twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നന്ദഗോപാല്‍ മാരാര്‍ മുതല്‍ ഇത്തിക്കരപ്പക്കി വരെ! മലയാള സിനിമയിലെ മികച്ച അതിഥി വേഷങ്ങള്‍ ഇവയാണ്!

    By Midhun Raj
    |

    മലയാളത്തില്‍ അതിഥി വേഷങ്ങളില്‍ എത്തി ശ്രദ്ധേയ പ്രകടനങ്ങള്‍ പുറത്തെടുത്ത താരങ്ങള്‍ നിരവധിയാണ്. സിനിമയുടെ മര്‍മ്മപ്രധാന ഭാഗങ്ങളിലും ക്ലൈമാക്‌സ് രംഗങ്ങളിലുമൊക്ക ആയിരുന്നു അതിഥി വേഷത്തില്‍ നടന്മാര്‍ എത്തിയിരുന്നത്. മലയാളത്തിലെ സൂപ്പര്‍ താരമടക്കമുളളവരുടെ സര്‍പ്രൈസ് എന്‍ട്രി പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. നായകനെ സഹായിക്കാനും ഉപദേശം നല്‍കാനുമൊക്കയായിരുന്നു ഗസ്റ്റ് റോളുകളില്‍ നടന്മാര്‍ എത്താറുണ്ടായിരുന്നത്.

    കൊച്ചുണ്ണിയുടെ വിജയക്കുതിപ്പ് തുടരുന്നു! മിഖായേല്‍ സെറ്റില്‍ വിജയമാഘോഷിച്ച് നിവിന്‍ പോളി! കാണൂകൊച്ചുണ്ണിയുടെ വിജയക്കുതിപ്പ് തുടരുന്നു! മിഖായേല്‍ സെറ്റില്‍ വിജയമാഘോഷിച്ച് നിവിന്‍ പോളി! കാണൂ

    മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുളള താരങ്ങളെല്ലാം അതിഥി വേഷങ്ങളില്‍ എത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു. ഇവര്‍ മികച്ച പ്രകടനം പുറത്തെടുത്ത ആ ചിത്രങ്ങള്‍ പ്രേക്ഷക മനസുകളില്‍ നിന്നും ഇപ്പോഴും മായാതെ നില്‍ക്കുന്നവയാണ്. മലയാളത്തില്‍ അതിഥി വേഷങ്ങളിലെത്തി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത ചില താരങ്ങളെക്കുറിച്ചറിയാം.തുടര്‍ന്ന് വായിക്കൂ....

    മമ്മൂട്ടി

    മമ്മൂട്ടി

    ഷാജി കൈലാസ് ചിത്രം നരസിംഹത്തിലെ മമ്മൂട്ടിയുടെ അതിഥി വേഷം പ്രേക്ഷകമനസുകളില്‍ നിന്നും ഇന്നും മായാതെ നില്‍ക്കുന്നവയാണ്. ചിത്രത്തില്‍ അഡ്വേക്കേറ്റ് നന്ദഗോപാല്‍ മാരാര്‍ എന്ന കഥാപാത്രമായിട്ടായിരുന്നു മമ്മൂട്ടി എത്തിയിരുന്നത്. മോഹന്‍ലാല്‍ തകര്‍ത്താടിയ ചിത്രത്തില്‍ മമ്മൂക്ക ചെയ്ത ഗസ്റ്റ് റോളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ മര്‍മ്മപ്രാധാന്യമുളള ഒരു രംഗത്തില്‍ ലാലേട്ടന്‍ ചെയ്ത ഇന്ദു ചൂഡനെ സഹായിക്കാനായി എത്തുന്ന റോളിലായിരുന്നു മമ്മൂക്ക എത്തിയിരുന്നത്. നരസിംഹത്തിലെ മമ്മൂക്കയുടെ ഡയലോഗുകള്‍ തിയ്യേറ്ററുകളില്‍ ഓളമുണ്ടാക്കിയവ ആയിരുന്നു.

