Don't Miss!
- Lifestyle
രാഹുകാല പ്രകാരം ദിവസവും ഒന്നരമണിക്കൂര്‍ നിര്‍ണായകം: സര്‍വ്വദുരിതമാണ് ഫലം
- News
ഹൈവേയിൽ വെച്ച് കാറും രണ്ടുകോടിയും തട്ടിയെടുത്തു; 6 മലയാളികൾ അറസ്റ്റിൽ
- Automobiles
നിരത്തുകള്‍ അടക്കി ഭരിക്കാന്‍ ഇന്നോവ ഹൈക്രോസ്; ഡെലിവറി ആരംഭിച്ചു, ഹൈബ്രിഡ് വേരിയന്റ് കിട്ടാന്‍ ക്ഷമ വേണം
- Sports
IND vs NZ: ആ ഡബിളിനു ശേഷം ഇഷാന് നേരെ താഴേക്ക്! കരകയറാന്‍ ഒരു വഴി മാത്രം
- Technology
എഐ യേശുദാസിനെയും നാളെ പ്രതീക്ഷിക്കാം; ഗൂഗിൾ മ്യൂസിക്എൽഎം ലോകത്തിന് നൽകുന്ന സന്ദേശമെന്ത്?
- Travel
വാലന്റൈൻസ് ദിനം: പ്രണയം ആഘോഷിക്കാം പ്രിയപ്പെട്ടവർക്കൊപ്പം, പോകാം ഈ യാത്രകൾ!
- Finance
1 വർഷത്തിനുള്ളിൽ 4 ലക്ഷം രൂപ കീശയിലെത്തിക്കാം; ചുരുങ്ങിയ മാസ അടവുള്ള ചിട്ടികള്‍ പരിചയപ്പെടാം
ശരിക്കും പ്രണവ് മോഹന്‍ലാലിനോട് ഇഷ്ടമാണ്; പ്രമുഖ നടന് തന്നെ പ്രൊപ്പോസ് ചെയ്തിട്ടുണ്ടെന്ന് ഗായത്രി സുരേഷ്
അഭിമുഖത്തില്‍ പറയുന്ന കാര്യങ്ങളെല്ലാം ട്രോളുകളായി ഏറ്റുവാങ്ങാറുള്ള നടിയാണ് ഗായത്രി സുരേഷ്. യുവനടിമാരില്‍ ശ്രദ്ധേയായി മാറിയ ഗായത്രിയുടെ വാക്കുകളെല്ലാം അത്തരത്തില്‍ തരംഗം സൃഷ്ടിച്ചിരുന്നു. എന്നാല്‍ ചില ട്രോളുകള്‍ തന്നെ മാത്രമല്ല കുടുംബത്തെ പോലും വേദനിപ്പിക്കാറുണ്ടെന്നാണ് നടിയിപ്പോള്‍ പറയുന്നത്.
പലപ്പോഴും ചോദ്യങ്ങളുടെ മറുപടിയായി തുറന്ന് പറഞ്ഞ് പോവും. അത് ട്രോളായി വരുന്നതാണെന്നാണ് ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ ഗായത്രി പറഞ്ഞത്. അവതരാകനായ ശ്രീകണ്ഠന് നായരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ തന്റെ പ്രണയത്തെ കുറിച്ചും പ്രണവ് മോഹന്‍ലാലിനോട് തോന്നിയ ഇഷ്ടത്തെ കുറിച്ചും നടി പറഞ്ഞിരുന്നു.

പ്രണവ് മോഹന്‍ലാലിനോട് തോന്നിയ ഇഷ്ടത്തെ കുറിച്ച് നടി..
'പ്രണവ് മോഹന്‍ലാലിനോട് എനിക്ക് ശരിക്കും ഇഷ്ടമാണെന്നാണ് ഗായത്രി പറയുന്നത്. കല്യാണം കഴിക്കണം എന്ന് ആഗ്രഹവുമുണ്ട്. പക്ഷെ പ്രണവിന് എന്നെ അറിയുക പോലും ഉണ്ടാവില്ല. ബോളിവുഡില്‍ ആലിയ ഭട്ട് പല അഭിമുഖങ്ങളിലും രണ്‍വീര്‍ കപൂറിനെ വിവാഹം ചെയ്യാനുള്ള ആഗ്രഹം തുറന്ന് പറയുമായിരുന്നു. അത് കണ്ടപ്പോള്‍ എനിക്കും തോന്നി, എന്റെ ഇഷ്ടം ഞാനും തുറന്ന് പറഞ്ഞാല്‍ എന്താ എന്ന്. പക്ഷെ ഞാന്‍ പറഞ്ഞപ്പോള്‍ അത് ട്രോളായി.
ജാസ്മിന്റെ ആ പ്രവൃത്തി നിരാശപ്പെടുത്തി; റോബിനെതിരെ നടത്തിയ ശ്രമത്തെ കുറിച്ച് പറഞ്ഞ് നിമിഷ രംഗത്ത്

കോളേജ് കാലത്ത് എനിക്കൊരു സീരിയസ് പ്രണയം ഉണ്ടായിരുന്നെന്നും ഗായത്രി തുറന്ന് പറഞ്ഞിരുന്നു.
ഞങ്ങള്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ രണ്ടാളുടെയും ഇടയില്‍ ഒരു പവര്‍ ഈഗോ വന്നു. അതോടെ ആ ബന്ധം മുന്നോട്ട് പോകില്ലെന്ന് മനസിലായി. പിന്നെ അയാള്‍ രക്ഷപ്പെട്ട് ഓടുകയായിരുന്നെന്ന് പറയാം. അത് പോയതോടെ കുറച്ച് കാലം ഞാന്‍ ഡിപ്രഷനിലായി. അതില്‍ നിന്നും ഞാന്‍ സ്വയം പുറത്ത് കടക്കുകയായിരുന്നു. പിന്നീടും അയാളെ കണ്ടിട്ടുണ്ട്. സൗഹൃദത്തോടെ സംസാരിച്ചിട്ടുമുണ്ട്. പക്ഷെ അയാള്‍ക്ക് എന്നെ ഫേസ് ചെയ്യാന്‍ മിടയായിരുന്നെന്നാണ് ഗായത്രി പറയുന്നത്.

സിനിമയ്ക്കുള്ളില്‍ നിന്നും ഒരു പ്രമുഖ നടന് തന്നെ പ്രപ്പോസ് ചെയ്ത കാര്യവും അവതാരകന്റെ ചോദ്യത്തിന് മറുപടി പറയവേ ഗായത്രി പറഞ്ഞു..
'സിനിമയില്‍ നിന്ന് ഒരു പ്രമുഖ നടന് എന്നെ പ്രപ്പോസ് ചെയ്തിട്ടുണ്ട്. അദ്ദേഹം സിനിമ നടന് ആയത് കൊണ്ട് അല്ല അദ്ദേഹത്തോട് നോ പറഞ്ഞത്. എനിക്ക് ആ വൈബ് കിട്ടിയില്ല എന്നത് കൊണ്ടാണ്. സിനമയില്‍ നിന്ന് വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചില്ലായിരുന്നു എങ്കില്‍ പ്രണവിനെ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് ഞാന്‍ പറയില്ലായിരുന്നു' എന്നാണ് ഗായത്രി വ്യക്തമാക്കുന്നത്.
Recommended Video

അതുപോലെ 'ബാങ്കില്‍ ജോലി ചെയ്യുന്ന കാലത്തും എന്റെ പിറകെ ഒരാള്‍ നടക്കുമായിരുന്നു. ഞാന്‍ പോവുന്ന സ്ഥലങ്ങളിലെല്ലാം അയാള്‍ പിന്നാലെ വരും. ഫ്ളാറ്റിന്റെ താഴെ തന്നെ മുറിയെടുത്ത് താമസം തുടങ്ങി. അടിക്കടി വന്ന് ഡോറില്‍ മുട്ടും. ബാങ്കില്‍ എല്ലാവരോടും പറഞ്ഞത് ഞാന്‍ അയാളെ പ്രണയിച്ച്, സിനിമയില്‍ എത്തിയപ്പോള്‍ ചതിച്ചു എന്നാണ്. അത് എനിക്ക് ഭയങ്കര ബുദ്ധിമുട്ടായി തോന്നി. അഭിമുഖങ്ങളിലൂടെ പറയാന്‍ തുടങ്ങിയതോടെ അദ്ദേഹമത് നിര്‍ത്തിയെന്നും' നടി പറയുന്നു.