twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാവ്യയില്ലാതെ ബറോസിന്റെ പൂജ ചടങ്ങിൽ ദിലീപ്, സ്വീകരിച്ച് പൃഥ്വിരാജ്, മഞ്ജു എവിടെയെന്ന് ആരാധകർ

    |

    മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസിന് വേണ്ടിആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത് പ്രേക്ഷകർ . കാത്തിരിപ്പിനൊടുവിൽ ബറോസിന്റെ ചിത്രീകരണം ആരംഭിക്കുകയാണ്. മോഹൻലാൽ തന്നെയാണ് തന്റെ ജീവിതത്തിലെ പുതിയ ചുവട് വയ്പ്പിനെ കുറിച്ച് ആരാധകരോട് വെളിപ്പെടുത്തിയത്. ആരാധകരും സിനിമാ ലോകവും നടന് ആശംസയുമായി രംഗത്തെത്തിയിരുന്നു. നേരത്തെ തന്നെ മാർച്ച് 24 ന് ചിത്രീകരണം ആരംഭിക്കുമെന്ന് മോഹൻലാൽ അറിയിച്ചിരുന്നു.

    പ്രേക്ഷകർ ഇതുവരെ കാണാത്തമോഹൻലാലിന്റെ ജോർജ്ജ്കുട്ടിയുടെ ചിത്രങ്ങൾ, കാണൂ

    കാക്കനാട് നവോദയ സ്റ്റുഡിയോയിലാണ് ബറോസിന്റെ പൂജ നടന്നത്. വൻ താരനിരയായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ്, സംവിധായകരായ പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, ഫാസില്‍, സിബി മലയില്‍, മോഹന്‍ലാലിന്റെ ഭാര്യ സുചിത്ര, പൃഥ്വിരാജിന്‌റ ഭാര്യ സുപ്രിയ ഉള്‍പ്പെടെയുളളവരെല്ലാം ചടങ്ങിന് സാക്ഷ്യം വഹിച്ചിരുന്നു. വെള്ളനിറത്തിലുള്ള വസ്ത്രമായിരുന്നു ഇവരിൽ ഭൂരിഭാഗം പേരും ധരിച്ചിരുന്നത്.

    ദിലീപ്

    ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പൂജയ്ക്കെത്തിയ ദിലീപിന്റെ ചിത്രമാണ്. ഭാര്യയും നടിയുമായ കാവ്യ മാധവൻ ഇല്ലാതെ ഒറ്റയ്ക്കാണ് നടൻ നവോദയ സ്റ്റുഡിയോയിൽ എത്തിയത്. ചടങ്ങിനെത്തിയ ദിലീപിനെ സ്വീകരിക്കാൻ എത്തിയവരുടെ കൂട്ടത്തിൽ നടൻ പൃഥ്വിരാജും ഉണ്ടായിരുന്നു. ഏറെ നാളുകൾക്ക് ശേഷമാണ് ഇരുവരും മുഖാമുഖം പൊതുവേദിയിൽ എത്തുന്നത്. ഇരുവരും പരസ്പരം സംസാരിക്കുകയും സൗഹൃദം പുതുക്കുകയും ചെയ്തു. ദിലീപ്- പൃഥ്വിരാജ് കണ്ടുമുട്ടൽ ഇരുതാരങ്ങളുടേയും ആരാധകർ ആഘോഷമാക്കിയിട്ടുണ്ട്. അതേസമയം മഞ്ജുവാര്യർ ചടങ്ങിൽ എത്തിയിരുന്നില്ല. ഷൂട്ടിങ്ങുമായി തിരക്കിലാണ് മഞ്ജു. മോഹൻലാലിനും ബറോസ് ടീമിനും ആശംസ അറിയിച്ച് മഞ്ജു എത്തിയിരുന്നു.

    മോഹൻലാലും -പൃഥ്വിരാജും

    ലൂസിഫറിന് ശേഷം മോഹൻലാലും പൃഥ്വിരാജും ഒന്നിച്ചെത്തുന്ന ചിത്രമാണ് ബറോസ് . സിനിമയുടെ പ്രീപ്രൊഡക്ഷൻ ജോലികൾ നേരത്തെ ആരംഭിച്ചിരുന്നു.ത്രീഡി ഫോര്‍മാറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. മോഹൻലാലിനോടൊപ്പം പൃഥ്വിരാജും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. പാസ് വേഗ, റാഫേല്‍ അമാര്‍ഗ എന്നീവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ നിരവധി വിദേശതാരങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. പോര്‍ച്ചുഗീസ് പശ്ചാത്തലത്തിലുളള പിരീഡ് സിനിമയാണ് ബറോസ്.

    ചിത്രത്തിന്റെ അണിയറയിൽ

    കഴിഞ്ഞ വര്‍ഷം അവസാനം തുടങ്ങേണ്ട ചിത്രമായിരുന്നു ബറോസ്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തിൽ നീണ്ടുപോവുകയായിരുന്നു. സന്തോഷ് ശിവനാണ് ചിത്രത്തിന്‌റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ ത്രീഡി ചിത്രമായ മൈഡിയര്‍ കുട്ടിച്ചാത്തന്‍ ഒരുക്കിയ ജിജോ പുന്നൂസാണ് ബറോസിന്റെ തിരക്കഥ എഴുതിയിയിരിക്കുന്നത്. ബറോസിന് ആശംസകള്‍ നേര്‍ന്ന് സിനിമാ പ്രവര്‍ത്തകരും ആരാധകരും ഉള്‍പ്പെടെ നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ എത്തിയത്. ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനും പ്രിയ സുഹൃത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരുന്നുഎത്തിയിരുന്നു.

    ബറോസ്

    ബാറോസ്: ഗാർഡിയൻ ഓഫ് ഡി'ഗാമാസ് ട്രെഷർ എന്ന നോവൽ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ബാറോസ് എന്ന നിധിസൂക്ഷിപ്പുകാരന്റെ വേഷമാണ് താരത്തിന്റേത്. മോഹൻലാലിനും പൃഥ്വിരാജിനുമൊപ്പം പ്രതാപ് പോത്തനും സിനിമയിൽ എത്തുന്നുണ്ട്. ഗോവയും പോർട്ടുഗലുമാണ്‌ പ്രധാന ലൊക്കേഷനുകൾ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമ്മിക്കുന്നത്. ഗാമയുടെ നിധി സൂക്ഷിക്കുന്ന ആളാണ് ബറോസ്സ്. നാനൂറിലധികം വർഷങ്ങളായി അയാൾ അത് കാത്തുസൂക്ഷിക്കുന്നു. യഥാർത്ഥ പിന്തുടർച്ചക്കാർ വന്നാൽ മാത്രമെ അയാൾ അത് കൈമാറുകയുള്ളു. ബറോസ്സിന്‍റെ അടുത്തേക്ക് ഒരു കുട്ടി വരികയാണ്. അവർ തമ്മിലുള്ള ബന്ധവും അതിന്‍റെ രസങ്ങളുമാണ് കഥയിൽ പറയുന്നത്.

    English summary
    Dileep In Mohanlal New Movie Barroz Pooja Ceremony,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X