twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ഫിലോമിന ചേച്ചി അന്ന് വളരെ ബുദ്ധിമുട്ടി, ഡയലോ​ഗുകൾ ഓർക്കാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല', സിദ്ദിഖ്

    |

    സിദ്ദിഖ് -ലാൽ കൂട്ടുകെട്ടിൽ പിറന്ന ഹിറ്റ് ചിത്രമായിരുന്നു ​ഗോഡ്ഫാദർ. 1991 ൽ പുറത്തിറങ്ങിയ ചിത്രം ഇന്നും മലയാള സിനിമയിലെ അവിസ്മരണീയ സിനിമകളിലൊന്നാണ്. എൻഎൻ പിള്ള, ഫിലോമിന, മുകേഷ്, കനക എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. എൻഎൻ പിള്ളയുടെയും ഫിലോമിനയുടെയും മിന്നും പ്രകടനമായിരുന്നു ഈ സിനിമയിൽ കണ്ടത്.

    വയോധികരായ രണ്ട് പേർക്കും ​ഗോഡ്ഫാദറിൽ അഭിനയിച്ചപ്പോഴുണ്ടായ ബുദ്ധിമുട്ടുകളെ പറ്റി സംവിധായകൻ സിദ്ദിക് മുമ്പൊരിക്കൽ സംസാരിച്ചിരുന്നു. പ്രായക്കൂടുതൽ മൂലം രണ്ട് പേർക്കും ശാരീരിക അവശതകളുണ്ടായിരുന്നെന്നും ഒരു സീനിൽ അഭിനയിക്കവെ ഫിലോമിന ബോധം കെട്ട് വീണിരുന്നെന്നും സിദ്ദിഖ് പറഞ്ഞു.

    ബുദ്ധിശൂന്യമായ തീരുമാനങ്ങൾ എടുക്കുന്ന മുത്തശ്ശി എന്ന ഇമേജ് ഫിലോമിന ചേച്ചിക്കേ ഉള്ളൂ

    'പിള്ള സാറിന്റെ കഥാപാത്രം ഉണ്ടാക്കിക്കഴിഞ്ഞപ്പോൾ മറുഭാ​ഗത്തും ഇതേ പോലാെരു കഥാപാത്രം വെച്ചാൽ ഒരു പോലിരിക്കും എന്ന് തോന്നി. മാത്രവുമല്ല. മനപ്പൂർവം ഒരു കുടുംബത്തിൽ പ്രശ്നമുണ്ടാക്കാൻ വേണ്ടി സ്വന്തം വീട്ടിലെ കുട്ടിയെ അവിടേക്ക് കയറ്റി വിടാൻ ശ്രമിക്കുകയാണ് ആ വീട്ടിലെ കുടുംബ നായകൻ ചെയ്യേണ്ടത്'

    'അതൊരു പുരുഷ കഥാപാത്രം ചെയ്താൽ വർക്കാവില്ല. ലോജിക്കലി വളരെ വീക്ക് ആവും. അതുകൊണ്ട് കഥാപാത്രത്തെ അമ്മൂമ്മയാക്കാം എന്ന് തീരുമാനിച്ചു'

    'അതാലോചിച്ചപ്പോഴാണ് ഫിലോമിന ചേച്ചിയിലെത്തിയത്. അന്ന് പൊന്നമ്മച്ചേച്ചിയുണ്ട്, ലളിത ചേച്ചിയുണ്ട്, സുകുമാരി ചേച്ചിയുണ്ട്. അവരയൊന്നും ആലോചിക്കാതെയാണ് കോമഡി റോളുകൾ ചെയ്തിരുന്ന ഫിലോമിന ചേച്ചിയെ തെരഞ്ഞെടുത്തത്. കാരണം ഇത്തരം ബുദ്ധിശൂന്യമായ തീരുമാനങ്ങൾ എടുക്കുന്ന മുത്തശ്ശി എന്ന ഇമേജ് ഫിലോമിന ചേച്ചിക്കേ ഉള്ളൂ'

    വിശ്വസിക്കുക, എല്ലാം ശരിയായി വരും; വിവാഹം കഴിക്കുന്നവരോട് ഐശ്വര്യ റായ്ക്കുള്ള ഉപദേശംവിശ്വസിക്കുക, എല്ലാം ശരിയായി വരും; വിവാഹം കഴിക്കുന്നവരോട് ഐശ്വര്യ റായ്ക്കുള്ള ഉപദേശം

    'ചേച്ചി വളരെ കഷ്ടപ്പെട്ടാണ് അഭിനയിച്ചത്'

    'ഫിലോമിന ചേച്ചി വളരെ കഷ്ടപ്പെട്ടാണ് അഭിനയിച്ചത്. ശാരീരികമായി വളരെ വീക്ക് ആയിരുന്നു. ഡയലോ​ഗുകൾ ഓർത്തു വെച്ച് പറയാൻ പറ്റില്ല, സ്ട്രെയ്ൻ എടുത്ത് ചെയ്യാൻ പറ്റില്ല, നല്ല കഷ്ടപ്പെട്ടിട്ടാണ് ഫിലോമിന ചേച്ചി അഭിനയിച്ചത്. എന്നിട്ടും ഒരു സീൻ ഫിലോമിചേച്ചിക്ക് പറഞ്ഞൊപ്പിക്കാൻ പറ്റിയില്ല'

