twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്ന് തറയിലിരുന്ന് മോഹന്‍ലാല്‍ സിനിമ കണ്ടു, പിന്നെ ലാലേട്ടന്റെ നായിക; ആ മഹാഭാഗ്യത്തെ കുറിച്ച് പാര്‍വതി

    |

    ഒരുകാലത്ത് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളായിരുന്നു പാര്‍വതി. മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ നായികയായി ധാരാളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള പാര്‍വതിയും ജയറാമും തമ്മിലുള്ള കെമിസ്ട്രി ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു. പിന്നീട് ഇവര്‍ പ്രണയത്തിലാവുകയും പ്രണയം വിവാഹത്തിലേക്ക് എത്തുകയുമായിരുന്നു. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് പാര്‍വതി. എങ്കിലും ഇപ്പോഴും മലയാളികള്‍ പാര്‍വതിയെ ഒരുപാട് സ്‌നേഹിക്കുന്നുണ്ട്.

    കുട്ടിയുടിപ്പിലും സാരിയിലും സെക്‌സിയായി ഇതി ആചാര്യ; കിടിലന്‍ ചിത്രങ്ങളിതാ

    മിക്ക അഭിമുഖങ്ങളിലും പാര്‍വതിയുടെ തിരിച്ചുവരവിനെ കുറിച്ച് ചോദ്യങ്ങള്‍ വരാറുണ്ട്. എങ്കിലും സിനിമില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുകയാണ് പാര്‍വതി. കുടുംബത്തില്‍ നിന്നും മകന്‍ കാളിദാസ് കൂടി സിനിമയിലേക്ക് എത്തിയെങ്കിലും പാര്‍വതി തിരിച്ചുവരവിന് തയ്യാറായിട്ടില്ല. ഇതിനിടെ ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പം അഭിനയിച്ചതിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് പാര്‍വതി. രസകരമായ കഥ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.

    ടിക്കറ്റ് കിട്ടാനില്ല

    ഓണത്തിന് കുടുംബസമേതം സിനിമയ്ക്ക് പോകുന്ന ശീലം തങ്ങള്‍ക്കുണ്ടായിരുന്നുവെന്നാണ് പാര്‍വതി പറയുന്നത്. താന്‍ അന്ന് സിനിമയിലെത്തിയിട്ടില്ലെന്നും താരം പറയുന്നു. അങ്ങനെ ഒരിക്കല്‍ കാണാന്‍ പോയത് മോഹന്‍ലാല്‍ ചിത്രമായ ശ്രീകൃഷ്ണപരുന്ത് ആയിരുന്നു. പക്ഷെ ചിത്രം കാണാനായി തീയേറ്ററില്‍ എത്തിയപ്പോള്‍ ടിക്കറ്റ് കിട്ടാനില്ലായിരുന്നു. സീറ്റെല്ലാം ഫുള്ളായിരുന്നു. ഇതോടെ മുന്നിലുണ്ടായിരുന്ന ഏക വഴി തറ ടിക്കറ്റ് ആയിരുന്നു. അങ്ങനെ തങ്ങള്‍ തറയിലിരുന്ന് മോഹന്‍ലാലിന്റെ സിനിമ കണ്ടു.

    ലാലേട്ടന്റെ നായിക

    കഴുത്ത് വേദനയെടുത്തായിരുന്നു അവിടെയിരുന്ന് സിനിമ കണ്ടതെന്നും പാര്‍വതി ഓര്‍ക്കുന്നു. അങ്ങനെ അന്ന് കണ്ട അതേ ലാലേട്ടന്റെ നായികയായി പിന്നീട് അഭിനയിക്കാന്‍ സാധിച്ചത് വലിയൊരു ഭാഗ്യമാണെന്നും താരം പറയുന്നു. അമൃതം ഗമയയിലായിരുന്നു മോഹന്‍ലാലിന്റെ നായികയായി ആദ്യമായി അഭിനയിക്കുന്നത്. ചിത്രത്തിലേക്ക് വിളിച്ചപ്പോള്‍ താന്‍ ഒരുപാട് സന്തോഷിച്ചു. ചിത്രത്തിന്റെ സംവിധായകന്‍ ഹരന്‍ സാര്‍ വിളിച്ച് നല്ലൊരു വേഷമുണ്ടെന്നും ചിലപ്പോള്‍ നീയായിരിക്കും ചെയ്യുന്നതെന്നും പറയുകയായിരുന്നു.

    വിഷമത്തിന് ആയുസ് കുറവായിരുന്നു

    എന്നാല്‍ പിന്നീട് വിളിയൊന്നും വന്നില്ല. പക്ഷെ പിന്നീട് താന്‍ അറിയുന്നത് തനിക്ക് പകരം മറ്റൊരു നടിയെ ഹരന്‍ സര്‍ കണ്ടെത്തിയെന്നായിരുന്നുവെന്നും പാര്‍വതി പറയുന്നു. അത് തനിക്ക് വിഷമമുണ്ടാക്കി. എന്നാല്‍ ആ വിഷമത്തിന് ആയുസ് കുറവായിരുന്നു. ആ നടി ശരിയാകെ വന്നു. ഇതോടെ തന്നെ പകരം കാസ്റ്റ് ചെയ്യുകയായിരുന്നുവെന്നും അങ്ങനെയാണ് താന്‍ മോഹന്‍ലാലിന്റെ നായികയായി മാറിയതെന്നും പാര്‍വതി പറയുന്നു.

    Recommended Video

    ശരിക്കും ലാലേട്ടൻ ഒരു മോശം നടനാണെന്ന് സുചിത്ര | FilmiBeat Malayalam
    അരങ്ങേറ്റം

    1986ലായിരുന്നു പാര്‍വതിയുടെ അരങ്ങേറ്റം. ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത വിവാഹിതരെ ഇതിലേ ആയിരുന്നു ആദ്യ സിനിമ. രണ്ടാമത്തെ ചിത്രമായിരുന്നു മോഹന്‍ലാല്‍ നായകനായ, ഹരിഹരന്‍ സംവിധാനം ചെയ്ത അമൃതം ഗമയ. തുടര്‍ന്ന് എഴുതാപ്പുറങ്ങള്‍, തൂവാത്തുമ്പികള്‍, തനിയാവര്‍ത്തനം, ദിനരാത്രങ്ങള്‍, വൈശാലി, 1921, അപരന്‍, ഉത്സവപിറ്റേന്ന്, ജാഗ്രത, കിരീടം, ഉത്തരം, തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് പാര്‍വതി. ഒരു നീണ്ട യാത്ര ആയിരുന്നു അവസാനം അഭിനയിച്ച ചിത്രം. 1992ലായിരുന്നു പാര്‍വതിയും ജയറാമും വിവാഹിതരാകുന്നത്. പിന്നീട് സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു.

    Read more about: parvathy jayaram mohanlal
    English summary
    From Watching Mohanlal In Silver Screen To His Heroine, Parvathy Jayaram Recalls Her Dream Come True Moment, Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X