    മോഹന്‍ലാല്‍

    മോഹന്‍ലാല്‍

    സിബി മലയില്‍ സംവിധാനം ചെയ്ത സമ്മര്‍ ഇന്‍ ബത്‌ലേഹം എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തിയിരുന്നത്. ചിത്രത്തിലെ നിരഞ്ജന്‍ എന്ന ലാലേട്ടന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചെറിയൊരു വേഷമായിരുന്നു എങ്കിലും തന്റെ അഭിനയപ്രകടനം കൊണ്ട് മികവുറ്റതാക്കാന്‍ മോഹന്‍ലാലിന് സാധിച്ചിരുന്നു. ജയറാം,സുരേഷ് ഗോപി,മഞ്ജു വാര്യര്‍ തുടങ്ങിയവര്‍ മുഖ്യ വേഷങ്ങളില്‍ എത്തിയ ചിത്രത്തിലായിരുന്നു ഗസ്റ്റ് റോളില്‍ ലാലേട്ടന്‍ എത്തിയിരുന്നത്.

    സുരേഷ് ഗോപി

    സുരേഷ് ഗോപി

    ഷാജി കൈലാസ് സംവിധാനം ചെയ്ത ദ കിംഗ് എന്ന ചിത്രത്തിലെ അതിഥി വേഷമായിരുന്നു സുരേഷ് ഗോപിയുടെതായി ശ്രദ്ധിക്കപ്പെട്ടിരുന്നത്.മമ്മൂട്ടി നായകവേഷത്തില്‍ എത്തിയ കിംഗില്‍ പ്രാധാന്യമുളള ഒരു ഗസ്റ്റ് റോളിലായിരുന്നു സുരേഷ് ഗോപി എത്തിയിരുന്നത്. കിംഗില്‍ മമ്മൂട്ടിയെ പോലെ തന്നെ കൈയ്യടി നേടിയ കഥാപാത്രമായിരുന്നു സുരേഷ് ഗോപി ചെയ്തിരുന്നത്.

    ദുല്‍ഖര്‍ സല്‍മാന്‍

    ദുല്‍ഖര്‍ സല്‍മാന്‍

    സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത പറവ എന്ന ചിത്രത്തിലെ വേഷമായിരുന്നു ദുല്‍ഖര്‍ സല്‍മാന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നത്. ചിത്രത്തിലെ ഇമ്രാന്‍ എന്ന ദുല്‍ഖറിന്റെ കഥാപാത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്.അതിഥി വേഷമായിരുന്നെങ്കിലും പ്രാധാന്യമുളള ഒരു കഥാപാത്രത്തെ ആയിരുന്നു ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിച്ചിരുന്നത്. വ്യത്യസ്ത പ്രമേയം പറഞ്ഞ ചിത്രം തിയ്യേറ്ററുകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

    മമ്മൂട്ടി

    മമ്മൂട്ടി

    ശ്രീനിവാസന്‍ നായകനായ കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ അതിഥി വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ സൂപ്പര്‍സ്റ്റാര്‍ അശോക് രാജ് എന്ന കഥാപാത്രമായിട്ടായിരുന്നു മമ്മൂക്ക എത്തിയിരുന്നത്.ചിത്രത്തിലെ ക്ലൈമാക്‌സ് രംഗങ്ങളിലെ മമ്മൂക്കയുടെ പ്രകടനമായിരുന്നു ചിത്രത്തില്‍ ഏറെ ശ്രദ്ധേയമായിരുന്നത്. ശ്രീനിവാസന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രം എം മോഹനന്‍ ആയിരുന്നു സംവിധാനം ചെയ്തിരുന്നത്.

    മോഹന്‍ലാല്‍

    മോഹന്‍ലാല്‍

    ജയറാമിനെ നായകനാക്കി കമല്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍. ചിത്രത്തില്‍ അച്യൂത കുറുപ്പ് എന്ന ഗസ്റ്റ് റോളിലായിരുന്നു മോഹന്‍ലാല്‍ എത്തിയിരുന്നത്. ചിത്രത്തിലെ ലാലേട്ടന്റെ അതിഥി വേഷം ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു. ക്ലൈമാക്‌സ് രംഗങ്ങളിലെ മോഹന്‍ലാലിന്റെ സാന്നിദ്ധ്യം ചിത്രത്തിന് തിയ്യേറ്ററുകളില്‍ മികച്ച സ്വീകാര്യത ലഭിക്കുവാന്‍ കാരണമായിരുന്നു.

    സുരേഷ് ഗോപി

    സുരേഷ് ഗോപി

    ഡെന്നീസ് ജോസഫിന്റെ സംവിധാനത്തില്‍ 1988ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു മനു അങ്കിള്‍. ചിത്രത്തിലെ സുരേഷ് ഗോപിയുടെ അതിഥി വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ മിന്നല്‍ പ്രതാപന്‍ എന്ന കഥാപാത്രമായിട്ടായിരുന്നു സുരേഷ് ഗോപി എത്തിയിരുന്നത്. ജഗതി ശ്രീകുമാറിന് പറഞ്ഞുവെച്ചൊരു വേഷമായിരുന്നു ചിത്രത്തില്‍ സുരേഷ് ഗോപി ചെയ്തിരുന്നത്.

    ക്യാപ്റ്റന്‍ രാജു

    ക്യാപ്റ്റന്‍ രാജു

    നാടോടിക്കാറ്റിലെ പവനായി എന്ന കഥാപാത്രത്തെ ഇഷ്ടപ്പെടുന്നവര്‍ ഏറെയാണ്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തില്‍ ക്യാപ്റ്റന്‍ രാജുവായിരുന്നു ഈ റോളിലെത്തിയിരുന്നത്. ക്യാപ്റ്റന്‍ രാജുവിന്റെ ഫ്രൊഫഷണല്‍ കില്ലര്‍ പവനായി എന്ന വേഷത്തിന് മികച്ച സ്വീകാര്യതയായിരുന്നു തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്.

    തിലകന്‍

    തിലകന്‍

    ഒരു യാത്രമൊഴി എന്ന ചിത്രത്തിലെ തിലകന്റെ ഗസ്റ്റ് റോളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രതാപ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലും ശിവാജി ഗണേഷനും ആയിരുന്നു മുഖ്യ വേഷങ്ങളില്‍ അഭിനയിച്ചിരുന്നത്. അഞ്ചു മിനിറ്റ് നീണ്ട ഒരു അതിഥി വേഷമായിരുന്നു ചിത്രത്തില്‍ തിലകന്‍ അവതരിപ്പിച്ചിരുന്നത്. ജോണ്‍ പോള്‍ തിരക്കഥയെഴുതിയ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു തിയ്യേറ്ററുകളില്‍ ലഭിച്ചത്.

    മോഹന്‍ലാല്‍

    മോഹന്‍ലാല്‍

    കായംകുളം കൊച്ചുണ്ണിയിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തിനും മികച്ച സ്വീകാര്യതയായിരുന്നു തിയ്യേറ്ററുകളില്‍ നിന്നു ലഭിച്ചിരുന്നത്. ചിത്രത്തില്‍ ഇത്തിക്കരപ്പക്കി എന്ന കഥാപാത്രമായി എത്തിയ ലാലേട്ടന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിവിന്‍ പോളി ചെയ്ത കായംകുളം കൊച്ചുണ്ണിയെ സഹായിക്കാനായി എത്തുന്ന ഒരു കഥാപാത്രമായിട്ടായിരുന്നു ലാലേട്ടന്‍ എത്തിയിരുന്നത്,

    ലാലേട്ടന്റെ റെക്കോര്‍ഡ് നിവിന്‍ തകര്‍ക്കുമോ? കൊച്ചുണ്ണി 25 കോടിയിലേക്ക്‌! വിജയക്കുതിപ്പ് തുടരുന്നുലാലേട്ടന്റെ റെക്കോര്‍ഡ് നിവിന്‍ തകര്‍ക്കുമോ? കൊച്ചുണ്ണി 25 കോടിയിലേക്ക്‌! വിജയക്കുതിപ്പ് തുടരുന്നു

    സമൂഹത്തില്‍ മാന്യന്‍മാരെന്ന് തോന്നിപ്പിച്ച പലരും അങ്ങനെയല്ലെന്ന് തെളിഞ്ഞു: വരലക്ഷ്മി ശരത്കുമാര്‍സമൂഹത്തില്‍ മാന്യന്‍മാരെന്ന് തോന്നിപ്പിച്ച പലരും അങ്ങനെയല്ലെന്ന് തെളിഞ്ഞു: വരലക്ഷ്മി ശരത്കുമാര്‍

    English summary
    best cameo roles in malayalam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X