     മമ്മൂട്ടി അഞ്ചു പവന്റെ മാല അടിച്ചു മാറ്റിയെന്ന് സംശയിച്ചു! ഹോട്ടൽ റൂമിലുണ്ടായ രസകരമായ സംഭവം ഓർത്ത് ഇന്നസെന്റ് മമ്മൂട്ടി അഞ്ചു പവന്റെ മാല അടിച്ചു മാറ്റിയെന്ന് സംശയിച്ചു! ഹോട്ടൽ റൂമിലുണ്ടായ രസകരമായ സംഭവം ഓർത്ത് ഇന്നസെന്റ്

    ' ഫിലോമിന ചേച്ചിക്ക് എത്ര ആലോചിച്ചിട്ടും പറഞ്ഞു ഫലിപ്പിക്കാൻ പറ്റിയില്ല'

    'അവിടെ അഞ്ഞൂറാന്റെ ഭാര്യ നാല് മക്കളെ പ്രസവിച്ചപ്പോൾ ഞാനും പ്രസവിച്ചു ഇവിടെ നാല് മക്കളെ. അവിടെ അവൻ ബാലരാമൻ എന്ന് പേരിട്ടപ്പോൾ ഞാനിവിടെ പരശുരാമൻ എന്ന് പേരിട്ടു, അവിടെ സ്വാമിനാഥൻ എന്ന് പേരിട്ടപ്പോൾ ഞാനിവിടെ രാമനാഥൻ എന്ന് പേരിട്ടു. അവർ പ്രേമചന്ദ്രൻ എന്ന് പേരിട്ടപ്പോൾ‌ ഞാനിവിടെ ഹേമചന്ദ്രൻ എന്ന് പേരിട്ടു'

    'അവർ രാമഭദ്രൻ എന്ന് പേരിട്ടപ്പോൾ ഞാൻ പേരിട്ടപ്പോൾ ഞാൻ വീരഭദ്രൻ എന്ന് പേരിട്ടു. അവിടെ പോലും ഞാൻ വിട്ടുകൊടുത്തിട്ടില്ലെടാ എന്ന് പറയുന്ന ഡയലോ​ഗ് ഫിലോമിന ചേച്ചിക്ക് എത്ര ആലോചിച്ചിട്ടും പറഞ്ഞു ഫലിപ്പിക്കാൻ പറ്റിയില്ല. അതുകൊണ്ട് ആ ഭാ​ഗം വെട്ടിക്കളഞ്ഞു'

     'നടിയെ വിവാഹം ചെയ്യരുതെന്ന് പലരും എന്നെ ഉപദേശിച്ചിരുന്നു, മൃദുലയ്ക്കൊപ്പമുള്ള ലൈഫ് പോസിറ്റീവാണ്'; യുവ കൃഷ്ണ! 'നടിയെ വിവാഹം ചെയ്യരുതെന്ന് പലരും എന്നെ ഉപദേശിച്ചിരുന്നു, മൃദുലയ്ക്കൊപ്പമുള്ള ലൈഫ് പോസിറ്റീവാണ്'; യുവ കൃഷ്ണ!

    'കട്ട് പറയുമ്പോഴേക്കും എല്ലാം പോവും. പിന്നെ പിടിച്ചു കൊണ്ടുപോണം'

    'അതുപോലെ തന്നെ പിള്ള സാറും. പിള്ള സാറിനെ ഷൂട്ടിം​ഗ് ലൊക്കേഷനിൽ കസേരയിലിരുത്തി ഷോട്ടിന്റെ ടൈമിൽ സഹോദരി ഓമനചേച്ചി പിടിച്ചു കൊണ്ട് വന്ന നിർത്തുകയായിരുന്നു. നിന്നു കഴിയുമ്പോഴേക്കും പുള്ളിയങ്ങ് ഉഷാറാവും. കട്ട് പറയുമ്പോഴേക്കും എല്ലാം പോവും. പിന്നെ പിടിച്ചു കൊണ്ടുപോണം. കണ്ടാൽ ഈ മനുഷ്യനാണോ കുറച്ച് മുമ്പ് അഭിനയിച്ചതെന്ന് തോന്നിപ്പോവും. സിനിമ കണ്ടാൽ ഒരിടത്തും തോന്നില്ല ശാരീരികമായിട്ട് പുള്ളിക്ക് ബുദ്ധിമുട്ടുണ്ടെന്ന്'

    'ഫിലോമിന ചേച്ചി തോക്കിന് വേണ്ടി മക്കളുമായി പിടിവലി കൂടുന്ന രം​ഗമുണ്ട്. ആ രം​ഗത്തിൽ കട്ട് പറഞ്ഞപ്പോഴേക്കും പാവം ഫിലോമിന ചേച്ചി ബോധം കെട്ട് വീണു. ആശുപത്രിയിൽ കൊണ്ടു പോയി ഇൻജക്ഷനൊക്കെ കൊടുത്ത് കുറച്ച് വിശ്രമമെടുത്ത ശേഷമാണ് അടുത്ത ദിവസം ഷൂട്ടിന് കൊണ്ടു വന്നത്,' സിദ്ദിഖ് പറഞ്ഞു.

    Read more about: philomina
    English summary
    director siddique about godfather movie; says philomina and nn pillai were too old at that time
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X