twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഏറെ പ്രതീക്ഷ നൽകി എന്നാൽ ഒടുവിൽ!! പ്രേക്ഷകർക്ക് നിരാശ നൽകിയ മലയാള ചിത്രങ്ങൾ

    |

    മികച്ച ഒരുപിടി ചിത്രങ്ങളായിരുന്നു 2019 ൽ പുറത്തു വന്നത്. മികച്ച ‌ പുതുമുഖ താരങ്ങളും അണിയറപ്രവർത്തകരും ഒരു പിടി മികച്ച ചിത്രങ്ങളുമായ അരങ്ങേറ്റം കുറിച്ചിരുന്നു. പുതുമുഖങ്ങൾക്ക് മാത്രമല്ല താരങ്ങൾക്കും ഒരു മികച്ച വർഷമായി 2019. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ് ,തുടങ്ങിയ മുൻനിര താരങ്ങൾക്കും 2019 വളരെ മികച്ച വർഷമായിരുന്നു. ഏറെ പ്രതീക്ഷയോടേയും ആകാംക്ഷയോടേയും കാത്തിരുന്ന നിരവധി ചിത്രങ്ങൾ ഈ കൊല്ലം തിയേറ്ററുകളിൽ എത്തിയിരുന്നു. എന്നാൽ ഇതിൽ ചിലതിന് വിചാരിച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നില്ല.

    ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പല ചിത്രങ്ങളും തിയേറ്ററുകളിൽ എത്തിയപ്പോൾ പരാജയമായിരുന്നു ഫലം. ‍ മുൻപ് സിനിമയിൽ വൻ വിജയം നേടിയിരുന്ന പല കൂട്ടുക്കെട്ടും ഈ വർഷം ബോക്സോഫീസിൽ തകർന്നു വീഴുന്ന കാഴ്ചയായിരുന്നു കണ്ടത്. 2019 ൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന്, ബോക്സ്ഫോസിൽ പ്രതീക്ഷിച്ച വിജയം നേടാതെ പോയ ചിത്രങ്ങൾ ...

     ഇരുപത്തിയൊന്നാം  നൂറ്റാണ്ട്

    ആദിയ്ക്ക് ശേഷം പ്രണവ് മേഹാൻലാൽ പ്രധാന കഥാപാത്രമായി എത്തിയ ചിത്രമായിരുന്നു ഇരുപത്തിയൊന്നാം നൂറ്റാണ്ട്. 2019 ജനുവരി 25 ആയിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തിയത്. അരുൺ ഗോപി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നില്ല. മുളക് പാടം പ്രൊഡക്ഷൻസിന്റെ ബാനറിൽ ടോമിച്ചൻ മുളക് പാടമായിരുന്നു ചിത്രം നിർമ്മിച്ചത്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന പ്രണവ് മോഹൻലാൽ ചിത്രമായിരുന്നു ഇരുപത്തിയൊന്നാം നൂറ്റാണ്ട്.

    പതിനെട്ടാം പടി

    മമ്മൂട്ടി,പൃഥ്വിരാജ് തുടങ്ങിയ മുൻനിര താരങ്ങളുും പുതുമുഖ താരങ്ങളും ഒന്നിച്ചെത്തിയ ചിത്രമായിരുന്നു പതിനെട്ടാംപടി. ഏറെ ആകാംക്ഷയോടെ പ്രേക്ഷകർ കാത്തിരുന്ന ഒരു ചിത്രമായിരുന്നു ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത ചിത്രം. എന്നാൽ ചിത്രം തിയേറ്ററുകളിൽ വേണ്ടവിധം വിജയം കണ്ടികരുന്നില്ല. ശങ്കർ രാമകൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രം ജൂലൈ 5 ന ആയിരുന്നു തിയേറ്ററുകളിൽ എത്തിയത്. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.നൂറോളം പുതുമുഖങ്ങൾ അഭിനയിക്കുന്ന ഈ ചിത്രം ഏറ്റവും കൂടുതൽ പുതുമുഖങ്ങൾ ഉൾപെടുന്ന മലയാള സിനിമ എന്ന റെക്കോർഡും ഈ ചിത്രം സ്വന്തമാക്കിയിരുന്നു.സാമ്പ്രദായിക വിദ്യഭ്യാസ രീതികളുടെ പൊള്ളത്തരങ്ങളും വിദ്യഭ്യാസ മേഖലയിലെ കീഴ്‌വഴക്കങ്ങളെയുമാണ് ഈ ചിത്രത്തിൽ വരച്ചു കാട്ടിയത്.

