»   » ബോക്‌സ് ഓഫീസില്‍ മമ്മൂട്ടി തന്നെ മുന്നില്‍... തിരിച്ച് പിടിക്കാന്‍ മോഹന്‍ലാലിനുള്ളത് ഈ ചിത്രങ്ങള്‍??

ബോക്‌സ് ഓഫീസില്‍ മമ്മൂട്ടി തന്നെ മുന്നില്‍... തിരിച്ച് പിടിക്കാന്‍ മോഹന്‍ലാലിനുള്ളത് ഈ ചിത്രങ്ങള്‍??

Posted By:
Subscribe to Filmibeat Malayalam

2017 മലയാള സിനിമയ്ക്ക് സന്തോഷത്തിന്റേയും അതേ സമയം പ്രതിസന്ധിയുടേയും വര്‍ഷമാണ്. വര്‍ഷം അതിന്റെ ആദ്യ പാതി പിന്നിടുമ്പോള്‍ മലയാളത്തിന് അഭിമാനിക്കാന്‍ ഒരുപിടി മികച്ച ചിത്രങ്ങള്‍ ഉണ്ടെന്നത് തന്നെയാണ് സന്തോഷത്തിന്റെ കാരണം. അതേ സമയം, നടി ആക്രമിക്കപ്പെട്ടതും ദിലീപിന്റെ അറസ്റ്റും തുടര്‍ന്നുണ്ടായ വിവാദങ്ങളുമായിരുന്നു സിനിമയില്‍ പ്രതിസന്ധി സൃഷ്ടിച്ചത്. 

കേരളത്തിലും വിക്രം വേദ കിതയ്ക്കുന്നില്ല!!! രണ്ടാഴ്ച കൊണ്ട് കേരളത്തില്‍ നിന്ന് നേടിയത്!!!

2016ല്‍ ബോക്‌സ് ഓഫീസ് അടക്കി ഭരിച്ചത് മോഹന്‍ലാലായിരുന്നെങ്കില്‍ 2017ന്റെ ആദ്യ പാതി മമ്മൂട്ടിക്ക് അവകാശപ്പെട്ടതാണ്. ശേഷിക്കുന്ന മാസങ്ങളില്‍ വന്‍ റിലീസുകള്‍ ഒരുങ്ങുന്ന മോഹന്‍ലാലിന് ഇത് മറികടക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. മമ്മൂട്ടിക്കും ഒരുപിടി ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

രണ്ട് ചിത്രങ്ങള്‍ വീതം

ഈ വര്‍ഷത്തിന്റെ ആദ്യ പാതിയില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും രണ്ട് ചിത്രങ്ങള്‍ വീതമാണ് ഉണ്ടായിരുന്നത്. ഇരുവരുടേയും ഓരോ ചിത്രങ്ങള്‍ ഹിറ്റാവുകയും ഓരോന്ന് ഫ്‌ളോപ്പാവുകയും ചെയ്ത്. പുത്തന്‍പണം, 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് എന്നിവയാണ് പരാജയമായ ചിത്രങ്ങള്‍.

മമ്മൂട്ടിയുടെ 50 കോടി

മമ്മൂട്ടിയുടെ കരിയറിലെ ആദ്യത്തെ 50 കോടി ചിത്രം പുറത്തിറങ്ങിയ വര്‍ഷമായിരുന്നു 2017. ദ ഗ്രേറ്റ് ഫാദര്‍ എന്ന ഒറ്റ ചിത്രത്തിലൂടെ നിരവധി റെക്കോര്‍ഡുകളാണ് മമ്മൂട്ടി മറികടന്നത്. ആദ്യ ദിന കളക്ഷന്‍ ഉള്‍പ്പെടെയുള്ള റെക്കോര്‍ഡുകള്‍ മമ്മൂട്ടി സ്വന്തം പേരിലാക്കി.

