twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിന്റെ ചവിട്ടു കൊണ്ട് തെറിച്ച് വീണു! ലാല്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെന്ന് ജോഷി

    |

    താരരാജാക്കന്മാരായി മോഹന്‍ലാലും മമ്മൂട്ടിയും നിറഞ്ഞ് നില്‍ക്കുമ്പോഴും ആരാണ് കേമന്‍ എന്ന കാര്യത്തെ കുറിച്ച് ആരാധകര്‍ തമ്മില്‍ പോരാട്ടമാണ്. എന്നാല്‍ മോഹന്‍ലാലിന്റെ സിനിമകളില്‍ അതിഥി വേഷങ്ങളിലെത്തി മമ്മൂട്ടിയും നേരെ മറിച്ചുമൊക്കെ സംഭവിക്കാറുണ്ട്. ഏറ്റവും കൂടുതല്‍ സിനിമകളില്‍ ഒന്നിച്ചഭിനയിച്ച താരരാജാക്കന്മാര്‍ എന്ന വിശേഷണം കൂടി ഇവരുടെ പേരിലുണ്ട്.

    അങ്ങനെ മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷം സമ്മാനിച്ച ചിത്രമായിരുന്നു 'നമ്പര്‍ 20 മദ്രാസ് മെയില്‍'. ഒരു ട്രെയിനില്‍ നിന്നും തുടങ്ങുന്ന ക്രൈം ത്രില്ലര്‍ ചിത്രമായിരുന്നിത്. ജോഷിയുടെ സംവിധാനത്തില്‍ പിറന്ന സിനിമയില്‍ മണിയന്‍പിള്ള രാജു, ജഗദീഷ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. വര്‍ഷമെത്ര കഴിഞ്ഞാലും 'നമ്പര്‍ 20 മദ്രാസ് മെയില്‍' ഉണ്ടാക്കിയ ഓളം പോവില്ലെന്ന് എല്ലാവര്‍ക്കും അറിയാം.

    no-20-madras-mail

    ജോഷിയുടെ സംവിധായക മികവിനും കൈയടി ലഭിച്ച സിനിമയുടെ പിന്നാമ്പുറത്ത് നിന്നുള്ള കഥ പറയുകയാണ് അദ്ദേഹമിപ്പോള്‍. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഹിറ്റ് സിനിമയായ 'നമ്പര്‍ 20 മദ്രാസ് മെയില്‍' ന്റെ ചിത്രീകരണത്തിനിടെ നടന്ന അപകടത്തെ കുറിച്ചും മോഹന്‍ലാല്‍ തന്നെ രക്ഷകനായി ഓടി എത്തിയതിനെ കുറിച്ചും ജോഷി പറഞ്ഞിരിക്കുന്നത്.

    'ചാറ്റല്‍ മഴ പെയ്ത ദിവസമാണ് 'നമ്പര്‍ 20 മദ്രാസ് മെയില്‍' എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സിലെ ഫൈറ്റ് സീന്‍ ഷൂട്ട് ചെയ്യുന്നത്. ട്രെയിന്‍ കമ്പാര്‍ട്ട്‌മെന്റില്‍ ആണ് ഫൈറ്റ് നടക്കുന്നത്. ബാഷയാണ് സ്റ്റണ്ട് മാസ്റ്റര്‍. അദ്ദേഹത്തിന്റെ ടീമിലെ ഒരംഗത്തെ ഓടി കൊണ്ടിരിക്കുന്ന ട്രെയിനിന്റെ വാതിലില്‍ നിന്ന് മോഹന്‍ലാല്‍ ചവിട്ടി താഴെയിടുന്ന രംഗമാണ് ഷൂട്ട് ചെയ്യുന്നത്.

    Recommended Video

    Marakkar Arabikadalinte Simham wont release in OTT Platforms

    no-20-madras-mail

    ഒന്ന് രണ്ടു വട്ടം റിഹേഴ്‌സല്‍ നടന്നു. മോഹന്‍ലാല്‍ ചെറുതായി ചവിട്ടുമ്പോള്‍ കമ്പിയില്‍ പിടിച്ച് കുനിയണം അതായിരുന്നു സീന്‍. ടേക്കില്‍ മോഹന്‍ലാലിന്റെ ചവിട്ട് കൊണ്ട് അയാള്‍ക്ക് വാതില്‍പ്പടിയില്‍ പിടി കിട്ടിയില്ല. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് അയാള്‍ തെറിച്ചു വീണു. ട്രെയിന്‍ ചങ്ങല വലിച്ചു നിര്‍ത്തിയപ്പോള്‍ അപകടസ്ഥലത്ത് നിന്ന് ഒന്നര കിലോമീറ്റര്‍ പിന്നിട്ടിരുന്നു.

    മഴ നന്നായി കനത്തിരുന്നു. കൂരിരുട്ട്, ചെളി നിറഞ്ഞ വഴി, ഇഴ ജന്തുക്കളുടെ ശല്യവുമുണ്ട്. എന്നിട്ടും അപകട സ്ഥലത്തേക്ക് ആദ്യം ഓടിയെത്തിയത് മോഹന്‍ലാല്‍ ആണ്. ട്രാക്കിനരികില്‍ ഒരു കുറ്റിക്കാട്ടില്‍ കിടന്നിരുന്ന അയാളെ വാരിയെടുത്ത് മോഹന്‍ലാല്‍ ആശുപത്രിയിലേക്ക് ഓടി. ഭാഗ്യം കൊണ്ട് ജീവന്‍ തിരിച്ചു കിട്ടി. കയ്യും കാലും ഒടിഞ്ഞിരുന്നു, നട്ടെല്ലിനും പരിക്കേറ്റു. ഒരു മാസത്തെ ചികിത്സ വേണ്ടി വന്നു ആശുപത്രി വിടാന്‍ സാമ്പത്തികമായും മോഹന്‍ലാല്‍ സഹായിച്ചു'. ജോഷി പറയുന്നു

    Read more about: mohanlal joshy ജോഷി
    English summary
    Director Joshiy About The End Scene Of Mammootty And Mohanlal Starrer No 20 Madras Mail
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X