»   » മോഹന്‍ലാലിന്റെ വീട് തേടിപ്പിടിച്ച് റോള്‍ നല്‍കിയ സംവിധായകന്‍ !!!

മോഹന്‍ലാലിന്റെ വീട് തേടിപ്പിടിച്ച് റോള്‍ നല്‍കിയ സംവിധായകന്‍ !!!

Posted By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റ് മേക്കറിലൊരാളായിരുന്നു എ ബി രാജെന്ന ആന്റണി ഭാസ്‌കര്‍ രാജു. 1951 മുതല്‍ 1960 വരെ മലയാള സിനിമയില്‍ സജീവമായിരുന്നു അദ്ദേഹം. മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ ശരണ്യ പൊന്‍വണ്ണം ഇദ്ദേഹത്തിന്റെ മകളാണ്. ബ്ലാക്ക് വൈറ്റ് കാലഘട്ടത്തിലാണ് അദ്ദേഹം സജീവമായിരുന്നത്.

ബ്ലാക്ക് ആന്‍ഡ് വൈറ്റ് യുഗത്തിലെ ഹിറ്റ് മേക്കറായിരുന്ന എ ബി രാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ അക്കാലത്തെ താരങ്ങളായിരുന്ന പ്രേം നസീര്‍, ജയന്‍, സുകുമാരന്‍, സോമന്‍ എന്നിവരായിരുന്നു കൂടുതലായും അഭിനയിച്ചിരുന്നത്. കരിയറിലെ തന്നെ പല മാറ്റങ്ങള്‍ക്കും ഈ സംവിധായകന്‍ കാരണമാവുകയും ചെയ്തു.

മോഹന്‍ലാല്‍ ചിത്രം കണ്ട് ഫ്‌ളാറ്റായി

1980 കളുടെ തുടക്കത്തിലാണ് മോഹന്‍ലാല്‍ മലയാള സിനിമയിലേക്ക് കടന്നുവന്നത്. തുടക്കത്തില്‍ വില്ലന്‍ വേഷങ്ങളായിരുന്നു താരത്തെ തേടിയെത്തിയിരുന്നത്. വില്ലത്തരത്തില്‍ നിന്നുമാണ് താരം സ്വഭാവ നടനായും പിന്നീട് നായകനിരയിലേക്കും ചുവടു മാറ്റിയത്.

സംവിധായകര്‍ പ്രകീര്‍ത്തിച്ച വില്ലന്‍

മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രനെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് അത്ര ഇഷ്ടപ്പെട്ടില്ലെങ്കിലും മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയത്തെ സംവിധായകരെല്ലാം പ്രശംസിച്ചിരുന്നു. ചിത്രം കണ്ട എ ബി രാജിനും മോഹന്‍ലാലിനെ ഇഷ്ടപ്പെട്ടു.

ആക്ഷന്‍ ചിത്രങ്ങളോട് പ്രത്യേക ഇഷ്ടം

ആക്ഷന്‍ ചിത്രങ്ങളോട് പ്രത്യേക താല്‍പര്യമായിരുന്നു എ ബി രാജിന്. പ്രേം നസീര്‍ കമ്മീഷണറായി വേഷമിടുന്ന ആക്രോശം എന്ന സിനിമയില്‍ സത്താറിനെയായിരുന്നു മറ്റൊരു പ്രധാന വേഷത്തില്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ പിന്നീട് ആ വേഷം ലഭിച്ചത് മോഹന്‍ലാലിനായിരുന്നു.

താരനിര്‍ണ്ണയത്തിനിടയില്‍ മോഹന്‍ലാല്‍ ചിത്രം കണ്ടു

ചിത്രത്തിന്റെ താരനിര്‍ണ്ണയം നടക്കുന്നതിനിടയില്‍ ഒഴിവു കിട്ടിയപ്പോഴാണ് അദ്ദേഹം മഞ്ഞില്‍ വിരിഞ്ഞ പൂക്കല്‍ കണ്ടത്. വില്ലനായ നരേന്ദ്രന്റെ പ്രകടനം ഇഷ്ടപ്പെട്ട അദ്ദേഹം നേരെ മോഹന്‍ലാലിന്റെ അഡ്ര് തേടിപ്പിടിച്ച് വീട്ടിലെത്തി ആക്രോശത്തിലെ പ്രധാന വേഷം ഏല്‍പ്പിക്കുകയായിരുന്നു.

English summary
Behind the scene stories of the-film Aakrosham.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam