»   » ഹിറ്റ് കൂട്ടുകെട്ട് ആവര്‍ത്തിച്ചിട്ടും ആ മോഹന്‍ലാല്‍ ചിത്രം ബോക്‌സോഫീസില്‍ തകര്‍ന്നു തരിപ്പണമായി!

ഹിറ്റ് കൂട്ടുകെട്ട് ആവര്‍ത്തിച്ചിട്ടും ആ മോഹന്‍ലാല്‍ ചിത്രം ബോക്‌സോഫീസില്‍ തകര്‍ന്നു തരിപ്പണമായി!

Written By:
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ വിജയ ഫോര്‍മുകളില്‍ ഒന്നാണ് സത്യന്‍ അന്തിക്കാട് മോഹന്‍ലാല്‍ കൂട്ടുകെട്ട്. എന്നൊക്കെ ഇവര്‍ ഒരുമിച്ചെത്തിയിട്ടുണ്ടോ അന്നൊക്കെ വിജയം ഉറപ്പെന്നായിരുന്നു പലരും ഇവരെ വിശേഷിപ്പിച്ചത്. ഇടക്കാലത്ത് ഈ പറച്ചിലിനെ സാധൂകരിക്കുന്ന വിജയം ഇവര്‍ സമ്മാനിച്ചിട്ടുമുണ്ട്. കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനായ സത്യന്‍ അന്തിക്കാടും മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹന്‍ലാലും ഒരുമിച്ചെത്തിയിട്ടും ബോക്‌സോഫീസില്‍ തകര്‍ന്നുപോയൊരു സിനിമയുണ്ട്.

'അമ്മ' പിടിക്കാന്‍ അണിയറ നീക്കം സജീവം, പൃഥ്വിരാജിനും മോഹന്‍ലാലിനും കടുത്ത സമ്മര്‍ദ്ദം!

അഭിനയത്തില്‍ മാത്രമല്ല നിര്‍മ്മാണത്തിലും മോഹന്‍ലാല്‍ മുന്‍പേ ഒരുകൈ നോക്കിയിരുന്നു. അന്ന് പ്രണവം ആര്‍ട്‌സ് എന്നായിരുന്നു ബാനറിന്റെ പേര്. മകന്‍ പ്രണവിന്റെ പേരില്‍ നിര്‍മ്മിച്ച സിനിമയായിരുന്നു പിന്‍ഗാമി. ഹിറ്റ് കൂട്ടുകെട്ടുകളെല്ലാം ഒത്തുചേര്‍ന്നിട്ടും ബോക്‌സോഫീസില്‍ സിനിമ പരാജയപ്പെടുകയായിരുന്നു. അക്കാര്യത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ തുടര്‍ന്നുവായിക്കൂ.

മമ്മുക്കയുടെ പരോള്‍ ഒന്നാം സ്ഥാനത്ത്, ഏപ്രില്‍ ആദ്യ വാരത്തിലെ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടു!

മോഹന്‍ലാലും സത്യന്‍ അന്തിക്കാടും

ഹിറ്റുകളുടെ കൂട്ടുകെട്ട് എന്നായിരുന്നു ഒരുകാലത്ത് ഇവരെ വിശേഷിപ്പിച്ചിരുന്നത്. നീണ്ട ഇടവേളകളില്ലാതെ കൃത്യസമയത്ത് സിനിമകളുമായി ഇരുവരും പ്രേക്ഷകര്‍ക്ക് മുന്നിലെത്താറുണ്ടായിരുന്നു. ഗൃഹാതുരമായ ഓര്‍മ്മകളാണ് ഇവരുടെ സിനിമകള്‍ സമ്മാനിക്കുന്നത്. ഇന്നും ഇവര്‍ ഒരുമിച്ചെത്തുന്നതിനായി കാത്തിരിക്കുന്നവരും വിരളമല്ല.

മോഹന്‍ലാല്‍ സമ്മാനിച്ച ചിത്രങ്ങള്‍

മികച്ച അഭിനേതാവ് മാത്രമല്ല നല്ലൊരു നിര്‍മ്മാതാവ് കൂടിയാണ് മോഹന്‍ലാല്‍. പ്രണവം ആര്‍ട്‌സിന്റെ ബാനറില്‍ നിര്‍മ്മിച്ച സിനിമകളെല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. ഇന്നും മലയാളി നെഞ്ചിലേറ്റി നടക്കുന്ന ചിത്രങ്ങളായ ഹിസ് ഹൈനസ് അബ്ദുള്ള, വാനപ്രസ്ഥം, ഭരതം തുടങ്ങിയവയൊക്കെ നിര്‍മ്മിച്ചത് മോഹന്‍ലാലാണ്.

കലാമൂല്യമുള്ള സിനിമ

കൊമേഴ്‌സ്യല്‍ വിജയമായിരുന്നില്ല മറിച്ച് കലാമൂല്യമുള്ള ചിത്രങ്ങള്‍ക്കായിരുന്നു മോഹന്‍ലാല്‍ പ്രാധാന്യം നല്‍കിയിരുന്നത്. അതുകൊണ്ട് തന്നെയാണ് അത്തരം സിനിമകള്‍ ഇന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നത്. സ്വന്തം താല്‍പര്യത്തിന് മുന്‍തൂക്കം നല്‍കിയായിരുന്നു അന്ന് താരം സിനിമ നിര്‍മ്മിച്ചത്. താരമൂല്യത്തിനേക്കാളും പ്രാധാന്യം അന്ന് കലാമൂല്യമുള്ള ചിത്രങ്ങള്‍ക്കായിരുന്നുവെന്നത് മറ്റൊരു കാര്യം.

