For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദുല്‍ഖറിനൊപ്പം തിലകന്റെ മാസ് പ്രകടനം! ഉസ്താദ് ഹോട്ടല്‍ പിറന്നിട്ട് 7 വര്‍ഷം പൂര്‍ത്തിയായി!

  |

  മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലില്‍ നിന്നും അതിവേഗം പുറത്ത് കടക്കാന്‍ ദുല്‍ഖര്‍ സല്‍മാന് സാധിച്ചിരുന്നു. മലയാള സിനിമയിലൂടെയാണ് തുടക്കമെങ്കില്‍ കുറഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ ബോളിവുഡിലെ നായകനായി മാറിയിരിക്കുകയാണ്. 2012 ല്‍ വെള്ളിത്തിരയിലെത്തിയ ദുല്‍ഖര്‍ ഏഴ് കൊല്ലം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ദുല്‍ഖറിന്റെ അരങ്ങേറ്റ സിനിമ പ്രതീക്ഷിച്ച പോലെ ഹിറ്റായില്ലെങ്കിലും പിന്നാലെ വന്ന സിനിമകള്‍ എല്ലാം മാറ്റി മറിച്ചു.

  ഇന്ന് ദുല്‍ഖറിന്റെ ഏറ്റവും ഹിറ്റ് സിനിമകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ചിത്രങ്ങളിലൊന്ന് ഉസ്താദ് ഹോട്ടലാണ്. 2012 ല്‍ റിലീസിനെത്തിയ ഉസ്താദ് ഹോട്ടല്‍ ഏഴ് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഉസ്താദ് ഹോട്ടലിനെ കുറിച്ചുള്ള ഓര്‍മ്മകളുമായി ആരാധകര്‍ എത്തിയിരിക്കുകയാണ്. ഇതോടെ ഇന്നും പ്രേക്ഷകര്‍ അത്രയധികം പ്രധാന്യത്തോടെ നോക്കി കാണുന്ന സിനിമകളിലൊന്നാണ് ഉസ്താദ് ഹോട്ടലെന്ന കാര്യത്തില്‍ സംശയമില്ല.

  ഉസ്താദ് ഹോട്ടല്‍

  ഉസ്താദ് ഹോട്ടല്‍

  നായകനായി അരങ്ങേറ്റം നടത്തിയ സെക്കന്‍ഡ് ഷോയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ച് ഹിറ്റാക്കിയ ചിത്രമാണ് ഉസ്താദ് ഹോട്ടല്‍. അഞ്ജലി മേനോന്‍ തിരക്കഥ ഒരുക്കിയ സിനിമ അന്‍വര്‍ റഷീദ് ആയിരുന്നു സംവിധാനം ചെയ്തത്. ദുല്‍ഖര്‍ സല്‍മാനൊപ്പം തിലകന്‍, നിത്യ മേനോന്‍, ലെന, മാമുക്കോയ, സിദ്ദിഖ്, എന്നിവരായിരുന്നു ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അക്കൊല്ലത്തെ സൂപ്പര്‍ ഹിറ്റ് സിനിമകളിലൊന്നായിരുന്നു ഉസ്താദ് ഹോട്ടല്‍. പുതുമയുള്ള കഥയും സംഭാഷണങ്ങളുമായിരുന്നു സിനിമയെ വേറിട്ടതാക്കിയത്.

   കോഴിക്കോട്ടെ ബിരിയാണി

  കോഴിക്കോട്ടെ ബിരിയാണി

  ബിരിയാണി കട നടത്തുന്ന ഉസ്താദിന്റെയും കൊച്ചുമകന്റെയും കഥയുമായിട്ടാണ് സിനിമ എത്തിയത്. ഭക്ഷണം ഉണ്ടാക്കുന്നത് ഒരു കലയാണെന്നും അത് കഴിയ്ക്കുന്നവരുടെ മനസ് നിറയുന്നതാണ് യഥാര്‍ഥ കാര്യമെന്നും വ്യക്തമാക്കിയാണ് ഉസ്താദ് ഹോട്ടല്‍ കഥ പറഞ്ഞത്. കോഴിക്കോട്ടെ ബിരിയാണി ഹിറ്റാവുന്നതും ചിത്രത്തിലൂടെയായിരുന്നു. ഒപ്പം ദുല്‍ഖര്‍ സല്‍മാന്റെയും തിലകന്റെയും പ്രകടനം വമ്പന്‍ പ്രേക്ഷക പ്രശംസ നേടി കൊടുത്തു. ആ വര്‍ഷത്തെ ഹിറ്റുകളിലൊന്നായി മാറിയ ഉസ്താദ് ഹോട്ടല്‍ വമ്പന്‍ സാമ്പത്തിക വരുമാനം ഉണ്ടാക്കിയിരുന്നു.

