For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മക്കൾക്ക് പ്രണയിക്കാനുള്ള ഫ്രീഡം കൊടുത്തിട്ടുണ്ട്, ചക്കി ഡേറ്റിന് പോയപ്പോൾ ഞാനാണ് ഒരുക്കിവിട്ടത്'; പാർവതി

  |

  പാർവതി ഒരു സമയത്ത് മലയാള സിനിമയുടെ മുഖശ്രീ ആയിരുന്നു. പകരക്കാരില്ലാത്ത നിരവധി കഥാപാത്രങ്ങൾ മികവുറ്റതാക്കിയ പാർവതി. ബാലചന്ദ്രമേനോനാണ് പാർവതിയെ മലയാള സിനിമക്ക് സമ്മാനിച്ചത്. അഭിനയിച്ച നിരവധി ഹിറ്റ് ചിത്രങ്ങൾ ഇപ്പോഴും മലയാളികൾ ഓർത്തിരിക്കുന്നു.

  ഹിറ്റ് നായകന്മാരുടെ ഒപ്പം തകർത്തഭിനയിച്ച പാർവതി നടൻ ജയറാമുമായി പ്രണയത്തിലാവുകയും ശേഷം വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും പാർവതിയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും താൽപര്യമാണ്.

  actress Parvathy Jayaram, actress Parvathy Jayaram news, actress Parvathy Jayaram video, Parvathy Jayaram malavika jayaram, malavika jayaram video, malavika jayaram photos, നടി പാർവതി ജയറാം, നടി പാർവതി ജയറാം വാർത്തകൾ, നടി പാർവതി ജയറാം വീഡിയോ, പാർവതി ജയറാം മാളവിക ജയറാം, മാളവിക ജയറാം വീഡിയോ, മാളവിക ജയറാം ചിത്രങ്ങൾ

  ഏറെ നാളുകൾക്ക് ശേഷം പാർവതി അടുത്തിടെ പൊതുവേദിയിൽ കണ്ട സന്തോഷത്തിലാണ് ആരാധകർ. ഒളിംപിക് അസോസിയേഷൻ നടത്തിയ കേരള ഗെയിംസിന്റെ പ്രചരണാർത്ഥം തിരുവനന്തപുരത്തെ വീവേഴ്സ് വില്ലേജ് ഒരുക്കിയ ഫാഷൻ ഷോയിലാണ് പാർവതി മകൾ മാളവികയ്ക്കൊപ്പം റാമ്പിൽ‌ തിളങ്ങിയത്.

  റാംപിൽ അതിസുന്ദരിയയായി എത്തിയ പാർവതിക്ക് നിറഞ്ഞ കൈയ്യടിയാണ് പ്രേക്ഷകർ നൽകിയത്. പാർവതി അഭിനയത്തിലേക്ക് തിരിച്ച് വരണമെന്നത് സിനിമാ പ്രേമികളുടെയെല്ലാം ആ​ഗ്രഹമാണ്. അത്രത്തോളം നല്ല കഥാപാത്രങ്ങൾ വന്നാൽ വീണ്ടും സിനിമയിലേക്ക് വരുന്നതിന് കുറിച്ച് പാർവതി ചിന്തിക്കുന്നുണ്ട്.

  Also Read: 'സാനിറ്ററി പാഡ് അച്ഛനെ കൊണ്ട് വാങ്ങിപ്പിക്കുന്നത് നാണക്കേടാണെന്ന് വിചാരിക്കുന്നവരാണ് മലയാളികൾ'; റിയാസ്

  1986 ൽ പുറത്തിറങ്ങിയ വിവാഹിതരേ ഇതിലെ എന്ന ചിത്രത്തിൽ കൂടി ആയിരുന്നു പാർവതി അഭിനയ ലോകത്തിലേക്ക് എത്തുന്നത്. ആറ് വർഷങ്ങൾ ആയിരുന്നു താരം അഭിനയ ലോകത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നിന്നത്. അമ്മയുടേയും അച്ഛന്റേയും പാത പിന്തുടർന്ന് മക്കളായ കാളിദാസും മാളവികയും അഭിനയത്തിലേക്ക് എത്തിയിട്ടുണ്ട്.

  കാളിദാസ് കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് നായകനായി അരങ്ങേറിയത്. മാളവിക അടുത്തിടെയാണ് മ്യൂസിക്ക് വീഡിയോയിൽ അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയത്. ചെന്നൈയിൽ കുടുംബത്തോടൊപ്പമാണ് പാർവതി താമസിക്കുന്നത്.

