twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒടിവിദ്യക്ക് മാണിക്യനെ പ്രേരിപ്പിച്ചത് ആരാണെന്ന് അറിയാമോ!! ഒടിയനിൽ വില്ലനായതിങ്ങനെ, കാണൂ

    പ്രേക്ഷകർക്കിടയിൽ സുപരിചിതനായ വക്തിയാണ് ഹരിത് സിഎൻവി

    By Suchithra Mohan
    |

    Recommended Video

    ഒടിയൻ മാണിക്യനെ വെല്ലുവിളിക്കുന്ന ചെറുപ്പക്കാരൻ | filmibeat Malayala

    ശ്രീകുമാർ മേനോൻ- മോഹൻലാൽ കൂട്ട്കെട്ടിൽ പിറന്ന ബിഗ് ബജറ്റ് ചിത്രമായിരുന്നു ഒടിയൻ. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ലാലേട്ടൻ ചിത്രമായിരുന്നു ഇത്. താരത്തിന്റെ വ്യത്യഗെറ്റപ്പ് നേരത്തെ തന്നെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത പ്രേമേയമായതിനാൽ തന്നെ ചിത്രത്തിനു വേണ്ടിയുളള ആകാംക്ഷ വളരെ കൂടുതലായിരുന്നു. ചിത്രം വൻ ഹിറ്റ് നേടിയില്ലെങ്കിലും ബോക്സ്ഫീസിൽ തെറ്റില്ലാത്ത കളക്ഷൻ നേടിയിരുന്നു.

    ആദ്യം ലൈംഗിക ചുവയോടെ സംസാരിച്ചു!! പിന്നീട് വീട്ടിലെ ഓഫിസിൽവെച്ച് പീഡനം, ആ ഹിറ്റ് ചിത്രത്തിന്റെ സംവിധായകനെതിരെ മീടൂ ആരോപണവുമായി സഹപ്രവർത്തകആദ്യം ലൈംഗിക ചുവയോടെ സംസാരിച്ചു!! പിന്നീട് വീട്ടിലെ ഓഫിസിൽവെച്ച് പീഡനം, ആ ഹിറ്റ് ചിത്രത്തിന്റെ സംവിധായകനെതിരെ മീടൂ ആരോപണവുമായി സഹപ്രവർത്തക

    ഒടിയൻ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതനായ വക്തിയാണ് ഹരിത് സിഎൻവി. താരത്തിന്റെ പേര് അത്ര സുപരിചിതമല്ലെങ്കിലും ഒടിയനിലെ രാകേഷ് എന്നു പറഞ്ഞാൽ എല്ലാവർക്കും മനസ്സിലാകും. ഒടിയൻ മാണിക്യനെ വെല്ലുലിളിക്കുന്ന ആ ചെറുപ്പക്കാരന്റെ മുഖം അത്ര വേഗം മറക്കാൻ സാധ്യയില്ല. ഈ വളർന്നു വരുന്ന യുവ താരം ആരാണെന്ന് ആറിയാമോ? കാണൂ

     രൺവീറിനോടൊപ്പം സെൽഫി!! വിക്കിയുടെ കിസ്സ് ഗൺ ഷൂട്ട്, ബോളിവുഡിൽ താരമായി പ്രിയാ വാര്യർ.. കാണൂ രൺവീറിനോടൊപ്പം സെൽഫി!! വിക്കിയുടെ കിസ്സ് ഗൺ ഷൂട്ട്, ബോളിവുഡിൽ താരമായി പ്രിയാ വാര്യർ.. കാണൂ

      അഭിനയം മാത്രമല്ല

    അഭിനയം മാത്രമല്ല

    ചെറുപ്പം മുതലെ കടുത്ത മോഹൻലാൽ ഫാനായ ഈ ചെറുപ്പക്കാരൻ ഓഡിഷനിലൂടെയാണ് ചിത്രത്തിൽ എത്തുന്നത്. ഓടിയനിൽ അഭിനേതാവ് എന്ന നിലയിൽ മാത്രമല്ല സഹ സംവിധായകനായും താരം തിളങ്ങിയിരുന്നു. സംവിധായകൻ ശ്രീകുമാർ മോനോൻ തന്നെയാണ് ഇത് തന്നോട് ആവശ്യപ്പെട്ടതെന്നും ഹരിത് പറഞ്ഞു, മാതൃഭൂമി ഓൺലൈനാണ് ഹാരിതിനെ പ്രേക്ഷകർക്കായി പരിചയപ്പെടുത്തിയിരിക്കുന്നത്.

     അസോസിയേറ്റായതിൽ സന്തോഷം

    അസോസിയേറ്റായതിൽ സന്തോഷം

    പ്രിയ താരങ്ങളോടൊപ്പം അഭിനയിക്കുക എന്നതിലുപരി ചിത്രത്തിൽ ആസോസിയേറ്റായി പ്രവർത്തിക്കാൻ ഭാഗ്യം ലഭിച്ചതിലുള്ള സന്തോഷവും ഈ ചെറുപ്പക്കാരൻ പങ്കുവെയ്ക്കുന്നുണ്ട്. തങ്ങളുടെ പ്രിയ താരങ്ങളുടെ ഭാവങ്ങൾ നിമിഷങ്ങൾക്കകം മാറി മറിയുന്നത് കാണാനുള്ള ഭാഗ്യം ക്ലാപ്പ് ബോയ്ക്ക് ലഭിക്കുന്നതു പോലെ മറ്റാർക്കും ലഭിക്കില്ലെന്നാണ് സംവിധായകൻ തന്നോട് പറഞ്ഞത് . അസോസിയേറ്റായതോടെ ലാലേട്ടന്റെ മുഖഭാവം അടുത്ത് നിന്ന് കാണാനുള്ള ഭാഗ്യം തനിയ്ക്ക് ലഭിച്ചു. അത് വലിയ ഭാഗ്യമായിട്ടാണ് താൻ കാണുന്നതെന്നും താരം പറഞ്ഞു.

    രണ്ടാം ചിത്രം

    രണ്ടാം ചിത്രം

    ഹരിത്തിന്റെ രണ്ടാം ചിത്രമാണ് ഒടിയൻ. 2006 ൽ പുറത്തിറങ്ങിയ റോഷൻ ആൻഡ്രൂസ് ചിത്രമായ നോട്ട്ബുക്കായിരുന്നു ഹരിന്റെ ആദ്യ ചിത്രം. സ്കൂൾ ലീഡറിന്റെ വേഷമായിരുന്നു ചിത്രത്തിൽ. പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ഹരിത് നോട്ടു ബുക്കിൽ വേഷമിട്ടത്. പിന്നീട് 12 വർഷങ്ങൾക്ക് ശേഷമാണ് സിനിമയിൽ വീണ്ടും എത്തുന്നത്,

     സ്വപ്നസാക്ഷാത്കാരം

    സ്വപ്നസാക്ഷാത്കാരം

    ചെറുപ്പം മുതൽ തന്നെ അമിതാഭ്ബച്ചൻ, രജനീകാന്ത്, മോഹൻ ലാൽ എന്നിവരുടെ കടുത്ത ആരാധകനായിരുന്നു ഹരിത്. സ്കൂൾ കാലഘട്ടം മുതലെ സിനിമലെ സിനിമ തലയിൽ കയറിയിട്ടുണ്ടായിരുന്നു. തന്റെ പ്രിയതാരത്തിനോടൊപ്പം സ്ക്രീനിൽ എത്താൻ കഴിഞ്ഞത് സ്വപ്ന സാക്ഷാത്കാരമായിട്ടാണ് ഹരീത് കാണുന്നത്. നോട്ട് ബുക്ക് എന്ന ചിത്രത്തിനു ശേഷം പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചെങ്കിലും മനസ്സിൽ നിന്ന് ഒരിക്കലും സിനിമ പോയിട്ടില്ലായിരുന്നത്രേ. ബിബി, എംബിഎ പഠനകാലഘച്ചത്തും അതു കഴിഞ്ഞ് വിദേശത്ത് ജോലി നോക്കിയപ്പോഴും സിനിമ ഉള്ളിൽ തന്നെയുണ്ടായിരുന്നുവെന്നും താരം പറയുന്നു.

    English summary
    harith cnv share expirience to mohanlal shrikumar menone expirience
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X