   പുരസ്‌കാരങ്ങള്‍ തേടി എത്തി...

  പുരസ്‌കാരങ്ങള്‍ തേടി എത്തി...

  ദുല്‍ഖര്‍ സല്‍മാന്‍ എന്ന നടന്റെ വളര്‍ച്ച ഈ ഒരു ഒറ്റ സിനിമയായിലൂടെയായിരുന്നു. തിലകന്റെ അവസാന കാലഘട്ടത്തിലെ ഏറ്റവും മികച്ച സിനിമയായിട്ടും ചിത്രം മാറി. ഉസ്താദ് ഹോട്ടലിന് ദേശീയ പുരസ്‌കാരമടക്കം തേടി എത്തിയിരുന്നു. മികച്ച ജനപ്രിയ സിനിമ, മികച്ച ഡയലോഗുകള്‍ക്ക് അഞ്ജലി മേനോന്‍, തിലകന് പ്രത്യേക ജൂറി പരാമര്‍ശം എന്നിങ്ങനെ 3 ദേശീയ പുരസ്‌കാരങ്ങളായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. പുരസ്‌കാരങ്ങളും അംഗീകാരങ്ങളും വാങ്ങി കൂട്ടി മലയാളത്തില്‍ വലിയ ഹിറ്റായ സിനിമ തെലുങ്കിലും റീമേക്ക് ചെയ്ത് എത്തിയിരുന്നു. തെലുങ്കില്‍ ജനത ഹോട്ടല്‍ എന്നായിരുന്നു പേര്.

  മികച്ച നടനിലേക്ക്..

  മികച്ച നടനിലേക്ക്..

  ഏഴ് വര്‍ഷം മുന്‍പ് മെഗാസ്റ്റാര്‍ മമ്മൂട്ടി എന്ന ലേബലില്‍ നിന്നും ദുല്‍ഖര്‍ സല്‍മാന്‍ എന്ന നടനിലേക്കുള്ള ദൂരമായിരുന്നു ഉസ്താദ് ഹോട്ടല്‍ എന്ന സിനിമയിലൂടെ സംഭവിച്ചത്. അക്കാലത്ത് മലയാള സിനിമാപ്രേമികളും മമ്മൂട്ടി ആരാധകരും ഒരുപോലെ ഈ വിജയം ആഘോഷിച്ചിരുന്നു.

   അതൊരു ഫീല്‍ ആണ്

  അതൊരു ഫീല്‍ ആണ്

  ഉസ്താദ് ഹോട്ടലിന് ശേഷം ദുല്‍ഖര്‍ നായകനായി അഭിനയിച്ച മുപ്പതോളം സിനിമകള്‍ പിന്നീട് വന്നു. അതില്‍ ചാര്‍ളി, ബാംഗ്ലൂര്‍ ഡേയ്‌സ് പോലെയുള്ള കിടിലന്‍ സിനിമകളും ഉണ്ടായിരുന്നു. എങ്കിലും ഉസ്താദ് ഹോട്ടല്‍ തന്ന ഫീല്‍ തരാന്‍ മറ്റൊരു ദുല്‍ഖര്‍ ചിത്രത്തിനും കഴിഞ്ഞിട്ടില്ലെന്നാണ് ട്രോളന്മാര്‍ പറയുന്നത്.

  ചില വേഷങ്ങള്‍

  ചില വേഷങ്ങള്‍

  സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത പറവയില്‍ ദുല്‍ഖര്‍ ചെറിയൊരു വേഷമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. എന്നാല്‍ അത് ശ്രദ്ധേയമായിരുന്നു. അതുപോലെ ഉസ്താദ് ഹോട്ടലിലെ ഫൈസി എന്ന കഥാപാത്രം അത്ര പെട്ടെന്നൊന്നും മനസില്‍ നിന്നും മാഞ്ഞ് പോവത്തില്ലെന്നാണ് സൂചിപ്പിക്കുന്നത്.

  English summary
  Dulquer Salmaan's Usthad Hotel celebrating 7 Years
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X