twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂക്ക അന്ന് പറഞ്ഞത് ഇന്നും ഞാൻ കേട്ടിട്ടില്ല, അത് മാത്രം മാറ്റമില്ല; തുറന്ന് പറഞ്ഞ് സിദ്ദിഖ്

    |

    സീരിയസ്, കോമഡി,വില്ലൻ എന്നിങ്ങനെ എല്ലാ കഥാപാത്രങ്ങളും ഒരുപോലെ സ്വീകരിക്കുന്ന നടനാണ് സിദ്ദിഖ്. കോമഡിയിലൂടെ സിനിമയിൽ എത്തിയ താരം ടെപ്പ് കാസ്റ്റിൽ ഒതുങ്ങി നിൽക്കാതെ വ്യത്യാസ്തമായ കഥാപാത്രങ്ങൾ തേടി പോകുകയായിരുന്നു. സഹനടനായി തിളങ്ങി നിൽക്കുമ്പോഴായിരുന്നു സിദ്ദിഖിന്റെ വില്ലനായുളള എൻട്രി. നടന്റെ കോമഡി കേട്ട് കയ്യടിച്ച് ചിരിച്ച പ്രേക്ഷകർ സിദ്ദിഖിന്റെ വില്ലൻ കഥാപാത്രങ്ങളും ഇരുകൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു. വില്ലൻ വേഷത്തിലും ഉറച്ച് നിൽക്കാൻ നടൻ തയ്യാറായിരുന്നില്ല. തന്നെ തേടിയെത്തുന്ന അച്ഛൻ കഥാപാത്രങ്ങളും സിദ്ദിഖ് ഇരു കൈകളും നീട്ടി സ്വീകരിച്ചു. സാധാരണ അച്ഛൻ കഥാപാത്രങ്ങളിൽ നിന്ന് അൽപം വ്യത്യസ്തമയിരുന്നു നടൻ.

    ഒരുകാലത്ത് മോഹൻലാൽ, മമ്മൂട്ടി ചിത്രങ്ങളിലെ നിറ സാന്നിധ്യമായിരുന്നു സിദ്ദിഖ്. സഹോദരനായും വില്ലനായും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. താരങ്ങൾക്കൊപ്പമുള്ള സിദ്ദിഖിന്റെ കൊമ്പോ പ്രേക്ഷകരുടെ ഇടയിൽ ഏറെ ചർച്ചാ വിഷയവുമായിരുന്നു. ഇപ്പോഴിത മമ്മൂട്ടി നൽകിയ ഒരു ഉപദേശം വെളിപ്പെടുത്തുകയാണ് സിദ്ദിഖ്. കൗമുദി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. സിദ്ദിഖിന്റെ വാക്കുകൾ ഇങ്ങനെ...

     മമ്മൂട്ടിയുടെ ഉപദേശം

    ന്യൂഡെൽഹി എന്ന സിനിമ ഇറങ്ങിയ കാലത്ത് മമ്മൂക്ക തന്നോട് ചോദിച്ചു. ഒരു അഭിനേതാവ് എന്ന നിലയിൽ നിന്റെ ടാർഗറ്റ് ആരാണെന്ന്. ഞാൻ അന്ന് പറഞ്ഞത് ലാലു അലക്സിന്റെ പേരാണ് പറഞ്ഞത്. ലാലു അലക്സൊക്കെ ചെയ്തത് പോലെയുള്ള കഥാപാത്രങ്ങൾ കിട്ടിയാൽ മതിയെന്ന് അദ്ദേഹത്തിനോട് പറഞ്ഞു. അപ്പോൾ മമ്മൂക്ക എന്നോട് പറഞ്ഞു. ലാലു അലക്സ് എങ്കിലും നിനക്ക് മലയാളത്തിൽ ആകണമെങ്കിൽ നീ അമിതാഭ് ബച്ചനെ എങ്കിലും ടാർഗറ്റ് ചെയ്യണം. സിനിമ അങ്ങനെയാണ്.

    ഉപദേശം കേട്ടിട്ടില്ല

    എന്നാൽ ഞാൻ ഒരിക്കൽ പോലും അമിതാഭ് ബച്ചനെ ടാർഗറ്റ് ചെയ്യാൻ പോയിട്ടില്ല.അന്നും ഇന്നും എന്റെ ടർഗറ്റ് ലാലു അലക്സ് തന്നെയാണ്. എനിക്ക് അവിടെ എത്തിയാൽ മതിയെന്നുള്ള സ്വപ്നം മാത്രമേ എന്റെ ഉള്ളിലുള്ളൂ. ഞാൻ മോഹിച്ചതിലും കൂടുതൽ എനിക്ക് സിനിമ തന്നു എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അതുകൊണ്ട് തന്നെ ഞാൻ ചെയ്യുന്ന എല്ലാ കഥാപാത്രങ്ങളിലും സന്തോഷവാനാണെന്നും സിദ്ദിഖ് പറയുന്നു.

     സിനിമ തനിക്ക് തന്നത്

    എന്റെ വളര അടുത്ത സുഹൃത്തുക്കൾ എന്നോട് ചോദിച്ചിട്ടുണ്ട്. നീ മാത്രം സിനിമയിൽ രക്ഷപ്പെട്ടിട്ടില്ലല്ലോ എന്ന്. അവർ എന്നെ ഇതിലും വലുതായി കാണാൻ ആഗ്രഹിക്കുന്നത് കൊണ്ടാണ് ഇങ്ങനെ പറയുന്നത്. മോഹൻലാലിനെയൊക്കെ വെച്ച് താരതമ്യം ചെയ്തു കൊണ്ടായിരിക്കാം അവർ പറയുന്നത്. എങ്കിൽ പോലും സിനിമയിൽ തനിക്കൊരു പൊസിഷനുണ്ട്. അതൊരിക്കലും ഞാൻ സ്വപ്നം കണ്ടിട്ടില്ല. അതിനെക്കാളും താഴെ സ്വപ്നംകണ്ടിട്ടുള്ള ആളാണ് ഞാൻ. സ്വപ്നം കണ്ടതിലും അപ്പുറമാണ് എനിക്കിപ്പോൾ കിട്ടിയിരിക്കുന്നത്. സിദ്ദിഖ് പറഞ്ഞു.

    Recommended Video

    പിണറായിയെക്കുറിച്ചുള്ള ഡയലോഗ് തിരുത്താന്‍ മമ്മൂക്ക സമ്മതിച്ചില്ല | Oneindia Malayalam
    മിമിക്രിയിലൂടെ സിനിമയിലേയ്ക്ക്

    മിമിക്രിയിലൂടെ സിനിമയിൽ എത്തിയ സിദ്ദിഖ് മൾട്ടിസ്റ്റാർ ചിത്രമായ ഇൻ ഹരിഹർ നഗറിലൂടെയാണ് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ഗോഡ്ഫാദർ, മിമിക്സ് പരേഡ് തുടങ്ങി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ നില ഉറപ്പിക്കുകയായിരുന്നു. ഹരിഹർ നഗർ സീരീസ് , നന്ദനം, സത്യമേവ ജയതേ, നരിമാൻ, ഉത്തമൻ, തുടങ്ങിയ ചിത്രത്തിലൂടെ സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ സിദ്ദിഖിന് കഴിഞ്ഞിരുന്നു. മോഹൻലാൽ ജീത്തു ജോസഫ് ചിത്രമായ ദൃശ്യം 2 ആണ് സിദ്ദിഖിന്റെ ഏറ്റവും പുതിയ ചിത്രം.

    English summary
    Flashback: Siddique Opens Up The Advice Mammootty Given To Him
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X