»   » ദുല്‍ഖര്‍ സല്‍മാന്‍ മോഹന്‍ലാലിന്റെ പാത പിന്തുടരുന്നുവോ? പുതിയ സിനിമ പറയും സത്യം!!!

ദുല്‍ഖര്‍ സല്‍മാന്‍ മോഹന്‍ലാലിന്റെ പാത പിന്തുടരുന്നുവോ? പുതിയ സിനിമ പറയും സത്യം!!!

Posted By: Teresa John
Subscribe to Filmibeat Malayalam

മോഹന്‍ലാലിനും മമ്മുട്ടിക്കും ശേഷം മലയാള സിനിമയുടെ സൂപ്പര്‍ സ്റ്റാറായി വളരുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. താരപുത്രനാണെങ്കിലും ദുല്‍ഖര്‍ പിന്തുടരുന്നത് മമ്മുട്ടിയുടെ പാതയിലുടെ അല്ലെന്നുള്ളതാണ് സത്യം.

മഹേഷിന്റെ പ്രതികാരം പ്രിയദര്‍ശന്‍ കൂട്ടിയാല്‍ കൂടുമോ? പ്രിയന്റെ ശൈലി മഹേഷിന്റെ ദുരന്തമാവും!!!

മലയാളത്തില്‍ നിന്നും തെലുങ്ക് സിനിമയിലക്കും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്ന ദുല്‍ഖര്‍ മോഹന്‍ലാലിന്റെ പാത പിന്തുടരുന്നുണ്ടോ? പുതിയ സിനിമയുടെ വിശേഷങ്ങള്‍ പറയുന്നത് അങ്ങനെയാണ്.

ദുല്‍ഖറിന്റെ പുതിയ സിനിമ

ബോളിവുഡ് സംവിധായകനായ ബിജോയ് നമ്പ്യാര്‍ മലയാളത്തില്‍ അരങ്ങേറ്റം നടത്തുന്ന സിനിമയാണ് 'സോളോ' എന്ന ചിത്രമാണ് ദുല്‍ഖറിന്റെ പുതിയ സിനിമകളിലൊന്ന്. ദുല്‍ഖറിന്റെ തന്നെ കരിയറിലെ വ്യത്യസ്ത കഥാപാത്രവുമായിട്ടാണ് സിനിമയെത്തുന്നത്.

പട്ടാളക്കാരനായി ദുല്‍ഖര്‍

മലയാളത്തില്‍ ദുല്‍ഖര്‍ അഭിനയിച്ചിരുന്ന സിനിമകളില്‍ നിന്നും ഏറെ വ്യത്യാസമുള്ള കഥാപാത്രമാണ് സോളോയില്‍. ചിത്രത്തില്‍ ദുല്‍ഖര്‍ പട്ടാളക്കാരന്റെ വേഷത്തിലെത്തുന്നതാണ് പ്രത്യേകത.

ആര്‍മി വേഷത്തിലുള്ള ചിത്രങ്ങള്‍ വൈറല്‍

ദുല്‍ഖര്‍ ആര്‍മിയുടെ വേഷത്തില്‍ നില്‍ക്കുന്ന ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒപ്പം നടന്‍ നാസറും ചിത്രത്തിലുണ്ടായിരുന്നു.

ദുല്‍ഖര്‍ പിന്തുടരുന്നത് മോഹന്‍ലാലിനെയോ?

മമ്മുക്ക പട്ടാള വേഷത്തില്‍ അഭിനയിച്ചിരുന്നെങ്കിലും മോഹന്‍ലാലാണ് ഒന്നിലധികം മിലിട്ടറി സിനിമകളുമായി എത്തിയിരുന്നത്. അതുപോലെ ദുല്‍ഖറിന്റെ സിനിമകള്‍ ലാലേട്ടന്റെ പാതയിലുടെയാവന്‍ സാധ്യതയുണ്ട്.

തെലുങ്കില്‍ അരങ്ങേറ്റം കുറിച്ച് കുഞ്ഞിക്ക

ദുല്‍ഖര്‍ തെലുങ്കിലും അരങ്ങേറ്റം കുറിക്കാന്‍ തയ്യാറാവുകയാണ്. നടി സാവിത്രിയുടെ ജീവിതം പറയുന്ന സിനിമയില്‍ ജെമിനി ഗണേശിന്റെ വേഷത്തിലാണ് അഭിനയിക്കുന്നത്.

മിലിട്ടറി കേഡറ്റായി ദീപ്തി സതിയും

നീന എന്ന ചിത്രത്തിലുടെ മലയാളത്തില്‍ അരങ്ങേറ്റം നടത്തിയ നടിയാണ് ദീപ്തി സതി. ദീപ്തി അഭിനയിക്കുന്ന പുതിയ സിനിമകളില്‍ ഒന്നില്‍ ദുല്‍ഖും മറ്റൊന്നില്‍ മമ്മുട്ടിയുമാണ് നായകന്മാരായി എത്തുന്നത്. ദുല്‍ഖര്‍ സിനിമയില്‍ ദീപ്തി പട്ടാളക്കാരിയുടെ വേഷത്തിലാണ് എത്തുന്നത്.

English summary
Dulquer Salmaan following Mohanlal's Way! Army Look For Solo Goes Viral!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam