For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദുല്‍ഖറിനേയും സണ്ണി വെയ്നേയും സാക്ഷി നിര്‍ത്തി ഗൗതമിയുടെ വാക്ക്! വീഡിയോ വൈറല്‍! കാണൂ!

  |

  സെക്കന്‍ഡ് ഷോ എന്ന സിനിമയിലൂടെ താരപുത്രനുള്‍പ്പടെ നിരവധി പുതുമുഖങ്ങളാണ് സിനിമയില്‍ തുടക്കം കുറിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍, സണ്ണി വെയ്ന്‍, ഗൗതമി നായര്‍ ഇവരൊക്കെ തുടക്കം കുറിച്ചത് ഈ സിനിമയിലൂടെയായിരുന്നു. നവാഗതനായ ശ്രീനാഥ് രാജേന്ദ്രനായിരുന്നു സിനിമയൊരുക്കിയത്. വ്യത്യസ്തമാര്‍ന്ന പ്രമേയവുമായെത്തിയ സിനിമയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. മുന്‍നിര ബാനറുകളും സംവിധായകരുമെല്ലാം താരപുത്രനായി കാത്തിരുന്നപ്പോഴും നവാഗതനൊപ്പം അരങ്ങേറാനായിരുന്നു ദുല്‍ഖര്‍ തീരുമാനിച്ചത്. സെക്കന്‍ഡ് ഷോയിലൂടെ തുടങ്ങി ഇന്നിപ്പോള്‍ മലയാള സിനിമയുടെ എല്ലാമെല്ലാമായി മാറിയിരിക്കുകയാണ് ഈ താരപുത്രന്‍.

  ലാലങ്കളിന്റെ ജീന്‍ അപ്പുച്ചേട്ടനും കിട്ടിയിട്ടുണ്ട്! ഡയലോഗൊക്കെ പെട്ടെന്ന് പഠിക്കുമെന്നും കല്യാണി

  സെക്കന്‍ഡ് ഷോയുടെ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രനും ഗൗതമി നായരും തമ്മിലുള്ള വിവാഹത്തിന് സിനിമാലോകം ഒന്നടങ്കം എത്തിയിരുന്നു. വിവാഹത്തിന് ശേഷമുള്ള താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. എന്നാല്‍ പഠനത്തിനായി ബ്രേക്കെടുക്കുകയായിരുന്നു താരപത്‌നി. ഇപ്പോഴിതാ ഞെട്ടിപ്പിക്കുന്ന സര്‍പ്രൈസുമായി എത്തിയിരിക്കുകയാണ് ഗൗതമി. ഭര്‍ത്താവിന് പിന്നാലെ തതാനും സംവിധാനത്തിലേക്ക് ഇറങ്ങുകയാണെന്നായിരുന്നു ഗൗതമി വ്യക്തമാക്കിയത്. സണ്ണി വെയ്‌നെയും ദുര്‍ഗ കൃഷ്ണയേയും നായികനായകന്‍മാരാക്കി സിനിമയൊരുക്കുന്നുവെന്ന് അറിയിച്ചതിന് പിന്നാലെ തന്നെ പേരും മറ്റ് വിവരങ്ങളും പുറത്തുവിട്ടിരിക്കുന്നു. തന്റെ ആദ്യ നായികയുടെ പുതുചുവടുവെപ്പിന് ആശംസ നേരാനായി ദുല്‍ഖര്‍ സല്‍മാനും എത്തിയിരുന്നു.

  വൃത്തം സിനിമയുടെ പൂജ

  വൃത്തം സിനിമയുടെ പൂജ

  ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് ഗൗതമി നായര്‍. സെക്കന്‍ഡ് ഷോയ്ക്ക് പിന്നാലെ താരം അഭിനയിച്ച ഡയമണ്ട് നെക്ലേസും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമകളുമായി മുന്നേറുന്നതിനിടയിലാണ് താരം വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. സംവിധായകനുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത് പഠനം പൂര്‍ത്തീകരിക്കുകയായിരുന്നു ഗൗതമി.

  ദുല്‍ഖറിന്റെ മാസ്സ് എന്‍ട്രി

  ദുല്‍ഖറിന്റെ മാസ്സ് എന്‍ട്രി

  പങ്കെടുക്കുന്ന ചടങ്ങ് ഏതായാലും മുഖ്യ ആകര്‍ഷണമായി മാറാറുണ്ട് ദുല്‍ഖര്‍ സല്‍മാന്‍. തന്റെ ആദ്യ സിനിമയുടെ അതേ ക്രൂവിന്റെ പുതിയ സംരംഭത്തിന് ആശംസ നേരാനായും താരപുത്രനെത്തിയിരുന്നു. കിടിലന്‍ മേക്കോവറുമായെത്തിയ താരപുത്രന്റെ സംസാരവും ചിത്രങ്ങളുമൊക്കെ ഇതിനോടകം തന്നെ വൈറലായി മാറിയിരുന്നു. സണ്ണി വെയ്‌നും ഗ്രിഗറി ജേക്കബുമൊക്കെ താരത്തിനൊപ്പമുണ്ടായിരുന്നു.