  പാർവതിയുടെ വിശേഷങ്ങൾ കാളിദാസും മാളവികയും ഇടയ്ക്കിടെ സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുണ്ട്. മക്കൾക്ക് പ്രണയിക്കാനുള്ള സ്വാതന്ത്ര്യം നൽകിയിട്ടുള്ള മാതാപിക്കളാണ് തങ്ങളെന്നാണ് പാർവതി പറയുന്നത്.

  actress Parvathy Jayaram, actress Parvathy Jayaram news, actress Parvathy Jayaram video, Parvathy Jayaram malavika jayaram, malavika jayaram video, malavika jayaram photos, നടി പാർവതി ജയറാം, നടി പാർവതി ജയറാം വാർത്തകൾ, നടി പാർവതി ജയറാം വീഡിയോ, പാർവതി ജയറാം മാളവിക ജയറാം, മാളവിക ജയറാം വീഡിയോ, മാളവിക ജയറാം ചിത്രങ്ങൾ

  'ഞാനും ജയറാമും പ്രണയിച്ച് വിവാഹിതരായവരാണ്. അതിനാൽ തന്നെ മക്കളോട് പ്രണയിക്കരുതെന്ന് പറയാൻ പറ്റില്ല. നല്ല സ്വഭാവമുള്ളവരെ തെരഞ്ഞെടുക്കണം എന്ന് മാത്രമെ നിബന്ധനയുള്ളൂ. ചക്കിയും കണ്ണനും തങ്ങൾക്ക് പ്രണയങ്ങളുണ്ടായിട്ടുണ്ടെങ്കിൽ എന്നോട് പറയാറുണ്ട്.'

  'ഒരിക്കൽ ചക്കി ഡേറ്റിന് പോയപ്പോൾ ഞാനാണ് ചക്കിയെ ഒരുക്കി വിട്ടത്. കാളിദാസിനെ പെൺകുട്ടികളെ ബഹുമാനത്തോടെ കാണാനും എങ്ങനെ പെരുമാറണമെന്നതും ഞാൻ പഠിപ്പിച്ചിട്ടുണ്ട്. പ്രണയിച്ചാലും ആ പെൺകുട്ടി ഒരു ചീത്തപ്പേര് വരാൻ നീ കാരണമാകരുത് എന്നാണ് പറഞ്ഞിരിക്കുന്നത്. എന്ത് ഉണ്ടെങ്കിലും തുറന്ന് പറയും രണ്ടുപേരും' പാർവതി പറയുന്നു.

  Also Read: 'പിരീഡ്സായപ്പോൾ അച്ഛനോടാണ് പറഞ്ഞത്, പാഡ് വെക്കേണ്ട രീതിപോലും അദ്ദേഹമാണ് പഠിപ്പിച്ചത്'; സൗഭാ​ഗ്യ വെങ്കിടേഷ്

  മായം സെയ്‍തായ് പൂവെ എന്ന സംഗീത വീഡിയോയിൽ അഭിനയിച്ചുകൊണ്ടാണ് മാളവിക ജയറാം അരങ്ങേറിയിരിക്കുന്നത്. അശോക് ശെൽവന്റെ നായികയായിട്ടാണ് വീഡിയോയിൽ മാളവിക അഭിനയിച്ചിരിക്കുന്നത്. പ്രണവ് ഗിരിധരനാണ് മായം സെയ്‍തായ് പൂവെ പാട്ടിന്റെ സംഗീത സംവിധായകൻ.

  മായം സെയ്‍തായ് പൂവെ എന്ന ഗാനം ആലപിച്ചിരിക്കുന്നതും പ്രണവ് ഗിരിധരനാണ്. മനോജ് പ്രഭാകർ ആണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. അമിത് കൃഷ്‍ണനാണ് സംഗീത വീഡിയോ സംവിധാനം ചെയ്‍തിരിക്കുന്നത്. ഗോപിനാഥ് ദുരൈയാണ് വീഡിയോയുടെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത്.

  കാളിദാസ് അഭിനയിച്ച് ഒടുവിൽ പുറത്തിറങ്ങിയ സിനിമ വിക്രമാണ്. കമൽഹാസൻ നായകനായ സിനിമയിൽ കമൽഹാസന്റെ മകനാണ് കാളിദാസ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത സിനിമ ബോക്സോഫീസിൽ വലിയ വിജയമാണ്‌. ആദ്യമായി കാളിദാസ് കമൽഹാസനൊപ്പം അഭിനയിച്ച സിനിമ കൂടിയാണിത്. മഞ്ജു വാര്യർ ചിത്രം ജാക്ക് ആന്റ് ജില്ലാണ് മലയാളത്തിൽ അവസാനം പുറത്തിറങ്ങിയ കാളിദാസ് ചിത്രം.

  Read more about: parvathy jayaram
  English summary
  actress Parvathy Jayaram open up about her daughter malavika jayaram love life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X