For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അതിൻ്റെ പേരിൽ മമ്മൂക്ക ട്രോള്‍ ഏറ്റുവാങ്ങി; കളിയാക്കുന്നതിന് മുന്‍പ് പ്രശ്‌നം അറിയണമെന്ന് അനീഷ് ജി മേനോന്‍

  |

  മലയാളത്തിന്റെ മെഗാസ്റ്റാര്‍ സിനിമയിലെത്തിയിട്ട് അമ്പത് വര്‍ഷമായി. ഇപ്പോഴും സൂപ്പര്‍താരമായി തിളങ്ങി നില്‍ക്കുകയാണ്. മാസും ആക്ഷനും കോമഡിയും അടക്കം എന്തും വഴങ്ങുന്ന നടന്‍. എന്നാല്‍ ഡാന്‍സിന്റെ പേരിലാണ് താരരാജാവിനെ പലരും കളിയാക്കിയിരുന്നത്. കാലുകളുടെ നീളം സംബന്ധിച്ച് മമ്മൂട്ടിയെ പലരും കളിയാക്കിയിട്ടുണ്ട്. എന്നാല്‍ അതിന് പിന്നിലൊരു കഥയുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് പലരും തിരിച്ചറിഞ്ഞത്.

  തെരുവിൽ നിന്നുമുള്ള ഫോട്ടോഷൂട്ട്, സാരി ഉടുത്ത് നടി ആദ ശർമ്മയുടെ പുത്തൻ ചിത്രങ്ങൾ കാണാം

  മമ്മൂട്ടിയുടെ കാലിന്റെ ലിഗ്‌മെന്റ് പൊട്ടിയിട്ട് വര്‍ഷങ്ങളായി. അത് ഓപ്പറേഷന്‍ ചെയ്ത് മാറ്റിയിട്ടില്ലെന്ന കാര്യം മമ്മൂട്ടി തന്നെയാണ് പുറംലോകത്തോട് വെളിപ്പെടുത്തുന്നത്. ആ വേദനയും കൊണ്ടാണ് താനിത്രയും കാലം നടന്നതെന്ന കാര്യവും താരം പറഞ്ഞിരുന്നു. ഇതോടെ മമ്മൂക്കയ്‌ക്കൊപ്പമുള്ള അനുഭവം പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടന്‍ അനീഷ് ജി മേനോന്‍.

  മമ്മൂട്ടിയുടെ ഇടതു കാലിന്റെ ലിഗ്‌മെന്റ് പൊട്ടിയിട്ട് 21 വര്‍ഷമായിരിക്കുകയാണ്. താനിത് വരെ അത് ഓപ്പറേറ്റ് ചെയ്ത് മാറ്റിയിട്ടില്ല. അങ്ങനെ ചെയ്താല്‍ ഇനിയും എന്റെ കാല് ചെറുതാകും. പിന്നെയും എന്നെ ആളുകള്‍ കളിയാക്കും. പത്തിരുപത് വര്‍ഷമായി ആ വേദന സഹിച്ചാണ് ഞാന്‍ ഈ അഭ്യാസങ്ങളൊക്കെ കാണിക്കുന്നത്യ ഏതായാലും ഇനിയുള്ള കാലത്ത് ഇതൊക്കെ വളരെ എളുപ്പമാകട്ടേ. എന്നുമായിരുന്നു മമ്മൂട്ടി പറഞ്ഞത്. ദക്ഷിണേന്ത്യയില്‍ ആദ്യമായി സന്ധി മാറ്റി വയ്ക്കുന്നതിന് വേണ്ടിയുള്ള റോബട്ടിക് ശസ്ത്രക്രിയ നടപ്പാക്കുന്നതിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.

  അതേ സമയം ഒരാളെ കളിയാക്കുന്നതിനും ആക്ഷേപിക്കുന്നതിനും മുന്‍പ് അവരുടെ പ്രശ്‌നങ്ങളെ അറിയാന്‍ ശ്രമിക്കുന്നത് നല്ലൊരു കാര്യമായിരിക്കുമെന്ന് പറയുകയാണ് അനീഷ് ജി മേനോന്‍. എല്ലാ പ്രതിസന്ധികളും അതിജീവിച്ച് മമ്മൂക്ക ഇതെല്ലാം സാധിച്ചിട്ടുണ്ടെങ്കില്‍ ഇതാണ് നിശ്ചയദാര്‍ഢ്യമെന്ന് ഉറപ്പിച്ച് പറയാമെന്നാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച എഴുത്തിലൂടെ അനീഷ് പറയുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

  വേദികയുടെ ആ അടവും പൊളിയുന്നു; പ്രതീഷ് സഞ്ജനയ്ക്ക് സ്വന്തം, ക്ഷേത്രത്തിൽ നിന്നും താലിക്കെട്ട് ഒരുക്കി സുമിത്ര

  മമ്മൂക്ക... ഡാന്‍സിന്റെയും ചില ഫൈറ്റിന്റെയും പേരില്‍ പല സൈഡില്‍ നിന്നും ട്രോളുകള്‍ ഏറ്റുവാങ്ങിയ നടനാണല്ലോ നമ്മുടെ സ്വന്തം മമ്മൂക്ക.. അത്തരം കളിയാക്കലുകളെയെല്ലാം പുഞ്ചിരിയോടെ മാത്രമാണ് അദ്ദേഹം നേരിട്ടിട്ടുമുള്ളത്. കഴിഞ്ഞ ദിവസം കോഴിക്കോട് മൈത്ര ഹോസ്പിറ്റലിലെ റോബോട്ടിക് ശസ്ത്രക്രിയ ഉദ്ഘാടനം ചെയ്തു കൊണ്ടു മമ്മൂക്ക സംസാരിച്ച വാക്കുകള്‍ ഒന്ന് ചേര്‍ത്ത് വെക്കുന്നു.

  ഇവനാരാ? ആരോടും മിണ്ടില്ല, ചിമ്മിനി പോലെ പുക വിടുന്നുവെന്ന് കജോള്‍; ആ മനസ് അജയ് ദേവ്ഗണ്‍ കീഴടക്കി!

  'ഇടതുകാലിന്റെ ലിഗമെന്റ് പൊട്ടിയിട്ട് 21 വര്‍ഷമായി. ഇതുവരെ ഞാനത് ഓപ്പറേറ്റ് ചെയ്ത് മാറ്റിയിട്ടില്ല. ഓപ്പറേഷന്‍ ചെയ്താല്‍ ഇനിയും എന്റെ കാല് ചെറുതാകും. പിന്നേം എന്നെ ആളുകള്‍ കളിയാക്കും. പത്തിരുപത് വര്‍ഷമായി ആ വേദനയും സഹിച്ചാണ് ഈ അഭ്യാസങ്ങള്‍ ഒക്കെ കാണിക്കുന്നത്. ഏതായാലും ഇനിയുള്ള കാലത്ത് ഇതൊക്കെ വളരെ എളുപ്പമാകട്ടെ.

  'ലിഗമെന്റ് പൊട്ടിയ കാലും വെച്ചാണ് 21 വര്‍ഷക്കാലം ഇദ്ദേഹം നമ്മളെ രസിപ്പിച്ചത്, സന്തോഷിപ്പിച്ചത്. ഒരാളെ കളിയാക്കും മുന്‍പ്, ആക്ഷേപിക്കും മുന്‍പ് അവരുടെ പ്രശ്‌നങ്ങളെ കുറിച്ച് അറിയാന്‍ ശ്രമിക്കുന്നത് നല്ലൊരു കാര്യമായിരിക്കും എന്ന് തോന്നുന്നു. പരസ്പരം ബഹുമാനിക്കുന്നതും.. സ്‌നേഹിക്കുന്നതും.. നല്ല സമീപനങ്ങള്‍ ഉണ്ടാക്കുന്നതും.. ആത്മവിശ്വാസം പകരുന്നതും നമ്മളിലെ നമ്മളെ വലുതാക്കുകയെ ഉള്ളു..

  ശസ്ത്രക്രിയ ചെയ്താൽ കാലിന്റെ നീളം ഇനിയും കുറയും വേദന സഹിക്കുകയാണെന്ന് മമ്മൂട്ടി

  തടസ്സങ്ങളെയും അസാധ്യതകളെയും അതിജീവിച്ച്, എല്ലാ പ്രതിസന്ധികളെയും മറികടന്ന് ഈ മനുഷ്യന് ഇതെല്ലാം സാധിച്ചുവെങ്കില്‍ 100%മാര്‍ക്കും നല്‍കി ഉറപ്പിച്ചു പറയാം ഇതാണ് നിശ്ചയദാര്‍ഢ്യം ഇനിയും ഒരുപാട് നല്ല സിനിമകള്‍, നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആദ്ദേഹത്തിനെ ദൈവം അനുഗ്രഹിക്കട്ടെ. ലോകത്തില്‍ പ്രചോദനം എന്നത് നിശ്ചയദാര്‍ഢ്യമാണ് അതുണ്ടെങ്കില്‍ പിന്നെ മറ്റൊന്നും വിഷയങ്ങളാവുന്നേ ഇല്ല.. എന്നുമാണ് അനീഷ് ജി മേനോന്റെ കുറിപ്പില്‍ പറയുന്നത്.

  വേദിക തലചുറ്റി വീണത് വെറുതെയല്ല, കുടംബവിളക്ക് പരമ്പരയിൽ ട്വിസ്റ്റ്, സൂചന നൽകി ശരണ്യ ആനന്ദ്

  English summary
  Aneesh G Menon Opens Up Haters Should Think Before Making Meme Against mammootty, Here Why
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X