»   » സൈറാബാനുവില്‍ നിന്നും ഫഹദ് ഫാസില്‍ അവസാന നിമിഷം പിന്‍വാങ്ങിയതിനു പിന്നിലെ കാരണം അറിയാമോ ??

സൈറാബാനുവില്‍ നിന്നും ഫഹദ് ഫാസില്‍ അവസാന നിമിഷം പിന്‍വാങ്ങിയതിനു പിന്നിലെ കാരണം അറിയാമോ ??

Posted By: Nihara
Subscribe to Filmibeat Malayalam

വര്‍ഷങ്ങള്‍ക്കു ശേഷം മലയാളികളുടെ പ്രിയതാരം അമല തിരിച്ചു വരുന്ന സിനിമയായ കെയര്‍ ഓഫ് സൈറാബാനു മികച്ച പ്രതികരണം നേടി ബോക്‌സോഫീസുകളില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച ചിത്രമാണ്. മഞ്ജു വാര്യരും അമലയും ഒന്നിച്ചപ്പോള്‍ പ്രേക്ഷകര്‍ക്ക് അതൊരു മികച്ച ദൃശ്യ വിരുന്ന് തന്നെയായിരുന്നു. ഉള്ളടക്കം, എന്റെ സൂര്യപുത്രിക്ക് ഈ രണ്ടു ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം പിടിച്ച അമലയുടെ തിരിച്ചു വരവ് ശരിക്കും പ്രേക്ഷകര്‍ ആഗ്രഹിച്ചിരുന്നൊരു കാര്യമായിരുന്നു.

അഡ്വ ആനി ജോണ്‍ തറവാടിയെന്ന കഥാപാത്രം അമലയിലേക്ക് ഒരു നിമിത്തം പോലെ വന്നുചേര്‍ന്നതാണ്. ആര്‍ ജെ ഷാന്‍ തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ മഞ്ജു വാര്യര്‍ക്കൊപ്പം അമലയെയായിരുന്നില്ല ആദ്യം തീരുമാനിച്ചിരുന്നത്. ഫഹദ് ഫാസിലിനെ മനസ്സില്‍ കണ്ടാണ് താന്‍ സ്‌ക്രിപ്റ്റ് ഒരുക്കിയിരുന്നതെന്ന് അഭിമുഖത്തില്‍ ഷാന്‍ വ്യക്തമാക്കി. തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങള്‍ അങ്ങേയറ്റം മനോഹരമായി ചെയ്യുന്ന ഫഹദിലെ നടനില്‍ പ്രേക്ഷകര്‍ക്കും സംവിധായകര്‍ക്കും ഒരു പോലെ പ്രതീക്ഷയാണ്. രണ്ടാം വരവിലാണ് തന്നിലെ യഥാര്‍ത്ഥ പ്രതിഭയെ ഈ താരം പുറത്തെടുത്തത്.

ഫഹദിനെ മനസ്സില്‍ കണ്ട് തിരക്കഥ തയ്യാറാക്കി

സൈറാബാനുവിന്റെ തിരക്കഥ ഒരുക്കുമ്പോള്‍ മഞ്ജുവിനോടൊപ്പം ഫഹദ് ഫാസിലായിരുന്നു ഷാനിന്റെ മനസ്സിലുണ്ടായിരുന്നത്. ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട കഥാപാത്രമായി എത്തി പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്ന കഥാപാത്രമായി ഫഹദായിരുന്നു എത്തേണ്ടിയിരുന്നത്. താരങ്ങളെ മനസ്സില്‍ കണ്ട് തിരക്കഥ ഒരുക്കുന്ന കാലമാണ് ഇപ്പോള്‍. അഡ്വ ആനി ജോണ്‍ തറവാടിക്ക് പകരം ഷാനിന്റെ മനസ്സിലുണ്ടായിരുന്നത് ഫഹദ് ഫാസിലിന്റെ മുഖമായിരുന്നു.

ഫഹദ് സമ്മതിച്ചിരുന്നു

കെയര്‍ ഓഫ് സൈറാബാനുവിന്റെ കഥ കേട്ട ഫഹദ് ചിത്രത്തില്‍ അഭിനയിക്കുന്നതിനായി സമ്മതിച്ചിരുന്നു. ഒരു പക്ഷേ ഫഹദിന്റെ കരിയറിലെ മറ്റൊരു പൊന്‍തൂവലായി ഈ ചിത്രം മാറിയിരുന്നേനെ. എന്നാല്‍ പിന്നീടെന്തുകൊണ്ടോ അതു സംഭവിക്കാതെ പോവുകയായിരുന്നു.

