ഭർത്താവും കാമുകിയും അഴിയെണ്ണുന്നു, പുറത്ത് ആഘോഷിച്ച് ദർശന്റെ ഭാര്യ വിജയലക്ഷ്മി; വിവാഹ ജീവിതത്തിൽ നേരിട്ടത്
കന്നഡ സിനിമാ താരം ദർശനെതിരെയുള്ള കൊലക്കേസ് ഇതിനോടകം വലിയ വിവാദമായി മാറിയിരിക്കുകയാണ്. രേണുകസ്വാമി എന്ന 33 കാരനെ ക്രൂരമായ മർദ്ദിച്ച് കൊലപ്പെടുത്തിയതിനാണ് ദർശൻ അറസ്റ്റിലായത്. ദർശന്റെ പങ്കാളി പവിത്ര ഗൗഡയെ നിരന്തരം ശല്യം ചെയ്തതിനാണ് രേണുകസ്വാമിയെ കൊല ചെയ്തത്. കേസിൽ പവിത്ര ഗൗഡയും അറസ്റ്റിലായിട്ടുണ്ട്. ദർശന്റെ ഫാൻ ക്ലബിലുള്ളവർ ഉൾപ്പെടെ ചേർന്നാണ് രേണുകസ്വാമിയെ ക്രൂരമായി മർദ്ദിച്ച് കൊല ചെയ്തത്.
കേസിന് പിന്നാലെ ദർശനും പവിത്ര ഗൗഡയും തമ്മിലുള്ള ബന്ധവും ചർച്ചയാകുന്നുണ്ട്. വർഷങ്ങളായി ഒരുമിച്ച് കഴിയുന്നവരാണ് ദർശനും പവിത്ര ഗൗഡയും. ദർശന്റെ ആദ്യ വിവാഹ ബന്ധം നിലനിൽക്കെയാണ് പവിത്രയുമായി അടുത്തത്. വിവാഹേതര ബന്ധത്തെ ഭാര്യ വിജയലക്ഷ്മി ദർശൻ പരമാവധി എതിർത്തെങ്കിലും ഫലമുണ്ടായില്ല.

ഇപ്പോഴിതാ വിജയലക്ഷ്മിയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഒരു സുഹൃത്തിന്റെ പിറന്നാൾ ദിന പാർട്ടിയിൽ പങ്കെടുത്ത ഫോട്ടോകളാണിപ്പോൾ പുറത്ത് വന്നിരിക്കുന്നത്. സുഹൃത്തുക്കളോടൊപ്പം ആഹ്ലാദത്തോടെ ആഘോഷിക്കുന്ന വിജയലക്ഷ്മിയെയാണ് ഫോട്ടോകളിൽ കാണുന്നത്. 80 ദിവസമായി ജയിലിലാണ് ദർശൻ. പവിത്രയും ജയിലിലാണ്. അതേസമയം കൊലക്കേസിൽ ദർശനെ കുറ്റപ്പെടുത്തിക്കൊണ്ട് വിജയലക്ഷ്മി ഇതുവരെ സംസാരിച്ചിട്ടില്ല.
എന്നാൽ പവിത്ര ഗൗഡയ്ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. പവിത്ര ദർശന്റെ ഭാര്യയാണെന്ന് പൊലീസ് പറഞ്ഞതിനെതിരെയാണ് വിജയലക്ഷ്മി രംഗത്ത് വന്നത്. ഇതിനെതിരെ ബംഗ്ളൂരു പൊലീസ് കമ്മീഷണർക്ക് വിജയലക്ഷ്മി കത്തെഴുതി. ദർശന്റെ നിയമപരമായ ഭാര്യ താൻ മാത്രമാണെന്നും പവിത്ര ഗൗഡ ദർശന്റെ ഭാര്യയല്ലെന്നും വിജയലക്ഷ്മി കത്തിൽ വ്യക്തമാക്കി.

പലപ്പോഴും പവിത്ര ഗൗഡ വിജയലക്ഷ്മിയെ അപമാനിച്ചിട്ടുമുണ്ട്. ദർശനും പവിത്രയും തമ്മിലുള്ള വിവാഹേതര ബന്ധം കന്നഡ സിനിമാ രംഗത്ത് പരസ്യമായ രഹസ്യമാണ്. ഇക്കഴിഞ്ഞ ജനുവരിയിൽ ബന്ധം പത്ത് വർഷം പൂർത്തിയാക്കിയ വേളയിൽ ദർശനൊപ്പമുള്ള റീൽ പവിത്ര സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഇതോടെ വിജയലക്ഷ്മി രംഗത്ത് വന്നു. തന്റെ ഭർത്താവിനൊപ്പമുള്ള ഫോട്ടോയാണ് പവിത്ര പങ്കുവെച്ചതെന്നും സ്വന്തം നേട്ടങ്ങൾക്ക് വേണ്ടി വിവാഹിതനായ ഒരാൾക്കൊപ്പം പവിത്ര ബന്ധം വെച്ചെന്നും വിജയലക്ഷ്മി ആരോപിച്ചു. പിന്നാലെ വലിയ വിമർശനം പവിത്ര ഗൗഡയ്ക്ക് നേരെ വന്നു.
പവിത്രയ്ക്ക് മുമ്പ് മറ്റ് ചില നടിമാരുമായും ദർശൻ ബന്ധം വെച്ചിട്ടുണ്ട്. അന്ന് പരസ്യമായി വിജയലക്ഷ്മി രംഗത്ത് വന്നതുമാണ്. ദർശൻ തന്നെ ശാരീരികമായി ഉപദ്രവിച്ചു എന്നും വിജയലക്ഷ്മി ആരോപിച്ചിരുന്നു. ഭർത്താവിന്റെ വഴി വിട്ട ജീവിതത്തിൽ സഹികെട്ട വിജയ ലക്ഷ്മി ഇന്ന് ജീവിതം ആസ്വദിക്കുകയാണെന്ന് സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ വരുന്നുണ്ട്. നിയമവ്യവസ്ഥയിൽ തനിക്ക് വിശ്വാസമുണ്ടെന്നും സത്യം തെളിയുമെന്നാണ് വിജയലക്ഷ്മി ദർശനെതിരെയുള്ള കേസിനെക്കുറിച്ച് പറഞ്ഞത്.
ദർശന്റെ സ്വകാര്യ ജീവിതം ഒന്നിലേറെ തവണ കന്നഡ സിനിമാ ലോകത്ത് ചർച്ചയായിട്ടുണ്ട്. നേരത്തെ നടി നികിത ഠാക്കൂറുമായി ദർശന് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് വിജയലക്ഷ്മി രംഗത്ത് വന്നിരുന്നു, അന്ന് നികിത ഈ ആരോപണം നിഷേധിച്ചു. ഞാനും ദർശനും സുഹൃത്തുക്കൾ മാത്രമാണ്. അവിഹിത ബന്ധമില്ല. വിജയലക്ഷ്മിക്കും മുഴുവൻ സിനിമാ ലോകത്തിനും അതറിയാം.
എന്നിട്ടും തന്നെ വിവാദത്തിലേക്ക് വലിച്ചിഴച്ചു. നടിയാകുമ്പോൾ സഹതാരങ്ങളുമായി സൗഹൃദമുണ്ടാകും. അത് തെറ്റായി വ്യാഖാനിച്ചെന്നും നികിക ഠാക്കൂർ അന്ന് വ്യക്തമാക്കി. അക്കാലത്ത് നികിതയ്ക്ക് നേരെ കന്നഡ സിനിമാ ലോകത്ത് വിലക്ക് വന്നിരുന്നു. ഇതോടെയാണ് നടി പ്രതികരിച്ചത്. സിനിമാ രംഗത്ത് നിന്നും മാറി നിന്ന് കുടുംബ ജീവിതം നയിക്കുകയാണ് നികിതയിന്ന്.


Click it and Unblock the Notifications











