For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഡാര്‍ ലവ് മുതല്‍ ആമി വരെ, വിവാദങ്ങളില്‍ നിന്നും ജനപ്രീതി നേടിയ മലയാള സിനിമകള്‍, കാണൂ!

  |

  റിലീസ് ചെയ്യുന്നതിന് മുന്‍പേ തന്നെ പല സിനിമകളും വാര്‍ത്താ പ്രാധാന്യം നേടാറുണ്ട്. വിാവദങ്ങള്‍ വിടാതെ പിന്തുടരുന്ന ചിത്രങ്ങള്‍ വിജയിച്ച ചരിത്രവുമുണ്ട്. അടുത്ത കാലത്ത് പുറത്തിറങ്ങിയ ആമിയും ഇത്തരത്തില്‍ വിവാദങ്ങളില്‍ മുങ്ങിയ ചിത്രമായിരുന്നു. തുടക്കം മുതല്‍ ഒടുക്കം വരെ ആമിക്കൊപ്പം വിവാദം കൂട്ടിനുണ്ടായിരുന്നു.

  ഏട്ടന്‍ ഫാനാണെങ്കിലും ഇക്കയ്ക്ക് പരിക്കെന്ന് അറിഞ്ഞപ്പോള്‍ ഉള്ള് പിടഞ്ഞു, ട്രോള്‍ ലോകത്തെ കാഴ്ചകള്‍

  സുരേഷ് ഗോപിക്കും ജയറാമിനും സംഭവിച്ചത് പോലെയാവുമോ നിവിന്റെയും അവസ്ഥ? പക്കി കൊണ്ടുപോവുമോ?

  മാമാങ്കം തുടങ്ങിയതേയുള്ളൂ മമ്മൂട്ടിക്ക് പരിക്ക്, കൂടുതല്‍ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവിട്ടു, കാണൂ

  സോഷ്യല്‍ മീഡിയ ശക്തമായ നില നില്‍ക്കുന്ന കാലമാണിത്. അഡാര്‍ ലവിലെ ഗാനം പുറത്തു വന്നത് മുതല്‍ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. നിമിഷങ്ങള്‍ക്കുള്ളില്‍ ട്രെന്‍ഡിങ്ങായ ഗാനത്തിനെതിരെ നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്ന് വന്നിരുന്നു. വിവാദങ്ങള്‍ ഇപ്പോള്‍ സിനിമയുടെ പ്രമോഷണല്‍ തന്ത്രം എന്ന ലെവലിലേക്ക് മാറിയിരിക്കുകയാണെന്ന് സിനിമാലോകത്തെ വിദഗ്ദ്ധരടക്കമുള്ളവര്‍ സമ്മതിക്കുന്നു. അത്തരത്തില്‍ വിവാദങ്ങളില്‍ നിന്നും മൈലേജ് നേടിയ മലയാള സിനിമ ഏതൊക്കെയാണെന്നറിയാന്‍ കൂടുതല്‍ വായിക്കൂ.

  വിവാദങ്ങളില്‍ നിന്നും ജനപ്രീതി

  വിവാദങ്ങളില്‍ നിന്നും ജനപ്രീതി

  തുടക്കം മുതല്‍ വിാവദം കൂട്ടിനുണ്ടെങ്കില്‍ പിന്നെ ആ ചിത്രം സൂപ്പര്‍ ഹിറ്റാവാന്‍ വേറെ കാരണം ആവശ്യമില്ലെന്ന തരത്തിലുള്ള കാര്യങ്ങളാണ് ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത്. വിവാദത്തിന് കാരണമായ കാര്യത്തില്‍ വല്ല വാസ്തവവും ഉണ്ടോയെന്നറിയാനായി പ്രേക്ഷകര്‍ തിയേറ്ററുകളിലെത്തുന്നതോടെ അത് സിനിമയ്ക്ക് അനുകൂലമായി മാറുന്നു.

   ഒരു അഡാര്‍ ലവ്

  ഒരു അഡാര്‍ ലവ്

  മാണിക്യ മലരായ പൂവി എന്ന ഗാനം ഇറങ്ങിയതോടെയാണ് ഒമര്‍ ലുലുവിന്റെ സിനിമയെക്കുറിച്ച് ലോകമറിഞ്ഞത്. പ്രിയ വാര്യരുടെ കണ്ണിറുക്കലിന് മുന്നില്‍ ബോലിവുഡ് മോളിവുഡ് ഭേദമന്യേ വീഴുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. എന്നാല്‍ ഗാനത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി വിവിധ സംഘടനകള്‍ രംഗത്ത് വന്നതോടെ ഗാനം പിന്‍വലിക്കാമെന്ന് സംവിധായകന്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് അത്തരത്തിലൊരു നീക്കം ആവശ്യമില്ലെന്ന് മനസ്സിലാക്കി ഗാനം നിലനിര്‍ത്താന്‍ തീരുമാനിക്കുകയും ചെയ്തു.