  അമ്പരപ്പിച്ചുകൊണ്ടേയിരിക്കുന്നു

  അമ്പരപ്പിച്ചുകൊണ്ടേയിരിക്കുന്നു

  വൃത്തം എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പൂജ ചടങ്ങില്‍ പങ്കെടുക്കാനായാണ് ദുല്‍ഖര്‍ എത്തിയത്. അന്ന് തങ്ങള്‍ സെക്കന്‍ഡ് ഷോ ചെയ്യുമ്പോള്‍ ഇവള്‍ മാത്രമേ ആ ടീമില്‍ പെണ്‍കുട്ടിയായി ഉണ്ടായിരുന്നുള്ളൂ. ആദ്യ സിനിമയിലൂടെയും പഠനത്തിനിടയിലെ റാങ്കിലൂടെയുമൊക്കെയായി അവള്‍ ഞെട്ടിച്ചിരുന്നു. പുതിയ തുടക്കത്തില്‍ ഏറെ സന്തോഷമുണ്ടെന്നുമായിരുന്നു ദുല്‍ഖര്‍ പറഞ്ഞത്.

  സ്വന്തം സിനിമ തന്നെയാണ്

  സ്വന്തം സിനിമ തന്നെയാണ്

  തന്റെ സ്വന്തം സിനിമ തന്നെയാണ് വൃത്തമെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു. റൈറ്ററും എഡിറ്ററുമൊഴികെയുള്ളവരെല്ലാം സ്ത്രീകളാണ്. ഞങ്ങള്‍ കുറച്ച് പേര്‍ ഇത് കത്തിക്കാന്‍ മാത്രമേ വന്നിട്ടുള്ളൂവെന്നായിരുന്നു മറ്റൊരു കമന്റ്. തുടക്കം മുതലേ താനൊപ്പമുണ്ട്. ഇത് സ്വന്തം സിനിമയായാണ് തോന്നുന്നതെന്നും താരം പറഞ്ഞിരുന്നു.

  ഭര്‍ത്താവിന്റെ പേര് ചീത്തയാക്കില്ല

  ഭര്‍ത്താവിന്റെ പേര് ചീത്തയാക്കില്ല

  3 വര്‍ഷം മുന്‍പ് തന്നെ ഈ സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ ഇടയ്ക്ക് വെച്ച് മറ്റ് തിരക്കുകളിലായിപ്പോയി. കല്യാണം കഴിഞ്ഞതിന് ശേഷവും എല്ലാവരും ഈ പടം ചെയ്തൂടേയെന്ന് ചോദിച്ചപ്പോഴാണ് വീണ്ടും അതേക്കുറിച്ച് ആലോചിച്ചത്. തുടക്കം മുതലേ എല്ലാവരും നല്ല സപ്പോര്‍ട്ടായിരുന്നു, അതിനിയും ഉണ്ടാവുമെന്ന് കരുതുന്നു. ഭര്‍ത്താവ് ചെയ്തിരിക്കുന്ന പണി താന്‍ ചെയ്യുമ്പോള്‍ എങ്ങനെയായിരിക്കുമെന്നതിന്റെ ടെന്‍ഷനും പേടിയുമുണ്ട്. അദ്ദേഹത്തിന്റെ പേര് ചീത്തയാക്കാതിരിക്കാന്‍ നോക്കാമെന്നുമായിരുന്നു ഗൗതമി പറഞ്ഞത്.

  ദുല്‍ഖറിന്റെ സാന്നിധ്യം

  ദുല്‍ഖറിന്റെ സാന്നിധ്യം

  ആദ്യ സിനിമയില്‍ ദുല്‍ഖറുണ്ടായിരുന്നു, കല്യാണത്തിനും എത്തിയിരുന്നു. ഇപ്പോള്‍ വീണ്ടും തന്നെ അനുഗ്രഹിക്കാനായി എത്തിയ ദുല്‍ഖറിനോട് പ്രത്യേകം നന്ദി പറയുന്നുവെന്നുമായിരുന്നു ഗൗതമി പറഞ്ഞത്. ദുല്‍ഖര്‍ കുടുംബത്തിലെ അംഗം തന്നെയാണെന്നും താരം പറഞ്ഞിരുന്നു. ലേഡി ക്രൂവാണ് സിനിമയ്ക്കായി അണിനിരക്കുന്നുതെന്നുള്ളതാണ് പ്രധാന പ്രത്യേകത.

  സ്‌പെഷല്‍ ചിത്രമാണ്

  സ്‌പെഷല്‍ ചിത്രമാണ്

  എല്ലാ സിനിമയിലും എന്തെങ്കിലും സ്‌പെഷല്‍ വേണമെന്നാഗ്രഹിക്കാറുണ്ട്. ഇതും തനിക്ക് സ്‌പെഷലാണ്. കംപ്ലീറ്റ് വിമന്‍ കൂട്ടായ്മയിലാണ് ഈ സിനിമയൊരുങ്ങുന്നത്. എന്ത് പരിപാടി ചെയ്യുകയാണെങ്കിലും ദുല്‍ഖര്‍ ഒപ്പം നില്‍ക്കാറുണ്ട്. ഇത്തവണയും ദുല്‍ഖര്‍ ഒപ്പമുണ്ട്. ആര്‍ക്കും ടെന്‍ഷന്‍ വേണ്ടെന്നും നമുക്ക് അടിച്ച് പൊളിക്കാമെന്നുമായിരുന്നു സണ്ണി വെയ്ന്‍ പറഞ്ഞത്. സൈജു കുറുപ്പ്, സംയു്കത മേനോന്‍, അരുണ്‍ ഗോപി, തുടങ്ങി നിരവധി പേരായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.

  വീഡിയോ കാണാം

  സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം.

  English summary
  Dulquer Salmaan's mass entry in Gauthami Nair's movie pooja
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X