»   » പാവാട, മണ്‍സൂണ്‍ മാംഗോസ് അഞ്ച് ചിത്രങ്ങള്‍ തിയേറ്ററിലേക്ക്

പാവാട, മണ്‍സൂണ്‍ മാംഗോസ് അഞ്ച് ചിത്രങ്ങള്‍ തിയേറ്ററിലേക്ക്

Posted By:
Subscribe to Filmibeat Malayalam

ജനുവരി 15 വെള്ളിയാഴ്ച അഞ്ച് ചിത്രങ്ങളാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. തുടര്‍ച്ചയായി സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച പൃഥ്വിരാജിന്റെ പാവാടയും ഫഹദ് ഫാസില്‍ നായകനായി എത്തുന്ന മണ്‍സൂണ്‍ മാംഗോസ് എന്നിങ്ങനെ രണ്ട് മലയാള ചിത്രങ്ങള്‍. ഒപ്പം രണ്ട് ബോളിവുഡ് ചിത്രങ്ങളും ഒരു ഹോളിവുഡ് ചിത്രവും ഇന്നാണ് റിലീസ് ചെയ്യുന്നത്. എന്ന് നിന്റെ മൊയ്തീന്‍, അമര്‍ അക്ബര്‍ അന്തോണി, അനാര്‍ക്കലി എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷമാണ് പൃഥ്വിരാജിന്റെ പാവാട തിയേറ്ററില്‍ എത്തുന്നത്. ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.

ഫഹദ് ഫാസിലിന് അടുത്തിടെയായി പരാജയങ്ങള്‍ മാത്രമാണ് നേരിട്ടത്. അക്കരകാഴ്ചകള്‍ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധയനായ എബി വര്‍ഗ്ഗീസാണ് ഫഹദിന്റെ മണ്‍സൂണ്‍ മാംഗോസ് സംവിധാനം ചെയ്യുന്നത്. ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കൂ...


പാവാട, മണ്‍സൂണ്‍ മാംഗോസ് അഞ്ച് ചിത്രങ്ങള്‍ തിയേറ്ററിലേക്ക്

സച്ചി സംവിധാനം ചെയ്ത അനാര്‍ക്കലിയ്ക്ക് ശേഷം പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രമാണ് പാവാട. ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനൂപ് മേനോന്‍, ആശ ശരത്, മിയ, മണിയന്‍പിള്ള രാജു തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


പാവാട, മണ്‍സൂണ്‍ മാംഗോസ് അഞ്ച് ചിത്രങ്ങള്‍ തിയേറ്ററിലേക്ക്

അക്കരകാഴ്ചകള്‍ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധേയനായ എബി വര്‍ഗീസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മണ്‍സൂണ്‍ മാഗോസ്. അമേരിക്കന്‍ മലയാളികളുടെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രം പൂര്‍ണമായും ചിത്രീകരിച്ചത് യു എസിലാണ്.


പാവാട, മണ്‍സൂണ്‍ മാംഗോസ് അഞ്ച് ചിത്രങ്ങള്‍ തിയേറ്ററിലേക്ക്

ജയന്ത് ഗിലാത്തര്‍ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രമായ ചോക്ക് ഇന്‍ ഡസ്റ്ററും ഇന്ന് പ്രദര്‍ശനത്തിനെത്തുന്നുണ്ട്. അധ്യാപകയും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് ചിത്രത്തില്‍ പറയുന്നത്. ചൂഹിചൗള, ഷബാന ആസ്മിയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


പാവാട, മണ്‍സൂണ്‍ മാംഗോസ് അഞ്ച് ചിത്രങ്ങള്‍ തിയേറ്ററിലേക്ക്

ദി ഹേറ്റ്ഫുള്‍ ഏയിറ്റ് എന്ന ഹോളിവുഡ് ചിത്രവും കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നുണ്ട്.


പാവാട, മണ്‍സൂണ്‍ മാംഗോസ് അഞ്ച് ചിത്രങ്ങള്‍ തിയേറ്ററിലേക്ക്

കൃഷന്‍ ഹൂഡ സംവിധാനം ചെയ്യുന്ന റിബേലിയസ് ഫഌവര്‍ എന്ന ബോളിവുഡ് ചിത്രവും പ്രദര്‍ശനത്തിനെത്തുന്നുണ്ട്. പ്രിന്‍സ് ഷാഹ്, ഷാഷങ്ക് ഷേഖര്‍, മാന്ദ്ര എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


English summary
Five films release today.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam