For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  മൂന്ന് മാസം, 34 ചിത്രങ്ങള്‍, ആറ് വിജയം; മലയാളത്തില്‍ പുരോഗതിയുണ്ടോ; നോക്കൂ

  By Aswini
  |

  മാര്‍ച്ചോടെ മൂന്ന് മാസം പൂര്‍ത്തിയിയരിക്കുന്നു. മറുപുറം എന്ന ചിത്രത്തില്‍ തുടങ്ങി കലി വരെ 34 സിനിമകള്‍ ഈ മൂന്ന് മാസത്തിനുള്ളില്‍ റിലീസ് ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു നോക്കുകയാണെങ്കില്‍ മലയാള സിനിമയില്‍ നല്ല പുരോഗതി കാണുന്നുണ്ട്.

  മൂന്ന് മാസം കൊണ്ട് ആറ് ചിത്രങ്ങള്‍ മികച്ച പ്രതികരണങ്ങളോടെ വിജയം നേടി/ നേടുന്നു. സാധാരണക്കാരന് ബന്ധിപ്പിക്കാന്‍ കഴിയുന്ന, സമൂഹം ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളാണ് ഈ ചിത്രങ്ങള്‍ സംവദിയ്ക്കുന്നത്. ഏതൊക്കെയാണ് ആ ആറ് ചിത്രങ്ങളെന്ന് നോക്കാം

  മൂന്ന് മാസം, 34 ചിത്രങ്ങള്‍, ആറ് വിജയം; മലയാളത്തില്‍ പുരോഗതിയുണ്ടോ; നോക്കൂ

  2015 ലെ വിജയ യാത്ര പൃഥ്വി തുടരുകയായിരുന്നു. ജനുവരി 15 ന് റിലീസ് ചെയ്ത പാവാട എന്ന ചിത്രവും മികച്ച പ്രതികരണം നേടി. ഷിബിന്‍ ഫ്രാന്‍സിസിന്റെ കഥയ്ക്ക് ബിപിന്‍ ചന്ദ്ര തിരക്കഥ എഴുതി, ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത ചിത്രം. പൃഥ്വിരാജിനൊപ്പം അനൂപ് മേനോന്‍, മണിയന്‍ പിള്ള രാജു, നെടുമുടി വേണു, ആശ ശരത്ത്, മിയ ജോര്‍ജ്ജ് തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തി. 16 കോടിയോളം ചിത്രം കലക്ഷനും നേടി

  മൂന്ന് മാസം, 34 ചിത്രങ്ങള്‍, ആറ് വിജയം; മലയാളത്തില്‍ പുരോഗതിയുണ്ടോ; നോക്കൂ

  മലയാള സിനിമയ്ക്ക് ഒരു സര്‍പ്രൈസായിരുന്നു ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം. കരിയറില്‍ താഴ്ചയിലേക്ക് പോകുന്ന ഫഹദിനെ ഒറ്റയടിക്ക് മുന്നിലെത്തിച്ചു. ഒത്തിരി പുതുമുഖങ്ങളെ സിനിമ പരിചയപ്പെടുത്തി. തന്മയത്വത്തോടെയുള്ള അവതരണ രീതി തന്നെയാണ് മഹേഷിന്റെ വിജയം. ശ്യാം പുഷ്‌കരന്‍ തിരക്കഥ എഴുതിയ ചിത്രം നിര്‍മിച്ചത് ആഷിഖ് അബു ആണ്.

  മൂന്ന് മാസം, 34 ചിത്രങ്ങള്‍, ആറ് വിജയം; മലയാളത്തില്‍ പുരോഗതിയുണ്ടോ; നോക്കൂ

  1983 എന്ന ചിത്രത്തിന് ശേഷം നിവിന്‍ പോളിയും എബ്രിഡ് ഷൈനും ഒന്നിച്ച ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിന് ആദ്യത്തെ മൂന്ന് ദിവസം നെഗറ്റീവ് കമന്റുകള്‍ വന്നെങ്കിലും, പിന്നീട് ചിത്രത്തിലെ നന്മ തിരച്ചറിഞ്ഞ പ്രേക്ഷകര്‍ അതിനെ നെഞ്ചേറ്റുകയായിരുന്നു. അണിയറയില്‍ കാണാതെ പോയ ഒത്തിരി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെയും, പുതുമുഖ താരങ്ങളെയും എബ്രിഡ് ഷൈന്‍ ഈ ചിത്രത്തിലൂടെ ഉയര്‍ത്തിക്കൊണ്ടു വന്നു.

  മൂന്ന് മാസം, 34 ചിത്രങ്ങള്‍, ആറ് വിജയം; മലയാളത്തില്‍ പുരോഗതിയുണ്ടോ; നോക്കൂ

  നയന്‍താരയെയും മമ്മൂട്ടിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി എകെ സാജന്‍ സംവിധാനം ചെയ്ത മികച്ചൊരു ത്രില്ലര്‍ ചിത്രമാണ് പുതിയ നിയമം. പേരിനോട് പൂര്‍ണമായും നീതി പുലര്‍ത്തിയ ചിത്രം സമൂഹത്തില്‍ വീട്ടമ്മമാര്‍ നേരിടുന്ന പീഡനത്തെ കുറിച്ചാണ് പറയുന്നത്. കലക്ഷന്റെ കാര്യത്തിലും ഈ നിയമം ഒട്ടും പിന്നില്‍ പോയില്ല

  മൂന്ന് മാസം, 34 ചിത്രങ്ങള്‍, ആറ് വിജയം; മലയാളത്തില്‍ പുരോഗതിയുണ്ടോ; നോക്കൂ

  രാജേഷ് പിള്ള സംവിധാനം ചെയ്ത വേട്ട എന്ന ചിത്രവും ഒരു ഡീസന്റ് ത്രില്ലറാണ്. കേരളം വായിച്ച ഒരു പത്രവാര്‍ത്തയില്‍ നിന്നാണ് ഈ സിനിമ ഉണ്ടായത്. അരുണ്‍ലാല്‍ രാമചന്ദ്രന്‍ തിരക്കഥ എഴുതിയ ചിത്രത്തില്‍ മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോഴും ചിത്രം പ്രദര്‍ശനം തുടരുന്നു

  മൂന്ന് മാസം, 34 ചിത്രങ്ങള്‍, ആറ് വിജയം; മലയാളത്തില്‍ പുരോഗതിയുണ്ടോ; നോക്കൂ

  മാര്‍ച്ച് 26 ന് റിലീസ് ചെയ്ത സമീര്‍ താഹിറിന്റെ കലിയും മികച്ച പ്രതികരണങ്ങള്‍ നേടി പ്രദര്‍ശനം തുടരുകയാണ്. കേരളത്തിന് പുറത്തു നിന്നും മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിയ്ക്കുന്നത്. രാജേഷ് ഗോപിനാഥന്‍ തിരക്കഥ എഴുതിയ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും സായി പല്ലവിയുമാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയിരിക്കുന്നത്.

  English summary
  The year 2016 has started off on a good note for Malayalam film industry. With the first quarter of the year coming to an end, there is much to cherish for the industry as it witnessed a good number of hits.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more