മോഹന്‍ലാലിനും 50 കോടി

2016ലെ വിജയ തുടര്‍ച്ച ആവര്‍ത്തിച്ചുകൊണ്ടായിരുന്നു മോഹന്‍ലാല്‍ 2017ന് തുടക്കം കുറിച്ചത്. മുന്തിരിവള്ളികള്‍ തളിര്‍ക്കമ്പോള്‍ എന്ന ചിത്രം 50 കോടി പിന്നിട്ടപ്പോള്‍ ഈ വര്‍ഷത്തെ ആദ്യ 50 കോടിയായിരുന്നു അത്. ഒപ്പം മോഹന്‍ലാലിന്റെ നാലാമത്തെ 50 കോടി ചിത്രവും.

മുന്നില്‍ മമ്മൂട്ടി തന്നെ

മോഹന്‍ലാലിനും മമ്മൂട്ടിക്കും 50 കോടി ചിത്രങ്ങള്‍ ഉണ്ടെങ്കിലും ബോക്‌സ് ഓഫീസില്‍ മുന്നില്‍ മമ്മൂട്ടി തന്നെയാണ്. 63 കോടി രൂപയാണ് ദ ഗ്രേറ്റ് ഫാദറിന്റെ ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്‍. മുന്തിരിവള്ളികള്‍ 50 കോടിയാണ് നേടിയത്.

കടത്തിവെട്ടാന്‍ മൂന്ന് ചിത്രങ്ങള്‍

വര്‍ഷത്തിന്റെ ആദ്യ പാദം മമ്മൂട്ടിക്കൊപ്പമാണെങ്കിലും രണ്ടാം പാദം തിരിച്ച് പിടിക്കാന്‍ മൂന്ന് മോഹന്‍ലാല്‍ ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ലാല്‍ ജോസ് ചിത്രം വെളിപാടിന്റെ പുസ്തകം, ബി ഉണ്ണികൃഷ്ണന്‍ ചിത്രം വില്ലന്‍, ശ്രീകുമാര്‍ മേനോന്‍ ചിത്രം ഒടിയന്‍ എന്നിവയാണവ.

ഓണത്തിനും താരയുദ്ധം

വിഷുവിന് നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ സൂപ്പര്‍ താരങ്ങള്‍ ഓണത്തിനും ഒന്നിച്ചെത്തുന്നുണ്ട്. ശ്യാംധര്‍ സംവിധാനം ചെയ്യുന്ന പുള്ളിക്കാരന്‍ സ്റ്റാറ എന്ന ചിത്രവുമായി മമ്മൂട്ടിയും ലാല്‍ ജോസ് ചിത്രം വെളിപാടിന്റെ പുസ്തകവുമായി മോഹന്‍ലാലും എത്തുന്നു.

റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ വില്ലന്‍

മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വില്ലന്‍. നാല്പത് കോടി ബജറ്റില്‍ പുറത്തിറങ്ങുന്ന ചിത്രം റിലീസിന് മുന്നേ റെക്കോര്‍ഡുകള്‍ സ്വന്തമാക്കിക്കഴിഞ്ഞു. മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദര്‍ സൃഷ്ടിച്ച ആദ്യ ദിന റെക്കോര്‍ഡ് ഉള്‍പ്പെടെയുള്ളവ വില്ലന്‍ തകര്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒടുവിലിറങ്ങുന്ന ഒടിയന്‍

ഈ വര്‍ഷം ഒടുവില്‍ തിയറ്ററിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രമാണ് ഒടിയന്‍. സെപ്തംബറില്‍ ചിത്രീകരണം ആരംഭിക്കുന്ന ഒടിയന്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പുലിമുരുകനും ഗ്രേറ്റ് ഫാദറും ഒടിയന് മുന്നില്‍ വഴിമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English summary
The Great Father made Mammootty to lead the 2017 first half in the box office. There re three most awaiting movies for Mohanlal to beat Mammootty in the second half.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam