For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പരിചയപ്പെട്ട് മൂന്നാം നാളില്‍ വിവാഹം തീരുമാനിച്ചു! ആന്‍ ആഗസ്റ്റിന്‍-ജോമോന്‍ പ്രണയം ഇങ്ങനെയായിരുന്നു!

  |

  താരകുടുംബത്തില്‍ നിന്നുമെത്തിയതാണ് ആന്‍ അഗസ്റ്റിനും. അഗസ്റ്റിന്‍രെ പാത പിന്തുടര്‍ന്നെത്തിയ ആനിന് മികച്ച പിന്തുണയാണ് പ്രേക്ഷകര്‍ നല്‍കിയത്. നായകന്റെ സന്തത സഹചാരിയായി മിക്കപ്പോഴുമുണ്ടാവുന്ന അഗസ്റ്റിനോടുള്ള അതേ ഇഷ്ടം തന്നെയായിരുന്നു മകള്‍ക്കും ആരാധകര്‍ നല്‍കിയത്. വിടര്‍ന്ന കണ്ണുകളും ചുരുണ്ട മുടിയിഴകളുമൊക്കെയായി എത്തിയ ആനിന് വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനും കഴിഞ്ഞിരുന്നു. മോഡേണ്‍ വേഷത്തില്‍ മാത്രമല്ല ശാലീന സുന്ദരിയായും ഈ താരം തിളങ്ങിയിരുന്നു. താരപുത്രി ഇമേജിനും അപ്പുറത്ത് സ്വന്തമായ ഇടം നേടിയെടുത്തിരുന്നു ആന്‍ അഗസ്റ്റിന്‍. ലാല്‍ ജോസ് സംവിധാനം ചെയ്ത എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെയായിരുന്നു ഈ താരപുത്രി അരങ്ങേറിയത്. ടൈറ്റില്‍ കഥാപാത്രമായ എല്‍സമ്മയായി എത്തിയ ആനിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്.

  ബിഗ് ബോസില്‍ വനിതാ മത്സരാര്‍ത്ഥികള്‍ക്ക് ഗര്‍ഭ പരിശോധന നടത്തി! വെളിപ്പെടുത്തലുമായി നടി ഹേമ!

  അര്‍ജുനന്‍ സാക്ഷി, ത്രീ കിംഗ്‌സ്, ഓര്‍ഡിനറി, ഫ്രൈഡേ, പോപ്പിന്‍സ്, ഡാ തടിയാ, ആര്‍ടിസ്റ്റ്, നീന തുടങ്ങിയ സിനിമകളിലും ആന്‍ അഭിനയിച്ചിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ സോളോയിലായിരുന്നു അവസാനമായി താരത്തെ കണ്ടത്. സിനിമയിലെത്തി അധികം കഴിയുന്നതിനിടയിലായിരുന്നു ഈ താരപുത്രിയുടെ വിവാഹം. സിനിമട്ടോഗ്രാഫറായ ജോമോന്‍ ടി ജോണാണ് താരത്തെ ജീവിതസഖിയാക്കിയത്. ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ നേരത്തെ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയായാണ് ഇരുവരും വിവാഹിതരായതും. 2014 ഫെബ്രുവരി 2നായിരുന്നു ആന്‍ അഗസ്റ്റിനും ജോമോന്‍ ടി ജോണും വിവാഹിതരായത്. ഇവരുടെ പ്രണയത്തിലെ രസകരമായ സംഭവത്തെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

  ആന്‍ അഗസ്റ്റിനെക്കുറിച്ച് കേട്ടിരുന്നുവെങ്കിലും താരപുത്രിയുടെ ഒരൊറ്റ സിനിമ പോലും കണ്ടിരുന്നില്ല ജോമോന്‍ ടി ജോണ്‍. നേരില്‍ കണ്ടതിന് ശേഷമാണ് ആനിന്റെ സിനിമകള്‍ കണ്ടത്. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് ഇരുവരും തങ്ങളുടെ പ്രണയത്തെക്കുറിച്ച് വാചാലരായത്. ക്യാമറക്കണ്ണുകളിലൂടെ തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയും ഇരുവരും വിവാഹം ചെയ്യാന്‍ തീരുമാനിക്കുകയുമായിരുന്നു. ജാഡയുള്ള ആളായിരിക്കും ആനെന്നായിരുന്നു ജോമോന്‍ കരുതിയത്. അത്തരത്തില്‍ ജാഡയിട്ട് സംസാരിക്കുന്നവരോട് അദ്ദേഹത്തിന് വലിയ താല്‍പര്യവുമുണ്ടായിരുന്നില്ല. നേരില്‍ കാണുന്നതിന് മുന്‍പ് ആനിനെക്കുറിച്ച് അത്ര നല്ല ധാരണയായിരുന്നില്ല ജോമോന്‍ ടി ജോണിന് ഉണ്ടായിരുന്നത്.

  മുന്‍ധാരണകളെയെല്ലാം ആന്‍ പൊളിച്ചടുക്കി എന്ന് മാത്രമല്ല അതോടെ ജോമോന്റെ തീരുമാനങ്ങളും മാറുകയായിരുന്നു. പരിചയപ്പെട്ട് മൂന്നാമത്തെ ദിവസം തന്നെ ഇരുവരും ഒരുമിച്ച് ജീവിക്കുന്നതിനെക്കുറിച്ചായിരുന്നു ആലോചിച്ചത്. നായികയും ക്യാമറമാനും തമ്മിലുള്ള പ്രണയം അവിടെ തുടങ്ങുകയായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഇവരെ ആശീര്‍വദിക്കാനായി എത്തിയിരുന്നു. വിവാഹത്തിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

  ആനുമായുള്ള കൂടിക്കാഴ്ച കഴിഞ്ഞതിന് ശേഷമാണ് തന്റെ ജീവിതസഖി ഇത് തന്നെയെന്ന് ജോമോന്‍ ഉറപ്പിച്ചത്. ഇതേക്കുറിച്ച് ആദ്യം വീട്ടുകാരുമായി സംസാരിച്ചതും അദ്ദേഹമായിരുന്നു. ആനിന്റെ അമ്മയോട് വിവാഹത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ എത്ര നാളായി ഇത് തുടങ്ങിയിട്ട് എന്നായിരുന്നു ചോദ്യം. മൂന്നാഴ്ചയായെന്ന് പറഞ്ഞപ്പോള്‍ മൂന്നാഴ്ച കൊണ്ടൊക്കെ പ്രണയമുണ്ടാവുമോയെന്ന സംശയമായിരുന്നു അമ്മയ്ക്ക്. ആ പ്രണയം ഉറച്ചതാണെന്ന് മനസ്സിലാക്കിയതിന് ശേഷമാണ് ഇരുവരും വിവാഹ ജീവിതത്തിലേക്ക് കാലെടുത്ത് വെച്ചത്.

  വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത ആന്‍ അഗസ്റ്റിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയുമായി ബന്ധപ്പെട്ട പരിപാടികളിലെല്ലാം സജീവമായി താരം പങ്കെടുക്കാറുണ്ട്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ജയസൂര്യയ്‌ക്കൊപ്പം താരം തിരിച്ചെത്തുകയാണെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. സത്യന്‍ മാസ്റ്ററുടെ ബയോപിക് ചിത്രത്തിലൂടെയാണ് താരം തിരിച്ചെത്തുന്നത്. സിനിമയുടെ പൂജ ചടങ്ങിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

  English summary
  Behind The Scene Story Of Ann Augustine and Jomon T John.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X