For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഞ്ചു ദിവസം താമസിച്ചു, അവസാന നിമിഷം ദേവാസുരം നഷ്ടമായി, വെളിപ്പെടുത്തി ബൈജു ഏഴുപുന്ന

  |

  മലയാളി പ്രേക്ഷകര്‍ ആഘോഷമാക്കുകയാണ് മോഹന്‍ലാലിന്റെ
  ആറാട്ട്. മികച്ച പ്രേക്ഷക സ്വീകാര്യത നേടി ചിത്രം മുന്നോട്ട് പോവുകയാണ്. നെയ്യാറ്റിന്‍ക്കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. നെയ്യാറ്റിന്‍ കരയില്‍ നിന്ന് ഒരു പ്രത്യേക ആവശ്യവുമായി പാലക്കാട്ടേയ്ക്ക് എത്തുന്ന ഗോപന് നേരിടേണ്ടി വരുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. മോഹന്‍ലാലിനോടൊപ്പം വന്‍താരനിരയാണ് ആറാട്ടില്‍ അണിനിരന്നത്.

  ശ്രീറാം മാത്രമാണ് അഭിമുഖം തരില്ലെന്ന് പറഞ്ഞത്, അതില്‍ തനിക്ക് സങ്കടമില്ല, കാരണം പറഞ്ഞ് ആനന്ദ്...

  ആറാട്ടില്‍ ബൈജു എഴുപുന്ന ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. റാംബോ എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിക്കുന്നത്. ആറാട്ടിലൂടെ നടന്റെ ഒരു ആഗ്രഹമാണ് സഫലമായിരിക്കുന്നത്. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ഈ സന്തോഷം പങ്കുവെച്ചിരിക്കുന്നത്. ഒപ്പം തന്നെ ഈ സിനിമയിലേയ്ക്ക് എത്തിയതിനെ കുറിച്ചും നടന്‍ പറയുന്നുണ്ട്.

  കളിവീടിന്റെ തുടക്കത്തില്‍ തനിക്കും നിതിനും ചെറിയ ഭയമുണ്ടായിരുന്നു, കാരണം വെളിപ്പെടുത്തി റെബേക്ക

  ആറാട്ടില്‍ റാംബോ എന്ന കഥാപാത്രമാണ് ഞാന്‍ ചെയ്തിരിക്കുന്നത്. നെയ്യാറ്റിന്‍കര ഗോപന്റെ ഡ്രൈവറാണ് റാംബോ. ചിത്രത്തിലുടനീളം ഗോപനോടൊപ്പം നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രമാണ്. ഉണ്ണികൃഷ്ണന്‍ സര്‍ ആണ് എന്നെ ഈ സിനിമയിലേക്കു വിളിച്ചത്. തിരക്കഥ എഴുതിയ ഉദയ്കൃഷ്ണ എന്റെ വളരെ അടുത്ത സുഹൃത്താണ്. എന്റെ കരിയറിന്റെ തുടക്കം മുതല്‍ ഉള്ള സൗഹൃദമാണ് ഉദയനുമായി ഉള്ളത്. ഞാന്‍ സിനിമയില്‍ വരുന്നതിനു മുന്‍പ് ഞങ്ങള്‍ ഒരുമിച്ചൊരു ഷോര്‍ട്ട് ഫിലിം ചെയ്തിരുന്നു. ഉദയന്‍ എഴുതിയ ഒരുപാടു സിനിമകളില്‍ എനിക്ക് നല്ല കഥാപാത്രങ്ങള്‍ തന്നിട്ടുണ്ട്. അങ്ങനെയാണ് റാംബോ എന്ന കഥാപാത്രത്തിലേക്ക് എത്തിയത്.

  മോഹന്‍ലാലിനോടൊപ്പം ഒന്നോ രണ്ടോ സീന്‍ ഒഴികെ ബാക്കി എല്ലാ ഷോട്ടിലും താരം ഉണ്ട്.ലാലേട്ടനോടൊപ്പം അഭിനയിക്കുമ്പോള്‍ നല്ല ഒരു പോസിറ്റീവ് വൈബ് ആണ് കിട്ടാറുള്ളതെന്നും ബൈജു പറയുന്നു. കാറിനകത്ത് ഞങ്ങള്‍ മൂന്നുപേരും ഒരുമിച്ച് ഒരുപാട് സീനുകളുണ്ട്. ലാലേട്ടനോടൊപ്പം ചെയ്ത സിനിമകളില്‍ കൂടുതലും നെഗറ്റീവ് കഥാപാത്രങ്ങളാണ്. കീര്‍ത്തിചക്രയില്‍ മാത്രമാണ് ഞാന്‍ പോസിറ്റീവ് കഥാപാത്രമായ കമാന്‍ഡോ ആയി ഒപ്പമുണ്ടായിരുന്നത്.

  മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം നഷ്ടമായതിനെ കുറിച്ചും ബൈജു എഴുപുന്ന പറയുന്നു. ദേവാസുരം എന്ന ചിത്രമായിരുന്നു അവസാന നിമിഷം നഷ്ടമായത്. സംഭവത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെ... '' ദേവാസുരത്തില്‍ ലാലേട്ടനോടൊപ്പം അഭിനയിക്കാന്‍ അവസരം ലഭിക്കും എന്ന് കരുതി ഞങ്ങള്‍ പുതുമുഖങ്ങള്‍ അഞ്ചുപേര്‍ ആ സെറ്റില്‍ എത്തിയിരുന്നു. അഞ്ചു ദിവസം ചെറുതുരുത്തി ഗെസ്റ്റ് ഹൗസില്‍ താമസിച്ചു. പക്ഷേ ഷൂട്ട് തുടങ്ങി നാലു ദിവസം കഴിഞ്ഞാണ് ഞങ്ങളല്ല ആ കഥാപാത്രങ്ങള്‍ ചെയ്യുന്നത് പകരം അഗസ്റ്റിന്‍ ചേട്ടന്‍, മണിയന്‍പിള്ള രാജു ചേട്ടന്‍ ഒക്കെയാണ് എന്നറിഞ്ഞത്. അന്ന് നിരാശയോടെയാണ് മടങ്ങിയത്. എന്നാല്‍ ഇന്ന് അതേ വരിക്കാശ്ശേരി മനയില്‍ ലാലേട്ടനോടൊപ്പം ആറാട്ടില്‍ അഭിനയിക്കാന്‍ കഴിഞ്ഞു എന്നും ബൈജു പറയുന്നു.

  തന്നെ എപ്പോഴും അദ്ഭുതപ്പെടുത്തിയിട്ടുള്ള താരമാണ് മോഹന്‍ ലാല്‍ എന്നും ബൈജു എഴുപുന്ന വ്യക്തമാക്കി.കീര്‍ത്തിചക്രയില്‍ അഭിനയിക്കുമ്പോള്‍ നാല്‍പത് നാല്പത്തഞ്ചു ദിവസം ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. വളരെ റിസ്‌ക്കുള്ള സ്ഥലങ്ങളിലായിരുന്നു അന്ന് ഷൂട്ട് ചെയ്തത്. ലാലേട്ടന് നമ്മളോടുള്ള പെരുമാറ്റം കാണുമ്പോള്‍ വളരെ ആരാധന തോന്നും. ഇത്രയും ഫാന്‍ ബേസുള്ള വലിയ ഒരു നടനാണെന്നുള്ള ഒരു ഭാവവുമില്ല. ആറാട്ടില്‍ വന്നപ്പോഴും അങ്ങനെതന്നെയാണ് തോന്നിയത്. ചിലപ്പോള്‍ കുട്ടികളെപ്പോലെ അല്ലെങ്കില്‍ കൂട്ടുകാരെപ്പോലെ വളരെ ഡൗണ്‍ ടു എര്‍ത്ത് ആയ പെരുമാറ്റമാണ്.

  Recommended Video

  Santhosh Varkey Exclusive Interview | FilmiBeat Malayalam

  അതുപോലെ തന്നെ മമ്മൂക്കയെ കുറിച്ചും പറയുന്നുണ്ട്. മമ്മൂക്കയോടൊപ്പവും കുറച്ച് സിനിമകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞു. അത് മാത്രമല്ല ആറേഴുപേര്‍ അടങ്ങുന്ന അദ്ദേഹത്തിന്റെ വളരെ അടുത്ത സൗഹൃദവലയത്തില്‍ ഒരാളാകാനും കഴിഞ്ഞിട്ടുണ്ട്. മമ്മൂട്ടി-പൃഥ്വിരാജ് സിനിമ മധുരരാജയില്‍ രാജയുടെ വലംകൈ ആയി അഭിനയിക്കാനും ആറാട്ടില്‍ നെയ്യാറ്റിന്‍കര ഗോപന്റെ വലംകൈയായി അഭിനയിക്കാന്‍ കഴിഞ്ഞു. എല്ലാം ഭാഗ്യമായി കരുതുന്നുവെന്നും താരം പറഞ്ഞു.

  English summary
  Baiju Ezhupuna Opens Up About He Lost Chance In mohanlal movie Devaasuram
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X