For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അജു വര്‍ഗീസും ഭാര്യ അഗസ്റ്റീനയും സന്തോഷത്തിലാണ്! 4 മക്കള്‍ക്കൊപ്പം വിശേഷങ്ങള്‍ പറഞ്ഞ് താരദമ്പതിമാര്‍

  |

  രണ്ട് തവണ ഇരട്ടക്കുട്ടികള്‍ ജനിച്ചതിന്റെ പേരില്‍ ഏറെ കളിയാക്കലുകള്‍ നേരിടേണ്ടി വന്ന താരദമ്പതിമാരാണ് അജു വര്‍ഗീസും അഗസ്റ്റീനയും. എന്നാല്‍ നാല് മക്കള്‍ക്കൊപ്പം ജീവിതം ആഘോഷമാക്കുകയാണ് ഇരുവരും. ഇപ്പോഴിതാ കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വീട്ടിലെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയണ് അജു വര്‍ഗീസ്.

  'കുട്ടികള്‍ തീരെ ചെറുതായിരുന്നപ്പോള്‍ അവര്‍ക്കൊപ്പം അധിക സമയം ചിലവഴിക്കാന്‍ കഴിഞ്ഞിരന്നില്ല. പക്ഷേ കിട്ടുന്ന സമയം ചിലവഴിച്ചിട്ടുണ്ട്. കുട്ടികള്‍ക്കെപ്പോഴും അമ്മയോടായിരിക്കും അടുപ്പം കൂടുതലെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. കുട്ടിയായിരുന്നപ്പോള്‍ ഞാനും അങ്ങനെ തന്നെയായിരുന്നു. ഒരു പ്രായം കഴിയുമ്പോഴാണ് കുട്ടികള്‍ അച്ഛനോടടുക്കുന്നത്. വലിയ ഉത്തരവാദിത്വബോധമുള്ള ഒരച്ഛനൊന്നുമല്ല ഞാന്‍.

  aju-varghese

  അവരുടെ തമാശകളിലും കുസൃതികളിലും ഒപ്പം കൂടുമെങ്കിലും തിരുത്തപ്പെടേണ്ട കാര്യങ്ങള്‍ ചൂണ്ടി കാണിക്കാറുണ്ട്. വഴക്ക് പറയാറുണ്ട്. പക്ഷേ നാല് പേരില്ലേ... അവരാണ് ഭൂരിപക്ഷം. തഞ്ചത്തില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ അവരെന്നെ അറ്റാക്ക് ചെയ്യും. അജു എങ്ങനെയുള്ള ഭര്‍ത്താവാണെന്ന ചോദ്യത്തിന് മറുപടി പറയാതെ അഗസ്റ്റീന ചിരിച്ചതേയുള്ളു. ഒരു ഭര്‍ത്താവ് എന്നത് ജീവിതകാലം മുഴുവന്‍ പഠിച്ചാലും തീരാത്ത ഒരു തസ്തികയാണ്. കൂടുതല്‍ സമയവും ചിന്തയും ചിലവഴിക്കുന്നത് നമ്മുടെ ജോലിയിലായത് കൊണ്ട് ഭര്‍ത്താവെന്ന നിലയ്ക്ക് ഞാന്‍ ആവറേജാണ്. അല്ലെങ്കില്‍ ആവറേജിന് അല്‍പം മുകളില്‍. വീട് നോക്കി നടത്തുന്നത് ഭാര്യ തന്നെയാണ്.

  മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് റിലീസായിട്ട് പത്ത് വര്‍ഷമായെന്ന് ഓര്‍ക്കുമ്പോള്‍ അതിശയമാണ്. എത്ര പെട്ടെന്നാണ് വര്‍ഷങ്ങള്‍ പോകുന്നത്. പത്ത് വര്‍ഷത്തിനിടയില്‍ ഒരുപാട് സിനിമകള്‍ ചെയ്യാന്‍ പറ്റി. അതൊരു മഹാഭാഗ്യമാണ്. ഞാനഭിനയിച്ച ഓരോ സിനിമകളും ഒരു രീതിയലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ എന്നെ സഹായിച്ചിട്ടേയുള്ളു. ഒരു താരപൊലിമ കൈവന്നു, എന്നൊന്നും ഒരിക്കലും തോന്നിയിട്ടില്ല. എന്റെ ജോലി അഭിനയമാണ്. അത് നന്നായി പഠിക്കുക എന്നതാണ് പ്രധാനം.

  aju-varghese

  ആ പഠനം ഇപ്പോഴും തുടരുന്നു. അതില്‍ ഞാന്‍ ഹാപ്പിയാണ്. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തില്‍ വിനീതിന്റെ അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്തപ്പോള്‍ മുതല്‍ എല്ലാവരും ചോദിക്കുന്ന കാര്യമാണ് സംവിധായകന്‍ ആവുന്നത് എന്നാണെന്ന്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് നടക്കുമോ എന്നോ ഉടനെ നടക്കുമോ എന്നോ എനിക്ക് തോന്നുന്നില്ല. ഞങ്ങളുടെ ബാനറില്‍ രണ്ട് സിനിമകള്‍ നിര്‍മ്മിക്കാന്‍ പറ്റി. ലൗ ആക്ഷന്‍ ഡ്രാമയും സാജന്‍ ബേക്കറിയും.

  തിയറ്റർ തുറക്കാൻ കാത്ത് അജു | Filmibeat Malayalam

  സത്യത്തില്‍ ഞാനും നിവിനുമായി ഒരുപാട് സിനിമകളൊന്നും ചെയ്തിട്ടില്ല. മലര്‍വാടിയും തട്ടത്തിന്‍ മറയത്തും ഓം ശാന്തി ഓശനയുമൊക്കെ കഴിഞ്ഞ് കുറേ നാളുകള്‍ക്ക് ശേഷമാണ് ഒരു വടക്കന്‍ സെല്‍ഫി സംഭവിക്കുന്നത്. അത് കഴിഞ്ഞ് ഹേയ് ജൂഡ്. കഴിഞ്ഞ വര്‍ഷം റിലീസായ ലവ് ആക്ഷന്‍ ഡ്രാമയുടെ പുറകേ ആയിരുന്നു മൂന്ന് വര്‍ഷം. ഇപ്പോള്‍ കമ്മിറ്റ് ചെയ്തിരിക്കുന്ന പ്രോജക്ടുകള്‍ വച്ച് നോക്കിയാല്‍ നിമിനോടൊപ്പം രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരു സിനിമ സംഭവിക്കാന്‍ സാധ്യതയില്ല. വേറൊന്നും കൊണ്ടല്ല ഒരു ആവര്‍ത്തനം നമുക്ക് തന്നെ തോന്നുമ്പോള്‍ പ്രേക്ഷകര്‍ക്ക് തോന്നില്ലേ...

  English summary
  Aju Varghese And Wife Augustina About Their Childrens And Family Life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X