Just In
- 9 hrs ago
ഇതുകൊണ്ടാണ് നിര്‍മ്മാണ- വിതരണ മേഖലയില്‍ നിന്ന് പിന്‍വാങ്ങിയത്, തുറന്ന് പറഞ്ഞ് ലാൽ
- 9 hrs ago
മോഹന്‍ലാലിന്റെ അഭിനയത്തില്‍ ഞാന്‍ കാണുന്ന പ്രത്യേകത അതാണ്, വെളിപ്പെടുത്തി ശ്രീകുമാരന്‍ തമ്പി
- 10 hrs ago
ആനകള്‍ അമ്പരന്നു നില്‍ക്കുകയാണ്, നൃത്തം ചെയ്ത അനുഭവം പങ്കുവെച്ച് നടി
- 10 hrs ago
അന്ന് ഒന്നര ലക്ഷം രൂപ നല്കി, എല്ലാ കാര്യങ്ങള്‍ക്കും ഒപ്പം നിന്നു, സഹായിച്ച നടനെക്കുറിച്ച് കെപിഎസി ലളിത
Don't Miss!
- Lifestyle
ആരോഗ്യം മോശം, മാനസികാസ്വാസ്ഥ്യം ഫലം; ഇന്നത്തെ രാശിഫലം
- News
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു
- Sports
ISL 2020-21: രണ്ടാം പകുതിയില്‍ രണ്ടു ഗോളുകള്‍; ഗോവ - എടികെ മത്സരം സമനിലയില്‍
- Finance
കൊവിഡിനിടയിലും ആശ്വാസമായി എക്സൈസ് നികുതി, 48 ശതമാനത്തിന്റെ വന്‍ കുതിപ്പ്!!
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
താരപുത്രന് അര്ജുന് അശോകന് വിവാഹിതനായി! സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ വൈറലാവുന്നു! കാണൂ!

സിനിമാലോകത്തിപ്പോള്‍ വിവാഹത്തിന്റെ സമയമാണ്. നിമിഷനേരം കൊണ്ടാണ് താരങ്ങളുടെ വിവാഹവാര്‍ത്തകളും ചിത്രങ്ങളും പ്രചരിക്കുന്നത്. ദീപിക പദുക്കോണിന്റെ വിവാഹത്തിന് പിന്നാലെ പ്രിയങ്കയും വിവാഹിതയായിരിക്കുകയാണ്. ബോളിവുഡ് സിനിമാലോകം ഒന്നടങ്കം ഈ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. മലയാൡകളുടെ സ്വന്തം താരപുത്രനായ ഹരിശ്രീ അശോകന്റെ മകനായ അര്‍ജുന്റെ വിവാഹമായിരുന്നു ഞായറാഴ്ച(02-12-2018). സിനിമാലോകം ഒന്നടങ്കം താരപുത്രനെ ആശീര്‍വദിക്കാനെത്തിയിരുന്നു.
വിവാഹത്തിന് മുന്നോടിയായി താരങ്ങളെല്ലാം അര്‍ജുനെ കാണാനും അനുഗ്രഹിക്കാനുമായി എത്തിയിരുന്നു. തലേ ദിവസത്തെ ആഘോഷത്തിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അര്‍ജുന്റെ പാട്ടുമുണ്ടായിരുന്നു പരിപാടിക്ക് മാറ്റുകൂട്ടാന്‍. വിവാഹ നിശ്ചയത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരുന്നു. ഭാസ്കരീയം കണ്വെന്ഷന് സെന്ററില്‍ വെച്ചായിരുന്നു വിവാഹം. വിവാഹത്തിനിടയിലെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കൂ.

അര്ജുന് വിവാഹിതനായി
8 വര്‍ഷത്തോളം നീണ്ടുനിന്ന പ്രണയത്തിനൊടുവിലാണ് അര്‍ജുനും നിഖിതയും വിവാഹിതരായത്. ഇന്‍ഫോ പാര്‍ക്കിലെ ഉദ്യോഗസ്ഥയാണ് നിഖിത. അടുത്ത സുഹൃത്തുക്കളും കുടുംബാഗംങ്ങളുമുള്പ്പടെ നിരവധി പേരായിരുന്നു വിവാഹത്തില്‍ പങ്കെടുക്കാനെത്തിയത്. താരപുത്രന് ആശംസ അറിയിക്കാനായി യുവതാരനിരയും എത്തിയിരുന്നു.