മഞ്ജു വാര്യരുടെ നിര്‍ദേശത്തെ തുടര്‍ന്ന് കഥ മാറ്റി മറിച്ചു

ഫഹദ് ഫാസിലിന്റെ പിന്‍മാറ്റത്തെത്തുടര്‍ന്ന് തിരക്കഥയില്‍ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് മഞ്ജുവിന്റെ നിര്‍ദേശം ഷാനിന് ലഭിച്ചത്. വക്കീല്‍ കഥാപാത്രമായി ഒരു വനിത വന്നാല്‍ നന്നായിരിക്കുമെന്ന് മഞ്ജു തന്നെയാണ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ആ റോളിലേക്ക് ആരെ പരിഗണിക്കണമെന്നുള്ളത് തികച്ചും സംവിധായകന്റെ ചോയ്‌സായിരുന്നു.

ഫഹദിന്റെ പിന്‍മാറ്റത്തിലേക്ക് നയിച്ചത്

കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ സെലക്ടീവാണെങ്കിലും ഡേറ്റുകള്‍ തമ്മില്‍ ക്ലാഷ് വന്നപ്പോഴാണ് താരം ഈ ചിത്രത്തില്‍ നിന്നും പിന്‍വാങ്ങിയത്. ചിത്രത്തിന്റെ കഥ കേട്ടതിനു ശേഷം വക്കീല്‍ കഥാപാത്രത്തെ ഇഷ്ടപ്പെട്ടിരുന്നുവെങ്കിലും നല്‍കാന്‍ ഡേറ്റില്ലാത്തതിനാല്‍ ഫഹദ് ചിത്രത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു.

സൂര്യപുത്രിയുടെ വരവ്

കെയര്‍ ഓഫ് സൈറാബാനുവിലൂടെയാണ് അമല വീണ്ടും സിനിമയിലേക്ക് തിരിച്ചു വന്നത്. ഇതിനു മുന്‍പ് പ്രമുഖ സംവിധായകരുള്‍പ്പടെ നിരവധി പേര്‍ താരത്തെ സിനിമയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ അതൊന്നും സ്വീകരിക്കാതെ ഇ ചിത്രം സ്വീകരിച്ചതിന് പിന്നിലെ കാരണം സിനിമയുടെ തിരക്കഥയാണ്. വളരെ ശക്തമായ സ്ത്രീ കഥാപാത്രമാണ് ചിത്ത്രതില്‍ എനിക്ക്. തിരക്കഥ ഇഷ്ടപ്പെട്ടു എങ്കിലും ആദ്യം മടിച്ചു. ഒരു അഡ്വക്കറ്റിന്റെ വേഷമാണ്. നല്ല സംഭാഷണങ്ങളുണ്ടാവും. 20 വര്‍ഷമായി മലയാളവുമായി യാതൊരു ബന്ധവുമില്ല. പിന്നീട് ട്യൂട്ടറെ ഒക്കെ വച്ച് ആത്മവിശ്വാസം വന്നതിന് ശേഷമാണ് ചെയ്യാം എന്നേറ്റത്.

ശബ്ദത്തിലൂടെ ചിത്രത്തിന്‍റെ ഭാഗമായി മോഹന്‍ലാലും

ശബ്ദത്തിലൂടെ സൈറാബാനുവിന്‍റെ ഭാഗമായി മാറിയതാണ് മോഹന്‍ലാല്‍. സൈറാബാനുവിലെ പീറ്റര്‍ ജോര്‍ജ് എന്ന കഥാപാത്രത്തിന് വേണ്ടി ശബ്ദം നല്‍കുന്നതിനായി ലാലിനെ വിളിച്ചപ്പോള്‍ എന്താ കാര്യമെന്നാണ് ആദ്യം ചോദിച്ചത്. പിന്നീട് സംവിധായകന്‍ ആന്റണി സോണി പോയി കഥ പറയുകയായിരുന്നു. അപ്പോള്‍ തന്നെ സമ്മതം മൂളിയ താരം പിറ്റേദിവസം തന്നെ ചിത്രത്തിന് വേണ്ടി ഡബ്ബ് ചെയ്യുകയുമായിരുന്നു.

മികച്ച പ്രകടനവുമായെത്തിയ കെയര്‍ ഓഫ്

വളരെയധികം പ്രതീക്ഷയോടെ പഠനത്തിനു ശേഷം നഴ്‌സ് ജോലിക്കായി ഇറാഖിലെത്തിയ 19 സ്ത്രീകളുടെ ദുരിതകഥ പറഞ്ഞ ടേക്ക് ഓഫില്‍ ഫഹദിന്റെ പ്രകടനം എടുത്തു പറയാതെ വയ്യ. മുന്‍ചിത്രങ്ങളിലേതു പോലെയല്ലാതെ അവതരണത്തിലും ലുക്കിലും വളരെയധികം പ്രത്യേകതകളുള്ള കഥാപാത്രത്തെയാണ് ഫഹദ് ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്.

English summary
RJ Shan's first script C/o Saira Bhanu was supposed to have Manju Warrier and Fahadh Faasil in the lead, if the initial plans had fallen in place, revealed the scriptwriter in a recent interview. The RJ-turned-scriptwriter recently said that he had initially pitched the script to Fahadh, who had agreed to play the role but backed out later due to scheduling conflicts.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam