twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലൂസിഫറിലെ ആ തകര്‍ന്ന പളളി പുതുക്കിപ്പണിത് ആന്റണി പെരുമ്പാവൂര്‍!

    By Prashant V R
    |

    മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ലൂസിഫര്‍ മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്ത സിനിമയാണ്. മോളിവുഡിന്റെ ചരിത്രത്തില്‍ ഇടംപിടിച്ച സിനിമ വലിയ വിജയമാണ് തിയ്യേറ്ററുകളില്‍ നിന്നും നേടിയത്. പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലും ലൂസിഫര്‍ തരംഗമായി മാറിയിരുന്നു.

    മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, വിവേക് ഒബ്‌റോയി, പൃഥ്വിരാജ് തുടങ്ങിയവരും മികച്ച പ്രകടനമായിരുന്നു ചിത്രത്തില്‍ കാഴ്ചവെച്ചത്. ആന്റണി പെരുമ്പാവൂരായിരുന്നു പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം നിര്‍മ്മിച്ചിരുന്നത്. ലൂസിഫര്‍ സിനിമയിലെ രംഗങ്ങളെല്ലാം പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തവയാണ്. ലൂസിഫര്‍ സിനിമയില്‍ സ്റ്റീഫന്‍ നെടുമ്പളളിയും പ്രിയദര്‍ശിനി രാംദാസും കണ്ടുമുട്ടുന്ന രംഗവും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

    അന്ന് പൊളിഞ്ഞുകിടക്കുന്ന

    അന്ന് പൊളിഞ്ഞുകിടക്കുന്ന പള്ളിക്ക് മുന്‍പില്‍ വെച്ചായിരുന്നു സിനിമ ചിത്രീകരിച്ചിരുന്നത്. ലൂസിഫറിലെ നിര്‍ണായകമായ ഒരു രംഗമായിരുന്നു ഈ പളളിക്ക് മുന്‍പില്‍ വെച്ച് ചിത്രീകരിച്ചിരുന്നത്. ദേവാലയത്തിന് അടുത്തുനിന്നും പ്രിയദര്‍ശിനി ഇറങ്ങി വരുമ്പോള്‍ സെമിത്തേരിയിലെ കല്ലറയില്‍ സ്റ്റീഫന്‍ കാത്തിരിക്കുന്നതായിരുന്നു ചിത്രത്തിലെ രംഗം. ലൂസിഫറിലെ ഈ രംഗം ചിത്രീകരിക്കാനായി പൃഥ്വിരാജും സംഘവും രാജ്യത്ത് ഉടനീളം സഞ്ചരിച്ച ശേഷമാണ് ചീന്തലാറില്‍ എത്തിയത്.

    ഒറ്റനോട്ടത്തില്‍ പളളി കണ്ട് ഇഷ്ടപ്പെട്ട

    ഒറ്റനോട്ടത്തില്‍ പളളി കണ്ട് ഇഷ്ടപ്പെട്ട പൃഥ്വി ഉടന്‍ ഷൂട്ടിംഗ് ആരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം പൊളിഞ്ഞുകിടന്ന പളളി ഇന്ന് പുനര്‍നിര്‍മ്മിച്ചതിന്റെ ചിത്രം സോഷ്യല്‍ മീഡിയയയില്‍ വൈറലായിരുന്നു.
    ലൂസിഫറിന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് പളളി പുതുക്കി പണിതിരിക്കുന്നത്.

    Recommended Video

    Shaji Kailas Movie Kaduva Rolling Soon
    വര്‍ഷങ്ങളായി ആരാധന മുടങ്ങികിടന്ന

    വര്‍ഷങ്ങളായി ആരാധന മുടങ്ങികിടന്ന പളളിയില്‍ ഇപ്പോള്‍ വീണ്ടും ആരാധന ആരംഭിച്ചിരിക്കുകയാണ്. ദേവാലയം പുതുക്കിപണിയാന്‍ കഴിയാത്ത സാഹചര്യം ഇടവക ഭാരവാഹികള്‍ പങ്കുവെച്ചതോടെ ആന്റണി പെരുമ്പാവൂര്‍ ആ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. കാലപ്പഴക്കത്തെ തുടര്‍ന്ന് നശിച്ച ദേവാലയത്തിന്റെ പുനര്‍നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയാതെ വന്ന സമയത്തായിരുന്നു സിനിമാ സംഘം എത്തിയത്.

    തേയില വ്യവസായത്തിന്

    തേയില വ്യവസായത്തിന് എത്തിയ ബ്രീട്ടിഷുകാര്‍ സ്ഥാപിച്ച ദേവാലയത്തില്‍ സിഎസ് ഐ, മാര്‍ത്തോമ്മാ യാക്കോബായ സഭകള്‍ യൂണിയന്‍ ചര്‍ച്ച് എന്ന നിലയില്‍ ആരാധന നടത്തിവരികയായിരുന്നു. ഇടുക്കിയിലെ ഉപ്പുതറയ്ക്കടുത്താണ് ഈ പളളി സ്ഥിതി ചെയ്യുന്നത്. ലൂസിഫറിന് വേണ്ടി ഈ പളളി സെറ്റിട്ടതാണെന്ന് ആയിരുന്നു ആദ്യം എല്ലാവരും കരുതിയിരുന്നത്. സിനിമ പൂര്‍ത്തിയായാല്‍ പളളി പുതുക്കി പണിയുമെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നു. തുടര്‍ന്ന് ലൂസിഫര്‍ വലിയ വിജയമായതിന് പിന്നാലെ എട്ടു ലക്ഷം രൂപ മുടക്കി പളളി പുതുക്കി പണിയുകയായിരുന്നു.

    ജെഎം വില്‍ക്കി

    ജെഎം വില്‍ക്കി എന്ന സായിപ്പ് സ്ഥാപിച്ച ദേവാലയമായിരുന്നു ഇത്. സിഎസ് ഐ പളളിയെന്നായിരുന്നു പേരെങ്കിലും മാര്‍ത്തോമ്മ, ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭകളിലെ വൈദികര്‍ ഇവിടെ കുര്‍ബ്ബാന അര്‍പ്പിച്ചിരുന്നു. പിന്നീട് ഓരോ സഭകള്‍ക്കും വെവ്വേറെ ദേവാലയങ്ങള്‍ സ്ഥാപിക്കപ്പെട്ടതോടെ ഈ പളളിയില്‍ വിശ്വാസികളുടെ തിരക്ക് കുറയുകയായിരുന്നു. പിന്നീട് ആരും വരാതെ കാടുപിടിച്ചു കിടക്കുകയായിരുന്നു ഇവിടെ. തുടര്‍ന്നാണ് ലൂസിഫര്‍ അണിയറ പ്രവര്‍ത്തകര്‍ ഇവിടേക്ക് എത്തിയത്.

    Read more about: mohanlal lucifer
    English summary
    antony perumbavoor remade the lucifer movie church
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X