താരങ്ങളുമെത്തി
അര്‍ജുന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി നിരവധി താരങ്ങള്‍ എത്തിയിരുന്നു. ആസിഫ് അലി, രജിഷ വിജയന്, നിരഞ്ജന അനൂപ്, സൗബിന് ഷാഹിര്‍, ഗണപതി തുടങ്ങിയവരാണ് അര്‍ജുനും നിഖിതയ്ക്കും ആശംസയുമായെത്തിയത്. നേരത്തെ നടന്ന വിവാഹ നിശ്ചയ ചടങ്ങിലും ഇവര്‍ പങ്കെടുത്തിരുന്നു. കുടുംബസമേതമായാണ് ആസിഫ് അലി എത്തിയത്.

അച്ഛന് പിന്നാലെ
മാതാപിതാക്കളുടെ പാത പിന്തുടര്ന്ന് സിനിമയിലേക്കെത്തുന്ന താരപുത്രന്മാര്ക്കും താരപുത്രികള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമാക്കിയാണ് ഹരിശ്രീ അശോകന് മുന്നേറിയത്. അദ്ദേഹത്തിന് പിന്നാലെയായാണ് അര്‍ജുനെത്തിയത്. തുടക്കം മുതലേ തന്നെ ഈ താരപുത്രനെയും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

പറവയിലൂടെ ശ്രദ്ധേയനായി
സൗബിന് ഷാഹിര്‍ സംവിധാനം ചെയ്ത പറവയിലൂടെയാണ് ഈ താരപുത്രന് ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. ചുരുങ്ങിയ കാലം കൊണ്ടാണ് ഈ താരപുത്രന് മലയാള സിനിമയുടെ ഭാഗമായി മാറിയത്. അച്ഛന് പിന്നാലെ സിനിമയിലേക്കെത്തിയ താരപുത്രന് നിരാശപ്പെടുത്തിയില്ലെന്നും അഭിനയത്തില്‍ ഭാവിയുണ്ടെന്നുമായിരുന്നു പ്രേക്ഷകരുടെ വിലയിരുത്തല്‍. വളരെ പെട്ടെന്നാണ് അദ്ദേഹം തന്റേതായ ഇടം നേടിയെടുത്തത്. ഇന്നിപ്പോള്‍ യുവനിരയിലെ മുന്‍നിര താരങ്ങളിലൊരാളാണ് അര്ജുന്.

ശ്രീക്കുട്ടിക്ക് പിന്നാലെ
സഹോദരിയായ ശ്രീക്കുട്ടിയുടെ വിവാഹം നേരത്തെ കഴിഞ്ഞിരുന്നു. അടുത്ത വിവാഹമാണ് കുടുംബത്തില്‍ നടക്കുന്നത്. ഡിസംബര്‍ രണ്ടിനാണ് നിഖിതയും അര്‍ജുനും തമ്മില്‍ വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നോ ഇതെന്ന തരത്തിലുള്ള ചോദ്യവുമായി ആരാധികമാര്‍ അന്നേ രംഗത്തെത്തിയിരുന്നു. വര്‍ഷങ്ങളോളം നീണ്ടുനിന്ന പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.

കൃത്യമായ മറുപടി നല്‍കിയില്ല
സിനിമാരംഗത്തെ ഒട്ടേറെപ്പേരാണ് അര്‍ജുനെയും നിഖിതയേയും ആശീര്‍വദിക്കാനെത്തിയത്. താരപുത്രന്റെ വിവാഹ നിശ്ചയ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരുന്നു. വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ഇനി ഈ യുവമിഥുനങ്ങള്‍. താരത്തിന്റെ ആരാധികമാരാണ് ഈ തീരുമാനത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ നിരാശരായത്. പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ ചോദിക്കുമ്പോള്‍ താരപുത്രന് കൃത്യമായ മറുപടി നല്‍കിയിരുന്നില്ല.

സൗബിനും ആസിഫ് അലിയും
യുവതാരങ്ങളുമായി വല്ലാത്ത കെമിസ്ട്രിയാണ് അര്ജുന്. ആസിഫ് അലിക്കൊപ്പം മത്സരിച്ച് അഭിനയിച്ച ബി ടെക്കും മന്ദാരവുമൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫഹദ് ഫാസില്‍ ചിത്രമായ വരത്തനില്‍ നെഗറ്റീവ് റോളിലായിരുന്നു താരമെത്തിയത്. ശ്രദ്ധേയമായ പ്രകടനമായിരുന്നു താരം കാഴ്ച വെച്ചത്. ആസിഫ് അലിക്കൊപ്പം ആന്റണി വര്‍ഗീസും കൂടി ചേര്‍ന്നപ്പോള്‍. സകുടുംബമാണ് ആസിഫ് അലി ചടങ്ങിലേക്ക് എത്തിയത്.
View this post on InstagramA post shared by Arjun Ashokan (@arjun.ashokan.fc) on
ചിത്രങ്ങള്‍ കാണാം
ഫാന്‍സ് പേജില്‍ പോസ്റ്റ് ചെയ്ത വിവാഹ ചിത്രം