വന്‍വിജയം പ്രതീക്ഷിച്ചിരുന്നു

മുന്‍പ് നിര്‍മ്മിച്ച സിനിമകള്‍ക്കെല്ലാം മികച്ച സ്വീകാര്യത ലഭിച്ചിരുന്നതിനാല്‍ ഇത്തവണയും വിജയിക്കുമെന്നായിരുന്നു മോഹന്‍ലാലും സത്യന്‍ അന്തിക്കാടും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ എല്ലാ പ്രതീക്ഷകളെയും പിന്‍ഗാമി കാറ്റില്‍ പറത്തുകയായിരുന്നു. രഘുനാഥ് പാലേരിയുടെ തിരക്കഥയില്‍ പുറത്തിറങ്ങിയ സിനിമയില്‍ ശാന്തി കൃഷ്ണ, കനക, തിലകന്‍, ജഗതി ശ്രീകുമാര്‍ തുടങ്ങി വന്‍താര നിര അണിനിരന്നിരുന്നു.

വരവേല്‍പ്പിന് ശേഷം

വരവേല്‍പ്പ് എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒരുമിച്ചത് പിന്‍ഗാമിയിലൂടെയായിരുന്നു. എന്നാല്‍ വരവേല്‍പിന്റെ വിജയം അടുത്ത ചിത്രത്തില്‍ ആവര്‍ത്തിക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞില്ല. പിന്‍ഗാമി റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുന്നതിനിടയില്‍ മോഹന്‍ലാലിന്റെ തേന്മാവിന്‍ കൊമ്പത്തും തിയേറ്ററുകളിലേക്ക് എത്തിയിരുന്നു. ഇതോടെ ഇവരുടെ പ്രതീക്ഷകളെല്ലാം തകിടം മറിയുകയായിരുന്നു.

ത്രില്ലര്‍ സിനിമ

പതിവ് രീതിയില്‍ നിന്നും വ്യത്യസ്തമായി ത്രില്ലര്‍ രീതിയായിരുന്നു പിന്‍ഗാമിയില്‍ പരീക്ഷിച്ചത്. എന്നാല്‍ അന്നത്തെക്കാലത്ത് ആ രീതിയോട് പ്രേക്ഷകര്‍ ഒന്നടങ്കം മുഖം തിരിക്കുകയായിരുന്നു. ഇന്നത്തെപ്പോലെ പരീക്ഷമ സിനിമകള്‍ വിജയിക്കുന്ന പതിവ് അന്നില്ലായിരുന്നുവെന്ന് സാരം. ഈ സിനിമയുടെ പരാജയത്തിന് പ്രധാന കാരണമായി മാറിയതും ഈ ത്രില്ലര്‍ സ്വഭാവമായിരുന്നു.

ത്രില്ലര്‍ രീതിയോട് മുഖം തിരിച്ചു

പതിവ് ചേരുവകള്‍ പ്രതീക്ഷിച്ച് തിയേറ്ററുകളിലേക്കെത്തിയ പ്രേക്ഷകരെ പിന്‍ഗാമി നിരാശപ്പെടുത്തുകയായിരുന്നു. മാത്രമല്ല പുതിയ രീതിയില്‍ അവര്‍ തൃപ്തരുമായിരുന്നില്ല. മോഹന്‍ലാലിനെയും സത്യന്‍ അന്തിക്കാടിനെയും ഞെട്ടിച്ചൊരു പരാജയം കൂടിയായിരുന്നു ഇത്. പതിവിന് വിപരീതമായി പരാജയത്തിന്റെ കയ്പായിരുന്നു ഇവരെ കാത്തിരുന്നത്.

പില്‍ക്കാലത്ത് മികച്ച സ്വീകാര്യ

തിയേറ്ററുകളില്‍ നിന്നും കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നുവെങ്കിലും പിന്നീട് ടിവിയില്‍ കണ്ടപ്പോള്‍ പലരും സിനിമയെ സ്വീകരിച്ചിരുന്നു. ഹാസ്യ രംഗങ്ങളുടെ അഭാവവും ഗൗരവപൂര്‍വ്വമായ സമീപനവുമായിരുന്നു പിന്‍ഗാമിക്ക് തിരിച്ചടിയായത്.

ഒരേ സമയം രണ്ട് റിലീസുകള്‍

മോഹന്‍ലാലിന്റെ രണ്ട് വ്യത്യസ്ത സിനിമകള്‍ ഒരേ സമയത്ത് റിലീസ് ചെയ്ത സംഭവത്തിന് കൂടിയാണ് അന്ന് സിനിമാലോകവും പ്രേക്ഷകരും സാക്ഷ്യം വഹിച്ചത്. പിന്‍ഗാമി തേന്മാവിന്‍ കൊമ്പത്ത് മത്സരത്തില്‍ പിന്‍ഗാമി ദയനീയമായി പരാജയപ്പെടുകയായിരുന്നു. മോഹന്‍ലാലിന്‍രെ സിനിമയ്ക്ക് മറ്റൊരു മോഹന്‍ലാല്‍ ചിത്രം തന്നെ വില്ലനാവുകയായിരുന്നു അന്ന്.

English summary
background story of the film Pingami

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X