് പറഞ്ഞു. മമ്മൂക്കയെ ഹൈവോള്‍ട്ടേജിലാക്കാന്‍ സംവിധായകന്‍ ഒന്നു ചെയ്യേണ്ട കാര്യമില്ലെന്നും അജയ് വാസുദേവ് പറയുന്നു.

    അദ്ദേഹം അല്ലെങ്കില്‍

    അദ്ദേഹം അല്ലെങ്കില്‍ തന്നെ ത്രിബിള്‍ ഹൈ വോള്‍ട്ടേജിലാണ്. ക്യാരക്ടര്‍ ഇന്നതാണെന്ന് അറിഞ്ഞാല്‍ അതിനുളള വേഷവിധാനമെല്ലാം അദ്ദേഹത്തിന്റെ തന്നെ സജഷനോട് കൂടിയാണ് ഒരുക്കുന്നത്. ചിലപ്പോള്‍ ക്യാരക്ടറിന്റെ അതേ വേഷത്തില്‍ തന്നെ ലൊക്കേഷനില്‍ വന്നിറങ്ങി മമ്മൂക്ക ഞെട്ടിക്കാറുണ്ടെന്നും സംവിധായകന്‍ പറഞ്ഞു.

    50 കോടി ക്ലബില്‍ കടന്ന് ചാക്കോച്ചന്റെ അഞ്ചാം പാതിര! കുതിപ്പ് തുടര്‍ന്ന് ത്രില്ലര്‍ ചിത്രം50 കോടി ക്ലബില്‍ കടന്ന് ചാക്കോച്ചന്റെ അഞ്ചാം പാതിര! കുതിപ്പ് തുടര്‍ന്ന് ത്രില്ലര്‍ ചിത്രം

    മമ്മൂക്കയെ വെച്ച്

    മമ്മൂക്കയെ വെച്ച് ഒരു സിനിമയെടുക്കണം എന്നത് സംവിധാന സഹായിയായി നടന്നിരുന്ന കാലത്തെ ആഗ്രഹമായിരുന്നു. ഉദയകൃഷ്ണ സിബികെ തോമസ് കൂട്ടുകെട്ട് ആ ആഗ്രഹം നിറവേറ്റാന്‍ എന്നെ സഹായിച്ചു. ഞാനാഗ്രഹിക്കുന്ന മമ്മൂക്കയെ സ്‌ക്രീനിലെത്തിക്കാന്‍ അവര്‍ എനിക്ക് രാജാധിരാജയുടെ സ്‌ക്രിപ്റ്റ് ചെയ്തു തന്നു. മാസ്റ്റര്‍പീസിന്റെ കാര്യത്തിലും ഇത് തന്നെയാണ് നടന്നത്.

    പ്രദീപ് ചന്ദ്രനെ 25 വയസ് മുതൽ അറിയാം, അദ്ദേഹത്തിന്റെ പെരുമാറ്റം വേദനിപ്പിച്ചു, വെളിപ്പെടുത്തി ദയപ്രദീപ് ചന്ദ്രനെ 25 വയസ് മുതൽ അറിയാം, അദ്ദേഹത്തിന്റെ പെരുമാറ്റം വേദനിപ്പിച്ചു, വെളിപ്പെടുത്തി ദയ

    മമ്മൂക്കയ്ക്ക് കഥ

    മമ്മൂക്കയ്ക്ക് കഥ ഇഷ്ടമായ ശേഷമാണ് ഷൈലോക്ക് തിരക്കഥാകൃത്തുകള്‍ തന്റെ അടുത്ത് വന്നത്. മമ്മൂക്കയെ വെച്ചൊരു മാസ് എന്റര്‍ടെയ്‌നറിന് പറ്റിയ എല്ലാ ചേരുവകളും ഉളള
    ഒരു സ്‌ക്രിപ്റ്റ് ആയിരുന്നു അത്. മറ്റൊരു പ്രോജക്ട് തല്‍ക്കാലം മാറ്റിവെച്ചാണ് ഷൈലോക്ക് ചെയ്തതെന്നും അജയ് വാസുദേവ് അഭിമുഖത്തില്‍ പറഞ്ഞു.

    മമ്മൂക്കയെയും ലാലേട്ടനേയുമൊക്കെ റോള്‍ മോഡലാക്കി സിനിമ സ്വപ്നം കാണുന്നവരില്‍ ഒരാളാണ് ഞാനുംമമ്മൂക്കയെയും ലാലേട്ടനേയുമൊക്കെ റോള്‍ മോഡലാക്കി സിനിമ സ്വപ്നം കാണുന്നവരില്‍ ഒരാളാണ് ഞാനും

    Recommended Video

    വന്നു കാണെടാ...ഈ പ്രായത്തിലുമുള്ള ഇക്കയുടെ പ്രകടനം | FilmiBeat Malayalam
    ജനുവരി 23ന്

    ജനുവരി 23ന് വമ്പന്‍ റിലീസായിട്ടാണ് മമ്മൂട്ടി ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ഷൈലോക്ക് നിര്‍മ്മിച്ചിരിക്കുന്നത്. മെഗാസ്റ്റാറിനൊപ്പം തമിഴ് താരം രാജ്കിരണും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സിദ്ധിഖും കലാഭവന്‍ ഷാജോണുമാണ് വില്ലന്മാരായി എത്തുന്നത്. മീന നായികയാവുന്ന ചിത്രത്തില്‍ ബൈജു, ഹരീഷ് കണാരന്‍, ബിബിന്‍ ജോര്‍ജ്ജ്, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

    Read more about: mammootty shylock ajay vasudev
    English summary
    മമ്മൂക്കയെ ഹൈവോള്‍ട്ടേജിലാക്കാന്‍ ഒന്നും ചെയ്യേണ്ടതില്ല! മെഗാസ്റ്റാറിനെക്കുറിച്ച് അജയ് വാസുദേവ്‌
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X