Just In
- 1 hr ago
ജയസൂര്യ തറയില്‍ കിടന്നുരുണ്ട് കളള് കുടിച്ചയാളുടെ ശരീരവും വേഷവുമാക്കി, നടനെ കുറിച്ച് പ്രജേഷ് സെന്‍
- 1 hr ago
ഇരുപത് സിനിമ കഴിഞ്ഞിട്ടാണ് നല്ലൊരു കോസ്റ്റ്യൂം ലഭിക്കുന്നത്, കളര്‍ഫുള്‍ വസ്ത്രങ്ങളെ കുറിച്ച് നെടുമുടി വേണു
- 2 hrs ago
ദിലീപിനാണോ സ്ക്രീന്‍ സ്പേസ് കൂടുതൽ, അന്ന് കുഞ്ചാക്കോ ബോബന്റെ അച്ഛൻ പറഞ്ഞത്, വെളിപ്പെടുത്തി സംവിധായകൻ
- 3 hrs ago
ആ സൂപ്പര്‍താരത്തിന്റെ ആരാധികയായിരുന്നു ഞാന്‍, ഫാന്‍സ് യുദ്ധം നടത്തിയിട്ടുണ്ട്, സുധ കൊങ്കാര
Don't Miss!
- News
13 വയസുകാരിയെ ഒമ്പത് പേര് ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചു; ഏഴ് പേര് അറസ്റ്റില്‍
- Finance
കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി എങ്ങനെ കാശ് സമ്പാദിക്കാം?
- Sports
IND vs AUS: ഏഴാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട്, ചരിത്ര റെക്കോഡുമായി ശര്‍ദുലും വാഷിങ്ടണും
- Automobiles
ഗ്രാസിയ 125 മോഡലിന്റെ വിലയും വർധിപ്പിച്ച് ഹോണ്ട; ഇനി അധികം മുടക്കേണ്ടത് 1,100 രൂപ വരെ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മോഹൻലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം മുരളിയും പ്രിയദർശനും, താരങ്ങളുടെ അപൂർവ ചിത്രം വൈറലാകുന്നു
മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാലും മമ്മൂട്ടിയും. നിരവധി ക്ലാസിക്ക് ചിത്രങ്ങളാണ് താരരാജാക്കന്മാർ പ്രേക്ഷകർക്കായി നൽകിയിട്ടുളളത്. മോളിവുഡിൽ മാത്രമല്ല ഇന്ത്യൻ സിനിമാ ലോകത്തും താരങ്ങളുടെ ചിത്രങ്ങൾ സജീവ ചർച്ചയാണ്. ലാലേട്ടനേയും മമ്മൂക്കയേയും ഒരുമിച്ച് ഒറ്റ സ്ക്രീനിൽ കാണുക എന്നത് ഏതൊരു മലയാളി പ്രേക്ഷകന്റേയും ആഗ്രഹമാണ്. ഇരുവരും ഒന്നിച്ചെത്തിയ എല്ലാ ചിത്രങ്ങളും വലിയ വിജയവുമായിരുന്നു. ഇപ്പോഴിത സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും വൈറലാകുന്നത് താരങ്ങളുടെ പഴയ ഒരു ഫോട്ടോയാണ്. മോഹൻലാലും മമ്മൂട്ടിയും മാത്രമല്ല പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളും ഈ ചിത്രത്തിലുണ്ട്.
ഒരുപാട് വർഷങ്ങൾ പഴക്കമുള്ള ചിത്രമാണിത്. മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം സംവിധായകൻ പ്രിയദർശനും മലയാളി പ്രേക്ഷകരുടെ മറ്റൊരു പ്രിയങ്കരനായ നടൻ മുരളിയുമുണ്ട്. പ്രിയദർശനെ പോലെ മമ്മൂട്ടിയുടെ വാക്കുകൾ ശ്രദ്ധയോടെ കേട്ടിരിക്കുകയാണ് മുരളി.ഫോട്ടോയുടെ മറ്റൊരു വശത്ത് മോഹൻലാലുമുണ്ട് ചർച്ചയുടെ ഭാഗമായിരിക്കുന്ന ലാലേട്ടനെയാണ് ചിത്രത്തിൽ കാണുന്നത്. എന്നാൽ അദ്ദേഹത്തിനോടൊപ്പമുള്ളത് ആരൊക്കെയാണെന്ന് വ്യക്തമല്ല.
എന്തായാലും താരങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അതേസമയം ചിത്രം എന്നാണ് എടുത്തത് എന്ന് ഒന്നും വ്യക്തമല്ല.ഇതിന് മുൻപും മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും പഴയകാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിട്ടുണ്ട്. ലാലേട്ടനും മമ്മൂട്ടിയ്ക്കുമൊപ്പം പ്രിയദർശനും മുരളിയും ഉള്ളതാണ് ചിത്രത്തിന്റെ പ്രത്യേകത. മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും അടുത്ത സുഹൃത്തുക്കളാണ് മുരളിയും പ്രിയദർശനും. ഇവരും താരരാജാക്കന്മാരുമായിട്ടുള്ള സൗഹൃദം മോളിവുഡിൽ പരസ്യമായ രഹസ്യമാണ്.
ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമായിരിക്കുകയാണ് താരങ്ങൾ. നിലവിൽ മോഹൻലാൽ ഒരു ചിത്രം പൂർത്തിയാക്കിയിട്ടുണ്ട്. ബി ഉണ്ണികൃഷ്‍ണൻ ഉദയ് കൃഷ്‍ണയുടെ തിരക്കഥയില്‍ സംവിധാനം ചെയ്യുന്ന നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന സിനിമയിലാണ് മോഹൻലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ദിവസങ്ങൾക്ക് മുൻപായിരുന്നു താരം ചിത്രത്തിന്റെ ഭാഗമായത്. വില്ലൻ എന്ന ചിത്രത്തിന് ശേഷം ഉണ്ണികൃഷ്ണനും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണിത്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ മോഹൻലാലിന് വേണ്ടി തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് ആറാട്ട്. പാലക്കാടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ഒരു കോമഡി ആക്ഷൻ എന്റർടെയ്നറായിരിക്കും ചിത്രമെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്.