For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആരെയും ചതിക്കാനല്ല അങ്ങനെയൊരു തീരുമാനം എടുത്തത്; ദൃശ്യം 2 റിലീസിനെ കുറിച്ച് സംസാരിച്ച് ജിത്തു ജോസഫ്

  |

  2020 മാര്‍ച്ച് മാസം അടച്ച തിയറ്ററുകള്‍ പത്ത് മാസങ്ങള്‍ക്ക് ശേഷം തുറക്കാനുള്ള അനുമതി ലഭിച്ചിരിക്കുകയാണ്. അതിന് തൊട്ട് മുന്‍പത്തെ ദിവസമാണ് മോഹന്‍ലാല്‍-ജിത്തു ജോസഫ് കൂട്ടുകെട്ടില്‍ വരുന്ന ദൃശ്യം 2 ആമസോണ്‍ വഴി റിലീസ് ചെയ്യുമെന്നുള്ള വാര്‍ത്ത പുറത്ത് വരുന്നത്. തിയറ്റര്‍ തുറക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ദൃശ്യത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ കാണിച്ചത് ചതിയാണെന്ന് പറഞ്ഞ് തിയറ്റര്‍ ഉടമകള്‍ രംഗത്ത് വരികയും ചെയ്തു.

  അവിശ്വസീയമായ മാറ്റമാണ്, വിസ്മയ മോഹൻലാലിൻ്റെ അപൂർവ്വ മേക്കോവർ, താരപുത്രിയുടെ പഴയ ചിത്രങ്ങൾ വീണ്ടും വൈറലാവുന്നു

  ലോക്ഡൗണിലാണ് താന്‍ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന് തിരക്കഥ ഒരുക്കിയതെന്ന് പറയുകയാണ് സംവിധായകന്‍ ജിത്തു ജോസഫിപ്പോള്‍. കൊറോണ വീണ്ടും ജനിതകമാറ്റത്തിന് ശേഷം പ്രചരിക്കുകയാണെന്ന വാര്‍ത്ത വന്നതും ആമസോണില്‍ നിന്നും നിര്‍മാതാവിന് നല്ല ഓഫര്‍ ലഭിച്ചത് കൊണ്ടുമാണ് ഒടിടി റിലീസിന് തയ്യാറായതെന്നും അല്ലാതെ ആരെയും ചതിക്കാന്‍ അല്ലെന്നും ജിത്തു പറയുന്നു.

  ദൃശ്യം 2 അനൗണ്‍സ് ചെയ്തതും ചിത്രീകരണം തുടങ്ങിയതുമെല്ലാം തിയേറ്റര്‍ റിലീസ് ലക്ഷ്യം വച്ച് തന്നെയാണെന്നാണ് ജിത്തു ജോസഫ് പറയുന്നത്. ലോക്ഡൗണ്‍ സമയത്താണ് സിനിമയുടെ തിരക്കഥ ഞാനെഴുതുന്നത്. അപ്പോഴെക്കെ എല്ലാവരുടെയും ചിന്ത സെപ്റ്റംബര്‍ ആവുമ്പോഴെക്കും കൊവിഡ് മാറി പഴയ പോലെയാകും എന്നാണ്. എല്ലാവരും വല്ലാത്ത മാനസികാവസ്ഥയില്‍ ഇരിക്കുന്ന സമയമല്ലേ. പല സിനിമാക്കാര്‍ക്കും ജോലി പോലുമില്ല. അതുകൊണ്ട് നമുക്ക് സിനിമ ഷൂട്ട് ചെയ്ത് വയ്ക്കാം എന്ന് ആന്റണിയാണ് പറയുന്നത്.

  പത്ത് നൂറ് കോടിയുടെ ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ ചിത്രീകരണമെല്ലാം കഴിഞ്ഞ് റിലീസ് അനിശ്ചിതത്തില്‍ ആയിരിക്കുന്ന സമയമാണ്. ഇപ്പോള്‍ വേറൊരു സിനിമ ഷൂട്ട് ചെയ്ത് വയ്‌ക്കോ എന്ന് ഞാന്‍ ചോദിച്ചതാണ്. സാരമില്ല, മരക്കാര്‍ മാര്‍ച്ചിലും ദൃശ്യം 2 ജനുവരിയിലും റിലീസ് ചെയ്യാം എന്ന പ്ലാനില്‍ മുന്നോട്ട് പോവുകയായിരുന്നുവെന്നും ജിത്തു മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

  സിനിമയുടെ ചിത്രീകരണം കഴിഞ്ഞിട്ടും കൊറോണയുടെ കാര്യത്തില്‍ തീരുമാനമായില്ല. തിയേറ്ററുകള്‍ തുറക്കുന്ന കാര്യത്തിലും അങ്ങനെ തന്നെ. നവംബര്‍ ഒക്കെ ആയപ്പോഴെക്കും തമിഴ്‌നാട്ടിലും ഹൈദരബാദ് അടക്കം പല സംസ്ഥാനങ്ങളിലും തിയറ്ററുകള്‍ തുറന്നെങ്കിലും കേരളത്തില്‍ അക്കാര്യത്തില്‍ വ്യക്തത വന്നിരുന്നില്ല. ഉടനെ തുറക്കുമെന്നും പിന്നെ ഇല്ലെന്നുമായി തീരുമാനങ്ങള്‍ മാറി. ആകെ ഒരു അനിശ്ചിതത്വം. അതിനും വളരെ മുന്‍പ് തന്നെ ആമസോണ്‍ ഞങ്ങളെ സമീപിച്ചിരുന്നു. അന്നും തിയേറ്റര്‍ റിലീസ് എന്ന് പറഞ്ഞ് ആന്റണി ഒഴിഞ്ഞ് മാറി.

  പുതുവത്സര ദിനത്തില്‍ ഒരു ടീസര്‍ പുറത്ത് വിടാമെന്ന് ഞാന്‍ ആന്റണിയോട് പറഞ്ഞു. 2021 ജനുവരിയില്‍ സിനിമ തിയറ്റര്‍ റിലീസ് ലക്ഷ്യം വച്ചാണ് അങ്ങനെയൊരു തീരുമാനം എടുത്തത്. ടീസര്‍ അനൗണ്‍സ് ചെയത്‌പ്പോഴാണ് വീണ്ടും ആമസോണ്‍ സമീപിക്കന്നത്. അവര്‍ ഒരു കണ്ടന്റ് റിലീസ് ചെയ്യുകയാണെങ്കില്‍ അത് സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും അവരുടെ പേരിലായിരിക്കണമെന്ന പേളിസിയുണ്ട്. അങ്ങനെ നല്ലൊരു ഓഫര്‍ ആന്റണിക്ക് മുന്നില്‍ വെക്കുകയും അദ്ദേഹം എന്നെ വിളിച്ച് ഇങ്ങനെയാണ് കാര്യങ്ങളെന്ന് പറയുകയും ചെയ്തു.

  തിയേറ്റര്‍ കാണാതെ റെക്കോര്‍ഡിടാന്‍ ഇതാ ലാലേട്ടന്‍ | FilmiBeat Malayalam

  രണ്ട് ചിത്രങ്ങളാണ് റിലീസ് ചെയ്യാനിരിക്കുന്നത്. ഇനി ഇങ്ങനെയൊരു ഓഫര്‍ വരണമെന്നില്ല. അങ്ങനെയാണ് റിലീസ് ആമസോണിന് നല്‍കുന്നതെന്ന് ജിത്തു ജോസഫ് പറയുന്നു. ഈ തിയേറ്ററുകാര്‍ പറയുന്നത് പോലെ അവരെ ആരെയും ഉപദ്രവിക്കാനോ ചതിക്കാനോ വേണ്ടി ചെയ്തതല്ല. തിയറ്ററില്‍ ആഘോഷമാകുന്ന വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന മരക്കാര്‍ അദ്ദേഹം ഹോള്‍ഡ് ചെയ്ത് വച്ചിരിക്കുകയാണ്. പിന്നെ എന്തിനാണ് ഇത്തരം ആരോപണങ്ങളെന്ന് സംവിധായകന്‍ ചോദിക്കുന്നു.

  English summary
  Diretor Jithu Joseph About Mohanlal Starrer Drishyam 2 Release
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X