    ബ്രദേഴ്സ് ഡേ

    പൃഥ്വിരാജിനെ നായകനാക്കി നടൻ കലാഭവൻ ഷാജോൺ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ബ്രദേഴ്സ് ഡേ. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഇത്. കോമഡി ആക്ഷൻ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രം ഓണം റിലീസായിട്ടായിരുന്നു തിയേറ്ററുകളിൽ എത്തിയത്. ട്രാഫിക്,ഹൗ ഓൾഡ് ആർ യൂ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച ലിസ്റ്റിൻ സ്റ്റീഫൻ മാജിക് ഫ്രെയിംസിൻറ്റെ ബാനറിൽ നിർമ്മിച്ച ചിത്രമാണിത്. പൃഥ്വിരാജ് നായകനായ ഈ ചിത്രത്തിൽ മിയ ജോർജ്ജ്, മഡോണ സെബാസ്റ്റ്യൻ, പ്രയാഗ മാർട്ടിൻ, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരാണ് നായികമാർ. ഫോർ മ്യൂസിക് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചു. തമിഴ് ചലച്ചിത്ര നടൻ പ്രസന്ന ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്തു. 2019 ജൂലൈ 21ന്‌ പുറത്ത് വന്ന ഈ ചിത്രത്തിന്റെ ടീസറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

    അവൾ സെറ്റിൽ‌ ഇങ്ങനെയാണ്! വർഷങ്ങൾക്ക്‌ ശേഷം ഭാര്യയോടൊപ്പം അഭിനയിച്ചതിനെ കുറിച്ച് താരം...അവൾ സെറ്റിൽ‌ ഇങ്ങനെയാണ്! വർഷങ്ങൾക്ക്‌ ശേഷം ഭാര്യയോടൊപ്പം അഭിനയിച്ചതിനെ കുറിച്ച് താരം...

    മിസ്റ്റർ ആൻഡ് മിസിസ് റൗഡി

    കാളിദാസ് ജയറാമിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമായിരുന്നു മിസ്റ്റർ ആൻഡ് മിസിസ് റൗഡി. അപർണ്ണ ബാലമുരളിയായിരുന്നു ചിത്രത്തിൽ നായികായയി എത്തിയത്. ണപതി, വിഷ്ണു ഗോവിന്ദ്, ഷെബിൻ ബെൻസൺ, വിജയ്ബാബു, ശരത് സഭ,സായികുമാർ,വിജയരാഘവൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന് വേണ്ടത്ര പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നില്ല.

    ഒരു യമണ്ടൻ പ്രേമകഥ

    ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ മലയാളത്തിൽ മടങ്ങിയെത്തിയ ചിത്രമായിരുന്നു ഒരു യമണ്ടൻ പ്രേമകഥ.2019 ഏപ്രിൽ 25ന് പ്രദർശനത്തിനത്തിനെത്തിയ ഒരു മലയാളഭാഷ കോമഡി റൊമാന്റിക് ത്രില്ലർ ചിത്രമായിരുന്നു. ദുൽഖറിനോടൊപ്പം വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജ് കൂട്ട്ക്കെട്ട് ഒന്നിച്ചപ്പോൾ ഏറെ പ്രതീക്ഷയോടെയായിരുന്നു പ്രേക്ഷകർ തിയേറ്ററുകളിൽ എത്തിയത്. എന്നാൽ മുമ്പത്തെ പോലെ ഒരു ഹിറ്റ് ഒരുക്കാൻ ഇവർക്ക് കഴിഞ്ഞിരുന്നില്ല.

    മാർക്കോണി മത്തായി


    പരസ്യചിത്ര സംവിധായകൻ സനിൽ കളത്തിൽ സംവിധാനം ചെയ്ത 2019 ജൂലൈ 12ന് പ്രദർശനത്തിനെത്തിയ ചിത്രമായിരുന്നു മാർക്കോണി മത്തായി. ജയറാം നായകനായ ഈ ചിത്രത്തിൽ ജോസഫ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പരിചിതയായ ആത്മീയ രാജനാണ് നായിക.ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കുന്നമക്കൾ ശെൽവൻവിജയ് സേതുപതി ഈ ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്തു.നരേൻ,അജു വർഗീസ്, സിദ്ധാർത്ഥ് ശിവ,മല്ലിക സുകുമാരൻ, ലക്ഷ്മിപ്രിയ തുടങ്ങിയവർ അഭിനയിക്കുന്ന ഈ ചിത്രത്തിന്റ സംഗീത സംവിധാനം നിർവ്വഹിച്ചത് എം ജയചന്ദ്രനാണ്.

    ഒരു അഡാർ ലവ്

    പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ്. പുതുമുഖങ്ങളെ പ്രധാന കഥാപാത്രമക്കി ഒമർ ലുലു ഒരുക്കിയ ചിത്രം തിയേറ്ററുകളിൽ എത്തുന്നതിനു മുൻപ് തന്നെ പല റെക്കോഡുകളും കീഴടക്കിയിരുന്നു. ആദ്യം പുറത്തിങ്ങിയ ചിത്രത്തിലെ ഗാനം സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. എന്നാൽ പാട്ടിന് ലഭിച്ച സ്വീകാര്യത തിയേറ്ററിൽ ചിത്രത്തിന് ലഭിച്ചിരുന്നില്ലായിരുന്നു.

    Read more about: 2021 ahead box office
    English summary
    Flops movie At The Box Office 2019
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X