twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലപ്പുറം മമ്മൂക്ക, തിരുവനന്തപുരം ലാലേട്ടന്‍

    By Soorya Chandran
    |

    സമൂഹം വര്‍ഗ്ഗീയവത്കരിക്കപ്പെടുന്നതിനൊപ്പം ഏറ്റവും വലിയ വിനോദോപാധിയായ സിനിമയും വര്‍ഗ്ഗീയവത്കരിക്കപ്പെടുന്നു. മലയാള സിനിമയിലെ എക്കാലത്തേയും മികച്ച താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും പോലും അവരറിയാതെ വര്‍ഗ്ഗീയ പ്രചാരണത്തിന്റെ ഇരകളായി തീരുന്നു.

    മമ്മൂട്ടിയെ മുസ്ലീം എന്ന സ്വത്വത്തിന്റെ പേരിലും മോഹന്‍ ലാലിനെ ഹിന്ദു എന്ന സ്വത്വത്തിന്റെ പേരിലും ആരാധകര്‍ അളക്കുന്നു എന്ന അപകടകരമായ അവസ്ഥയിലേക്കാണ് മലയാള സനിമ പോയിക്കൊണ്ടിരിക്കുന്നത്. താരത്തിന്റെ അഭിനയ മികവോ നിലപാടുകളോ ഒന്നും വിഷയമാകാതെ മതം മാത്രം ചര്‍ച്ചയാകുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.

    ഫേസ്ബുക്ക് ചര്‍ച്ചകളിലാണ് ഇത് കൂടുതലായും പുറത്തുവരുന്നത്. മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ മമ്മൂട്ടിക്കും ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളില്‍ മോഹന്‍ ലാലിനും ഫാന്‍സിന്റെ എണ്ണം കൂടുന്നുണ്ട്. അടുത്തകാലത്തായി മാത്രം തുടങ്ങിയ ഈ പ്രവണ നമ്മുടെ സമൂഹത്തെ എങ്ങോട്ട് കൊണ്ടു പോകും...?

    മമ്മൂട്ടി

    മലപ്പുറത്തിന്റെ മമ്മൂക്ക, തിരുവനന്തപുരത്തിന്റെ ലാലേട്ടന്‍

    മലയാളത്തിന്റെ മെഗാസ്റ്റാര്‍ എന്നറിയപ്പെടുന്ന മമ്മൂട്ടി ഒരിക്കലും ഒരു വര്‍ഗ്ഗീയ ചേരിതിരിവിന് കൂട്ടുനിന്നിട്ടില്ല. ഇത്തരം കാര്യങ്ങളില്‍ ഒരുപക്ഷേ വ്യക്തിപരമായി അഭിപ്രായങ്ങള്‍ ഉണ്ടാകുമെങ്കിലും ആരാധകര്‍ക്കിടയില്‍ ഒരു ചേരിതിരിവുണ്ടാക്കുന്ന രീതിയില്‍ അദ്ദേഹം പ്രതികരിച്ചിട്ടില്ല.

    മോഹന്‍ലാല്‍

    മലപ്പുറത്തിന്റെ മമ്മൂക്ക, തിരുവനന്തപുരത്തിന്റെ ലാലേട്ടന്‍

    മലയാളത്തിന്റെ എക്കാലത്തേയും മികച്ച നായകനാണ് മോഹന്‍ലാല്‍. എന്നാല്‍ വര്‍ഗ്ഗീയതയെ പിന്തുണക്കുന്ന നിലപാടുകളോ നടപടികളോ മോഹന്‍ ലാലും ഇതുവരെ എടുത്തിട്ടില്ല.

    ഫാന്‍സുകാരെ പിണക്കാമോ

    മലപ്പുറത്തിന്റെ മമ്മൂക്ക, തിരുവനന്തപുരത്തിന്റെ ലാലേട്ടന്‍

    ആരാധകന്‍ ഹിന്ദുവാണോ മുസ്ലീമാണോ എന്ന് നോക്കി സിനിമയില്‍ അഭിനയിക്കാന്‍ ഒരു താരവും തയ്യാറാകില്ല. സിനിമയുടെ വിജയത്തിന് ഹിന്ദുവെന്നോ മുസ്ലീമെന്നോ വ്യത്യാസമില്ലാതെ പ്രേക്ഷകര്‍ തീയേറ്ററില്‍ കയറണമെന്ന് താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും നന്നായി അറിയാം. പിന്നെ എങ്ങനെയാണ് ആരാധകര്‍ക്കിടയില്‍ ഇങ്ങനെ ധ്രുവീകരണം വരുന്നത്.

    മംഗലശ്ശേരി നീലകണ്ഠന്‍ മുതല്‍ ഇന്ദുചൂഡന്‍ വരെ

    മലപ്പുറത്തിന്റെ മമ്മൂക്ക, തിരുവനന്തപുരത്തിന്റെ ലാലേട്ടന്‍

    മോഹന്‍ലാലിന് വലിയ താരപരിവേഷം നല്‍കിയ കഥാപാത്രമാണ് മംഗലശ്ശേരി നീലകണ്ഠന്‍. അതിന് ശേഷം ജഗന്നാഥനായും, കാര്‍ത്തികേയനായും ഇന്ദുചൂഡനായും ലാല്‍ അരങ്ങ് തകര്‍ത്തു. എന്നാല്‍ ഈ കഥാപാത്രങ്ങള്‍ അധികവും ഹിന്ദു കഥാപാത്രങ്ങള്‍ ആയതുകൊണ്ട് ലാലിനെ സ്‌നേഹിക്കുന്ന ആരാധകര്‍ ഏറെയുണ്ടെന്നതാണ് കഷ്ടം.

    ബിലാല്‍ മുതല്‍ അക്ബര്‍ അലി ഖാന്‍ വരെ

    മലപ്പുറത്തിന്റെ മമ്മൂക്ക, തിരുവനന്തപുരത്തിന്റെ ലാലേട്ടന്‍

    മമ്മൂട്ടി ആരാധകര്‍ ഏറെ ആഘോഷിച്ച കഥാപാത്രമായിരുന്നു ബിഗ് ബിയിലെ ബിലാലിന്റേത്. ഏറ്റവും ഒടുവില്‍ ആഷിക് അബുവിന്റെ ഗാങ്സ്റ്റര്‍ പുറത്തിറങ്ങും വരെ അലി അക്ബര്‍ ഖാനെ മമ്മൂട്ടി ഫാന്‍ തലയിലേറ്റി. ഇതിലും പിന്നിലും ഉണ്ടായിരുന്നോ ചില താത്പര്യങ്ങള്‍...

    അമൃതാനന്ദമയിയും മോഹന്‍ലാലും

    മലപ്പുറത്തിന്റെ മമ്മൂക്ക, തിരുവനന്തപുരത്തിന്റെ ലാലേട്ടന്‍

    മോഹന്‍ലാല്‍ ഒരു അമൃതാനന്ദമയി ഭക്തനാണ്. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യം. എന്നാല്‍ ലാല്‍ അമൃതാനന്ദമയിയെ പിന്തുണച്ചപ്പോള്‍ പിറകേ കൂടിയ ഫാന്‍സിന്റെ ഉദ്ദേശം മറ്റൊന്നായിരുന്നു.

    മമ്മൂട്ടിയും തൊഗാഡിയയും

    മലപ്പുറത്തിന്റെ മമ്മൂക്ക, തിരുവനന്തപുരത്തിന്റെ ലാലേട്ടന്‍

    ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളില്‍ നിന്ന് മുസ്ലീങ്ങളെ തുരത്തുമെന്ന് പ്രവീണ്‍ തൊഗാഡിയ പറഞ്ഞു. മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഹിന്ദുക്കളെ കൊണ്ടുവന്ന് താമസിപ്പിക്കണെന്ന് മമ്മൂട്ടി പറഞ്ഞുവെന്നാണ് അടുത്ത ദിവസം മുതല്‍ ഫേസ്ബുക്കില്‍ പ്രചരിച്ച വാര്‍ത്ത. മമ്മൂട്ടി അങ്ങനെ പറഞ്ഞിട്ടുണ്ടോ എന്ന് പോലും ആരും അന്വേഷിച്ചിട്ടില്ല.

    ഹിന്ദു നായകന്‍, ഹിന്ദു സംവിധായകന്‍

    മലപ്പുറത്തിന്റെ മമ്മൂക്ക, തിരുവനന്തപുരത്തിന്റെ ലാലേട്ടന്‍

    മോഹന്‍ലാല്‍ ഹിന്ദു നായകന്‍, ഷാജി കൈലാസ് ഹിന്ദു സംവിധായകന്‍. ഇവര്‍ പുറത്തിറക്കുന്ന സിനിമ ഹിന്ദു സിനിമ... ഇങ്ങനെയൊക്കെയാണ് പലപ്പോഴും ഫേസ്ബുക്ക് പോലുള്ള നവമാധ്യമങ്ങളില്‍ ഉണ്ടാകുന്ന ചര്‍ച്ചകള്‍.

    മുസ്ലീം നായകന്‍ മുസ്ലീം സംവിധായകന്‍

    മലപ്പുറത്തിന്റെ മമ്മൂക്ക, തിരുവനന്തപുരത്തിന്റെ ലാലേട്ടന്‍

    ആഷിക് അബുവും മമ്മൂട്ടിയും ചേര്‍ന്ന് ഗാങ്‌സ്റ്റര്‍ സിനിമ ചെയ്തപ്പോള്‍ പലരും പറഞ്ഞതും ഇതുതന്നെയാണ്. മുസ്ലീം നായകന്‍, മുസ്ലീം സംവിധായകന്‍, മുസ്ലീം സിനിമ എന്ന്.

    ഗാങ്സ്റ്ററിന്റെ പരാജയം അമൃതാനന്ദമയിയുടെ ശാപമോ

    മലപ്പുറത്തിന്റെ മമ്മൂക്ക, തിരുവനന്തപുരത്തിന്റെ ലാലേട്ടന്‍

    മമ്മൂട്ടിയുടെ ഗാങ്‌സ്റ്റര്‍ സിനിമ പരാജയപ്പെടാന്‍ കാരണം അമൃതാനന്ദമയിയുടെ ശാപമാണെന്ന് ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചരുണ്ട്. മമ്മൂട്ടി ചെയര്‍മാനായ കൈരളി പീപ്പിളില്‍ ആയിരുന്നല്ലോ ഗെയ്ല്‍ ട്രെഡ്വലുമായുള്ള അഭിമുഖം സംപ്രഷണം ചെയ്തത്.

    എല്ലാ ഫാന്‍സും ഇങ്ങനെയോ

    മലപ്പുറത്തിന്റെ മമ്മൂക്ക, തിരുവനന്തപുരത്തിന്റെ ലാലേട്ടന്‍

    കാര്യങ്ങള്‍ ഇങ്ങനെയൊക്കെയണെങ്കിലും എല്ലാ ഫാന്‍സും ഇങ്ങനെയൊന്നും അല്ല കെട്ടോ. മുസ്ലീം മതവിശ്വാസികളായ ആയിരക്കണക്കിന് ആരാധകരുണ്ട് മോഹന്‍ ലാലിന്. അതുപോലെ തന്നെ മമ്മൂട്ടിക്കും. രണ്ട് സൂപ്പര്‍ താരങ്ങളും തങ്ങളുടെ ആരാധകരെ മതത്തിന്റെ പേരില്‍ വേര്‍തിരിക്കുന്നവരല്ല.

    ഫേസ്ബുക്കും സോഷ്യല്‍ മീഡിയയും

    മലപ്പുറത്തിന്റെ മമ്മൂക്ക, തിരുവനന്തപുരത്തിന്റെ ലാലേട്ടന്‍

    പലപ്പോഴും ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകളാണ് അനാരോഗ്യകരമായ ഇത്തരം ചര്‍ച്ചകളെ പ്രോത്സാഹിപ്പിക്കുന്നത്. ഇതിന് പിന്നില്‍ ഒരു ചെറിയ വിഭാഗം മാത്രമേ ഒരു പക്ഷേ ഉണ്ടാകൂ. എന്നാല്‍ അവര്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും എന്നതാണ് പ്രശ്നം.

    English summary
    Fans communalise film stars
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X