For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നാത്തൂൻ അനന്യ ഫ്രണ്ട്‌ലിയാണ്; ഒടുവില്‍ ഹണിമൂണ്‍ വേണ്ടെന്ന് വെക്കാനുള്ള കാരണത്തെ കുറിച്ച് അര്‍ജുനും ഭാര്യയും

  |

  നടി അനന്യയുടെ സഹോദരനും നടനുമായ അര്‍ജുന്റെ വിവാഹം കഴിഞ്ഞ ദിവസമാണ് നടത്തിയത്. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് നടത്തിയ വിവാഹത്തിന്റെ വിശേഷങ്ങള്‍ അന്ന് തന്നെ പുറത്ത് വന്നിരുന്നു. എന്നാല്‍ താരദമ്പതിമാര്‍ ഒരുമിച്ചെത്തി വിവാഹവിശേഷങ്ങള്‍ പങ്കുവെക്കുന്ന വീഡിയോ വൈറലാവുകയാണിപ്പോള്‍.

  വിവാഹത്തിനൊരുങ്ങുന്നതിന് മുന്‍പ് അര്‍ജുന്റെ ഭാര്യ മാധുവിന്റെ പിതാവ് മരണപ്പെട്ടിരുന്നു. അല്ലായിരുന്നെങ്കില്‍ കാര്യങ്ങള്‍ ഒന്നൂടി ഉഷാറാവുമായിരുന്നെന്നാണ് ഇരുവരും വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ പറയുന്നത്. വിവാഹത്തെ കുറിച്ച് അര്‍ജുനും മാധുവും പറഞ്ഞതിങ്ങനെയാണ്...

  കല്യാണം നടത്താന്‍ വേണ്ടി നേരത്ത തീരുമാനിച്ചിരുന്നു. പിന്നീട് പലപ്പോഴായി ഈ കല്യാണം വേണ്ടെന്ന് വെക്കാമെന്ന് ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. പക്ഷേ ഇവളുടെ അച്ഛന്‍ മരിക്കുന്നതിന് മുന്‍പ് എന്റെ മകളെ കല്യാണം കഴിക്കാന്‍ പോവുന്നത് അര്‍ജുന്‍ എന്ന പയ്യനാണെന്ന് അറിയാം. അങ്ങനെയാണ് പുള്ളി പോവുന്നത്. ഇനിയത് മാറ്റേണ്ടെന്ന് ഞാന്‍ പറയുമായിരുന്നെന്ന് അര്‍ജുന്‍ പറയുന്നു.

  നേരില്‍ കണ്ടിട്ടില്ലെങ്കിലും അര്‍ജുനും അച്ഛനും വീഡിയോ കോളിലൂടെയും മറ്റും തമ്മില്‍ സംസാരിച്ചിരുന്നു. അച്ഛന്‍ ഒരുപാട് സംസാരിക്കുന്ന ആളായിരുന്നു. വോയിസ് അയച്ചിട്ടും അല്ലാതെയുമൊക്കെ അര്‍ജുനുമായി ഒത്തിരി സംസാരിച്ചിട്ടുണ്ട്. വിവാഹം കഴിയുമ്പോള്‍ അടിപൊളിയായിരിക്കുമെന്ന് ഞങ്ങളന്ന് പറയുമായിരുന്നെന്ന് അര്‍ജുനും മധുവും പറയുന്നു.

  Also Read: രണ്ട് മതാചാരപ്രകാരവും ചടങ്ങുകള്‍ നടത്തി; ചന്ദ്രയുടെയും ടോഷിന്റെയും കുഞ്ഞുവാവയെ സ്വീകരിക്കാനൊരുങ്ങി കുടുംബം

  വിവാഹം ഉറപ്പിച്ചതിന് ശേഷം ഞാന്‍ മാധുവിന് ഒരു മെസേജ് അയച്ചു. അത് അയക്കുമ്പോള്‍ മാധു അച്ഛന്‍ എന്ന നമ്പറിലേക്കായി പോയി. അദ്ദേഹം അത് കണ്ടപാടെ.. 'എടാ കള്ളാ, ഇങ്ങനെ മെസേജൊക്കെ അയക്കുമല്ലേ' എന്ന് തിരിച്ച് വോയിസ് അയച്ചു. മാറി പോയതാണ്, അത് കാര്യമാക്കല്ലേ എന്ന് താന്‍ അച്ഛനോട് പറഞ്ഞതായും അര്‍ജുന്‍ വ്യക്തമാക്കുന്നു. അച്ഛന്‍ ഉണ്ടായിരുന്നെങ്കില്‍ വേറെ ലെവല്‍ ആയേനെ. എല്ലാവരും കൂടി അടിപൊളിയാക്കിയേനെ..

  Also Read: നാലാമത്തെ പ്രണയം രജിസ്റ്റര്‍ ഓഫീസില്‍ വച്ച് സഫലമാക്കി സീരിയല്‍ നടന്‍ റെയ്ജന്‍; നടന്റെ വിവാഹ ചിത്രങ്ങള്‍ കാണാം

  പാട്ടുകള്‍ പാടുകയും അയച്ച് കൊടുക്കുകയും ചെയ്താണ് ഞങ്ങള്‍ കൂടുതല്‍ അടുപ്പത്തിലായത്. അതിന് ശേഷം വാട്‌സാപ്പില്‍ കുഞ്ഞുവാവകളുടെ സ്റ്റിക്കര്‍ അയച്ചാണ് കൂടുതലായും ചാറ്റ് ചെയ്തിട്ടുള്ളത്. അറേഞ്ച്ഡ് മ്യാരേജ് ആയത് കൊണ്ട് അതിന്റേതായ അകലം ഉണ്ടായിരുന്നു. എന്തായാലും കല്യാണം കഴിക്കണമല്ലോ എന്ന് കരുതി ഇഷ്ടപ്പെട്ട് വരുമ്പോഴാണ് അച്ഛന്റെ മരണം ഉണ്ടാവുന്നത്.

  ആ വാര്‍ത്ത അറിഞ്ഞ ആദ്യമേ വിളിച്ച് പറയുന്നത് ഏട്ടനോടാണ്. അന്ന് മുതല്‍ ദുബായില്‍ നിന്നും ബോഡി എത്തുന്നത് വരെയുള്ള മൂന്ന് ദിവസവും എന്റെ കൂടെ തന്നെ ആളുണ്ടായിരുന്നതായി മാധു പറയുന്നു.

  Also Read: ഒരു പുരുഷന്റെ പ്രണയം അമ്പത് സ്ത്രീകളിലാണെങ്കിലും ഒതുക്കി നിർത്താൻ പറ്റില്ല; പ്രണയത്തെ കുറിച്ച് ജിഎസ് പ്രദീപ്

  ഭര്‍ത്താവിന്റെ സഹോദരിയും നടിയുമായ അനന്യയെ കുറിച്ചും മാധു സംസാരിച്ചു. നല്ല ഫ്രണ്ട്‌ലിയും കംഫര്‍ട്ടുമായിട്ടുള്ള ആളാണ് അനന്യ. തുടക്കം മുതലേ കൂട്ടത്തില്‍ ഒരാളായി ചേര്‍ത്ത് പിടിച്ച ഒരാളാണ്. ഞങ്ങളൊരുമിച്ച് സിനിമ കാണാനും കറങ്ങാനുമൊക്കെ പോവാറുണ്ടെന്നും മാധു പറയുന്നു. അതേ സമയം വിവാഹത്തിന് ശേഷം തായ്‌ലാന്റിലേക്ക് ഒക്കെ ഹണിമൂണിന് പോവാന്‍ പ്ലാന്‍ ചെയ്തിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്യാന്‍ വരെ കൊടുത്തെങ്കിലും വേണ്ടെന്ന് വച്ചു.

  അഭിമുഖത്തിൻ്റെ പൂർണരൂപം കാണാം

  Read more about: ananya അനന്യ
  English summary
  Ananya's Brother And His Wife Madhu Opens Up About Their Marriage And Honeymoon Plans
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X