twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഞാനൊരു നടനാകാന്‍ കാരണം എന്റെ എച്ച് ആറാണ്.. അജു വര്‍ഗ്ഗീസ് ഇതുവരെ പറയാത്ത ചില കാര്യങ്ങള്‍

    |

    മലര്‍വാടി ആട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ് അജു വര്‍ഗ്ഗീസ് എന്ന നടന്റെ ഉദയം. പിന്നീട് ഇങ്ങോട്ട് മലയാള സിനിമയില്‍ പകരക്കാരനില്ലാത്ത മറ്റൊരു യുവ നടന്റെ വളര്‍ച്ചയാണ് മലയാളികള്‍ കണ്ടത്. നായക വേഷവും സഹ നായക വേഷവും പാകപ്പിഴ കൂടാതെ അവതരിപ്പിയ്ക്കുന്ന അജു വര്‍ഗ്ഗീസ് മലയാള സിനിമയിലെ ഹാസ്യ താരങ്ങളില്‍ മുന്നിലാണ് ഇന്ന്.

    താന്‍ സിനിമയില്‍ എത്താന്‍ കാരണവും, നിലനില്‍ക്കാന്‍ കാരണവും വിനീത് ശ്രീനിവാസനാണെന്ന് നാഴികയ്ക്ക് നാല്‍പത് വട്ടവും അജു വര്‍ഗ്ഗീസ് പറയാറുള്ളതാണ്. അജുവിന് ആദ്യത്തെ സിനിമയായ മലര്‍വാടി ആട്‌സ് ക്ലബ്ബ് നല്‍കിയതും, തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലൂടെ കരിയര്‍ ബ്രേക്ക് നല്‍കിയതും വിനീത് ശ്രീനിവാസനാണ്. പിന്നീടിങ്ങോട്ട് ഗുരുസ്ഥാനിയനായിട്ടാണ് അജു വിനീതിനെ കണ്ടിരുന്നത്.

    എന്നാല്‍ താന്‍ ശരിയ്ക്കുമൊരു നടനാവാന്‍ കാരണം വിനീത് ശ്രിനിവാസനല്ലാതെ മറ്റൊരാള്‍ കൂടെയുണ്ടെന്നാണ് അജു പറഞ്ഞിരിയ്ക്കുന്നത്. എഴുത്തുകാരനാകണം എന്നാഗ്രഹിച്ച തന്നെ നടനാക്കിയത് താന്‍ ജോലി ചെയ്ത സ്ഥാപനത്തിലെ എച്ച് ആറാണെന്ന് അജു പറയുന്നു. ദ ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അജു വര്‍ഗ്ഗീസ്.

    ajuvarghese

    എന്‍ജിനിയറിങ് പഠനം പൂര്‍ത്തിയാക്കി, സതേണ്‍ ലാന്റ് എന്ന കമ്പനിയില്‍ ജോലിയ്ക്ക് ശ്രമിച്ചു. ഇന്റര്‍വ്യുവിന്റെ ആദ്യ റൗണ്ട് ഭാഷയായിരുന്നു. അത് പൂര്‍ത്തിയാക്കാന്‍ സാധിച്ചു. രണ്ടാമത്തെ റൗണ്ടില്‍ പുറത്തായി, പുറത്ത് ഇരിയ്ക്കുമ്പോഴാണ് എന്നെ ഇന്റര്‍വ്യു ചെയ്ത എച്ച് ആര്‍ മഹേഷ് ബാലകൃഷ്ണനെ കാണുന്നത്. 'താങ്കള്‍ ചെയ്യുന്ന ജോലി ചെയ്യാന്‍ എനിക്ക് ആഗ്രഹമുണ്ട്, അതിനെന്താണ് ചെയ്യേണ്ടത്' എന്ന് ധൈര്യത്തോടെ അദ്ദേഹത്തോട് പോയി ചോദിച്ചു. രണ്ട് ദിവസം കഴിഞ്ഞ് വരാന്‍ പറഞ്ഞു.

    Recommended Video

    തിയറ്റർ തുറക്കാൻ കാത്ത് അജു | Filmibeat Malayalam

    രണ്ട് ദിവസം കഴിഞ്ഞ്, മഹേഷിന്റെ കീഴിലുള്ള റിക്രൂട്ട്‌മെന്റ് വിഭാഗത്തില്‍ എനിക്ക് ജോലി കിട്ടി. ആ ജോലിയാണ് ജീവിതത്തില്‍ വഴിത്തിരിവായത്. കാമ്പസ് റിക്രൂട്ട്‌മെന്റിന്റെ ഭാഗമായി തമിഴ്‌നാട് മുഴുവന്‍ സഞ്ചരിക്കേണ്ടതുണ്ടായിരുന്നു. കാമ്പസുകളില്‍ കമ്പനിയെ കുറിച്ച് സംസാരിക്കണം. അന്‍പതോളം കാമ്പസുകളില്‍ റിക്രൂട്ട്‌മെന്റ് കാമ്പയിനിങ് നടത്തിയ ശേഷം എന്നെ തനിച്ച് വിടാന്‍ തുടങ്ങി. ഞാനും മാറി തുടങ്ങി. അന്തര്‍മുഖനായ ഞാന്‍ കൂടുതല്‍ ഡിപ്ലോമാറ്റിക്കായി സംസാരിക്കാന്‍ തുടങ്ങി. ജോലിയുടെ ഭാഗമായിരുന്നെങ്കില്‍ കൂടെ ഞാന്‍ അറിയാതെ നടനായിക്കൊണ്ടിരിയ്ക്കുകയായിരുന്നു.- അജു വര്‍ഗ്ഗീസ് പറഞ്ഞു

    English summary
    Aju Varghese Opens Up His Job In Corporate Office Made Him An Actor
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X