  വിവാദങ്ങളില്‍ തുടങ്ങിയ ആമി

  വിവാദങ്ങളില്‍ തുടങ്ങിയ ആമി

  മാധവിക്കുട്ടിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി സിനിമയൊരുക്കുന്നുവെന്ന് കമല്‍ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ വിവാദങ്ങളും കൂട്ടിനുണ്ടായിരുന്നു. താരനിര്‍ണ്ണയം മുതല്‍ തുടങ്ങിയ വിവാദങ്ങള്‍ റിലീസിന് ശേഷവും തുടര്‍ന്നിരുന്നു. വിവാദങ്ങളിലാണ് തുടങ്ങിയതെങ്കിലും ആമി വിജയകരമായാണ് മുന്നേറുന്നത്.

  എന്ന് നിന്റെ മൊയ്തീന്‍

  എന്ന് നിന്റെ മൊയ്തീന്‍

  മൊയതീന്റെയും കാഞ്ചനമാലയുടെയും പ്രണയകഥ സിനിമയാക്കുമ്പോഴും വിവാദം കൂട്ടിനുണ്ടായിരുന്നു. കാഞ്ചനമാലയ്ക്ക് അവരുടെ ജീവിതം സിനിമയാക്കുന്നതിനോട് താല്‍പര്യമില്ലെന്ന തരത്തിലായിരുന്നു കാര്യങ്ങള്‍ പ്രചരിച്ചത്. എന്നാല്‍ ഇതൊന്നും സിനിമയെ ബാധിച്ചിരുന്നില്ല. മികച്ച വിജയമാണ് സിനിമ സ്വന്തമാക്കിയത്.

  മമ്മൂട്ടിയുടെ കസബ

  മമ്മൂട്ടിയുടെ കസബ

  സ്ത്രീ വിരുദ്ധത നിറഞ്ഞ സംഭാഷണങ്ങളായിരുന്നു കസബയ്ക്ക് വിനയായി മാറിയത്. നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പോലീസ് ഓഫീസറായാണ് മമ്മൂട്ടി എത്തിയത്. അടുത്തിടെ പ്രമുഖ നടിയും ഇക്കാര്യത്തെക്കുറിച്ച് രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

  പേരില്‍ തന്നെ വിവാദവുമായി സെക്‌സി ദുര്‍ഗ

  പേരില്‍ തന്നെ വിവാദവുമായി സെക്‌സി ദുര്‍ഗ

  പേര് മുതല്‍ തന്നെ വിവാദവുമായാണ് സെക്‌സി ദുര്‍ഗ എത്തിയത്. സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ പേര് പിന്നീട് എസ് ദുര്‍ഗയാക്കി മാറ്റുകയായിരുന്നു.

  സെന്‍സര്‍ ബോര്‍ഡ് അനുമതി ലഭിക്കാത്ത കഥകളി

  സെന്‍സര്‍ ബോര്‍ഡ് അനുമതി ലഭിക്കാത്ത കഥകളി

  കഥാപാത്രം പൂര്‍ണ്ണ നഗ്നനായി നടന്നു നീങ്ങുന്ന രംഗണുണ്ടെന്ന് പറഞ്ഞായിരുന്നു കഥകളിക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കാതിരുന്നത്. സിജു കണ്ണനായിക്കലായിരുന്നു ചിത്രം സംവിധാനം ചെയ്തത്.

   വെടിവഴിപാട്

  വെടിവഴിപാട്

  ആറ്റുകാല്‍ പൊങ്കാലയെ അപമാനിക്കുന്നുവെന്ന് ആരോപിച്ചാണ് വെടവിഴിപാട് എന്ന സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചത്.

  ഇടുക്കി ഗോള്‍ഡിനെതിരെയും വിമര്‍ശനം

  ഇടുക്കി ഗോള്‍ഡിനെതിരെയും വിമര്‍ശനം

  ആഷിഖ് അബു സംവിധാനം ചെയ്ത ഇടുക്കി ഗോള്‍ഡിനെതിരെയും രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ചിത്രത്തിന്റെ പോസ്റ്റര്‍ ശിവനെയും ചെഗുവേരയും അപമാനിക്കുന്നുവെന്നായിരുന്നു ആരോപണം.

  English summary
  From 'Oru Adaar Love' to 'Aami': When controversy and hype became marketing tools for Malayalam films.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X